Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഏഴ് വർഷത്തെ പ്രണയകാലത്ത് പെരുമാറിയത് മാന്യനായ 'യുവാവായി'; ആത്മാർത്ഥ പ്രണയം കണ്ട് മറ്റ് വിവാഹാലോചനകൾ വേണ്ടെന്ന് വെച്ച് പെൺകുട്ടിയും; കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിന് സമീപത്തെ വീട്ടിൽ എത്തിയപ്പോൾ മാതാപിതാക്കളെ കാണാതിരുപ്പോൾ പറഞ്ഞത് ബ്രാഹ്മണരായതിനാൽ ജാതി മാറിയുള്ള വിവാഹത്തിൽ എതിർപ്പെന്ന്; താൻ സ്‌നേഹിച്ച് വിവാഹം ചെയ്തത് പുരുഷനെ അല്ലെന്നറിഞ്ഞ് മാനസികമായി തകർന്ന് പെൺകുട്ടി

ഏഴ് വർഷത്തെ പ്രണയകാലത്ത് പെരുമാറിയത് മാന്യനായ 'യുവാവായി'; ആത്മാർത്ഥ പ്രണയം കണ്ട് മറ്റ് വിവാഹാലോചനകൾ വേണ്ടെന്ന് വെച്ച് പെൺകുട്ടിയും; കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിന് സമീപത്തെ വീട്ടിൽ എത്തിയപ്പോൾ മാതാപിതാക്കളെ കാണാതിരുപ്പോൾ പറഞ്ഞത് ബ്രാഹ്മണരായതിനാൽ ജാതി മാറിയുള്ള വിവാഹത്തിൽ എതിർപ്പെന്ന്; താൻ സ്‌നേഹിച്ച് വിവാഹം ചെയ്തത് പുരുഷനെ അല്ലെന്നറിഞ്ഞ് മാനസികമായി തകർന്ന് പെൺകുട്ടി

അരുൺ ജയകുമാർ

തിരുവനന്തപുരം: ഏഴ് വർഷം നീണ്ട പ്രണയത്തിന് ഒടുവിൽ വിവാഹം ചെയ്തയാൾ പെണ്ണാണെന്നറിഞ്ഞ സംഭവത്തിലെ ദുരൂഹതകൾ തുടരുന്നു. സംഭവം നടന്ന് ദിവസങ്ങൾ പിന്നിടുമ്പോഴും പെൺകുട്ടിയേയും കുടുംബത്തേയും വഞ്ചിച്ചയാളെക്കുറിച്ച് ഇനിയും ഒരു എത്തും പിടിയും കിട്ടിയിട്ടില്ല. പൊലീസ് ആദ്യ ഘട്ടം മുതൽ ഈ വിഷയത്തിൽ ശക്തമായി ഇടപെടുകയും ചെയ്തിരുന്നില്ല. പെൺകുട്ടിയുടെ വീട്ടുകാർക്ക് പരാതിയില്ലെന്ന് പറഞ്ഞാണ് വഞ്ചന നടത്തിയ ആളെ പൊലീസ് വിട്ട് കളഞ്ഞത്. ഈ വിഷയത്തിൽ ഇപ്പോൾ പൊലീസിനെതിരെയും ആരോപണങ്ങൾ സജീവമാവുകയാണ്. പെൺകുട്ടി ടെക്നോപാർക്കിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുന്ന സമയത്താണ് യുവാവിനെ പരിചയപ്പെടുന്നത്. പിന്നീടാണ് ഇരുവരും പ്രണയത്തിലായതും.

ഇരുവരുടേയും പരിചയം പിന്നീട് പ്രണയത്തിലാവുകയും ചെയ്തു. ഈ ബന്ധം തുടരുന്നതിനിടയിൽ യുവാവ് നേരിട്ട് പെൺകുട്ടിയുടെ വീട്ടിലെത്തി വിവാഹം കഴിപ്പിച്ച് നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ചെറുക്കന്റെ വീട്ടുകാരെ നേരിൽ കാണണമെന്ന് പെൺകുട്ടിയും കുടുംബവും ആവശ്യപ്പെട്ടപ്പോൾ കൊട്ടാരക്കരയിലെ ഒരു വീട്ടിലാണ് കൊണ്ട് പോയത്. പ്രശസ്തമായ കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിന് സമീപമായിരുന്നു വീട്. എന്നാൽ വീട്ടിൽ എത്തിയപ്പോൾ അവിടെ യുവാവിന്റെ മാതാപിതാക്കൾ ഉണ്ടായിരുന്നില്ല. ഇവർ എറണാകുളത്താണെന്നാണ് പെൺകുട്ടിയെ ഇയാൾ പറഞ്ഞ് വിശ്വസിപ്പിച്ചത്. ബ്രാഹ്മണ കുലത്തിലുള്ളവരാണ് തങ്ങളെന്നും അതുകൊണ്ട് തന്നെ ജാതികാര്യത്തിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടെന്ന് പറയുകയും ചെയ്തിരുന്നു.

പിന്നട് പെൺകുട്ടിക്ക് വേറെയും വിവാഹ ആലോചനകൾ വന്നിരുന്നുവെങ്കിലും യുവാവുമായി തന്നെ വിവാഹം കഴിക്കാനായിരുന്നു താൽപര്യം. വർഷങ്ങളായി പരിചയമുണ്ടായിട്ടും ഒരിക്കൽ പോലും തന്നോട് മാന്യമല്ലാതെ പെരുമാറിയിട്ടില്ലെന്ന കാരണം പറഞ്ഞാണ് പെൺകുട്ടി ഇയാളെ വിവാഹം ചെയ്യണമെന്ന് തീരുമാനിച്ചത്. എന്നാൽ ഒരിക്കൽ പോലും പെൺകുട്ടിയുടെ വീട്ടിലേക്ക് വിവാഹ കാര്യങ്ങൾ തീരുമാനിക്കുന്നതിന് ചെറുക്കന്റെ വീട്ടിൽ നിന്നും അയാളുടെ അമ്മയോ അച്ഛനോ വന്നിട്ടില്ലെന്നാണ് വിവരം. ഇത് പെൺകുട്ടിയുടെ വീട്ടുകാർ പറഞ്ഞപ്പോൾ തന്റെ വീട്ടുകാർക്ക് ജാതിയുടേും സമ്പത്തിന്റേയും കാര്യത്തിൽ എതിർപ്പുണ്ടെന്നും എന്നാൽ അവർ വിവാഹത്തിന് സഹകരിക്കുമെന്നുമാണ് അറിയിച്ചത്.

പിന്നീട് ഇരുവരുടേയും വിവാഹ തീയതി നിശ്ചയിക്കുന്നതിനായി പെൺകുട്ടിയുടെ ബന്ധുക്കൾ തീരുമാനിച്ചപ്പോൾ വരന്റെ അമ്മാവൻ എന്ന പേരിൽ ഒരാൾ എത്തിയെന്നും ഇയാളുടെ സാന്നിധ്യത്തിൽ വിവാഹ തീയതി തീരുമാനിച്ചുമെന്നുമാണ് വിവരം. യുവാവ് പെൺകുട്ടിയുടെ വീട്ടിൽ നിരന്തരം സന്ദർശകനായിരുന്നുവെന്ന് ചില അയൽവാസികളും പ്രാദേശിക ജനപ്രതിനിധികളോട് പറഞ്ഞതായിട്ടാണ് സൂചന. യുവാവിന്റെ മാന്യമായ പോരുമാറ്റത്തെക്കുറിച്ചാണ് വിവാഹം തീരുമാനിക്കാനുണ്ടായ കാരണമെന്നും സൂചനയുണ്ട്.

വിവാഹ ദിവസം തന്റെ ബന്ധുക്കളും സുഹൃത്തുക്കളും ചേർത്ത് നൂറോളം പോർ പങ്കെടുക്കുമെന്നാണ് യുവാവ് അറിയിച്ചത്. പോത്തൻകോട് പണിമൂല ദേവി ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ സദ്യയുൾപ്പടെ വിളമ്പിയാണ് കല്യാണം നത്തിയത്.ഏകദേശം അഞ്ഞൂറിന് മുകളിൽ ആളുകൾ പെൺകുട്ടിയുടെ ഭാഗത്ത് നിന്നും പങ്കെടുത്തിരുന്നു. കല്യാണത്തിന് വരുന്ന വഴിക്ക് ബന്ധുക്കൾ സഞ്ചരിച്ചിരുന്ന വാഹനത്തിന് അപകടം സംഭവിച്ചുവെന്നും മുഹൂർത്തം വൈകണ്ട എന്ന് കരുതിയാണ് താൻ ഒറ്റയ്ക്ക് വന്നതചെന്നുമാണ് യുവാവ് പറഞ്ഞത്. പലർക്കും പരിക്ക് ആയതിനാലും മുഹർത്തം കഴിഞ്ഞതിനാലുമാണ് വിവാഹത്തിന് വരാതെ തിരികെ നാട്ടിലേക്ക് പോയതെന്നും ഇയാൾ പെൺകുട്ടിയുടെ ബന്ധുക്കളെ പറഞ്ഞ് വിശ്വസിപ്പിച്ചു.

തനിക്ക് ഇപ്പോൾ കരുനാഗപള്ളിയിലാണ് ജോലിയെന്നും അതിനാൽ അവിടെ വീട്ടിലാണ് വിവാഹം കഴിഞ്ഞാൽ താമസിക്കാൻ തീരുമാനം അതുകൊണ്ട് മറുവീടിന് അങ്ങോട്ട് വന്നാൽ മതിയെന്നുമായിരുന്നു ഇയാൾ പെൺകുട്ടിയുടെ വീട്ടുകാരോട് പറഞ്ഞത്. എന്നാൽ അവിടെ എത്തിയപ്പോൾ ഇയാളുടെ ബന്ധുക്കൾ ഉണ്ടാകുമെന്ന് കരുതിയിരുന്നുവെങ്കിലും അത് ഉണ്ടായിട്ടില്ലഅവിടെ വെച്ച് മകൾ ഒറ്റയ്ക്ക് താമസിക്കുന്ന കാര്യവും വിവാഹത്തിന് പോലും വരന്റെ വീട്ടുകാർ സഹകരിക്കാത്ത സാഹചര്യവുമൊക്കെ വന്നപ്പോൾ പെൺകുട്ടിയുടെ അമ്മ സംങ്കടം കൊണ്ട് വിങ്ങിപൊട്ടകയും ചെയ്തിരുന്നു. പിന്നീട് ഇവർ്കകൊപ്പമുണ്ടായിരുന്ന ചില പ്രാദേശിക ജനപ്രതിനിധികളാണ് അമ്പലത്തിൽ നൽകിയ മേൽവിലാസവും കത്തിലെ മേൽവിലാസവും തമ്മിലെ വ്യത്യാസം കണ്ടെത്തിയതും സ്വർണം ഉൾപ്പടെ പെൺകുട്ടിയിൽ നിന്നും വാങ്ങി നാട്ടിലേക്ക് കൊണ്ട് വരികയും ചെയ്തു.

അതേസമയം ഇയാൾ പെണ്ണാണോ ആണാണോ എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചകളിൽ പെൺകുട്ടിയുടെ വീട്ടുകാർ ഇനിയും അഭിപ്രായം ഒന്നും പറഞ്ഞിട്ടില്ലെന്നും സ്ത്രീധനം കുറഞ്ഞതിന്റേയും ജാതി മാറി കെട്ടിയതിന്റേയും പ്രശ്നങ്ങൾ ആണെന്ന രീതിയിലാണ് പ്രതികരണമെന്നുമാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP