1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Feb / 2019
16
Saturday

കട്ടവനെ കിട്ടിയില്ലെങ്കിൽ കണ്ടവനെ പിടിക്കുന്ന പൊലീസിന് കാണുന്നവരെല്ലാം മാവോയിസ്റ്റുകൾ; ജീവിത സമരത്തിനിറങ്ങുന്നവരെല്ലാം അടിച്ചമർത്തപ്പെട്ടാൽ ക്വാറിമാഫിയയ്ക്കും സന്തോഷം; പിടിയിലാകുന്നവരിൽ നിരപരാധികളെത്ര പേർ?

February 06, 2015 | 07:49 AM IST | Permalinkകട്ടവനെ കിട്ടിയില്ലെങ്കിൽ കണ്ടവനെ പിടിക്കുന്ന പൊലീസിന് കാണുന്നവരെല്ലാം മാവോയിസ്റ്റുകൾ; ജീവിത സമരത്തിനിറങ്ങുന്നവരെല്ലാം അടിച്ചമർത്തപ്പെട്ടാൽ ക്വാറിമാഫിയയ്ക്കും സന്തോഷം; പിടിയിലാകുന്നവരിൽ നിരപരാധികളെത്ര പേർ?

വി ആദിത്യൻ

ട്ടവനെ കിട്ടിയില്ലെങ്കിൽ കണ്ടവനെ കള്ളനാക്കി പിടികൂടുന്ന കേരള പൊലീസിന്റെ പ്രാഗൽഭ്യത്തെക്കുറിച്ച് വ്യക്തമാക്കുന്ന ഒരു കഥയുണ്ട്. കാട്ടിൽനിന്ന് പുലിയെ പിടികൂടാൻ ഒരിക്കൽ ചെന്നൈ, മുംബൈ, കേരള പൊലീസുകാർക്ക് ഊഴമിട്ട് ചുമതല നൽകി. ചെന്നൈ, മുംബൈ പൊലീസുകാർ കാടു മുഴുവൻ അരിച്ചുപെറുക്കിയിട്ടും പുലിയെ കിട്ടാതെ വെറുംകൈയോടെ മടങ്ങി. എന്നാൽ പുലിയെ തേടി കാട്ടിൽ പോയ കേരള പൊലീസുകാർ സമയമേറെ കഴിഞ്ഞിട്ടും തിരിച്ചുവരുന്നില്ല. ഇതേതുടർന്ന് ഇവരെ തിരഞ്ഞ് കാട്ടിലേക്ക് പോയവർക്ക് കാണാൻ കഴിഞ്ഞത് വിചിത്രമായ കാഴ്ചയാണ്. ഒരു എലിയെ പിടിച്ച് മരത്തിൽ കെട്ടി കേരള പൊലീസുകാർ അടിയോടടിയാണ്.... ''പറയെടാ... ഞാൻ പുലിയാണെന്നു പറയെടാാാാ...''- എന്നാണ് കേരള പൊലീസിന്റെ ആക്രോശം...!!!!

ഏകദേശം ഇതേ രീതിയിലാണ് കേരള പൊലീസിന്റെ മാവോയിസ്റ്റ് വേട്ട ഇപ്പോൾ. മവോയിസ്റ്റുകൾ കാട്ടിൽ തമ്പടിച്ചിരിക്കുകയാണെന്നായിരുന്നു ആദ്യ പ്രഖ്യാപനം. കാടിളക്കി ഉണ്ടയില്ലാ വെടിവച്ച് കോളനികൾ അരിച്ചുപെറുക്കി 'ഇപ്പോ പിടിക്കും...' എന്ന മട്ടിൽ ഉഴറി നടന്നിട്ടും പേരിനുപോലും ഒന്നിനെയും കിട്ടിയില്ല. വിദഗ്ധ പരിശീലനം നേടിയവരെന്ന് അവകാശപ്പെടുന്ന തണ്ടർബോൾട്ടും, ജീവിതത്തിൽ ഒന്ന് ഓടിയ കാലം മറന്ന കുംഭ ചാടിയ ഏമാന്മാരും എല്ലാവരും കാട്ടിലിരുന്നു കിതച്ചുവെന്നല്ലാതെ മാവോയിസ്റ്റ് പോയിട്ട് മ്യാവോയിസ്റ്റിനെ പോലും കണ്ടുകിട്ടിയില്ല.

കേരള പൊലീസാണ്... എലിയെ പുലിയാക്കുന്ന വിദഗ്ധന്മാർ.... എന്നിട്ടും ഒരു മാവോയിസ്റ്റിനേയും പിടികൂടാൻ കഴിഞ്ഞില്ലെങ്കിൽ അതു നാണക്കേടല്ലേ....? അങ്ങനെയെങ്കിൽ മാവോയിസ്റ്റുകളെ നാട്ടിൽ തന്നെ രൂപപ്പെടുത്തി അറസ്റ്റ്‌ചെയ്യുകയാണ് ഉചിതമെന്ന് ഏതുപൊലീസ് തലയിലാണ് ആദ്യബുദ്ധി ഉദിച്ചതെന്ന് അറിയില്ല. എന്തായാലും ഇപ്പോൾ നടപ്പാക്കുന്നത് ഇത്തരമൊരു കൗശലമാണെന്നാണ് പരക്കെ ഉയർന്നിട്ടുള്ള ആരോപണം. മാവോയിസ്റ്റാക്കി മുദ്രകുത്തിയാൽ ആരേയും പിടിച്ച് അകത്തിടാൻ സാധിക്കുന്ന അവസ്ഥ. നിയമത്തിന്റെ നൂലാമാലകൾ അഴിച്ചെടുക്കുന്ന വക്കീലുമാർ പോലും മാവോയിസ്റ്റുകളായി അഴിക്കകത്ത് കിടക്കുമ്പോൾ സാധാരണക്കാരുടെ കാര്യം പറയാനുണ്ടോ...? എന്തായാലും സോഷ്യൽ മീഡിയായിൽ വലിയ വായിൽ വീമ്പിളക്കുന്ന ആക്ടിവിസ്റ്റുകൾ ഇപ്പോൾ അൽപ്പമൊന്ന് പേടിച്ച മട്ടാണ്. നാളെ ഞങ്ങളുടെ നേർക്കും കൈയാമം നീണ്ടുവരുമെന്ന വേവലാതി പൊതുവെ പ്രകടം.

രാജേഷിന്റെ ദുരനുഭവം

ലപ്പുറം ജില്ലയിലെ അരീക്കോട് സ്വദേശിയായ രാജേഷ് എന്ന ആദിവാസി യുവാവ് ഇപ്പോൾ ജയിലിലാണ്. പത്താംതരത്തിൽ തോറ്റ് പഠനം നിർത്തി, പ്രായാധിക്യത്താൽ തളർന്നു കിടപ്പായ മാതാപിതാക്കളേയും തനിക്ക് താഴെയുള്ള രണ്ടുപെൺകുട്ടികൾ അടക്കമുള്ള സഹോദരങ്ങളേയും സംരക്ഷിക്കേണ്ട ബാധ്യതയിൽ വാർക്കപ്പണിക്കു പോകുന്ന രാജേഷ്. നാട്ടുകാർക്ക് സാധാരണക്കാരിൽ സാധാരണക്കാരനായ ആദിവാസി യുവാവാണ് രാജേഷെങ്കിൽ പൊലീസിന് ഇയാൾ ഭീകരനാണ്. വെറും ഭീകരനല്ല. പീപ്പിൾസ് ലിബറേഷൻ ആർമി ഗറില്ലാ ഓഫ് സിപിഐ മാവോയിസ്റ്റിന്റെ ഉന്നത നേതാവായ ഭീകരൻ...!!!

കാര്യം വളരെ നിസാരമാണ്. മലപ്പുറം ജില്ലയിലെ തന്നെ ഏറ്റവും ഉയരം കൂടിയ മലനിരയായ ചെക്കുന്നമല മണ്ണ് -ക്വാറി മാഫിയ ഇടിച്ചുനിരത്താൻ തുടങ്ങിയിട്ട് നാളുകളായി. ഇതോടെ പ്രദേശത്ത് കുടിവെള്ളമില്ലാതായി. ആദിവാസികളുടെ തനതായ വഴിത്താരകൾ കൈയടക്കി ലോറികൾ കുതിച്ചു പാഞ്ഞു. രാജേഷിന്റെ അടക്കമുള്ള കൂരകൾ ഇടിച്ചുനിരത്തലിന്റെ പ്രകമ്പനത്തിൽ ആടിയുലഞ്ഞു. ഒരു രക്ഷയുമില്ലാത്ത അവസ്ഥയിൽ ഇതിനെതിരേ രാജേഷ് അടക്കമുള്ളവർ രംഗത്തിറങ്ങി. വഴിത്താരയിലൂടെ കുതിച്ചുപായുന്ന ലോറികൾ തടഞ്ഞു. ക്വാറിക്കെതിരേ സമാധാനപരമായി സമരംചെയ്തു.

അപ്പോഴൊക്കെയും ക്വാറി- മണ്ണ് മാഫിയയുടെ തലവന്മാർ പൊലീസിനേയും ഉദ്യോഗസ്ഥരേയും സ്വാധീനിച്ച് ബിസിനസ് നിർബാധം തുടർന്നു. മാവോയിസ്റ്റാക്കി ജയിലിന് അകത്തിടുമെന്ന് അപ്പോഴൊക്കെയും ക്വാറി മുതലാളിമാർ രാജേഷിനെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നു. എങ്കിലും ജനിച്ച മണ്ണിൽ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കാനായി രാജേഷ് ആദിവാസികളെ ഒപ്പം നിർത്തി പൊരുതിക്കൊണ്ടിരുന്നു. ഒപ്പം തന്നെ വാർക്കപ്പണിക്ക് പോയി കുടുംബം പുലർത്തുകയും ചെയ്തു. ഇതോടൊപ്പം മുഖ്യമന്ത്രിക്കും മറ്റ് അധികൃതർക്കും പരാതി നൽകിക്കൊണ്ടിരുന്നു. എന്നാൽ രാജേഷിന്റെ നേതൃത്വത്തിൽ നൽകിയ പരാതികൾക്കെല്ലാം സ്ഥാനം ചവറ്റുകൊട്ടയിലുമായി.

അവസാനം കഴിഞ്ഞ ജനുവരി 30ന് രാജേഷ് എസ്‌പി അടക്കമുള്ളവർക്ക് 'മംഗ്ലീഷിൽ' ഒരു കത്ത് ഇ-മെയിൽ ചെയ്തു. ഒരു കമ്പ്യൂട്ടർ സെന്ററിൽ പോയിരുന്ന് മെയിൽ ചെയ്യുന്ന വിധം മനസിലാക്കിയാണ് സന്ദേശമയച്ചത്. ഇത്തരത്തിൽ സന്ദേശമയച്ചാൽ ഉടൻ പരിഗണിക്കുമെന്ന് ആരോ പറഞ്ഞതനുസരിച്ചാണ് രാജേഷ് ഇതു ചെയ്തത്. ഇങ്ങനെയാണ് പോക്കെങ്കിൽ ചെക്കുന്നമല ഉടൻ തന്നെ ഇല്ലാതാകുമെന്നും അനേകം കുടുംബങ്ങളും മൃഗങ്ങളും പക്ഷികളും നശിക്കുമെന്നും ഇതിനെതിരേ അധികൃതർ നടപടിയെടുത്തില്ലെങ്കിൽ മാവോയിസ്റ്റുകൾ കോളനിയിലും നാട്ടിലും എല്ലാം ആധിപത്യം നേടുമെന്നുമായിരുന്നു സന്ദേശത്തിന്റെ ചുരുക്കം.

പരിസ്ഥിതി നാശത്തെക്കുറിച്ചുള്ള മുന്നറിയിപ്പെല്ലാം തള്ളിയ പൊലീസ് ഏമാന്മാർ മാവോയിസ്റ്റ് എന്ന വാക്കിൽ മാത്രം കയറിപ്പിടിച്ചു. കിമ്പളം നൽകുന്ന ക്വാറി ഉടമകളെ സന്തോഷിപ്പിക്കാനുള്ള ഒരവസരം കൂടിയായി ഈ സന്ദേശത്തെ പൊലീസ് കണക്കിലെടുത്തു. ആരോരുമറിയാതെ പൊലീസ് രാജേഷിനെ പൊക്കി. കോടതിയിൽ പോലും ഹാജരാക്കാതെ രഹസ്യകേന്ദ്രത്തിൽ വച്ച് ക്രൂരമായി മർദ്ദിച്ചു. മാവോയിസ്റ്റ് നേതാവാണ് താനെന്നും ഇതുവരെ നടന്ന ആക്രമണങ്ങൾക്കെല്ലാം ഉത്തരവാദി താനാണെന്നും സമ്മതിക്കണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. രാജേഷിന്റെ പേരിൽ യു.എ.പി.എ വകുപ്പും ചുമത്തി.

ദിവസങ്ങൾക്ക് ശേഷമാണ് രാജേഷിനെ കോടതിയിൽ ഹാജരാക്കിയത്. എന്നാൽ ഈ സമയം പൊലീസ് യു.എ.പി.എ ഒഴിവാക്കി ഐ.ടി ആക്ട് 66(എ) പ്രകാരമാണ് കേസെടുത്തത്. ഈ വകുപ്പുപ്രകാരമുള്ള കേസ് നിലനിൽക്കില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കിയതൊന്നും പൊലീസിന് പ്രശ്‌നമല്ല. ഇത്തരത്തിൽ കോടതിയിൽ പോലും ഹാജരാക്കാതെ പൊലീസ് പീഡനത്തിന് ഇരയാകുന്ന പത്തോളം പേരുണ്ടെന്നാണ് മനുഷ്യാവകാശ പ്രവർത്തകരുടെ കണക്ക്.

നാട്ടുകാരെ അമ്പരിപ്പിച്ച ജോസ്

കൊച്ചിയിലെ നീറ്റ ജലാറ്റിൻ കമ്പനിക്കെതിരേ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലയിലെ മലയോരമേഖലയായ കേളകത്തുനിന്ന് ജോസ് എന്ന കുടുംബനാഥനെ പൊക്കിയപ്പോൾ നാട് ഒന്നടങ്കം അമ്പരന്നു. അവരിൽ ഒരാളായി, വളരെ സാധാരണക്കാരനായി ജീവിച്ചുപോന്ന ജോസ് ഒരു മാവോയിസ്റ്റ് ആണെന്ന് അംഗീകരിക്കാൻ അവർക്ക് ആവില്ലായിരുന്നു.

കേളകം പൊയ്യമലയിലാണ് ജോസിന്റെ താമസം. ഇന്നോളം ജോസ് ഒരു രാഷ്ട്രീയ പാർട്ടിയിലും പ്രവർത്തിച്ചതായി നാട്ടുകാർക്ക് അറിവില്ല. പക്ഷേ, എല്ലാ രാഷ്ട്രീയക്കാരേയും ജോസ് നിശിതമായി വിമർശിക്കും. പീടികക്കോലായിലും നാട്ടുകവലയിലുമെല്ലാം ഇരുന്ന് ഇങ്ങനെ ജോസ് പറഞ്ഞുകൊണ്ടിരിക്കും. നല്ലൊരു സംഭാഷണപ്രിയനാണ് ജോസ്. ഇത്തരം വിമർശനങ്ങളിൽ അസ്വസ്ഥരായ ഏതെങ്കിലും രാഷ്ട്രീയക്കാരാണോ ജോസിനെ മാവോയിസ്റ്റാക്കി മുദ്രകുത്തി ജയിലിൽ അടപ്പിക്കാൻ ചരടുവലി നടത്തിയതെന്ന് നാട്ടുകാർ സംശയിക്കുന്നുണ്ട്.

മുമ്പ് ചാരായഷാപ്പിലെ തൊഴിലാളിയായിരുന്നു ജോസ്. ചാരായനിരോധനത്തോടെ ആ മേഖല വിട്ട് ജീവിക്കാനായി അൽപ്പസ്വൽപ്പം റിയൽ എസ്‌റ്റേറ്റ് ബിസിനസുമൊക്കെയായി കഴിഞ്ഞുവരുമ്പോഴാണ് മാവോയിസ്റ്റ് എന്ന പേരിൽ അകത്താകുന്നത്. മലയോരമേഖലയിൽ പേരാവൂരിൽ അടുത്തിടെ ക്വാറിക്ക് നേരെ ആക്രമണം നടന്നിരുന്നു. എന്നാൽ ഇതിൽ ഒരാളേയും പിടികൂടാൻ പൊലീസിന് സാധിച്ചിട്ടില്ല.

ഈ സംഭവം വരെ കാട്ടിൽ തെരച്ചിൽ നടത്തിയിരുന്ന പൊലീസ് ഇതോടെ കാട്ടിലും തെരച്ചിലും അവസാനിപ്പിച്ചു...! ഈ സംഭവങ്ങളിലൊന്നും ജോസിന്റെ പേര് പൊലീസ് പറഞ്ഞുകേട്ടിട്ടില്ല. ഇനി പിടിയിലായ സാഹചര്യത്തിൽ മലയോരത്തെ മാവോയിസ്റ്റ് ആക്രമണത്തിന്റെയെല്ലാം മൊത്തക്കച്ചവടക്കാരൻ ജോസ് ആയി മാറുമോയെന്ന് ആശങ്കയിലാണ് നാട്ടുകാർ

പത്രസമ്മേളനത്തിനിടയിലെ അറസ്റ്റ്

ളമശേരി ടോൾ പ്ലാസാ ഓഫീസ് ആക്രമിച്ച കേസിലും നാട്ടിൽ പതിവുജീവിതം നയിക്കുന്ന രണ്ടു പേർ അറസ്റ്റിലായി. ഇരുവരും ദിവസങ്ങളായി ജയിലിലാണ്. കോഴിക്കോട് പത്രസമ്മേളനം നടത്തിക്കൊണ്ടിരിക്കെ പത്രലേഖകരുടെ വേഷത്തിലെത്തിയായിരുന്നു അറസ്റ്റ്. മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. തുഷാർ നിർമൽ പാർഥസാരഥിയെയും സർക്കാർ ഉദ്യോഗസ്ഥനായ ജയിംസ് കൂപ്പറെയുമാണു പിടിച്ചു ജയിലിലിട്ടിരിക്കുന്നത്. നീറ്റാ ജലാറ്റിൻ കേസും ഇവരുടെ തലയിൽ ചാർത്തിയിട്ടുണ്ട്, ഏതായാലും മിനക്കെടുകയല്ലേയെന്ന്. ഇനി അവർ പുറത്തിറങ്ങുന്ന കാലത്തു വേണമെങ്കിൽ നിരപരാധിത്വം തെളിയിക്കാം.

ഏതായാലും കേരളത്തിലെ ക്വാറി മാഫിയകൾക്കു സന്തോഷമായി. അവരുടെ കണ്ണിലെ കരടുകളെയാണു മാവോയിസ്റ്റ് വേട്ടയുടെ പേരിൽ പൊലീസ് നോട്ടമിട്ടിരിക്കുന്നത്. കൂടുതൽ പ്രശ്‌നമുണ്ടാക്കുന്നവരുടെ വീട്ടിൽ കൊണ്ടുപോയി മാവോ ലഘുലേഖയിട്ടാൽ പൊലീസിന് അതുമതി, കുറെക്കാലത്തേക്ക് അവർക്ക് അഴിയെണ്ണാം.

ഓരോ നാട്ടിമ്പുറത്തും അനധികൃതമായി നടത്തുന്ന ക്വാറികൾക്കെതിരേ രംഗത്തിറങ്ങുന്നതു അവിടത്തെ സാധാരണക്കാരാണ്.സ്വന്തം വീട് തകർന്നു വീഴുന്നതു ഭയന്നും മറ്റുമാണ് അവർ പ്രക്ഷോഭത്തിനിറങ്ങുന്നത്. അവരെ സംബന്ധിച്ചിടത്തോളം ജീവിതസമരം. പല നാടുകളിലായതിനാൽ അവർ സംഘടിതരല്ല, ഒരു രാഷ്ട്രീയപാർട്ടിയും അവർക്കു വേണ്ടി പിന്തുണയുമായെത്താറില്ല. അതുകൊണ്ട് അവരെ മാവോയിസ്റ്റാക്കി മുദ്രകുത്തിയാൽ പൊലീസിന് അധികം കാടിളക്കേണ്ടി വരില്ല, ക്വാറിമാഫിയയ്ക്കു സുഗമമായി ലക്ഷ്യം കാണുകയുമാവാം.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ട്രോളിയിൽ രോഗിയെ കൊണ്ടുവരുന്നത് കണ്ട് ട്രേ വച്ചത് രോഗിയുടെ കാലിനടുത്ത്; നേഴ്‌സ് കരഞ്ഞ് മാപ്പുപറഞ്ഞിട്ടും മറ്റു ജീവനക്കാർ അഭ്യർത്ഥിച്ചിട്ടും കനിയാതെ ശിക്ഷ വിധിക്കൽ; കയറി കട്ടിൽ കിടക്കൂ എന്ന ആക്രോശിച്ച് കാടത്തം കാട്ടിയത് സർജ്ജറി വിഭാഗം മേധാവി; പീഡിപ്പിച്ചത് സൗജ്യന സേവനത്തിന് എത്തിയ നേഴ്‌സിനെ; പ്രതിസ്ഥാനത്ത് പിജിക്കാരെ കൊണ്ട് ബാത്ത് റൂം കഴുകിച്ച ഡോക്ടർ; ഡോ ജോൺ എസ് കുര്യൻ വീണ്ടും വിവാദത്തിൽ; നടപടി സ്ഥലം മാറ്റത്തിൽ ഒതുങ്ങും
പാർട്ടിയുടെ കണ്ണിൽ നിന്ന് മാറാതെയൊരു പാർട്ടി കല്ല്യാണം; ചുവന്ന സാരിയുടുത്ത് എത്തിയ വധുവിന് ചാർത്തിയത് ചുവന്ന പുഷ്പഹാരം; ആഡംബരം പൂർണ്ണമായും ഒഴിവാക്കിയുള്ള മന്ത്രി ബാലന്റെ മകന്റെ വിവാഹ പന്തൽ ഒരുക്കിയത് സിപിഎം ആസ്ഥാനത്ത് തന്നെ; ആശംസയുമായി ഗവർണ്ണർ അടക്കമുള്ള വിവിഐപികൾ; പാരീസിൽ ഇന്റർ നാഷണൽ ബിസിനസ് ഡെവലപ്പറായ നവീൻ നമിതാ വേണുഗോപാലിനെ സ്വന്തമാക്കുമ്പോൾ
ബെംഗലൂരുവിൽ എച്ച് ആർ മാനേജറായ മലയാളി യുവതിയെ കൊലപ്പെടുത്തിയത് തലയ്ക്കടിച്ചു വീഴ്‌ത്തിയ ശേഷം ശ്വാസം മുട്ടിച്ച് ! നക്ഷത്ര ഹോട്ടലിൽ കൊലപ്പെട്ട തൃശ്ശൂർ സ്വദേശിനിയുടെ മൃതദ്ദേഹ പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ; സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത് 21കാരനായ അലക്കു തൊഴിലാളിയെ ചോദ്യം ചെയ്തപ്പോൾ; മോഷണം നടത്താൻ കയറിയത് ഡ്യുപ്ലിക്കേറ്റ് താക്കോൽ വെച്ച്
ജയിച്ചാലും തോറ്റാലും സ്വർഗം കിട്ടുന്ന അപൂർവ ഗെയിം; പ്രതീക്ഷിക്കുന്നത് മദ്യപ്പുഴയും 72 ഹൂറിമാരുമൊക്കെയുള്ള മത സ്വർഗ്ഗം; ഓരോ ജിഹാദിയും വിശ്വസിക്കുന്നു ഇത് വിശുദ്ധയുദ്ധമാണെന്ന്; മതം തന്നെയാണ് ഭീകരത! ജെയ്ഷെ മുഹമ്മദ് എന്ന വാക്കിന്റെ അർഥം തന്നെ മുഹമ്മദിന്റെ സൈന്യം എന്നും; ഈ വീഡിയോ നിങ്ങളിലെത്തുമ്പോഴെക്കും ഞാൻ സ്വർഗത്തിലെത്തിയിരിക്കുമെന്ന് ചാവേർ പറഞ്ഞതും ഈ വിശ്വാസത്താൽ; ആടുമെയ്‌ക്കൽ സംഘങ്ങൾ പലതവണയുണ്ടായ കേരളവും കശ്മീരിൽ നിന്നുപഠിക്കണം ഒരുപാട്
നിന്റെ മോൾക്ക് വേറെ പണിയാ; പെട്ടെന്ന് വീടുപൂട്ടി താക്കോൽ കൊടുത്തോണം; ഇല്ലങ്കിൽ ഇറക്കി വീടുപൂട്ടേണ്ടി വരുമെന്ന് പൊലീസ്; അശ്ലീലം പറഞ്ഞും മച്ചിന്റെ മുകളിൽ കയറി തലയിൽ വീഴത്തക്കവണ്ണം മല-മൂത്ര വിസർജ്ജനം നടത്തിയും ഉടമയുടെ പീഡനം; മച്ചിൻ മുകളിൽ സ്ത്രീകളുമായെത്തി ലീലാവിലാസങ്ങൾ നടത്തുന്ന ഉടമയുടെ പീഡനങ്ങൾക്ക് പൊലീസ് സഹായവും; അമ്മണിയുടേയും മകളുടേയും കണ്ണീരിന് ഇന്നും ശമനമില്ല; പരസഹായമില്ലാതെ തിരിഞ്ഞു കിടക്കാൻ പോലുമാകാത്ത 24-കാരിയോട് കാട്ടുന്ന ക്രൂരത ഇന്നും തുടരുന്നു
'കെട്ടുകഥയായ '56' നേക്കാൾ വലുതാണ് ഭീതിജനകമായ '44' എന്ന് തെളിഞ്ഞു': ജെയ്‌ഷെ മുഹമ്മദിന്റെ ചാവേറാക്രമണത്തെ ആഘോഷിച്ച് എൻഡിവി വെബ്‌സൈറ്റ് ഡപ്യൂട്ടി ന്യൂസ് എഡിറ്റർ നിഥി സേത്തിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്; ഉറി ദ സർജിക്കൽ സ്‌ട്രൈക്ക് സിനിമയിലെ ഹൗ ഈസ് ദ ജോഷിനെ അനുകരിച്ച് ഹൗ ഈസ് ദ ജെയ്ഷ് ഹാഷ് ടാഗും; രൂക്ഷവിമർശനവുമായി സോഷ്യൽ മീഡിയ; ഉടനടി മാധ്യമ പ്രവർത്തകയെ സസ്‌പെൻഡ് ചെയ്ത് എൻഡിടിവി; ആക്രമണത്തെ ആഘോഷിച്ച് ട്വീറ്റ് ചെയ്ത അലിഗഡ് മുസ്ലിം സർവകലാശാല വിദ്യാർത്ഥിക്കെതിരെ കേസ്
കൊട്ടിയൂർ പീഡനകേസിൽ ഫാദർ റോബിൻ വടക്കുംചേരിക്ക് 60 വർഷം കഠിനതടവ്; ഒരുമിച്ച് 20 വർഷം അനുഭവിച്ചാൽ മതിയെന്ന് കോടതി; മൂന്ന് ലക്ഷം രൂപ പിഴ അടക്കണം; 1.5 ലക്ഷം രൂപ ഇരയായ പെൺകുട്ടിക്കും നൽകണം; കുട്ടിയെ രക്ഷിക്കേണ്ട വൈദികൻ തന്നെ നീചമായി ലൈംഗിക ദുരുപയോഗം ചെയ്‌തെന്ന് വിധിപ്രസ്താവം; കള്ളസാക്ഷി പറഞ്ഞ പെൺകുട്ടിയുടെ മാതാപിതാക്കൾക്കെതിരെ നടപടി വേണമെന്നും ഉത്തരവ്; ബാലപീഡകനായ വൈദികന്റെ ശിഷ്ട ജീവിതം പുറംലോകം കാണാതെ ജയിലറയിൽ തന്നെ
പെൺകുട്ടികൾക്ക് പഠിക്കാൻ സ്വന്തം മുറിയിൽ കമ്പ്യൂട്ടർ വരെ ഏർപ്പാട് ചെയ്തു; നീന്തൽ കുളത്തിലിറങ്ങുന്ന സമയവും സന്ദർശനം പതിവ്; എല്ലാവരുടേയും മുൻപിൽ നല്ല വേഷം ചമഞ്ഞ് നടക്കുന്ന സമയം പീഡന കഥ പുറത്തായി; പീഡിപ്പിച്ചത് പെൺകുട്ടിയുടെ പിതാവാണെന്ന് തെളിയിക്കാൻ ശ്രമം നടന്നെങ്കിലും ഡിഎൻഎ ഫലം വന്നതോടെ വൈദികന്റെ കള്ളി പൊളിഞ്ഞു; കൂറുമാറ്റം തകർത്ത് ലൈവ് ബെർത്ത് സർട്ടിഫിക്കറ്റും; കൊട്ടിയൂരിലെ ക്രൂരത പുറലോകത്ത് എത്തുമ്പോൾ അഴിഞ്ഞ് വീഴുന്നത് റോബിനച്ചന്റെ പൊയ്മുഖം
ജെസ്ന പോയത് അന്യമതസ്ഥനായ കാമുകനൊപ്പമോ? ബംഗളൂരുവിലെ ഇൻഡസ്ട്രിയൽ ഏരിയായ ജിഗിണിയിൽ താമസം; നിത്യവൃത്തിക്ക് വ്യാജപ്പേരിൽ കമ്പനിയിൽ ജോലിയും; ആളെ തിരിച്ചറിയാതിരിക്കാൻ പല്ലിൽ ഇട്ടിരുന്ന കമ്പി ഊരിമാറ്റി; ദിവസവും കുർത്തയും ജീൻസും ധരിച്ച് പോകുന്ന പെൺകുട്ടിയെ തിരിച്ചറിഞ്ഞത് മലയാളിയായ കടക്കാരനും; ജെസ്‌ന ജീവിച്ചിരിക്കുന്നെന്ന് പൊലീസ് സ്ഥിരീകരിച്ചത് ഇയാൾ കൈമാറിയ വീഡിയോ പരിശോധനയ്ക്ക് ശേഷം; മുക്കൂട്ടുതറയിലെ തിരോധാനത്തിൽ നിർണ്ണായക ട്വിസ്റ്റെന്ന് സൂചന
ദിലീപേട്ടാ, ഇതെന്റെ ജീവിതമാണ്....; ഞാൻ എന്തു ചെയ്യണം; ദിലീപേട്ടന്റെ തീരുമാനമാണ് എന്റേതും ഒടുവിൽ ഞാൻ ചതിക്കപ്പെടരുത്; കല്ല്യാണ നിശ്ചയകാര്യം കാവ്യ അറിയിച്ചത് നിയന്ത്രണംവിട്ട കരച്ചിലിലൂടെ; കരഞ്ഞാൽ താനും നിയന്ത്രണം വിട്ടു കരയുമെന്ന നമ്പറിൽ എല്ലാം പറഞ്ഞൊതുക്കി നായകന്റെ സൂപ്പർ ഇടപെടൽ; ദിലീപിനെകുറിച്ചു കേട്ട വാർത്ത ഒരു ചെവിയിലൂടെ കേട്ടു മറു ചെവിയിലൂടെ കളഞ്ഞ് മഞ്ജുവും; ദിലീപിന്റെ ജയിൽ ജീവിതം ഒരു ഫ്ളാഷ് ബാക്ക്: പല്ലിശേരി പരമ്പര തുടരുന്നു
ട്രോളിയിൽ രോഗിയെ കൊണ്ടുവരുന്നത് കണ്ട് ട്രേ വച്ചത് രോഗിയുടെ കാലിനടുത്ത്; നേഴ്‌സ് കരഞ്ഞ് മാപ്പുപറഞ്ഞിട്ടും മറ്റു ജീവനക്കാർ അഭ്യർത്ഥിച്ചിട്ടും കനിയാതെ ശിക്ഷ വിധിക്കൽ; കയറി കട്ടിൽ കിടക്കൂ എന്ന ആക്രോശിച്ച് കാടത്തം കാട്ടിയത് സർജ്ജറി വിഭാഗം മേധാവി; പീഡിപ്പിച്ചത് സൗജ്യന സേവനത്തിന് എത്തിയ നേഴ്‌സിനെ; പ്രതിസ്ഥാനത്ത് പിജിക്കാരെ കൊണ്ട് ബാത്ത് റൂം കഴുകിച്ച ഡോക്ടർ; ഡോ ജോൺ എസ് കുര്യൻ വീണ്ടും വിവാദത്തിൽ; നടപടി സ്ഥലം മാറ്റത്തിൽ ഒതുങ്ങും
ഉത്തര മലബാറിൽ അഞ്ചിൽ നാലിലും ഇടതിന് മേൽക്കൈ; നേരിയ മാർജിനിൽ കാസർകോടും കണ്ണൂരും നിലനിർത്തുന്ന എൽഡിഎഫ് കോഴിക്കോടും വടകരയും പിടിച്ചെടുക്കാനും സാധ്യത; വയനാട്ടിൽ യുഡിഎഫ് ബഹുദൂരം മുന്നിൽ; 12 ശതമാനം വോട്ടുവ്യത്യാസം സൂചിപ്പിക്കുന്നത് മണ്ഡലത്തിലെ യുഡിഎഫ് തരംഗം; ബിജെപി എവിടെയും ചിത്രത്തിലില്ല; മറുനാടൻ മലയാളി ലോക്‌സഭാ തെരഞ്ഞെടുപ്പ് അഭിപ്രായ സർവേയിലെ അഞ്ച് മണ്ഡലങ്ങളിലെ സൂചനകൾ ഇങ്ങനെ
'അല്ലയോ മുല സ്നേഹികളേ, നിങ്ങൾ എപ്പോഴാണ് എന്റെ മുലകൾ കണ്ടത്? എന്റെ മുലകൾ ഇടിഞ്ഞ് തൂങ്ങിയതെന്ന് നിങ്ങൾ പ്രഖ്യാപിച്ചത് എന്ത് ലക്ഷണ ശാസ്ത്ര പ്രകാരമാണ്? ഇനി ഞാൻ പോലുമറിയാതെ ആരെങ്കിലും എന്റെ മുലകൾ പരിശോധിച്ച് തൂങ്ങിയതെന്ന് കണ്ടെത്തിയെങ്കിൽ ആ മാമോഗ്രാഫി സ്പെഷലിസ്റ്റുകൾ ആ പരിശോധനാ റിപ്പോർട്ട് ഒന്ന് പരസ്യപ്പെടുത്തണേ..? സ്ത്രീ ശരീരത്തെ പുച്ഛിക്കുന്ന ഒരുവിഭാഗം ഞരമ്പുകളെ പൊളിച്ചടുക്കി വീണ്ടും ജോമോൾ ജോസഫിന്റെ ഫേസ്‌ബുക്ക് കുറിപ്പ്
നേതാക്കളെ ആക്രമിച്ചത് എന്തിനെന്ന് എണ്ണിയെണ്ണി ചോദിച്ച് പട്ടുവത്തെ പാടത്ത് രണ്ട് മണിക്കൂർ വിചാരണ; രക്ഷിക്കാൻ ശ്രമിച്ചവരെ പാർട്ടിക്കാർ തടഞ്ഞു; ഷുക്കൂറിന്റെ സഹോദരനുൾപ്പെടെ പലരും സിപിഎം നേതാക്കളെ വിളിച്ചു കരഞ്ഞു കാലുപിടിച്ചിട്ടും ഫലമുണ്ടായില്ല; ഒടുവിൽ താലിബാൻ മോഡലിൽ കഴുത്തറുത്ത് മാടിനെ കൊല്ലും പോലെ വകവരുത്തി; പി ജയരാജൻ പ്രതിയായ അരിയിൽ ഷൂക്കൂർ കൊലക്കേസ് കേരളത്തെ ഞെട്ടിച്ചത് സമാനതകളില്ലാത്ത ക്രൂരതകൊണ്ട്; നിർണായകമായത് ആത്തിക്ക ഉമ്മയുടെ നിയമ പോരാട്ടം
എറണാകുളത്തും ഇടുക്കിയിലും കോട്ടയത്തും യുഡിഎഫ് തരംഗം; ആറ്റിങ്ങലിലും കൊല്ലത്തും എൽഡിഎഫ് മുന്നേറ്റം; കടുത്ത മൽസരം നടക്കുന്ന ആലപ്പുഴയിലും തിരുവനന്തപുരത്തും യുഡിഎഫിന് നേരിയ മുൻതൂക്കം; തിരുവനന്തപുരത്ത് ഒരു ശതമാനം വോട്ടിൽ ബിജെപി മൂന്നാമത്; മുഴുവൻ മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം പുറത്തുവരുമ്പോൾ 9 സീറ്റുമായി എൽഡിഎഫും 11 സീറ്റുമായി യുഡിഎഫും മുന്നിൽ; ബിജെപിക്ക് ബാക്കിയാകുന്നത് കുമ്മനത്തെ ഇറക്കിയാൽ തിരുവനന്തപുരം പിടിക്കാം എന്ന പ്രതീക്ഷ മാത്രം
ഇസ്ലാമിക തീവ്രവാദം വളരാതിരിക്കാൻ മുസ്ലീങ്ങളെ പന്നിയിറച്ചി തീറ്റിച്ചും മദ്യം കഴിപ്പിച്ചും ചൈനീസ് സർക്കാർ; മുസ്ലിം ഭൂരിപക്ഷ മേഖലകളിൽ പൊലീസ് പന്നിയിറച്ചി എത്തിച്ചുകൊടുക്കുന്നതായി റിപ്പോർട്ടുകൾ; പരസ്യമായി മതാചാരങ്ങൾ ലംഘിക്കാത്തവരെ പ്രത്യേക പരിശീലന ക്യാമ്പുകളിലേക്ക് അയക്കും; ഇസ്ലാമിനെ ചൈന ഭയക്കുന്നത് ഇങ്ങനെ
എന്റെ പേര് ആദിൽ..ഒരുവർഷത്തിന് മുമ്പാണ് ഞാൻ ജെയ്‌ഷെ മുഹമ്മദിൽ ചേർന്നത്; നീണ്ട കാത്തിരിപ്പിന് ശേഷം എന്റെ ദൗത്യം സഫലമാക്കാൻ ഒരുഅവസരം കിട്ടിയിരിക്കുകയാണ്; ഈ വീഡിയോ നിങ്ങൾ കാണുമ്പോഴേക്കും ഞാൻ സ്വർഗ്ഗത്തിലെത്തിയിരിക്കും; ഇത് കശ്മീരികളോടുള്ള എന്റെ അവസാന സന്ദേശം: സിആർപിഎഫ് ജവാന്മാർക്ക് നേരേ ചാവേറാക്രമണം നടത്തിയ ഭീകരൻ ആദിൽ അഹമ്മദ് ധറിന്റെ അവസാന വീഡിയോ സന്ദേശം പുറത്ത്
ഒരു രസത്തിനു തുടങ്ങി അടിമയായി പോയ യുവതി; ഭർത്താവിന്റെ മദ്യപാനശീലവും ബോധം കെട്ടുള്ള ഉറക്കവും ലൈംഗിക വൈകൃതങ്ങൾ ബാലന് മേൽ പ്രയോഗിക്കാൻ പ്രേരണയായി; ഒൻപതുകാരന്റെ അമ്മയുമായി ഉണ്ടായിരുന്ന അടുപ്പം നാലാം ക്ലാസുകാരനെ യുവതിയുടെ അടുക്കൽ എത്തിച്ചു; കുട്ടിയുടെ രോഗം പറഞ്ഞ് പണം പിരിച്ച് അടിച്ചു പൊളിച്ചു; ഡോക്ടറോട് പറഞ്ഞത് പൊലീസിനോടും കുട്ടി ആവർത്തിച്ചപ്പോൾ പീഡകയ്ക്ക് പോക്‌സോയിൽ ജയിൽ വാസം; കാടപ്പാറ രാജിയുടെ വൈകൃതങ്ങൾ പിടിക്കപ്പെടുമ്പോൾ
മദ്യപിച്ച് ഭർത്താവുറങ്ങുമ്പോൾ അതേ മുറിയിൽ നാലാം ക്ലാസുകാരനുമായി കാമകേളി; ഇഷ്ടങ്ങൾ മുഴുവൻ നടത്തിച്ച് സംതൃപ്തി നേടി യുവതി നയിച്ചത് അടിപൊളി ജീവിതം; റെയിൽവേ സ്റ്റേഷനിൽ അഭയം തേടിയ അമ്മയ്ക്കും മകനും മാനസിക പിന്തുണ നടിച്ചെത്തി ചെയ്തതുകൊടുംക്രൂരത; ലിവർ കാൻസർ രോഗിയായ ഒൻപതു വയസ്സുകാരനുമായി ഇരുപത്തിയഞ്ചുകാരി ഗോവയിലും ചുറ്റിക്കറങ്ങി; കുട്ടിയുടെ ദേഹത്തെ തടിപ്പുകളും വ്രണങ്ങളും സംശയമായപ്പോൾ കൗൺസിലിങ്; രാജി കാട്ടിക്കൂട്ടിയത് മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത
വിവാഹ ചിത്രത്തിൽ വധുവിന് വരനേക്കാൾ പ്രായം കൂടുതൽ തോന്നിയാൽ സദാചാര കമ്മറ്റിക്കാർക്ക് എന്താണ് പ്രശ്നം? കണ്ണൂർ ചെറുപുഴയിലെ 25കാരൻ യുവാവ് 48കാരിയെ വധുവാക്കിയെന്ന് വിവാഹ പരസ്യത്തിലെ ചിത്രം ചൂണ്ടി സൈബർ ലോകത്ത് കുപ്രചരണം; പഞ്ചാബ് യൂണിവേഴ്സിറ്റിയിലെ അടുപ്പം വിവാഹത്തിൽ കലാശിച്ചപ്പോൾ ഇരിക്കപ്പൊറുതി ഇല്ലാതായത് കുന്നായ്മക്കാർക്ക്; വധുവിന് പ്രായം കുറവെന്ന് വീട്ടുകാർ തറപ്പിച്ചു പറഞ്ഞിട്ടും കുപ്രചരണം തുടരുന്നതിൽ മനോവിഷമത്തിൽ നവദമ്പതികൾ
ജെസ്ന പോയത് അന്യമതസ്ഥനായ കാമുകനൊപ്പമോ? ബംഗളൂരുവിലെ ഇൻഡസ്ട്രിയൽ ഏരിയായ ജിഗിണിയിൽ താമസം; നിത്യവൃത്തിക്ക് വ്യാജപ്പേരിൽ കമ്പനിയിൽ ജോലിയും; ആളെ തിരിച്ചറിയാതിരിക്കാൻ പല്ലിൽ ഇട്ടിരുന്ന കമ്പി ഊരിമാറ്റി; ദിവസവും കുർത്തയും ജീൻസും ധരിച്ച് പോകുന്ന പെൺകുട്ടിയെ തിരിച്ചറിഞ്ഞത് മലയാളിയായ കടക്കാരനും; ജെസ്‌ന ജീവിച്ചിരിക്കുന്നെന്ന് പൊലീസ് സ്ഥിരീകരിച്ചത് ഇയാൾ കൈമാറിയ വീഡിയോ പരിശോധനയ്ക്ക് ശേഷം; മുക്കൂട്ടുതറയിലെ തിരോധാനത്തിൽ നിർണ്ണായക ട്വിസ്റ്റെന്ന് സൂചന
കാവ്യമാധവനിൽ നിന്നും ഊറ്റി എടുക്കാവുന്നതെല്ലാം എടുത്ത ശേഷം ദിലീപ് ഒഴിവാക്കാൻ ശ്രമിച്ചു..! തന്ത്രം മനസിലാക്കിയ കാവ്യ മറ്റ് നായകർക്കൊപ്പം സിനിമ കമ്മിറ്റ് ചെയ്തപ്പോൾ ഒരിക്കലും കൈവിടില്ലെന്ന് ഉറപ്പു നൽകി കൂടെ നിർത്തി; ലയൺ സിനിമയിലെ വിവാഹരംഗം സിനിമാ സീഡിയിൽ കവർ അടിക്കാൻ പ്ലാൻ ചെയ്തു; സിനിമയിൽ നിന്നും പി ശ്രീകുമാറിനെ മാറ്റിയത് തന്ത്രപരമായി; അനൂപ് ചന്ദ്രനെയും ഇല്ലാക്കഥ പറഞ്ഞ് സിനിമയിലെ വഴിമുടക്കി: പല്ലിശേരിയുടെ തുറന്നു പറച്ചിൽ തുടരുന്നു
ദിലീപേട്ടാ, ഇതെന്റെ ജീവിതമാണ്....; ഞാൻ എന്തു ചെയ്യണം; ദിലീപേട്ടന്റെ തീരുമാനമാണ് എന്റേതും ഒടുവിൽ ഞാൻ ചതിക്കപ്പെടരുത്; കല്ല്യാണ നിശ്ചയകാര്യം കാവ്യ അറിയിച്ചത് നിയന്ത്രണംവിട്ട കരച്ചിലിലൂടെ; കരഞ്ഞാൽ താനും നിയന്ത്രണം വിട്ടു കരയുമെന്ന നമ്പറിൽ എല്ലാം പറഞ്ഞൊതുക്കി നായകന്റെ സൂപ്പർ ഇടപെടൽ; ദിലീപിനെകുറിച്ചു കേട്ട വാർത്ത ഒരു ചെവിയിലൂടെ കേട്ടു മറു ചെവിയിലൂടെ കളഞ്ഞ് മഞ്ജുവും; ദിലീപിന്റെ ജയിൽ ജീവിതം ഒരു ഫ്ളാഷ് ബാക്ക്: പല്ലിശേരി പരമ്പര തുടരുന്നു
നാലാം വയസിൽ സ്‌കൂൾ സ്‌കിറ്റിനായി വിവാഹം; 22 വർഷങ്ങൾക്ക് ശേഷം പള്ളുരുത്തി ഭവാനി ശിവക്ഷേത്രത്തിൽ വെച്ച് ആ 'കുട്ടിക്കളി'യിലെ കഥാപാത്രങ്ങൾ ജീവിതത്തിൽ ഒരുമിച്ചു; 'നമുക്ക് ഒന്നുകൂടി വിവാഹം ചെയ്താലോ' എന്ന ആർമ്മി ക്യാപ്ടന്റെ സന്ദേശത്തിന് യേസ് മൂളി വനിതാ ഡോക്ടർ; സിനിമാക്കഥകളിലെ അനശ്വര വിവാഹ മുഹൂർത്തങ്ങളെ അനുസ്മരിപ്പിക്കും വിധത്തിൽ ആര്യശ്രീയുടെ കഴുത്തിൽ താലികെട്ടി ശ്രീരാം
ട്രോളിയിൽ രോഗിയെ കൊണ്ടുവരുന്നത് കണ്ട് ട്രേ വച്ചത് രോഗിയുടെ കാലിനടുത്ത്; നേഴ്‌സ് കരഞ്ഞ് മാപ്പുപറഞ്ഞിട്ടും മറ്റു ജീവനക്കാർ അഭ്യർത്ഥിച്ചിട്ടും കനിയാതെ ശിക്ഷ വിധിക്കൽ; കയറി കട്ടിൽ കിടക്കൂ എന്ന ആക്രോശിച്ച് കാടത്തം കാട്ടിയത് സർജ്ജറി വിഭാഗം മേധാവി; പീഡിപ്പിച്ചത് സൗജ്യന സേവനത്തിന് എത്തിയ നേഴ്‌സിനെ; പ്രതിസ്ഥാനത്ത് പിജിക്കാരെ കൊണ്ട് ബാത്ത് റൂം കഴുകിച്ച ഡോക്ടർ; ഡോ ജോൺ എസ് കുര്യൻ വീണ്ടും വിവാദത്തിൽ; നടപടി സ്ഥലം മാറ്റത്തിൽ ഒതുങ്ങും
ചീഫ് ജസ്റ്റീസിന്റെ പതിവില്ലാത്ത ഗൗരവവും രോഷവും താക്കീതും നൽകുന്ന സൂചനയെന്ത്? ചീഫ് ജസ്റ്റീസും ജസ്റ്റീസ് ഖാൻവിൽക്കറും മൗനം പാലിച്ചത് എന്തുകൊണ്ട്? ജസ്റ്റീസ് നരിമാൻ പല തവണ ഇടപെട്ടിട്ടും വിധിയെ അനുകൂലിക്കുന്ന ജസ്റ്റീസ് ചന്ദ്രചൂഡ് പ്രതികരിക്കാത്ത് എന്തുകൊണ്ട്? ജസ്റ്റീസ് ഇന്ദു മൽഹോത്ര ഹിന്ദുമതാചാര നിയമം ചോദിച്ചത് എന്തിന്? ശബരിമല പുനപരിശോധനാ ഹർജികളിലെ വിധിയിൽ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും പ്രതീക്ഷ പുലർത്തുന്നത് മൂന്ന് ജഡ്ജിമാരുടെ മൗനവും ശരീര ഭാഷയും വിലയിരുത്തി
മുള്ളൻപന്നിയേയും കാട്ടുകോഴിയേയും പിടിക്കാൻ പലവട്ടം കറങ്ങിയതോടെ കാട് മനപ്പാഠം; കാമുകിയുമായി കാടുകയറിയത് ആരെയും വെട്ടിച്ച് കുറച്ചുകാലം രഹസ്യവാസം ആകാമെന്ന് ഉറപ്പിച്ച്; തന്നെ പത്തടിയെങ്കിലും ഉയരമുള്ള മരത്തിൽ കയറ്റി സുരക്ഷിതയാക്കിയേ അപ്പു രാത്രി ഭക്ഷണംതേടി പോകൂ എന്നും ഇയാൾക്കൊപ്പം തന്നെ ജീവിക്കണമെന്നും വാശിപിടിച്ച് കാമുകിയും; ഇലവീഴാപ്പൂഞ്ചിറക്കാട്ടിലെ 'ത്രില്ലിങ്' ആയ വനവാസ കഥപറഞ്ഞ് ഏതുമരത്തിലും ഓടിക്കയറുന്ന നാട്ടുകാരുടെ 'ടാർസൻ അപ്പുവും' കൂടെപ്പോയ പതിനേഴുകാരിയും