Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മലയാളികൾക്കുവേണ്ടി ഷാർജയിൽ ഭവന പദ്ധതി; കണ്ണൂർ വിമാനത്താവളത്തിന് സമീപം പ്രവാസികളുടെ മുതൽ മുടക്കിൽ ലോക നിലവാരത്തിലുള്ള മെഡിക്കൽ സെന്റർ, ഷാർജ സർക്കാരിന്റേയും പ്രമുഖ കമ്പനികളുടെയും 'ബാക്ക് ഓഫീസ് ഓപ്പറേഷൻസ് ഐ ടി സപ്പോർട്ടിനുള്ള കരാർ, കേരളത്തിന്റെ സാംസ്‌കാരിക കേന്ദ്രത്തിന് ഷാർജയിൽ 10 ഏക്കർ സ്ഥലം: ഷാർജ സുൽത്താനു മുന്നിൽ കേരളം അവതരിപ്പിച്ച പദ്ധതികൾ ഇങ്ങനെ

മലയാളികൾക്കുവേണ്ടി ഷാർജയിൽ ഭവന പദ്ധതി; കണ്ണൂർ വിമാനത്താവളത്തിന് സമീപം പ്രവാസികളുടെ മുതൽ മുടക്കിൽ ലോക നിലവാരത്തിലുള്ള മെഡിക്കൽ സെന്റർ, ഷാർജ സർക്കാരിന്റേയും പ്രമുഖ കമ്പനികളുടെയും 'ബാക്ക് ഓഫീസ് ഓപ്പറേഷൻസ് ഐ ടി സപ്പോർട്ടിനുള്ള കരാർ, കേരളത്തിന്റെ സാംസ്‌കാരിക കേന്ദ്രത്തിന് ഷാർജയിൽ 10 ഏക്കർ സ്ഥലം: ഷാർജ സുൽത്താനു മുന്നിൽ കേരളം അവതരിപ്പിച്ച പദ്ധതികൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് ഷാർജ ഭരണാധികാരി ഡോ.ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി കേരളത്തിലെത്തിയത്. പ്രവാസികളുടെ സംരക്ഷണത്തിലും നിക്ഷപത്തിനുമായി കേരളവും ഷാർജയും സഹകരണത്തിന്റെ മേഖലകൾ തുറക്കുന്നതിന്റ തുടർ ചർച്ചകളാണ് നടന്നത്. കേരളവുമായി വികസനമേഖലകളിലെ സഹകരണം വർധിപ്പിക്കാനുള്ള താത്പര്യം കേരളം ഷാർജ ഭരണാധികാരിയെ അറിയിച്ചു.

പ്രവാസികൾക്കുള്ള ഭവന പദ്ധതി മുതൽ ആരോഗ്യം, ആയുർവേദം, ആരോഗ്യം, ടൂറിസം, വിദ്യാഭ്യാസം, ഇൻഫ്രാട്രക്ചർ ഡെവലപ്‌മെന്റ്, ഐടി തുടങ്ങി ഷാർജയിൽ കേരളത്തിന്റെ കലാസാംസ്കാരിക കേന്ദ്രം സ്ഥാപിക്കുന്നതുൾപ്പടെയുള്ള പദ്ധതികളിലാണ് കേരളം സഹകരണത്തിന് സന്നദ്ധത അറിയിച്ചത്.

ഷാർജ ഭരണാധികാരി ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ഖാസിമി ഗവർണ്ണർ ജസ്റ്റിസ് പി സദാശിവത്തെ സന്ദർശിച്ചു. രാജ്ഭവനിൽ മുഖ്യമന്ത്രി പിണറായിവിജയനും മന്ത്രിസഭാംഗങ്ങളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. സുൽത്താനുമായി നടത്തിയ ചർച്ചയിൽ കേരളത്തിന്റെ വികസനത്തിനായി ഒട്ടേറെ പദ്ധതികളും നിർദ്ദശങ്ങളുമാണ് മുന്നോട്ടുവെച്ചത്.

അടുത്ത 4 വർഷം കൊണ്ട് പശ്ചാത്തല വികസന മേഖലയിൽ 50,000 കോടി രൂപയുടെ മുതൽ മുടക്കാണ് കേരളം വിഭാവനം ചെയ്യുന്നത്. ഐ.ടിയും ടൂറിസവുമാണ് കേരളത്തിന്റെ സാമ്പത്തിക വളർച്ചയിലെ പ്രധാന ഘടകങ്ങളായി കാണുന്നത്. പശ്ചാത്തല വികസനത്തിനുള്ള ഭാവി പദ്ധതികളിൽ ഷാർജയുടെ സഹകരണവും പങ്കാളിത്തവും കേരളം പ്രതീക്ഷിക്കുന്നു.

1. ഷാർജ ഫാമിലി സിറ്റി:
മലയാളികൾക്കു വേണ്ടി ഷാർജയിൽ ഭവന പദ്ധതി. ഉയരം കൂടിയ 10 അപ്പാർട്ട്‌മെന്റ് ടവറുകളാണ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. ഇതിന് 10 ഏക്കർ ഭൂമി ആവശ്യമുണ്ട്. കേരളവും ഷാർജയും സഹകരിച്ച് ഈ പദ്ധതി നടപ്പാക്കും. ഫാമിലി സിറ്റിയിൽ ആധുനിക ചികിത്സാ സൗകര്യങ്ങൾ ഉണ്ടാകും. ചികിത്സാ സൗകര്യം വലിയ ആശുപത്രിയായി വികസിപ്പിക്കുമ്പോൾ ഷാർജ നിവാസികൾക്ക് ചികിത്സാ സേവനം ലഭിക്കും.

2. അന്താരാഷ്ട്ര വിദ്യാഭ്യാസ സംരംഭം
അന്താരാഷ്ട്ര നിലവാരമുള്ള പബ്ലിക് സ്‌കൂളുകൾ, എഞ്ചിനീയറിങ് കോളേജ്, മെഡിക്കൽ കോളേജ്, നൈപുണ്യവികസന പരിശീലന കേന്ദ്രങ്ങൾ എന്നിങ്ങനെ മികവുറ്റ കേന്ദ്രങ്ങൾ ഷാർജയിൽ ആരംഭിക്കാനാണ് ഈ പദ്ധതിയിലൂടെ കേരളം ഉദ്ദേശിക്കുന്നത്.

3. ഷാർജയിൽ സാംസ്‌കാരിക കേന്ദ്രം
കേരളത്തിന്റെ സമ്പന്നമായ സംസ്‌കാരവും പൈതൃകവും അവതരിപ്പിക്കുന്ന സാംസ്‌കാരിക കേന്ദ്രം. ഇതിന് വേണ്ടി ഷാർജയിൽ 10 ഏക്കർ സ്ഥലം ആവശ്യമുണ്ട്. കേരളത്തിന്റെ ചരിത്രവും സംസ്‌കാരവും ലോകത്തിന് മുമ്പിൽ അവതരിപ്പിക്കുന്ന മ്യൂസിയം, കലകൾ അവതരിപ്പിക്കുന്നതിനുള്ള വേദികൾ, പ്രദർശനം സംഘടിപ്പിക്കുന്നതിനുള്ള സൗകര്യം, ആയുർവേദം അടിസ്ഥാനമാക്കിയുള്ള മെഡിക്കൽ ടൂറിസത്തിന് ഷാർജയിൽ സൗകര്യം ഇവയാണ് സാംസ്‌കാരിക കേന്ദ്രത്തിൽ ഉദ്ദേശിക്കുന്നത്.

4. ആയൂർവേദവും മെഡിക്കൽ ടൂറിസവും:
ഷാർജയിൽ നിന്ന് വരുന്ന അതിഥികൾക്ക് വേണ്ടി കേരളത്തിൽ പ്രത്യേക ആയുർവേദം ടൂറിസം പാക്കേജുകൾ. ഷാർജയിൽ ആരംഭിക്കാൻ നിർദ്ദേശിച്ച സാംസ്കാരിക കേന്ദ്രത്തിൽ കേരളത്തിന്റെ ആയൂർവേദ ഹബും സ്ഥാപിക്കും.

5. ഐടി മേഖലയിൽ കേരളം - ഷാർജ സഹകരണം:
ഐടിയിൽ കേരളത്തിനുള്ള വൈദഗ്ദ്ധ്യവും ശക്തമായ അടിത്തറയും പരസ്പര സഹകരണത്തിന് പ്രയോജനപ്പെടുത്താവുന്നതാണ്. ആഗോള നിലവാരമുള്ള ഇന്ത്യൻ കമ്പനികളും വിദേശ കമ്പനികളും കേരളത്തിൽ പ്രവർത്തിക്കുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള ഐ.ടി. പാർക്കുകൾ കേരളത്തിന്റെ ശക്തിയാണ്. സ്റ്റാർട്ട് അപ്പുകൾ പ്രോത്സാഹിപ്പിക്കുന്നതിനും വളർത്തിയെടുക്കുന്നതിനും കേരളത്തിന് മികച്ച പദ്ധതിയും ഏജൻസിയുമുണ്ട്. ഷാർജയിലെ യുവജനങ്ങളിൽ സാങ്കേതിക സംരംഭകത്വം വളർത്തിയെടുക്കുന്നതിൽ കേരളത്തിലെ സ്റ്റാർട്ട് അപ്പ് മിഷന് പങ്കുവഹിക്കാൻ കഴിയും. ഷാർജ സർക്കാരിന്റെയും ഷാർജയിലെ പ്രമുഖ കമ്പനികളുടെയും 'ബാക്ക് ഓഫീസ് ഓപ്പറേഷൻസ്' കേരളത്തിന്റെ സംവിധാനങ്ങളിൽ ചെയ്യാൻ കഴിയും. ഇതിനുള്ള കരാറുകളിൽ ഏർപ്പെടാവുന്നതാണ്.

6. ആരോഗ്യ പരിപാലനം,വിദ്യാഭ്യാസം:
കേരളത്തിന് ആധുനിക ചികിത്സാ സംവിധാനവും മെഡിക്കൽ വിദ്യാഭ്യാസ സൗകര്യങ്ങളും ഉണ്ട്. ധാരാളം വിദഗ്ധ ഡോക്ടർമാരും, സ്‌പെഷ്യലിസ്റ്റുകളും, ഉയർന്ന യോഗ്യതയുള്ള നഴ്‌സുമാരും, പാരാമെഡിക്കൽ സ്റ്റാഫും. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം 2018 രണ്ടാംപകുതിയിൽ പൂർത്തിയാകും. ഈ വിമാനത്താവളത്തിന് സമീപം ലോക നിലവാരത്തിലുള്ള മെഡിക്കൽ സെന്റർ ഷാർജയിലെ നിക്ഷേപകരുടെ മുതൽ മുടക്കിൽ ആരംഭിക്കാം.

പ്രധാനമായും ആവശ്യങ്ങളാണ് കേരളം ഉന്നയിച്ചത്. ഇതിന്റെ തുടർ ചർച്ചകൾ ഇനി ഉണ്ടാകും. പദ്ധതികളുടെ വ്യക്തതയും മുതൽ മുടക്കും അറിയേണ്ടതുണ്ട്. ഇടതു സർക്കാരിന്റ കാലത്തു തന്നെ പദ്ധതികൾക്ക്ു തുടക്കമിടാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP