Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിജിലൻസ് ഡയറക്ടറായി എൻ സി അസ്താനയെ നിയമിച്ചത് കേഡർ ഡിജിപിയായി സ്ഥാനക്കയറ്റം നൽകും മുമ്പേ; നിയമന ഉത്തരവ് ഒപ്പിട്ട ഫയൽ ഉടൻ തിരിച്ചു വിളിച്ച് മുഖ്യമന്ത്രി; അഴിമതി തടയാൻ വിജിലൻസ് മേധാവിയായി പിണറായി നിയമിച്ച ഡോ. നിർമൽ ചന്ദ്ര അസ്താന മതതീവ്രവാദ സംഘടനകളുടെ നോട്ടപ്പുള്ളി; കേന്ദ്രസർക്കാർ ഒരുക്കിയത് സെഡ്പ്ലസ് വിഭാഗത്തിലുള്ള സുരക്ഷ; ആണവോർജത്തിൽ ഡോക്ടറേറ്റ് നേടിയ ഉദ്യോഗസ്ഥൻ കൗണ്ടർ ഇന്റലിജൻസിന്റെ ആശാൻ

വിജിലൻസ് ഡയറക്ടറായി എൻ സി അസ്താനയെ നിയമിച്ചത് കേഡർ ഡിജിപിയായി സ്ഥാനക്കയറ്റം നൽകും മുമ്പേ; നിയമന ഉത്തരവ് ഒപ്പിട്ട ഫയൽ ഉടൻ തിരിച്ചു വിളിച്ച് മുഖ്യമന്ത്രി; അഴിമതി തടയാൻ വിജിലൻസ് മേധാവിയായി പിണറായി നിയമിച്ച ഡോ. നിർമൽ ചന്ദ്ര അസ്താന മതതീവ്രവാദ സംഘടനകളുടെ നോട്ടപ്പുള്ളി; കേന്ദ്രസർക്കാർ ഒരുക്കിയത് സെഡ്പ്ലസ് വിഭാഗത്തിലുള്ള സുരക്ഷ; ആണവോർജത്തിൽ ഡോക്ടറേറ്റ് നേടിയ ഉദ്യോഗസ്ഥൻ കൗണ്ടർ ഇന്റലിജൻസിന്റെ ആശാൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിരവധി ആരോപണങ്ങൾ ഉയർന്നു കേൾക്കുന്ന വിജിലൻസിന്റെ പുതിയ മേധാവിയായി എൻ സി അസ്താനയെ നിയമിച്ച് ഉത്തരവിട്ട ഫയൽ മുഖ്യമന്ത്രി പിണാറായി വിജയൻ അടിയന്തരമായി തിരിച്ചു വിളിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസിന് അയച്ചുകൊടുത്ത ഫയൽ അടിയന്തര പ്രാധാന്യത്തോടെ തിരിച്ചുവിളിക്കുകയായിരുന്നു. കാരണം വ്യക്തമാക്കാതെയാണു നടപടിയെന്ന് ആഭ്യന്തര വകുപ്പ്.

ഡൽഹിയിലെ കേരളാ ഹൗസിൽ ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടിയായി ചുമതല വഹിക്കുന്ന അസ്താനക്ക് കേഡർ ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകിയിട്ടില്ലെന്നും ഉത്തരവിൽ അതു കൂടി ഉൾപ്പെടുത്തുന്നതിനാണു ഫയൽ തിരിച്ചുവിളിച്ചമാണ് അറിയുന്നത്. ഇക്കാര്യം മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജൻ വ്യക്തമാക്കി. ഡൽഹിയിൽനിന്നു കേരളത്തിലേക്കു തിരിച്ചുവരാൻ വ്യക്തിപരമായി ബുദ്ധിമുട്ടുണ്ടെന്നു നേരത്തെ അസ്താന സർക്കാരിനെ അറിയിച്ചിരുന്നെങ്കിലും പൊലീസ് വകുപ്പിന്റെ ഉപദേശകനായ രമൺ ശ്രീവാസ്തവയുടെ അഭ്യർത്ഥനയെ തുടർന്നാണ് അസ്താന വീണ്ടും കേരളത്തിലേക്ക് എത്തുന്നത്.

ഗംഭീര കരിയർ റെക്കോർഡുകളുള്ള വ്യക്തയാണ് ഡി.ജി.പി: ഡോ. നിർമൽ ചന്ദ്ര അസ്താന. മതതീവ്രവാദ സംഘടനകളെ നിലയ്ക്കു നിർത്താൻ വേണ്ടി കർശന നിലപാട് സ്വീകരിച്ച അദ്ദേഹം തീവ്രവാദ സംഘടനകളുടെ സ്ഥിരം നോട്ടപ്പുള്ളിയുമാണ്. സെഡ്പ്ലസ് വിഭാഗത്തിലുള്ള സുരക്ഷയാണു കേന്ദ്രസർക്കാർ അദ്ദേഹത്തിന് ഏർപ്പെടുത്തിയിട്ടുള്ളത്. ആണവോർജത്തിൽ ഡോക്ടറേറ്റ് നേടിയ അസ്താന കൗണ്ടർ ഇന്റലിജൻസിന്റെ ഉപജ്ഞാതാവ് കൂടിയാണ്. 1986 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനായ അദ്ദേഹത്തിന് 2019 നവംബർ 30 വരെ സേവനകാലാവധിയുണ്ട്. സി.ആർ.പി.എഫിൽ ഐ.ജിയായും എ.ഡി.ജിയായും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൽ സ്പെഷൽ അസിസ്റ്റന്റ് സെക്രട്ടറിയായും ജോലിചെയ്തു. കശ്മീരിലെ രാഷ്ട്രീയസാഹചര്യങ്ങളെക്കുറിച്ച് അദ്ദേഹം നടത്തിയ പരാമർശം വിവാദമാവുകയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അതേക്കുറിച്ച് അന്വേഷണം നടത്തുകയും ചെയ്തിരുന്നു.

കേരളത്തിൽ ഡി.ജി.പിമാരുടെ രണ്ടു കേഡർ തസ്തികകളും രണ്ട് എക്സ്‌കേഡർ തസ്തികകളുമാണു കേന്ദ്രം അംഗീകരിച്ചിട്ടുള്ളത്. ഇപ്പോൾ സസ്പെൻഷനിലുള്ള വിജിലൻസ് മുൻ ഡയറക്ടർ ജേക്കബ് തോമസാണു സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കു പുറമേ കേഡർ തസ്തികയിലുള്ള മറ്റൊരാൾ. ഋഷിരാജ് സിങ്ങും അസ്താനയുമാണ് എക്സ്‌കേഡർ ഡി.ജി.പിമാർ. ഇവർക്കു പുറമേ ആറ് എ.ഡി.ജി.പിമാരെക്കൂടി ഡി.ജി.പി. പദവിയിലേക്ക് ഉയർത്തിയെങ്കിലും കേന്ദ്രം അംഗീകരിച്ചിട്ടില്ല.

കഴിഞ്ഞ ഏപ്രിലിൽ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ടി.പി. സെൻകുമാർ സംസ്ഥാന പൊലീസ് മേധാവിയായപ്പോഴാണു ബെഹ്റയെ വിജിലൻസ് ഡയറക്ടറായി നിയമിച്ചത്. സെൻകുമാർ വിരമിച്ചശേഷം ബെഹ്റയെ വീണ്ടും പൊലീസ് മേധാവിയാക്കി. ഒപ്പം വിജിലൻസ് ഡയറക്ടറുടെ അധികച്ചുമതലയും നൽകി. പിന്നീട് പൂർണചുമതല നൽകി. വിജിലൻസ് ഡയറക്ടർ തസ്തിക എ.ഡി.ജി.പി. റാങ്കിലേക്കു താഴ്‌ത്തണമെന്നാവശ്യപ്പെട്ടു സംസ്ഥാനസർക്കാർ കേന്ദ്ര പഴ്സണൽ മന്ത്രാലയത്തിനു കത്തയച്ചിട്ടുണ്ട്. കേന്ദ്രമാതൃകയിൽ സംസ്ഥാന വിജിലൻസ് കമ്മിഷൻ രൂപീകരിക്കാനുള്ള നീക്കവും സജീവമാണ്. ഉത്തരമേഖലാ ഡി.ജി.പി: രാജേഷ് ദിവാനെ വിജിലൻസ് കമ്മിഷണറായി നിയമിക്കുന്ന കാര്യവും സർക്കാരിന്റെ പരിഗണനയിലാണ്.

തിങ്കളാഴ്‌ച്ച മന്ത്രിസഭായോഗത്തിനു തൊട്ടുമുമ്പാണ് അസ്താനയുടെ നിയമനകാര്യത്തിൽ സർക്കാർ തീരുമാനമെടുത്തത്. ജയിൽമേധാവി ആർ. ശ്രീലേഖ, ദക്ഷിണമേഖലാ എ.ഡി.ജി.പി: അനിൽകാന്ത് എന്നിവരിൽ ഒരാളെ വിജിലൻസ് തലവനായി നിയമിക്കാനായിരുന്നു ആദ്യആലോചന. മുതിർന്ന ഡി.ജി.പിയെത്തന്നെ വിജിലൻസ് ഡയറക്ടറായി നിയമിക്കുന്നതാകും ഉചിതമെന്നു ചീഫ് സെക്രട്ടറി പോൾ ആന്റണി നൽകിയ ഉപദേശം മുഖ്യമന്ത്രി പിണറായി വിജയൻ ശരിവയ്ക്കുകയായിരുന്നു. തുടർന്ന്, ഡൽഹിയിലുള്ള അസ്താനയുമായി ചീഫ് സെക്രട്ടറി ഫോണിൽ സംസാരിച്ചശേഷമാണ് അന്തിമതീരുമാനത്തിലെത്തിയത്. എന്നാൽ, കേരളാഹൗസ് ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടിയുടെ അധികച്ചുമതല അദ്ദേഹം തുടർന്നും വഹിക്കും. ഫലത്തിൽ പുതിയ വിജിലൻസ് ഡയറക്ടറുടെ ആസ്ഥാനം ഡൽഹിയായിരിക്കും എന്നും സൂചനയുണ്ട്.

അസ്താനയെ സഹായിക്കാൻ വിജിലൻസ് അഡീഷണൽ ഡയറക്ടറായി ദക്ഷിണമേഖലാ എ.ഡി.ജി.പി: അനിൽകാന്തിനെ നിയമിക്കാനും സർക്കാർ ഒരുങ്ങുന്നുണ്ട്. ദക്ഷിണമേഖലയുടെ ചുമതല എ.ഡി.ജി.പി: ഷേക്ക് ദർവേഷ് സാഹിബിനു നൽകും. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയാണ് ഇതുവരെ വിജിലൻസ് മേധാവിയായും പ്രവർത്തിച്ചിരുന്നത്. വിജിലൻസിനു സ്വതന്ത്രചുമതലയുള്ള ഡയറക്ടറെ നിയമിക്കാത്തതു സർക്കാരിനെതിരേ ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.

മികച്ച പ്രതിഛായയുള്ള അസ്താനയെ വിജിലൻസ് തലപ്പത്തേക്കു മുമ്പും സർക്കാർ പരിഗണിച്ചിരുന്നു. എന്നാൽ, വ്യക്തിപരമായ കാരണങ്ങളാൽ അദ്ദേഹം ഒഴിഞ്ഞുമാറി. അടുത്തബന്ധുവിന്റെ ചികിത്സയുമായി ബന്ധപ്പെട്ടു ഡൽഹിയിൽ തങ്ങണമെന്ന അദ്ദേഹത്തിന്റെ അപേക്ഷ സർക്കാർ അംഗീകരിക്കുകയായിരുന്നു. ബെഹ്റയുടെ ഇരട്ടപ്പദവി ചട്ടവിരുദ്ധമാണെന്നു കേന്ദ്ര പഴ്സണൽ മന്ത്രാലയം വ്യക്തമാക്കുകയും സ്ഥിരം വിജിലൻസ് ഡയറക്ടറെ നിയമിക്കണമെന്നു ഹൈക്കോടതി നിർദ്ദേശിക്കുകയും ചെയ്തതോടെ സർക്കാർ പ്രതിരോധത്തിലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP