Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏലിക്കുട്ടി സംസാരിച്ചു തുടങ്ങി; ഷിബു കൊച്ചുമ്മനും ഭാര്യയും മരുന്നുകളോട് പ്രതികരിക്കുന്നുമുണ്ട്; ഹാമിൽട്ടൺ ആശുപത്രിയിൽ നിന്ന് വാളകത്തെ വീട്ടിൽ ആശ്വാസ ഫോൺ സന്ദേശമെത്തി; കാട്ടുപന്നിയുടെ ഇറച്ചി കഴിച്ച് അബോധാവസ്ഥയിലായ മലയാളി കുടുംബത്തെ വലയ്ക്കുന്നത് തുടർചികിത്സയ്ക്ക് പണമില്ലാത്തത്; കുട്ടികളെ കൊട്ടാരക്കരയിലേക്ക് കൊണ്ടു വരാൻ ബന്ധുക്കൾ ന്യൂസിലണ്ടിലെത്തി; ബോട്ടുലിസം പക്ഷഘാതമാകുമെന്ന ആശങ്ക ശക്തം

ഏലിക്കുട്ടി സംസാരിച്ചു തുടങ്ങി; ഷിബു കൊച്ചുമ്മനും ഭാര്യയും മരുന്നുകളോട് പ്രതികരിക്കുന്നുമുണ്ട്; ഹാമിൽട്ടൺ ആശുപത്രിയിൽ നിന്ന് വാളകത്തെ വീട്ടിൽ ആശ്വാസ ഫോൺ സന്ദേശമെത്തി; കാട്ടുപന്നിയുടെ ഇറച്ചി കഴിച്ച് അബോധാവസ്ഥയിലായ മലയാളി കുടുംബത്തെ വലയ്ക്കുന്നത് തുടർചികിത്സയ്ക്ക് പണമില്ലാത്തത്; കുട്ടികളെ കൊട്ടാരക്കരയിലേക്ക് കൊണ്ടു വരാൻ ബന്ധുക്കൾ ന്യൂസിലണ്ടിലെത്തി; ബോട്ടുലിസം പക്ഷഘാതമാകുമെന്ന ആശങ്ക ശക്തം

കൊല്ലം: ന്യൂസിലണ്ടിൽ കാട്ടുപന്നിയുടെ ഇറച്ചി കഴിച്ച് അബോധാവസ്ഥയിലായ മലയാളി കുടുംബത്തിന് തുടർചികിത്സയ്ക്ക് പണമില്ല. ബന്ധുക്കളെ കാണാൻ കൊട്ടാരക്കര, വാളകത്ത് നിന്നും ബന്ധുക്കൾ തിരിച്ചു. കൊട്ടാരക്കര, നിലേശ്വരം, ഷിബു സഭനത്തിൽ, ഷിബു കൊച്ചുമ്മൻ( 35 ), ഭാര്യ സുബി ബാബു (32) ഷിബുവിന്റെ മാതാവ് ഏലി കുട്ടി ഡാനിയേൽ (62) എന്നിവരാണ് ന്യൂസിലെൻഡിലെ ഹാം മിൽട്ടൺ ഹോസ്പിറ്റലിൽ ചികിത്സയിലുള്ളത്.

ന്യൂസ് ലൻസ് ആശൂപത്രി അധികൃതർ കൊട്ടാരക്കര, വാളകത്തെ ബന്ധുക്കളെ വിളിച്ചിരുന്നു. അബോധാവസ്ഥയിൽ നിന്നും മരുന്നുകളോട് പ്രതികരികുന്നതായിട്ടാണ് വിവരം ലഭിച്ചത്. ബ്യൂട്ടോലിൻ എന്ന വിഷമാണ് ഇവരുടെ ശരിരത്തിൽ പ്രവേശിച്ചതെന്നാണ് വിവരം. അതേ സമയം അബോധാവസ്ഥയിലുള്ള അച്ഛനും അമ്മയും, അമ്മുമ്മയും ചികിത്സയിലായതോട കൊച്ചുമ്മൻ - സുബി ദമ്പതികളുടെ രണ്ടു മക്കളായ അബിയ ഷിബു (7) ജോഹാന ഷിബു (1) എന്നിവർ ഹാം മിൽട്ടൺ മാർത്തോമ്മ പള്ളി അധികർ, മലയാളി അസോസിയേഷൻ ഭാരവാഹികളുടെ സംരക്ഷണത്തിലാണ്.

എന്നാൽ ഹാം മിൽട്ടനിലെ ഏറ്റവും മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്ന ആശുപത്രിയിലാണ് മൂന്നു പേരും ചികിത്സയിലുള്ളത്. എന്നാൽ ഇന്ത്യൻ എം.ബസി അധികൃതർ ആശൂപത്രിയിലെത്തി വിവരങ്ങൾ ആരാഞ്ഞിരുന്നതായും നാട്ടിലെ ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ബോട്ടുലിസം എന്ന ഭഷ്യ വിഷബാധയാണ് അബോധാവസ്ഥയ്ക്ക് കാരണമെന്ന് ആശൂപത്രി അധികൃതർ നാട്ടിലെ ബന്ധുക്കളെ അറിയിച്ചു. കുട്ടികളെ നാട്ടിലെത്തിക്കുന്നതിനാണ് വാളകം പൊടിയാട്ടു വിള, അനീഷ് ഭവനത്തിൽ അനീഷിന്റെ ഭാര്യ ഷീന. (ഷിബുവിന്റെ സഹോദരി ), ഷിബുവിന്റെ ഭാര്യ സുബിയുടെ സഹോദരൻ സുനിലും ന്യൂസിലൻഡിലേക്ക് പുറപ്പെട്ടത്.

ആറു മാസത്തെ വിസിറ്റിങ് വിസയിൽ മകനോടൊപ്പം ചെലവഴിക്കാനാണ് ഏലിക്കുട്ടി ഡാനിയേൽ ( 62 ) ന്യൂസ് ലെൻഡിൽ എത്തിയത്. വി സിറ്റിങ് വിസ ആയതിനാൽ ഏലിക്കുട്ടിയുടെ ചികിത്സയ്ക്ക് മാത്രം 4000 ഡോളർ (ഇന്ത്യൻ രൂപ 2 ലക്ഷം) ദിവസവും വേണം. ഷിബു ഭാര്യ സുബിയും ന്യൂസ് ലെൻഡിലെ പൗരത്വം സ്വീകരിച്ചതിനാൽ ഇവരുടെ ചികിത്സ ചെലവുകൾ ഇൻഷ്വറൻസ് മുഖേനെ നടക്കും. ഇതിനിടെ വാളകം മാർത്തോമ്മ പള്ളിൽ ഇവരുടെ ആരോഗ്യശാന്തിക്ക് പ്രാർത്ഥന നടന്നു. ഈ മാസം 10നാന്ന് പന്നി ഇറച്ചി മൂന്നു പേരും കഴിച്ചത്. എന്നാൽ കുട്ടികൾ ഇറച്ചി കഴിക്കാത്തതിനാൽ രോഗബാധയിൽ നിന്നും വൻ ദുരന്തത്തിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു.

മാതാവ് ഏലിക്കുട്ടി സംസാരിച്ചു തുടങ്ങിയതായും ബന്ധുക്കൾക്ക് വിവരം ലഭിച്ചു. കൊച്ചുമക്കളുടെ പേര് പറഞ്ഞതായും വിവരമുണ്ട്. ഷിബുവും സുബിയും അബോധാവസ്ഥയിലാണ്. എങ്കിലും മരുന്നുകളോട് പ്രതികരിക്കുന്നത്. വിഷത്തിനെതിരായുള്ള മരുന്നുകളാണ് കൊടുക്കുന്നത്. ഇത് ഫലപ്രദമാകുന്നത് ഡോക്ടർമാരും പ്രതീക്ഷയോടെയാണ് കാണുന്നത്. മൂന്ന് പേരും അപകടനില തരണം ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോഴും പക്ഷാഘാത സാധ്യത നിലനിൽക്കുന്നു. ഇതാണ് ആശങ്കയ്ക്ക് കാരണം. വളരെ നാൾ ഇവർക്ക് ആശുപത്രിയിൽ കഴിയേണ്ടി വരും.

ഇവർ കഴിച്ച മാംസം രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം കിട്ടിയാലേ യഥാർഥ കാരണം വ്യക്തമാവൂ. വിഷബാധ പൂർണമായി നീങ്ങി ആരോഗ്യം വീണ്ടെടുക്കാൻ കൂടുതൽ സമയം വേണ്ടിവരുമെന്ന് ഡോക്ടർമാർ സൂചിപ്പിച്ചു. ബോധം തിരിച്ചുകിട്ടിയാലും പക്ഷാഘാതം പോലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. ക്ലോസ്ട്രിഡിയം ബോട്ടുലിനം എന്ന ബാക്ടീരിയയാണ് ബോട്ടുലിസം എന്ന രോഗാവസ്ഥയ്ക്ക് കാരണം. മണ്ണിൽ കാണുന്ന ഈ ബാക്ടീരിയ നല്ലവണ്ണം പാകം ചെയ്യാത്ത ഭക്ഷണത്തിലൂടെയാണ് ഉള്ളിലെത്തുന്നത്. നന്നായി സൂക്ഷിക്കാത്തതും അശ്രദ്ധമായി ടിന്നിലടച്ചതുമായ ഭക്ഷ്യവസ്തുക്കളിലും ഈ ബാക്ടീരിയ ബാധിക്കാം.

ബോട്ടുലിസം ബാധയുടെ ലക്ഷണങ്ങൾ സാധാരണ 12 മണിക്കൂറിനുശേഷമാണ് ഉണ്ടാവുക. ഗുരുതരമായ ബോട്ടുലിസമായതിനാലാകാം അരമണിക്കൂറിനകം ഷിബുവും കുടുംബാംഗങ്ങളും അബോധാവസ്ഥയിലായതെന്ന് ന്യൂസീലൻഡിലെ നാഷണൽ പോയിസൺസ് സെന്റർ ഡയറക്ടർ ഡോ. ആഡം പോമെർലൂ പറയുന്നു. അഞ്ചുവർഷം മുമ്പ് ന്യൂസീലൻഡിലെത്തിയതാണ് ഷിബുവും കുടുംബവും. വടക്കൻ ന്യൂസീലൻഡിലെ പുടാരുരുവിലാണ് താമസം. സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ് ഷിബു. സുബി നഴ്‌സാണ്. നായാട്ടിനെ തുടർന്ന് കൊന്ന പന്നിയെ പാകംചെയ്ത് കഴിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.

ദമ്പതികളുടെ രണ്ട് മക്കൾ പന്നിയിറച്ചി കഴിക്കാതിരുന്നതുകൊണ്ട് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഒരാഴ്ച മുമ്പ് രാത്രിയാണ് സംഭവം ഉണ്ടായത്. വേട്ടയാടി കൊന്ന പന്നിയുടെ ഇറച്ചി രാത്രി ഭക്ഷണത്തിന് വിളമ്പുകയായിരുന്നു. എന്നാൽ ഭക്ഷ്യവിഷബാധയുണ്ടായതോടെ എല്ലാവരും ഛർദ്ദിൽ തുടങ്ങി. കാര്യങ്ങൾ പന്തിയല്ലെന്ന് കണ്ട് ഷിബു അടിയന്തിര വൈദ്യസഹായം തേടി ഫോൺചെയ്യുകയായിരുന്നു. ആരോഗ്യപ്രവർത്തകർ ഇവരുടെ വീട്ടിൽ എത്തുമ്പോഴേക്കും ഷിബുവും കുഴഞ്ഞ് ബോധംകെട്ട് വീണിരുന്നു. ഇപ്പോൾ ചേതനയറ്റ നിലയിലാണ് മൂന്നുപേരും ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഷിബുവിനും സുബിക്കും ഏഴുവയസ്സും ഒരുവയസ്സുമുള്ള രണ്ട് പെൺമക്കളാണുള്ളത്.

ഭക്ഷണം കഴിച്ച് അരമണിക്കൂറിനകം തന്നെ മൂവർക്കും ഛർദ്ദിൽ തുടങ്ങിയിരുന്നതായും വ്യക്തമായിട്ടുണ്ട്. അമ്മയ്ക്ക് ബോധക്ഷയം ഉണ്ടായതോടെയാണ് ഷിബു ആംബുലൻസിന് ഫോൺചെയ്തത്. എന്നാൽ കോൾ മുഴുവനാകും മുമ്പുതന്നെ ഷിബുവും കുഴഞ്ഞുവീണു. ആരോഗ്യ പ്രവർത്തകർ എത്തുമ്പോഴേക്കും മൂന്നുപേരും ബോധമില്ലാതെ കിടക്കുന്ന നിലയിലാണ് കണ്ടത്. കുഞ്ഞുങ്ങൾ ബെഡ്ഡിൽ ഉറങ്ങുകയായിരുന്നു. കുഞ്ഞുങ്ങളെയും ആശുപത്രിയിൽ എത്തിച്ച് പരിശോധിച്ചെങ്കിലും അവർ ഭക്ഷണം കഴിച്ചില്ലെന്നാണ് വ്യക്തമായത്. ന്യൂസീലൻഡിൽ വേട്ട നിയമവിരുദ്ധമല്ല. മാസത്തിലൊരിക്കൽ കൂട്ടുകാരുമായി വേട്ടയ്ക്കു പോകാറുണ്ട് കൊച്ചുമ്മൻ എന്ന് സുഹൃത്തുക്കൾ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞയാഴ്ചയും ഇത്തരത്തിൽ പോയപ്പോഴാകാം കാട്ടുപന്നിയെ കിട്ടിയതെന്നാണ് സൂചനകൾ. മുമ്പും ഇത്തരത്തിൽ പന്നിയെ ഭക്ഷണമാക്കിയിട്ടുണ്ടെന്നും വെടിവെച്ചു കിട്ടുന്ന ഇറച്ചി മറ്റു കുടുംബങ്ങൾക്കും നൽകാറുണ്ടെന്നും സുഹൃത്തുക്കൾ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP