Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രഹ്നക്ക് ഉന്നത പൊലീസ് ബന്ധമുണ്ടെന്ന ആരോപണം ശരിവെക്കുന്ന പൊലീസ് നീക്കം പുറത്ത്; കെവിനെ തല്ലിക്കൊന്ന കേസിൽ രഹ്നയെ പ്രതിചേർക്ക് ഉദ്ദേശിക്കുന്നില്ലെന്ന് അന്വേഷണസംഘം കോടതിയിൽ; ഒടുവിൽ വ്യക്തമാകുന്നത് രഹ്നയുടെ ഒളിവു ജീവിതം പോലും പൊലീസ് അറിവോടെയെന്ന്

മറുനാടൻ മലയാളി ബ്യൂറോ

കെവിൻ വധക്കേസിൽ ഭാര്യമാതാവ് രഹ്ന ചാക്കോയെ സംരക്ഷിക്കുന്ന നീക്കവുമായി വീണ്ടും പൊലീസ്. രഹ്നയെ കേസിൽ പ്രതി ചേർക്കാനുള്ള തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചത്. ഇതോടെ രഹ്നയെ പ്രതിപട്ടികയിൽ നിന്ന് നീക്കാനുള്ള പൊലീസ് ഗൂഢാലോചന കൂടുതൽ സുതാര്യമാകുകയാണ്. രഹ്ന ഒളിവിൽ കഴിയുന്നത് പൊലീസിലെ ചില ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെയാണെന്ന് മുൻപ് ആരോപണമുയർന്നിരുന്നു. എന്നാൽ ഈ ആരോപണത്തിന് മേൽ അന്വേഷണ സംഘം തൃപ്തികരമായ മറുപടി നൽകിയിട്ടില്ല. കേസിൽ 14 പേരേയാണ് പ്രതിപട്ടികിൽ ചേർത്തിരുന്നതെങ്കിലും മുഖ്യപ്രതി ഷൈൻ ചാക്കോയും പിതാവ് ചാക്കോയുമടക്കം കേസിലെ മുഖ്യ പ്രതികളെല്ലാം പിടിയിലായിരുന്നു.

കെവിന്റെ കൊലപാതകത്തിന് വഴിയൊരുക്കിയ ഗൂഢാലോചനയിൽ ഭാര്യനീനുവിന്റെ മാതാവ് രഹ്നക്കും പങ്കുണ്ടെന്നാണ് ആരോപണം. എന്നാൽ തീർത്തും ദുരഭിമാനത്തിന്റെ പേരിൽനടത്തിയ കൊലപാതകത്തിൽ പ്രതികളെ സംരക്ഷിക്കുന്ന പൊലീസ് ഒത്തുകളിയാണ് രഹ്നയെ കേസിൽ നിന്ന് ഒഴിവാക്കാൻ കാരണമെന്ന് ആരോപണം ഉയരുന്നത്. കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയപ്പോൾ പ്രതികൾക്ക് പൊലീസ് സഹായം ലഭിച്ചെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഗാന്ധിനഗർ സ്റ്റേഷനിലെ എസ് ഐ എംഎസ് ഷിബു, എ എസ് ഐ ബിജു , പൊലീസ് ഡ്രൈവർ അടക്കം പ്രതികളെ സഹായിച്ചതിന്റെ പേരിൽ അന്വേഷണവിധേയമായി സസ്‌പെൻഷനിയാലിരുന്നു. നീനുവിന്റെ മാതാവ് രഹ്ന് കോട്ടയം മുൻ എസ്‌പി മുഹമ്മദ് റഫീഖിന്റെ ബന്ധുവാണെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു.

തുടക്കം മുതലെ കേസിൽ പൊലീസിനു സംഭവിച്ച വീഴ്ചകൾ ഉയർത്തിക്കാട്ടിയാണ് നീനുവും കെവിന്റെ പിതാവും പൊലീസിനെതിരെ ആരോപണവുമായി രംഗത്തുള്ളത്. അന്വേഷണത്തിൽ വീഴ്ചവരുത്തിയതിലാണ് കോട്ടയം എസ് പിയായിരുന്ന മുഹമ്മദ് റഫീഖിനെ മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപെട്ട് സ്ഥലംമാറ്റിയത്. സംഭവത്തിൽ സ്‌പെഷ്യൽ ബ്രാഞ്ചിനെതിരെയും ആരോപണം ഉയർന്നിരുന്നു. പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത് ദുർബല വകുപ്പുകളാണ് ആയതിനാൽ തന്നെ പ്രതികളെ എല്ലാതരത്തിലും സഹായിക്കുന്ന പൊലീസ് നീക്കമാണ് നടക്കുന്നതെന്നാണ് സൂചന നൽകുന്നത്.

 കേസിൽ രഹ്നയെ അറസ്റ്റ ചെയ്യുമെന്ന് ചൂണ്ടിക്കാട്ടിയാണ് രഹ്ന ഹൈക്കോടതിയിൽ മുൻകൂർ ജാമ്യഹർജി നൽകിയത് എന്നാൽ, ഇവരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും രഹ്ന ഒളിവിലാണെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. രഹ്ന ഒളിവിലല്ലെന്നും നോട്ടിസ് നൽകിയാൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാക്കാമെന്നും അഭിഭാഷകൻ അറിയിച്ചത്.

കൊലപാതകമെന്ന നിലയിലാണ് കേസ് അന്വേഷണം പുരോഗമിക്കുന്നതെന്നും ഐ പി സി 302 (കൊലപാതകം),304 (മന:പ്പൂർവ്വമല്ലാത്ത നരഹത്യ)എന്നീ വകുപ്പുകളിൽ ഉൾപ്പെടുത്താവുന്നതാണ് കൃത്യമെന്നും ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ കേസ് ചാർജ്ജ് ചെയ്യുമെന്നും കോട്ടയം എസ് പി ഹരിശങ്കർ മറുനാടനോട് വ്യക്തമാക്കിയിട്ടുള്ളത്. കേസിലെ മുഖ്യപ്രതികളടക്കം നാലുപേരെ മുൻപ് തെളിവെടുപ്പിന് വിധേയമാക്കിയിരുന്നു.

മെയ് 27ന് പുലർച്ചെ, ഷാനു ചാക്കോയും പത്തംഗ സംഘവും കൂടിയാണ് കെവിനേയും അനീഷിനേയും തട്ടിക്കൊണ്ടു പോയത്. രണ്ടു ദിവസത്തിനു ശേഷം തെന്മലക്ക് സമീപം ചാലിയേക്കര എസ്റ്റേറ്റിനു സമീപത്തെ പുഴയുടെ സപീമത്തു നിന്നും കെവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വെള്ളത്തിൽ മുങ്ങി മരിച്ചതെന്നായിരുന്നു അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP