Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചാനൽ ലൈസൻസ് കിട്ടിയിട്ടും പണം ഇറക്കാൻ പേടി; ഏത് ഫണ്ട് വന്നാലും അപ്പോൾ ഇൻകം ടാക്‌സ് പരിശോധന; റെയ്ഡുകൾ പേടിച്ച് കിംസ് ആശുപത്രി വിൽപ്പനയ്ക്ക്; 1300 കോടി വിലയിട്ട് മമ്മൂട്ടിയുടെ ആശുപത്രി ശൃംഖല വാങ്ങിയ ആഗോള ഭീമൻ രംഗത്ത്; ടിപിജിയെ തോൽപ്പിക്കാൻ ഇന്ത്യ വാല്യു ഫണ്ടും

ചാനൽ ലൈസൻസ് കിട്ടിയിട്ടും പണം ഇറക്കാൻ പേടി; ഏത് ഫണ്ട് വന്നാലും അപ്പോൾ ഇൻകം ടാക്‌സ് പരിശോധന; റെയ്ഡുകൾ പേടിച്ച് കിംസ് ആശുപത്രി വിൽപ്പനയ്ക്ക്; 1300 കോടി വിലയിട്ട് മമ്മൂട്ടിയുടെ ആശുപത്രി ശൃംഖല വാങ്ങിയ ആഗോള ഭീമൻ രംഗത്ത്; ടിപിജിയെ തോൽപ്പിക്കാൻ ഇന്ത്യ വാല്യു ഫണ്ടും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേന്ദ്ര സർക്കാർ ഫണ്ട് വരവിൽ കർശന ജാഗ്രത പുലർത്തുന്നതിനെ തുടർന്ന് സംസ്ഥാനത്തെ നക്ഷത്ര ആശുപത്രി ഗ്രൂപ്പായ കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ(കിംസ്) പ്രതിസന്ധി രൂക്ഷമാകുന്നതായി സൂചന. കേന്ദ്രത്തിൽ ബിജെപി സർക്കാർ അധികാരത്തിലെത്തിയതു മുതൽ കിംസ് ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിൽ നിരന്തരം റെയ്ഡായിരുന്നു. അത് ഇപ്പോഴും തുടരുന്നു. നിരവധി ക്രമക്കേടുകളും കണ്ടെത്തി. ഇതോടെ ഫണ്ട് ഇറക്കാൻ ഗ്രൂപ്പിന് ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യവും ഉടലെടുത്തു. സ്വന്തമായി ചാനൽ തുടങ്ങാൻ ലൈസൻസ് കിട്ടിയിട്ടു പോലും ഗ്രൂപ്പിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്. ഈ സാഹചര്യത്തെ മറികടക്കാൻ കിംസ് ആശുപത്രി തന്നെ വിൽക്കാൻ ഒരുങ്ങുകയാണ് ആശുപത്രി ഗ്രൂപ്പിന്റെ മുതലാളിയായ ഡോ. സഹദുള്ള..

ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാണ്. അമേരിക്കയിലെ ടെക്‌സാസ് ആസ്ഥാനമായുള്ള ടി പി ജി ക്യാപിറ്റൽ, സിംഗപ്പൂരിലെ ടെമാസെക്, അബുദാബി ഇൻവെസ്റ്റ്‌മെന്റ് അഥോറിറ്റി, കാനഡ പെൻഷൻ പ്ലാൻ ഇൻവെസ്റ്റ്‌മെന്റ് ബോർഡ്, ഇന്ത്യ വാല്യൂ ഫണ്ട് എന്നിവരാണ് കിംസിന്റെ നിയന്ത്രണത്തിന് വേണ്ടി മത്സരിക്കുന്നത്. 1300 കോടി രൂപയാണ് കിംസ് ആശുപത്രിയുടെ വിൽപ്പന മൂല്യം. കഴിഞ്ഞ ജൂലൈയിലാണ് ടി പി ജി ക്യാപിറ്റൽ നടൻ മമ്മൂട്ടിയും കുടുംബത്തിനും ഓഹരി പങ്കാളിത്തമുള്ള റിയ ഹെൽത്ത് കെയർ എന്ന സ്ഥാപനത്തിൽ 225 കോടി രൂപ നിക്ഷേപിച്ചത്. ഇതേ ടിപിജിക്ക് തന്നെയാണ് കിംസിലും താൽപ്പര്യക്കൂടുതൽ. എന്നാൽ ഇന്ത്യാ വാല്യു ഫണ്ടും കിംസിനെ കൈക്കലാക്കാൻ കരുക്കൾ നീക്കുന്നുണ്ട്. നിയന്ത്രണാവകാശമുള്ള ഷെയ്‌റുകളാകും ഡോ സഹദുള്ള വിൽക്കുക. കിംസിൽ കുറച്ച ഓഹരി സഹദുള്ളയും കുടുംബവും കരുതുന്ന തരത്തിലാണ് വിൽപ്പനയ്ക്കുള്ള ചർച്ചകൾ പുരോഗമിക്കുന്നത്.

2002-ൽ തിരുവനന്തപുരം സ്വദേശിയായ ഡോ എം ഐ സഹാദുള്ള രൂപം കൊടുത്ത കിംസിന് കേരളത്തിലും അറബ് രാജ്യങ്ങളിലുമായി എട്ടിലധികം ആശുപത്രികളുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും എംഡി യും ലണ്ടനിൽ നിന്നും എം ബി എ യും എടുത്ത സദാഹുള്ള കേരളത്തിലെ സ്വകാര്യ ആരോഗ്യ മേഖലയിൽ കാൽ വച്ചതു 30 കോടി രൂപ മുതല്മുടക്കിലാണ്. 2015ഇൽ 430 കോടി രൂപ വരുമാനം കൈവരിച്ച കിംസിന് തിരുവനന്തപുരം, കൊല്ലം, കോട്ടയം, കൊച്ചി, പെരിന്തൽമണ്ണ എന്നിവിടങ്ങളിലും സൗദി അറേബ്യാ, ഖത്തർ, ഒമാൻ,, ദുബായ്, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലും ആശുപത്രികളുണ്ട്.

എന്നാൽ മോദി സർക്കാർ അധികാരത്തിലെത്തിയതോടെ പ്രശ്‌നങ്ങൾ തുടങ്ങി. ആശുപത്രിയിലേക്കുള്ള ഫണ്ട് വരവിനെ കുറിച്ച് അന്വേഷിക്കണമെന്ന് സംഘപരിവാർ സംഘടനകൾ തന്നെ ആവശ്യപ്പെട്ടു. ഇതോടെ കിംസിൽ പ്രശ്‌നങ്ങൾ തുടങ്ങി. നേഴ്‌സിങ് വിദ്യാർത്ഥിനിയുടെ ചാടി മരണവും വ്യാജ സർട്ടിഫിക്കറ്റ് വിവാദവുമെല്ലാം ആശുപത്രി മാനേജ്‌മെന്റിന് തലവേദനയായി. ചികിൽസാ പിഴവിലെ നഷ്ടപരിഹാരം നൽകാനുള്ള കോടതി വിധിയുമെല്ലാം വാർത്തയായി. ഇതിനൊപ്പമാണ് അദായ നികുതി വകുപ്പും എന്റോഴ്‌സുമെന്റും സിബിഐയും അടക്കമുള്ള അന്വേഷണ സംവിധാനങ്ങൾ കിംസിലേക്കുള്ള ഫണ്ടുകളുടെ നിരീക്ഷണം തുടങ്ങിയത്. ഇതോടെ പ്രതിസന്ധി മൂർച്ഛിച്ചു. സ്വന്തമായി ചാനൽ എന്ന ലക്ഷ്യത്തോടെ സഹുദുള്ളയുടെ സഹോദരനായ നജീബ് നടത്തിയ നീക്കങ്ങൾക്കൊടുവിൽ ലൈസൻസ് ലഭിച്ചു. എന്നാൽ തുടങ്ങുന്നത് അനിശ്ചിതമായി നീളുകയാണ്. ഇതും സംശയങ്ങൾക്ക് ഇട നൽകുന്നു.

ചാനലിന് പണം മുടക്കാനുള്ള വൈനസ്യമാണ് ഇതിന് കാരണം. മറ്റെവിടെ നിന്നെങ്കിലും ഫണ്ട് സംഘടിപ്പിച്ചാൽ അത് ആദായനികുതി വകുപ്പിന്റെ പരിശോധനകൾക്കും ഇടയാക്കും. ഈ സാഹചര്യത്തിൽ ചാനൽ തുടങ്ങുന്നതിൽ തീരുമാനം കിംസ് എടുത്തിട്ടില്ല. ചില നിക്ഷേപകരുമായി ചർചച്ച പുരോഗമിക്കുകയാണ്. ഇതിനിടെയാണ് ആശുപത്രി ശൃംഖലയുടെ വിൽപ്പനയ്ക്ക് ചരട് വലിയകൾ സജീവമാക്കുന്നത്. നിക്ഷേപകരുമായുള്ള ധാരണ പ്രകാരം സഹദുള്ളയും കുടുംബവും ഒരു ചെറിയ ശതമാനം ഓഹരി കയ്യിൽ വച്ചേക്കുമെന്നാണ് സൂചന. കേരളത്തിന്റെ ആരോഗ്യ മേഖലയിൽ വൻകിട സമ്പത്തിൽ നിക്ഷേപകരുടെ താൽപ്പര്യത്തിനുള്ള തെളിവാണ് കിംസ് ഏറ്റെടുക്കാനെത്തുന്ന വൻകിട കമ്പനികളുടെ സാന്നിധ്യമെന്നാണ് പൊതുവേ ഉയരുന്ന വിലയിരുത്തൽ. കേരളത്തിലെ ഏറ്റവും ശക്തമായ ആശുപത്രി ഗ്രൂപ്പുകളിലൊന്നായ കിംസിലെ പ്രതിസന്ധിക്ക് പരിഹാരമെന്നോണമാണ് വിൽപ്പനയ്ക്കുള്ള നീക്കമെന്നും ആശുപത്രി ഡയറക്ടർ ബോർഡിലെ പ്രധാനി മറുനാടനോട് പറഞ്ഞു.

കിംസ് ഗ്രൂപ്പിന്റെ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, പെരിന്തൽമണ്ണ ആശുപത്രികൾ കേന്ദ്രീകരിച്ച് വമ്പൻ റെയ്ഡാണ് ആദായ നികുതി വകുപ്പ് നടത്തിയത്. ആശുപത്രിയിലെ ബില്ലിംഗുമായി ബന്ധപ്പെട്ട രേഖകൾ അടക്കം പരിശോധിച്ചു. ജീവനക്കാരുടെ ശമ്പള വിവരങ്ങൾ അടക്കമുള്ള രേഖകൾ പരിശോധിച്ചു. ടാകസ് അടയ്‌ക്കേണ്ട മാർച്ച് മാസമായതിനാൽ സ്വാഭാവിക നടപടിയുടെ ഭാഗമായി മാത്രമാണ് കിംസ് ഗ്രൂപ്പിന്റെ ആശുപത്രികളിൽ പരിശോധന നടത്തിയതെന്നായിരുന്നു ആദ്യ റെയ്ഡിൽ ആശുപത്രി അധികൃതർ നൽകിയ വിശദീകരണം. വലിയ സ്വാധീനമുള്ള ആശുപത്രിയിൽ പിന്നേയും മാസങ്ങളോളം റെയ്ഡ് തുടർന്നു. ഡോ. സഹദുള്ളയ്ക്ക് പത്മഭൂഷണ് വേണ്ടി സംസ്ഥാന സർക്കാർ ശുപാർശ ചെയ്തിരുന്നു. ഇതും കേന്ദ്ര സർക്കാർ അംഗീകരിച്ചില്ല. 

സാധാരണക്കാർക്ക് അപ്രാപ്യമായ ഈ പഞ്ചനക്ഷത്ര ആശുപത്രിയെക്കുറിച്ചു പല ആരോപണങ്ങളും പല തവണയും ഉയർന്നിട്ടും എല്ലാം ഒത്തുതീർക്കാൻ സംസ്ഥാന മന്ത്രിതലത്തിൽ പോലും ഇടപെടലുകൾ ഉണ്ടായിരുന്നു. വായുസേനാ ആസ്ഥാനത്തേക്കുള്ള റോഡിന് പുറമേ പാലം കെട്ടിയിട്ടു പോലും അധികൃതർ നടപടിയെടുത്തിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP