Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കിരൺ ബേദിയെ പിറകിലിരുത്തി രാത്രിമുഴുവൻ നഗരം കറക്കിയത് രാജ്ഭവനിലെ ജീവനക്കാരി; ഒരിടത്തുപോലും പൊലീസിനെ കാണാൻ കഴിയാത്തതിൽ അത്ഭുതപ്പെട്ട് ലെഫ്റ്റനന്റ് ഗവർണർ; മുൻ ഐപിഎസുകാരിക്ക് ഹെൽമറ്റ് വെക്കണമെന്ന് അറിയില്ലെന്ന് സോഷ്യൽ മീഡിയ

കിരൺ ബേദിയെ പിറകിലിരുത്തി രാത്രിമുഴുവൻ നഗരം കറക്കിയത് രാജ്ഭവനിലെ ജീവനക്കാരി; ഒരിടത്തുപോലും പൊലീസിനെ കാണാൻ കഴിയാത്തതിൽ അത്ഭുതപ്പെട്ട് ലെഫ്റ്റനന്റ് ഗവർണർ; മുൻ ഐപിഎസുകാരിക്ക് ഹെൽമറ്റ് വെക്കണമെന്ന് അറിയില്ലെന്ന് സോഷ്യൽ മീഡിയ

രാജ്ഭവനിലെ ജീവനക്കാരി ഓടിച്ച സ്‌കൂട്ടറിന് പിന്നിലിരുന്ന് രാത്രിമുഴുവൻ കറങ്ങിയിട്ടും പോണ്ടിച്ചേരിയിലെ റോഡുകളിലോ പൊതുസ്ഥലങ്ങളിലോ പൊലീസിന്റെ സാന്നിധ്യമില്ലെന്ന് കണ്ടതിന്റെ ഞെട്ടലിലാണ് ലെഫ്റ്റനന്റ് ഗവർണർ കിരൺ ബേദി. പോണ്ടിച്ചേരിയിൽ രാത്രികാലങ്ങളിൽ സ്ത്രീകൾ എത്ര സുരക്ഷിതരാണെന്ന് പരിശോധിക്കാൻ നടത്തിയ യാത്ര ഇതിനകം രാജ്യമെമ്പാടും ചർച്ച ചെയ്യപ്പെട്ടുകഴിഞ്ഞു. കിരൺ ബേദിയുടെ അപ്രതീക്ഷിത പരിശോധനയെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം പേർ രംഗത്തുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു ബേദിയുടെ രാത്രി പരിശോധന.

പോണ്ടിച്ചേരിയിൽ സ്ത്രീകളുടെ സുരക്ഷയെ ബാധിക്കുന്ന കാര്യമായ പ്രശ്‌നങ്ങളൊന്നും തനിക്ക് കണ്ടെത്താനായില്ലെന്ന് കിരൺ ബേദി പരിശോധനയ്ക്കുശേഷം വ്യക്തമാക്കി. എന്നാൽ, പൊതുസ്ഥലങ്ങളിലും റോഡുകളിലും പൊലീസിനെ നിയോഗിക്കണമെന്ന് അവർ പോണ്ടിച്ചേരി ഡി.ജി.പിയോട് ആവശ്യപ്പെട്ടു. മറ്റു ചില പ്രശ്‌നങ്ങളും അവർ ഡി.ജി.പിയുടെ ശ്രദ്ധയിൽപ്പെടുത്തി. സൈലൻസറുകളുപയോഗിക്കാത്ത ബൈക്കുകളുടെ മരണപ്പാച്ചിൽ. മൂന്നുപേർ ബൈക്കിൽ യാത്ര ചെയ്യുന്നത് തുടങ്ങിയവയൊക്കെ നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ടു.

കിരൺ ബേദിയിലെ പഴയ ഐപിഎസുകാരിയെ അഭിനന്ദിച്ചുകൊണ്ടാണ് ഈ പരിശോധനയെ അനുകൂലിച്ച് രംഗത്തെത്തിയവർ അഭിപ്രായപ്പെട്ടത്. കിരൺ ബേദിയെപ്പോലുള്ള ഭരണകർത്താക്കളാണ് നമുക്കാവശ്യമെന്നും സോഷ്യൽ മീഡിയയിൽ വലിയൊരു വിഭാഗം അഭിപ്രായപ്പെട്ടു. എന്നാൽ, പരിശോധനയ്ക്കിറങ്ങിയ ബേദിക്കും സ്‌കൂട്ടറോടിച്ച രാജ്ഭവൻ ജീവനക്കാരിക്കും ഹെൽമെറ്റ് ഉണ്ടായിരുന്നില്ലത് എതതിരഭിപ്രായമുള്ളവർ ചൂണ്ടിക്കാട്ടുന്നു. ഹെൽമെറ്റ് നിർബന്ധമാണെന്ന കാര്യം പഴയ ഐപിഎസുകാരി മറന്നുപോയോ എന്നാണ് അവരുടെ ചോദ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP