Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സാൽവാർ കമ്മീസ് ധരിച്ച് തലയിൽ ഷാൾ ഇട്ട് അർധരാത്രി മുതൽ നേരം വെളുക്കുംവരെ സ്‌കൂട്ടറിന്റെ പിന്നിലിരുന്ന് യാത്ര ചെയ്ത് ലെഫ്റ്റനന്റ് ഗവർണർ; ചൊറിയാൻ ഒരുത്തനും എത്താതായപ്പോൾ കിരൺ ബേദിക്കു തന്റെ ഭരണത്തെ കുറിച്ചു സന്തോഷം; ആദ്യവനിതാ ഐപിഎസുകാരി സംസ്ഥാനത്തിന്റെ ഭരണം ഏറ്റെടുത്തപ്പോൾ സ്ത്രീ സുരക്ഷ പരിശോധിച്ചത് ഇങ്ങനെ

സാൽവാർ കമ്മീസ് ധരിച്ച് തലയിൽ ഷാൾ ഇട്ട് അർധരാത്രി മുതൽ നേരം വെളുക്കുംവരെ സ്‌കൂട്ടറിന്റെ പിന്നിലിരുന്ന് യാത്ര ചെയ്ത് ലെഫ്റ്റനന്റ് ഗവർണർ; ചൊറിയാൻ ഒരുത്തനും എത്താതായപ്പോൾ കിരൺ ബേദിക്കു തന്റെ ഭരണത്തെ കുറിച്ചു സന്തോഷം; ആദ്യവനിതാ ഐപിഎസുകാരി സംസ്ഥാനത്തിന്റെ ഭരണം ഏറ്റെടുത്തപ്പോൾ സ്ത്രീ സുരക്ഷ പരിശോധിച്ചത് ഇങ്ങനെ

മറുനാടൻ മലയാളി ഡെസ്‌ക്‌

പുതുച്ചേരി: രാത്രിയിൽ പുതുച്ചേരിയിലെ സ്ത്രീകൾ സുരക്ഷിതരാണോ എന്നു പരിശോധിക്കാൻ ലഫ്.ഗവർണർ കിരൺ ബേദിയുടെ 'ആൾമാറാട്ടം'. രാത്രിയിൽ വേഷം മാറി സ്‌കൂട്ടറിൽ യാത്ര ചെയ്തുകൊണ്ടായിരുന്നു പുതുച്ചേരിയിലെ സ്ത്രീകളുടെ രാത്രിയിലെ സുരക്ഷ കിരൺ പരിശോധിച്ചത്.

സൽവാർ ധരിച്ച് തലവഴി ഷാളുകൊണ്ട് മൂടിയ ശേഷം സ്‌കൂട്ടറിനു പിന്നിലിരുന്നായിരുന്നു കിരണിന്റെ സഞ്ചാരം. അർധരാത്രി മുതൽ ആറുമണിവരെയായിരുന്നു യാത്ര.

പുതുച്ചേരിയിൽ സ്ത്രീകൾ രാത്രിയിൽ താരതമ്യേന സുരക്ഷിതരാണെന്നും എന്നാൽ കാര്യങ്ങൾ മെച്ചപ്പെടേണ്ടതുണ്ടെന്നും കിരൺ പിന്നീട് ട്വീറ്റ് ചെയ്യുകയും ചെയ്തു. സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ പൊലീസിനു നൽകുമെന്നും മുൻ ഐ പി എസ് ഉദ്യോഗസ്ഥ കൂടിയായ കിരൺ അറിയിച്ചു.

ലഫ്റ്റനന്റ് ജനറൽ എ.കെ സിങ്ങിന് പകരക്കാരിയായാണ് ബേദിയെ കേന്ദ്ര സർക്കാർ പുതുച്ചേരിയിൽ നിയമിച്ചത്. ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ലെഫ്റ്റനന്റ് ഗവർണറായ എ.കെ സിങ് പുതുച്ചേരിയുടെ അധികചുമതല വഹിച്ചുവരികയായിരുന്നു.

എന്നിലർപ്പിച്ച വിശ്വാസത്തിനുള്ള അംഗീകാരമാണ് ഗവർണർ പദവിയെന്ന് കിരൺ ബേദി ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു. രാജ്യത്തെ ആദ്യ വനിതാ ഐ.പി.എസ് ഓഫിസറായിരുന്ന കിരൺ ബേദി 1972ലാണ് സർവീസിൽ പ്രവേശിച്ചത്. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായിരുന്നെങ്കിലും പരാജയപ്പെട്ടു. അരവിന്ദ് കെജ് രിവാളിന്റെ നേതൃത്വത്തിൽ ആം ആദ് മി പാർട്ടിയാണ് ഭരണത്തിലേറിയത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP