Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദേശീയ പാതയടക്കം പുഴയായപ്പോൾ ഡ്രമ്മുകൾ കൂട്ടിക്കെട്ടി ചങ്ങാടുമുണ്ടാക്കി കയറുകെട്ടിവലിച്ച് നാട്ടുകാരുടെ രക്ഷാപ്രവർത്തനം; പൊലീസിലും ഫയർഫോഴ്സിലും കൺട്രോൾ റൂമിലും മാറിമാറി വിളിച്ചിട്ടും ആരും സഹായിക്കുന്നില്ല; കൊച്ചിയിലെ കമ്പനപ്പടി കുതിരപ്പാടം മേഖലയിൽ കുടുങ്ങിക്കിടക്കുന്നത് നാൽപ്പതോളം കുടുംബങ്ങൾ; പെരിയാറിന്റെ തീരങ്ങളിലൂടെയുള്ള മറുനാടൻ ലേഖകന്റെ യാത്രയിൽ കണ്ടത്

ദേശീയ പാതയടക്കം പുഴയായപ്പോൾ ഡ്രമ്മുകൾ കൂട്ടിക്കെട്ടി ചങ്ങാടുമുണ്ടാക്കി കയറുകെട്ടിവലിച്ച് നാട്ടുകാരുടെ രക്ഷാപ്രവർത്തനം; പൊലീസിലും ഫയർഫോഴ്സിലും കൺട്രോൾ റൂമിലും മാറിമാറി വിളിച്ചിട്ടും ആരും സഹായിക്കുന്നില്ല; കൊച്ചിയിലെ കമ്പനപ്പടി കുതിരപ്പാടം മേഖലയിൽ കുടുങ്ങിക്കിടക്കുന്നത് നാൽപ്പതോളം കുടുംബങ്ങൾ; പെരിയാറിന്റെ തീരങ്ങളിലൂടെയുള്ള മറുനാടൻ ലേഖകന്റെ യാത്രയിൽ കണ്ടത്

അർജുൻ സി വനജ്

കൊച്ചി:പ്രളയം താണ്ഡവമാടിയ പെരിയാറിന്റെ തീരങ്ങളിലൂടെ മറുനാടൻ മലയാളി ലേഖകൻ നടത്തിയ യാത്രയിൽ കണ്ടത് സഹായത്തിന് അധികതരുടെ സഹായമില്ലാതെ വലയുന്ന നാട്ടുകാരുടെ അവസ്ഥയാണ്.ഇടപ്പള്ളി-തൃശൂർ ദേശീയപാതയിൽ കമ്പനിപ്പടിയിൽ റോഡ് പുഴയായതോടെ രക്ഷാപ്രവർത്തനത്തിന് നാട്ടുകാർ നേരിട്ട് ഇറങ്ങുകയായിരുന്നു. പൊലീസിലും ഫയർഫോഴ്സിലും കൺട്രോൾ റൂമിലും മാറിമാറി വിളിച്ചിട്ടും ആരും സഹായിക്കുന്നില്ലെന്ന്, ക്ഷുഭിതരായി നാട്ടുകാർ പരാതിപ്പെടുന്നുണ്ട്.

കമ്പനിപ്പടി,കുതിരപ്പാടം,സഹൃദയ റെസിഡൻസ് എന്നിവടങ്ങളിലായി നാൽപ്പതോളം കുടംബങ്ങൾ കുടുങ്ങിക്കിടക്കയാണ്. ദേശീയ പാതയിൽപോലും മുട്ടിന് വെള്ളമുള്ള ഇവിടെ ഇടറോഡുകളിലേക്ക് ഇറങ്ങിയാൽ ഒരാൾപൊക്കത്തിലാണ് വെള്ളം കയറിയരിക്കുന്നത്.നല്ല ഒഴുക്കുമുള്ളതിനാൽ പിടിച്ചുനിൽക്കാൻ കഴിയുന്നില്ല.ഡ്രമ്മുകൾ കൂട്ടിക്കെട്ടി ചങ്ങാടുമുണ്ടാക്കി കയറുകെട്ടിവലിച്ചാണ് നാട്ടുകാരുടെ രക്ഷാപ്രവർത്തനം.ഇതിൽ കുതിരപ്പാടത്തുമാത്രം 25ഓളം പേർ കുടിങ്ങിക്കിടക്കുന്നതായാണ് നാട്ടുകാർ പറയുന്നത്.

സമാനമായ അവസ്ഥയാണ് കൊച്ചിയുടെ പലഭാഗങ്ങളിലുമെന്നാണ് നാട്ടുകാർ പറയുന്നത്.വെള്ളം കയറി പലയിടത്തും രണ്ടുദിവസാമായി വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ട അവസ്ഥയാണ്.കുടിവെള്ളക്ഷാമവും പലയിടത്തുമുണ്ട്.കുടുങ്ങിക്കിടക്കുന്ന പല വീട്ടുകാരും ഒരു ടെറസിലാണ്.മെട്രോറെയിൽ ഉൾപ്പെടെ ട്രെയിൻ ഗതാഗതവും,വാഹന ഗതാഗതവും തടസ്സപ്പെട്ട അവസ്ഥാണ്.

അതേസമയം രക്ഷാപ്രവർത്തനം പുരോഗമിക്കയാണെന്നും ആരും പരിഭ്രാന്തരാവേണ്ട കാര്യമില്ലെന്നുമാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്.നിരന്തരമായി ഫോൺകോളുകൾ വരുന്നതുകൊണ്ടാണ് കൺട്രോൾ റൂമിന്റെ നമ്പറുകൾ എൻഗേജ്ഡ് ആവുന്നതെന്നും, പരമാവധി സഹായം എല്ലായിടത്തും എത്തിക്കുന്നുണ്ടെന്നും റവന്യൂ അധികൃതരും അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP