Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫേസ്‌ബുക്ക് പേജിൽ മോശം റിവ്യൂ നൽകി കൊടാക് മഹീന്ദ്രയുടെ റേറ്റിങ് കൂപ്പു കുത്തിച്ചു; ബാങ്കിന്റെ പാലാരിവട്ടത്തെ ബ്രാഞ്ചിൽ ഇന്ന് വന്ന ഫോൺവിളികളെല്ലാം തെറിവിളിയും ഭീഷണിപെടുത്തലും; ബ്രാഞ്ച് മാനേജർ വിഷ്ണുവിനെ അധികൃതർ പുറത്താക്കിയത് ഗത്യന്തരമില്ലാതെ; വിഷ്ണുവിനെ പുറത്താക്കിയത് മോശം പെർഫോമൻസ് കാരണമെന്ന് വിശദീകരണം; വീണ്ടും ശക്തി തെളിയിച്ച് സോഷ്യൽ മീഡിയ

ഫേസ്‌ബുക്ക് പേജിൽ മോശം റിവ്യൂ നൽകി കൊടാക് മഹീന്ദ്രയുടെ റേറ്റിങ് കൂപ്പു കുത്തിച്ചു; ബാങ്കിന്റെ പാലാരിവട്ടത്തെ ബ്രാഞ്ചിൽ ഇന്ന് വന്ന ഫോൺവിളികളെല്ലാം തെറിവിളിയും ഭീഷണിപെടുത്തലും; ബ്രാഞ്ച് മാനേജർ വിഷ്ണുവിനെ അധികൃതർ പുറത്താക്കിയത് ഗത്യന്തരമില്ലാതെ; വിഷ്ണുവിനെ പുറത്താക്കിയത് മോശം പെർഫോമൻസ് കാരണമെന്ന് വിശദീകരണം; വീണ്ടും ശക്തി തെളിയിച്ച് സോഷ്യൽ മീഡിയ

ആർ.പീയൂഷ്

കൊച്ചി: കശ്മീരിൽ നരാധമന്മാരുടെ കൈകളാൽ കൊല്ലപ്പെട്ട പെൺകുട്ടിയെ പറ്റി ജീവനക്കാരൻ മോശം കമന്റ് ഇട്ടതിനെ തുടർന്ന് സമാധാനം പോയതുകൊടക്ക് മഹേന്ദ്ര ബാങ്കിന്റെ പാലാരിവട്ടത്തെ മൂന്ന് ബ്രാഞ്ചുകളിലെ ഉദ്യോഗസ്ഥർക്കാണ്. ഫോൺ വിളിച്ച് തെറിവിളിയും ഭീഷണിപെടുത്തലുമായിരുന്നു. ഏറെപേർക്കും അയാളുടെ ഫോൺനമ്പർ വേണം എന്നായിരുന്നു ആവശ്യം. ഒടുവിൽ ഗത്യന്തരമില്ലാതെ ഫോൺ റിസീവർ മാറ്റി വയ്ക്കുകയായിരുന്നു. ഇത് കൂടാതെ ബാങ്കിന്റെ ഫെയ്സ് ബുക്ക് പേജിൽ എല്ലാവരും ഒന്നിച്ചാക്രമിച്ചു.

പേജിൽ റിവ്യൂ റേറ്റിങ്ങ് ഒന്ന് നൽകുകയും ജീവനക്കാരനെ പുറത്താക്കണമെന്നും രേഖപ്പെടുത്തിയത് പതിനായിരങ്ങളാണ്. സോഷ്യൽ മീഡിയയുടെ ആക്രമണത്തിൽ പേജ് റേറ്റിങ്ങ് 4.5 ആയിരുന്നിടത്ത് 1.5 ആയി ഇന്ന് രാവിലെ കൂപ്പ് കുത്തി. ഇതോടെ റിവ്യൂ ഓപ്ഷൻ ബാങ്ക് അധികൃതർ ഹൈഡ് ചെയ്തു. എന്നിട്ടും മലയാളികളുടെ രോഷം ശമിച്ചില്ല. പ്ലേ സ്റ്റോറിലെയും ആപ്പിൾ സ്റ്റോറിലെയും ആപ്ലിക്കേഷനും ബാഡ് റിവ്യൂ നൽകി. മുംബൈ ആസ്ഥാനമായുള്ള കൊടക്ക് ബാങ്ക് തങ്ങളുടെ പേജിന്റെ റേറ്റിങ് കുറയാനുള്ള കാരണം അന്വേഷിച്ചപ്പോഴാണ് കമന്റുകളും റിവ്യൂകളും ശ്രദ്ധയിൽപെട്ടത്. ഇതോടെയാണ് കൊച്ചിയിലെ റീജിയണൽ ഓഫീസിൽ വിളിച്ച് വിവരങ്ങൾ അന്വേഷിക്കുന്നത്.

കാര്യങ്ങൾ ബോധ്യപ്പെട്ടതോടെ ഇയാളെ പുറത്താക്കാൻ നിർദ്ധേശിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു കൊടക്ക് ബാങ്ക് അസി.മാനേജർ മരട് സ്വദേശിയായ വിഷ്ണു നന്ദകുമാർ കൊല ചെയ്യപെട്ട പെൺകുട്ടിയെ മോശമാക്കി ചിത്രീകരിച്ച് ഫെയ്സ് ബുക്കിൽ കമന്റ് ഇട്ടത്. പെൺകുട്ടിയെ അപമാനിക്കുകയും പ്രതികളെ അനുകൂലിച്ച് പോസ്‌ററിടുകയും ചെയ്ത വിഷ്ണുവിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. കാശ്മീരിൽ ക്ഷേത്രത്തിനുള്ളിൽ വച്ച് ക്രൂരമായ പീഡനങ്ങൾക്കരയായി ആസിഫ കൊല്ലപ്പെട്ടതിനെ ന്യായീകരിച്ചാണ് വിഷ്ണു രംഗത്തെത്തിയത്. പെൺകുട്ടി കൊല ചെയ്യപെട്ട ഒരു വാർത്തയുടെ അടിയിൽ 'ഇവളെയെല്ലാം ഇപ്പോഴെ കൊന്നത് നന്നായി,അല്ലെങ്കിൽ നാളെ ഇന്ത്യയ്‌ക്കെതിരെ തന്നെ ബോംബായി വന്നേനെ' എന്ന കമന്റ് ഇയാൾ രേഖപ്പെടുത്തിയാണ് കൊലപാതകത്തിലുള്ള തന്റെ മനസ്ഥിതി വ്യക്തമാക്കിയത്.

ഇതോടെയാണ് സോഷ്യൽ മീഡിയ ഇയാൾക്കെതിരെ കൊടുങ്കാറ്റായി ആഞ്ഞു വീശിയത്. ഇയാളുടെ ഫെയ്‌സ് ബുക്ക് അക്കൗണ്ടിൽ കയറി പൊങ്കാലയായിരുന്നു മലയാളികൾ. ഇതിനിടിൽ തന്നെ കൊടാക് മഹേന്ദ്രയിലാണ് ഇയാൾ ജോലി ചെയ്യുന്നത് എന്ന് മനസ്സിലാക്കിയവർ കൊടക്കിന്റെ ഫേയ്‌സ് ബുക്ക് പേജിൽ കയറി റവ്യൂ രേഖപ്പെടുത്താൻ തുടങ്ങി. അസിസ്റ്റന്റ് മാനേജരെ പുറത്താക്കണം എന്ന് ഹാഷ് ടാഗ് ഇട്ട് റേറ്റിങ്ങ് ഒന്ന് നൽകിയാണ് പ്രതിഷേധം തുടർന്നത്. ഇതോടെ റേറ്റിങ്ങിൽ 4.5 ൽ നിന്നിരുന്ന പേജ് 1.5 ആയി കൂപ്പ് കുത്തി. കൂടാതെ പേജിലെ പോസ്റ്റുകൾക്ക് കീഴിലായി അസഭ്യ വർഷവും നടത്തി. പിന്നീട് ഇയാൾ ജോലി ചെയ്യുന്ന പാലാരിവട്ടത്തെ ബ്രാഞ്ചിൽ ഫോൺ വിളിച്ചും മലയാളികൾ അരിശം തീർത്തു. ഇതോടെയാണ് ബാങ്ക് അധികൃതർ ഇയാളെ പുറത്താക്കാൻ നിർബന്ധിതരായത്.

പാലാരിവട്ടത്തെ മാമംഗലം ബ്രാഞ്ചിൽ ഇയാളെ അന്വഷിച്ച് മറുനാടൻ മലയാളി എത്തിയപ്പോൾ സംഭവം ഉണ്ടായതിന് മൂന്ന് ദിവസം മുൻപ് ഡിസ്മിസ്സ് ചെയ്തു എന്നാണ് അധികൃതർ പറഞ്ഞത്. എന്നാൽ കഴിഞ്ഞ ദിവസം തന്നെയാണ് ഇയാളെ പുറത്താക്കിയത് എന്ന് ചില ജീവനക്കാർ മറുനാടനോട് വെളിപ്പെടുത്തി. പാലാരിവട്ടത്തുള്ള മൂന്ന് ബ്രാഞ്ചുകളിൽ ഇയാൈളെ തിരക്കി നിരവധി ഫോൺകോളുകളാണ് എത്തുന്നത്. വിഷ്ണു നന്ദകുമാർ എന്ന ഇയാളുടെ ഫേസ്‌ബുക്ക് പേജും ഭാര്യയുടെ ഫെയ്‌സ് ബുക്ക് പേജും ഇപ്പോൾ ഡീ ആക്ടിവേറ്റ് ചെയ്തിരിക്കുകയാണ്.
അതോ സമയം സംഭവവുമായി ബ്ന്ധപ്പെട്ട് ഫെയ്സ് ബുക്ക് പേജിൽ കൊടക്ക് മഹേന്ദ്രക്കാർ തന്നെ വിശദീകരണം നൽകിയിട്ടുണ്ട്.

സംഭവം നടക്കുന്നതിന് ഒരു ദിവസം മുൻപ് അതായത് ഏപ്രിൽ 11 ന് ഇയാളെ പെർഫോമൻസ് മോശമായതിനാൽ പുറത്താക്കിയിരുന്നു എന്നും അതിനാൽ ഇയാൾ തങ്ങളുടെ ജീവനക്കാരനല്ല എന്നുമാണ് വിശദീകരണം. എന്നാൽ ഇയാളെ കഴിഞ്ഞ ദിവസമാണ് പുറത്താക്കിയത് എന്ന് വ്യക്തമായ വിവരം മറുനാടൻ മലയാളിക്ക് ലഭിച്ചിരുന്നു. ഇയാൾക്കെതിരെ പാലാരിവട്ടത്ത് വ്യാപകമായി പോസ്റ്റർ പ്രചരിച്ചു. ജനകീയ സമര സമിതി എന്ന പേരിലാണ് പോസ്റ്റർ പ്രചരിച്ചിരിക്കുന്നത്. ഇയാളുടെ ഫെയ്സ് ബുക്ക് അക്കൗണ്ടിൽ നിന്നും ആർഎസ്എസ് പ്രവർത്തകനാണെന്ന് മനസ്സിലാകും. ഈ സംഭവം നടന്ന ദിവസം ഇയാൾ ഫെയ്സ് ബുക്കിലെ പ്രൊഫൈൽ ഫോട്ടോ മാറ്റിയിരുന്നു. പിന്നീട് ഇയാൾ ഫെയ്സ് ബുക്ക് ഡീ ആക്ടിവേറ്റ് ചെയ്യുകയായിരുന്നു. എന്തുതന്നെയായാലും സോഷ്യൽ മീഡിയയുടെ കരുത്ത് ഒരിക്കൽ കൂടി ഈ സംഭവത്തോടെ വെളിവാവുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP