Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എക്‌സ്‌ചെയ്ഞ്ച് ഓഫറിൽ ആകൃഷ്ടനായി പഴയ കാർ മാറ്റി നല്കാനെത്തിയ വിമുക്ത ഭടനെ വഞ്ചിച്ച് ഡീലർ; പുതിയ നിസാൻ കാറിനു പകരം നല്കിയത് ടെസ്റ്റ് ഡ്രൈവിന് ഉപയോഗിച്ചുകൊണ്ടിരുന്ന കാർ; വീടിനുമുന്നിലിട്ടിട്ടു കടന്നു കളഞ്ഞ തുരുമ്പെടുത്ത കാർ മൂന്നു മാസമായി ഉപയോഗിക്കാൻ പറ്റുന്നില്ല; കൊല്ലം പിനാക്കിൾ മോട്ടോർസ് വിമുക്തഭടനെ തേച്ച കഥ ഇങ്ങനെ

എക്‌സ്‌ചെയ്ഞ്ച് ഓഫറിൽ ആകൃഷ്ടനായി പഴയ കാർ മാറ്റി നല്കാനെത്തിയ വിമുക്ത ഭടനെ വഞ്ചിച്ച് ഡീലർ; പുതിയ നിസാൻ കാറിനു പകരം നല്കിയത് ടെസ്റ്റ് ഡ്രൈവിന് ഉപയോഗിച്ചുകൊണ്ടിരുന്ന കാർ; വീടിനുമുന്നിലിട്ടിട്ടു കടന്നു കളഞ്ഞ തുരുമ്പെടുത്ത കാർ മൂന്നു മാസമായി ഉപയോഗിക്കാൻ പറ്റുന്നില്ല; കൊല്ലം പിനാക്കിൾ മോട്ടോർസ് വിമുക്തഭടനെ തേച്ച കഥ ഇങ്ങനെ

ആർ. പീയൂഷ്

കൊല്ലം: പഴയത് മാറ്റി പുതിയ മോഡൽ വാഹനം വാങ്ങുന്നത് സർവ്വ സാധാരണമാണ്. അത്യാധുനിക ഫീച്ചറോട് കൂടി വാഹനങ്ങൾ എല്ലായ്‌പ്പോഴും ഡ്രൈവിങ് ആയാസ രഹിതമാക്കുകയും ചെയ്യും. അങ്ങനെ പഴയൊരു വാഹനം മാറ്റി പുതിയത് വാങ്ങാൻ എത്തിയ റിട്ടയേർഡ് ആർമി ഉദ്യോഗസ്ഥന് എട്ടിന്റെ പണികൊടുത്തിരിക്കുകയാണ് വാഹന ഡീലർ. കൊല്ലം വടക്കേവിളയിലുള്ള നിസാൻ കാർ ഡീലർ പിനാക്കിൾ മോട്ടോർസാണ് പുനലൂർ ഇടമൺ സ്വദേശി എൻ. വിശ്വംഭരൻ എന്ന വിമുക്തഭടനു പണികൊടുത്തത്. പഴയ കാർ കൊടുത്ത് പുതിയത് വാങ്ങാനെത്തിയ വിശ്വംഭരന് ടെസ്റ്റ് ഡ്രൈവിനുള്ള കാർ നൽകിയാണ് തേച്ചത്. നിയമ പോരാട്ടവുമായി ഇയാൾ കയറിയിറങ്ങാത്ത ഓഫീസുകളില്ല. വഞ്ചിക്കപ്പെട്ട ആർമി ഉദ്യോഗസ്ഥൻ സംഭവിച്ച കാര്യങ്ങൾ മറുനാടനുമായി പങ്കുവച്ചു.

ഉപയോഗിച്ചു കൊണ്ടിരുന്ന മാരുതി ആൾട്ടോ 800 മാറ്റി നിസാൻ കമ്പനിയുടെ മൈക്രാ ആക്റ്റിവ എക്‌സ്‌വി എസ് എന്ന മോഡൽ വാങ്ങണമെന്ന് വിശ്വംഭരൻ ആഗ്രഹിച്ചിരിക്കുമ്പോഴാണ് കൊല്ലം വടക്കേവിള പിനാക്കിൾ മോട്ടോർസിലെ എക്‌സ്‌ചേഞ്ച് ഓഫറിനെ പറ്റി അറിയുന്നത്. ഡീലറുമായി ബന്ധപ്പെട്ടപ്പോൾ പഴയ വണ്ടി 2,35,000 രൂപയ്ക്ക് അവർ എടുത്തിട്ട് ബാക്കി തുക നൽകിയാൽ മതി എന്ന് പറഞ്ഞു. മകൾ നീനയുമായി കൂടിയാലോചിച്ച് വാഹനം വാങ്ങാൻ വിശ്വംഭരൻ തയ്യാറാകുകയായിരുന്നു.

12/12/2016 ൽ തന്നെ ആയിരം രൂപ അഡ്വാൻസ് നൽകി വണ്ടി ബുക്ക് ചെയ്യുകയും മാരുതി ആൾട്ടോ ഡീലർക്ക് കൈമാറുകയും ചെയ്തു. കൂടാതെ ആർമി ഉദ്യോഗസ്ഥനായിരുന്നതിനാൽ ടാക്‌സിന് ഇളവ് കിട്ടാനുള്ള രേഖകളും ബാക്കി തുകയായ 3,28,522 രൂപയും ചെക്കായി കൈമാറി. ജനുവരി ഒന്നാം തീയതി പുതിയ വാഹനം നൽകുമെന്ന് ഡീലർ ഉറപ്പ് നൽകിയിരുന്നു. ഒന്നാം തിയതി കഴിഞ്ഞ് അഞ്ച് ദിവസം കഴിഞ്ഞിട്ടും ഡീലർ കാർ നൽകാതിരുന്നപ്പോൾ, വിശ്വംഭരൻ കൊടുത്ത തുകയും കാറും തിരികെ നൽകാൻ ആവശ്യപ്പെട്ടു. ഇതിനെ തുടർന്നു സമ്മർദ്ധത്തിലായ ഡീലർ ആറാം തീയതി കാർ നൽകാമെന്ന് വീണ്ടും വാക്ക് നൽകി.

ജനുവരി ആറിന് രാത്രി 8.30 ന് ഡീലർ വാഹനം വിശ്വംഭരന്റെ ഇടമണിലുള്ള വീട്ടിലെത്തിച്ചു. ഒറ്റ നോട്ടത്തിൽതന്നെ ഏറെ പഴക്കം തോന്നിക്കുന്ന വാഹനം വേണ്ടെന്ന് വിശ്വംഭരൻ പറഞ്ഞു കൂടാതെ വാഹനത്തിൽ സീറ്റ് ബെൽറ്റ്, ടൂൾ ബോക്‌സ്, തുടങ്ങി ആവശ്യ സാധനങ്ങൾ ഇല്ലായിരുന്നു. എന്നാൽ വാഹനവുമായെത്തിയവർ വാഹനം അവിടെ തന്നെ പാർക്ക് ചെയ്തിട്ട് കടന്നു കളഞ്ഞു. ഉടൻ ഡീലറുമായി ബന്ധപ്പെട്ടെങ്കിലും, പുതിയ വണ്ടിയാണ്.... ആവിശ്യമുണ്ടെങ്കിൽ ഉപയോഗിച്ചാ മതി.... എന്ന് ധാർഷ്ട്യത്തോടെ പറഞ്ഞു ഫോൺ കട്ട് ചെയ്യുകയായിരുന്നു.

പിന്നീട് വിശ്വംഭരൻ കൊല്ലം ജില്ലാ കളക്ടർ, ആർ.ടി.ഒ തുടങ്ങിയവർക്ക് പരാതി നൽകി. പരാതിയെ തുടർന്ന് അന്വേഷണമുണ്ടാവുകയും കോടതി നിർദ്ധേശ പ്രകാരം ആലപ്പുഴ കുട്ടനാട്ടിൽ നിന്നും അഡി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എത്തി പരിശോദന നടത്തുകയും ചെയ്തു. പരാതിയിൽ പറഞ്ഞിരിക്കുന്നത് ശരി വയ്ക്കുന്ന രീതിയിൽ റിപ്പോർട്ട് നൽകി.

എന്നാൽ വാഹന ഡീലർ പരിശോധനയിൽ തെറ്റ് പറ്റിയതാണെന്നും മറ്റൊരു വെഹിക്കിൾ ഇൻസ്‌പെക്ടർ പരിശോധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. കോടതി അങ്ങനെ കൊല്ലം ആർ.ടി ഓഫീസിലെ ബൈജു എന്ന അഡി.മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറെ വാഹന പരിശോധനയ്ക്ക് ചുമതലപ്പെടുത്തി. പരിശോധനയ്ക്കായി വെഹിക്കിൾ വരുന്നതിന് മുൻപ് തന്നെ ഡീലർ ജോലിക്കാരെ പറഞ്ഞ് വിട്ട് വിശ്വംഭരന്റെ വീട്ടിൽ പാർക്ക് ചെയ്തിരിക്കുന്ന കാറിൽ സീറ്റ് ബൽറ്റ് ഘടിപ്പിക്കുകയും ടൂൾ ബോക്‌സ് വയ്ക്കുകയും ചെയ്തു. വെഹിക്കിൾ എത്തി പരിശോധന കഴിഞ്ഞ് വാഹനം പുതിയതാണെന്ന് റിപ്പോർട്ട് നൽകുകയും കേസ് തള്ളിപോവുകയുമാണ് ഉണ്ടായത്.

ജനുവരിയിൽ വിശ്വംഭരന്റെ വീട്ടിൽ കൊണ്ട് വന്നിട്ട കാർ മൂന്ന് മാസമായി വീടിനു മുന്നിൽ വെറുതെ കിടക്കുകയാണ്. കാർ റിസീവ് ചെയ്യാത്തതിനാൽ വാഹനത്തിന്റെ കീ ഡീലറുടെ കൈവശമാണ്. ഹൃദ്രോഗിയായ ഈ പട്ടാളക്കാരനും വാർദ്ധക്യ സഹജമായ രോഗങ്ങളുള്ള ഭാര്യയും ആശുപത്രിയിലും മറ്റു പോകാനായി പുറത്ത് നിന്നും വാഹനം വിളിച്ച് പോകേണ്ട അവസ്ഥയാണ്.

ആരും വന്ന് നോക്കയാലും ഏറെ പഴക്കം തോന്നുന്ന വാഹനമാണ് ഇത്. ഏറെ ഓടിയത് കാരണം ടയറുകൾ തേഞ്ഞുരഞ്ഞ നിലയിലുമാണ്. ബോഡിയിലെ പെയിന്റിങ് ഉരഞ്ഞിളകിയിട്ടുണ്ട്. സീറ്റുകൾ അഴുക്ക് പിടിച്ച നിലയിലുമാണ്. വിരമിച്ചപ്പോൾ കിട്ടിയ തുക കൊണ്ട് വാങ്ങിയ കാർ ഉപയോഗിക്കാനാവാതെ വിഷമിക്കുകയാണ് ഇയാൾ. ഇനി എവിടെ നിന്ന് നീതി ലഭിക്കുമെന്നറിയാതെ ഉഴലുകയാണ് വിശ്വംഭരനും കുടുംബവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP