Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ആരോപണം ഉയർന്നപ്പോൾ കുർബ്ബാന മുടക്കുമെന്ന് ഭീഷണിപ്പെടുത്തിയത് എന്തിനെന്ന് അന്വേഷണ കമ്മീഷന്റെ ചോദ്യം; വികാരത്തള്ളിച്ചയിൽ പറഞ്ഞു പോയതാണെന്നും ആലോചിച്ച് കാര്യങ്ങൾ ചെയ്യാമെന്നും മറുപടി നൽകി വികാരി; പരാതികളുമായി അന്വേഷണ കമ്മീഷൻ അംഗങ്ങൾ രൂപതാ കമ്മീഷന് മുമ്പിലെത്തിയെങ്കിലും സാമ്പത്തിക തിരിമറിയെക്കുറിച്ചുള്ള തെളിവെടുപ്പ് നടപടികളിലേക്ക് കടന്നില്ല; എടയന്ത്രത്തിന്റെ വിശ്വസ്തർ ഫാ.മാത്യൂസ് മണവാളനെ രക്ഷിക്കുമോ?

ആരോപണം ഉയർന്നപ്പോൾ കുർബ്ബാന മുടക്കുമെന്ന് ഭീഷണിപ്പെടുത്തിയത് എന്തിനെന്ന് അന്വേഷണ കമ്മീഷന്റെ ചോദ്യം; വികാരത്തള്ളിച്ചയിൽ പറഞ്ഞു പോയതാണെന്നും ആലോചിച്ച് കാര്യങ്ങൾ ചെയ്യാമെന്നും മറുപടി നൽകി വികാരി; പരാതികളുമായി അന്വേഷണ കമ്മീഷൻ അംഗങ്ങൾ രൂപതാ കമ്മീഷന് മുമ്പിലെത്തിയെങ്കിലും സാമ്പത്തിക തിരിമറിയെക്കുറിച്ചുള്ള തെളിവെടുപ്പ് നടപടികളിലേക്ക് കടന്നില്ല; എടയന്ത്രത്തിന്റെ വിശ്വസ്തർ ഫാ.മാത്യൂസ് മണവാളനെ രക്ഷിക്കുമോ?

പ്രകാശ് ചന്ദ്രശേഖർ

കൊരട്ടി: കൊരട്ടി മുത്തിയുടെ സ്വർണ വിൽപ്പനയുമായി ബന്ധപ്പെട്ട ആരോപണം ഉയർന്ന ശേഷം ഒളിവിൽ പോയ കൊരട്ടി പള്ളി വികാരി ഫാ.മാത്യൂസ് മണവാളൻ വീണ്ടും ഇടവകയിൽ എത്തിയപ്പോൾ വിശ്വാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. നിരവധി ആരോപണങ്ങൾ അദ്ദേഹത്തിനെതിരെ ഉയർന്നതോടെ ഇന്നലെ അന്വേഷണ കമ്മീഷൻ അംഗങ്ങൾക്ക് മുമ്പിൽ മനസു തുറന്നു അദ്ദേഹം. എല്ലാവരും തന്നെ ഒറ്റപ്പെടുത്തിയെന്ന് പറഞ്ഞു കൊണ്ടാണ് വികാരി രംഗത്തെത്തിയത്. കുർബാന മുടക്കുമെന്ന് അറിയച്ചത് വികാരപ്രകടനം മാത്രമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. മറ്റു കാര്യങ്ങളെല്ലാം ആലോചിച്ച് ചെയ്യാമെന്നാണ് വികാരി പറഞ്ഞത്. തനിയ്‌ക്കെതിരെ ഉയർന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാനെത്തിയ രൂപത കമ്മീഷൻ അംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ കൊരട്ടി പള്ളി വികാരി ഫാ.മാത്യൂസ് മണവാളൻ വിശ്വാസികൾക്ക് മുമ്പാകെ മനസ്സ് തുറന്നത് ഇങ്ങിനെ:

ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് പള്ളിവികാരിയ്‌ക്കെതിരെ ഉയർന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ എറണാകുളം -അങ്കമാലി രൂപത ആസ്ഥാനത്തു നിന്നും നിയമിക്കപ്പെട്ട നാലംഗ അന്വേഷണ കമ്മീഷനിലെ അംഗങ്ങളായ ഫാ.സെബാസ്റ്റ്യാൻ തളിയൻ ഫാ.മാർട്ടിൻ കല്ലുങ്കൽ എന്നിവർ കൊരട്ടി പള്ളിയിലെത്തിയത്.

അന്വേഷണ കമ്മീഷൻ എത്തുന്നതറിഞ്ഞ് വിശ്വാസികളിൽ ഒരു വിഭാഗവും പള്ളിയിലെത്തിയിരുന്നു. രണ്ടുദിവസത്തേക്ക് കുർബ്ബാന ഉണ്ടാവില്ലെന്ന് വികാരി ഫാ.മാത്യൂ മണവാളൻ പകരം കുർബ്ബാന അർപ്പിച്ച വൈദീകനെക്കൊണ്ട് പള്ളിയിൽ പറയിച്ചെന്നും ഇത് വലിയ വിഷമം ഉണ്ടാക്കിയെന്നും വിശ്വാസികളിൽ ഒട്ടുമിക്കവരും അന്വേഷണ കമ്മീഷൻ അംഗങ്ങളെ ബോദ്ധ്യപ്പെടുത്തി. ഇക്കാര്യത്തിൽ വിശ്വാസികളുടെ ആശങ്കയിൽ അന്വേഷണ കമ്മീഷൻ അംഗങ്ങളും പങ്കുചേർന്നു. തുടർന്ന് രൂപത കമ്മീഷൻ അംഗങ്ങൾ സെന്റ് ജോസഫസ് ഹാളിൽ തയ്യാറാക്കിയ വേദിയിൽ പരാതി കേൾക്കാനെത്തി. പള്ളി പൊതുയോഗം തിരഞ്ഞെടുത്ത അന്വേഷണ കമ്മീഷൻ അംഗങ്ങളിൽ ഭൂരിപക്ഷം പേരും രൂപത കമ്മീഷൻ മുമ്പാകെ വിവരങ്ങൾ നൽകാനെത്തിയിരുന്നു.

കുർബ്ബാന മുടക്കുമെന്ന് വികാരി ദൂതൻ മുഖേന അൽമായരോട് വെളിപ്പെടുത്തിയത് എന്തിനാണെന്ന് വ്യക്തമാക്കണമെന്നും ഇതിനുശേഷം മറ്റ് കാര്യങ്ങളിലേക്ക് കടക്കാമെന്നുമായിരുന്നു അന്വേഷണ കമ്മീഷൻ അംഗങ്ങളുടെ നിലപാട്. ഈ സമയം വികാരി ഫാ. മാത്യു വേദിയിൽ ഇല്ലായിരുന്നു. ഇക്കാര്യത്തിൽ വികാരിയാണ് മറുപടി പറയേണ്ടതെന്നും അദ്ദേഹം ഇല്ലാതെ ചർച്ച മുന്നോട്ടുപോകുന്നതിൽ കാര്യമില്ലന്നും വിശ്വാസികൾ വ്യക്തമാക്കിയതോടെ രൂപതയിൽ നിന്നെത്തിയ വൈദീകർ ഇടപെട്ട് ഫാ.മാത്യൂസിനെ ഹാളിലേക്ക് വിളിപ്പിച്ചു.

ഇതുപ്രകാരം ഹാളിലെത്തിയെങ്കിലും ഫാ.മാത്യുവിന്റെ ഭാഗത്തുനിന്നും സൗഹാർദ്ദമായ ഇടപെടലുണ്ടായില്ലെന്നും ആലോചിച്ച് വേണ്ടത് ചെയ്യാമെന്ന ഒഴുക്കൻ മറുപിടിമാത്രമാണ് ഉണ്ടായതെന്നും അൽമായ പ്രതിനിധികൾ മറുനാടനോട് വ്യക്തമാക്കി. കുർബ്ബാന മുടക്കുമെന്നുള്ള വെളിപ്പെടുത്തലിന്റെ പശ്ചാത്തലം വികാരി നേരിട്ട് വിശ്വാസികളെ ബോദ്ധ്യപ്പെടുത്താതെ ഇനി ചർച്ചയ്ക്കില്ലന്ന് അൽമായ പ്രതിനിധികൾ പ്രഖ്യപിച്ചതോടെ രൂപത കമ്മീഷൻ അംഗങ്ങൾ ഫാ.മാത്യുവിനോട് നിലപാട് ആരാഞ്ഞിരുന്നു.

ഈ അവസരത്തിലാണ് തന്നേ എല്ലാവരും ചേർന്ന് ഒറ്റപ്പെടുത്തുകയാണെന്നും കുർബ്ബാന ഉണ്ടാവില്ലന്ന് അറിയച്ചത് തൽസമയമുണ്ടായ വികാരക്ഷോഭത്തെത്തുടർന്നായിരുന്നെന്നും ഫാ.മാത്യൂസ് വേദിയിൽ വെളിപ്പെടുത്തിയത്. പള്ളിയിൽ നടന്ന സാമ്പത്തീക തിരിമറിയെക്കുറിച്ച് തെളിവെടുക്കുന്നതിനാണ് രൂപത അന്വേഷണ കമ്മീഷൻ ഇന്നലെ പള്ളിയിലെത്തിയത്. ഇക്കാര്യത്തിൽ ഇന്നലെ പ്രരംഭ ചർച്ചകൾ പോലും നടന്നില്ലന്നാണ് ഇടവക അന്വേഷണ കമ്മീഷൻ അംഗങ്ങൾ പങ്കുവയ്ക്കുന്ന വിവരം. ആത്മീയ കാര്യങ്ങളിൽ തടസ്സം സൃഷ്ടിച്ചു എന്ന പേരിൽ വിശ്വാസികൾക്കിടയിൽ തങ്ങളെ മോശക്കാരാക്കാൻ ബോധപൂർവ്വമായ നീക്കം നടന്നെന്നും വികാരിയുടെ വെളിപ്പെടുത്തലോടെയാണ് ഇക്കാര്യം പരിഹരിക്കാൻ കഴിയു എന്നും ഇതിനുശേഷമേ മറ്റ് കാര്യങ്ങളിൽ ഇനി ചർച്ചയുള്ളു എന്നുമാണ് തങ്ങളുടെ നിലപാടെന്നും ഇടവക അന്വേഷണ കമ്മീഷൻ അംഗങ്ങൾ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP