Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊരട്ടി പള്ളിയിൽ കുർബ്ബാനയുണ്ടെങ്കിൽ കുരിശ് പള്ളികളിലും കുർബ്ബാന വേണം; അതിരൂപത അയച്ച വൈദികനെ തടഞ്ഞ് വിശ്വാസികൾ; പള്ളി ഓഫീസിൽ വിശ്വാസികളും കമ്മിറ്റിയംഗങ്ങളും തമ്മിൽ കൈയാങ്കളി; സംഘർഷം തണുത്തത് പൊലീസ് ഇടപെട്ടതോടെ

കൊരട്ടി പള്ളിയിൽ കുർബ്ബാനയുണ്ടെങ്കിൽ കുരിശ് പള്ളികളിലും കുർബ്ബാന വേണം; അതിരൂപത അയച്ച വൈദികനെ തടഞ്ഞ് വിശ്വാസികൾ; പള്ളി ഓഫീസിൽ വിശ്വാസികളും കമ്മിറ്റിയംഗങ്ങളും തമ്മിൽ കൈയാങ്കളി; സംഘർഷം തണുത്തത് പൊലീസ് ഇടപെട്ടതോടെ

പ്രകാശ് ചന്ദ്രശേഖർ

കൊരട്ടി :കുർബ്ബാന അർപ്പിക്കുന്നതിനെച്ചൊല്ലി വിശ്വാസികൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് വികാരിയെ തടഞ്ഞ് വച്ചു.പൊലീസിന്റെ സമയോചിത ഇടപെടലാണ് സംഘർഷം ഒഴിവാക്കിയത്. ഇന്ന് രാവിലെ കുർബ്ബാന അർപ്പിക്കാൻ രൂപതയിൽ നിന്നും നിയോഗിക്കപ്പെട്ട വികാരി പള്ളിയിലെത്തി താമസിയാതെ മുൻപള്ളി സെന്റ ട്രൽ കമ്മറ്റി വൈസ്സ് ചെയർമാൻ പോൾ അച്ചാണ്ടിയുടെ നേതൃത്വത്തിൽ ഇടവകയ്ക്ക് പുറത്തു നിന്നുമുള്ളവരടക്കം ഒരു സംഘം ആളുകൾ വികാരിയെ തടയുകയായിരുന്നു.

കൊരട്ടി പള്ളിയിലല്ല കുർബ്ബാന അർപ്പിയ്‌ക്കേണ്ടതെന്നും വഴിച്ചാലിലെ കുരിശുപള്ളിയിലാണ് കുർബ്ബാന അർപ്പിക്കേണ്ടതെന്നായിരുന്നു പ്രതിഷേധക്കാരുടെ വാദം. ഇരുവിഭാഗക്കാർ തമ്മിൽ തർക്കം രൂക്ഷമായതോടെ പൊലീസ് സ്ഥലത്തെത്തി. സംഘർഷമൊഴിവാക്കാൻ ഇരു വിഭാഗത്തെയും പിരിച്ചുവിട്ടു.പള്ളിയിലെ ആരാധന ക്രമങ്ങൾ വൈദികന്റെ തീരുമാനമനുസരിച്ച് പോകട്ടെ എന്നായിരുന്നു വിശ്വാസികളിൽ ഭൂരിഭാഗത്തിന്റെയും നിലപാട്. തർക്കം ഏറെ നേരം നീണ്ടതോടെയാണ് പ്രശ്‌നത്തിൽ പൊലീസ് ഇടപെട്ടത്.

കൊരട്ടി പള്ളിയുടെ കീഴിലുള്ള കുരിശ് പള്ളികളായ വഴിച്ചാൽ, ആറ്റപ്പാടം, കട്ടപ്പുറം എന്നിവിടങ്ങളിൽ കുർബ്ബാന മുടങ്ങിയതിനെ തുടർന്നാണ്് കൊരട്ടി പള്ളി വികാരിയെ വിശ്വാസികൾ തടഞ്ഞു വച്ചത്. ചാലക്കുടി .സിഐ .വി.ഹരിദാസിന്റെ നേതൃത്വത്തിലുള്ള വൻ പൊലീസ് സംഘം സ്ഥലത്തെത്തിയത്.

കൊരട്ടി പള്ളിയിൽ രാവിലെ പത്തരയോടെ കുർബ്ബാന കഴിഞ്ഞ് പള്ളി മേടയിൽ നിന്ന് പുറത്തിറങ്ങിയ ഫാം വർഗ്ഗീസ് തൈപറമ്പിലിനെയാണ് വഴിച്ചാൽ, ആറ്റപ്പാടം കുരിശുപള്ളിയിൽ നിന്നുവന്ന സ്ത്രീകളടക്കമുള്ള വിശ്വാസികൾ ചേർന്ന് തടഞ്ഞു വെച്ചത്. കൊരട്ടി പള്ളിയിൽ കുർബ്ബാനയുണ്ടെങ്കിൽ കുരിശ് പള്ളികളിലും കുർബ്ബാന വേണമെന്നാവശ്യപ്പെട്ടാണ് വൈദികനെ വിശ്വാസികൾ തടഞ്ഞത്. പള്ളി കമ്മിറ്റിക്കാരെത്തി വികാരിയെ ബഹളത്തിൽ നിന്ന് രക്ഷിക്കുകയായിരുന്നു. തുടർന്ന് ഇതു സംബന്ധിച്ച് വികാരിക്ക് വിശ്വാസികൾ നിവേദനവും നൽകി.

വൈദികനെ പോകുവാൻ അനുവദിച്ചതോടെ വിശ്വാസികൾ പള്ളി ഓഫീസിലേക്ക് ഇരച്ചു കയറിയത് ഇരു വിഭാഗവും തമ്മിൽ വലിയ ബഹളത്തിനും പിടി വലിക്കും കാരണമായി. .ഇതിനിടയിൽ കപ്യാർ അനൂപിനെ കൈയേറ്റം ശ്രമിച്ചതോടെ സംഘർഷം ഉടലെടുത്തുവെങ്കിലും പൊലീസെത്തി രംഗം ശാന്തമാക്കുകയായിരുന്നു. അതിരുപതാ അധികൃതരുമായി നടത്തുന്ന ചർച്ചകൾക്ക് ശേഷം പ്രശ്നത്തിന് പരിഹാരം കാണാമെന്ന ഉറപ്പിനെ തുടർന്നാണ് വിശ്വാസികൾ ശാന്തരായത്.

കഴിഞ്ഞ മൂന്നും തീയതി താൽകാലിക ചുമതലയുള്ള വികാരി ഫാ. ജോസഫ് തെക്കിനിയനേയും പത്താം തീയതി പള്ളിയിലെ സഹ വികാരിമാരേയും അതിരൂപത തിരിച്ച് വിളിച്ചതോടെ ആണ് പള്ളിയിലേയും കുരിശ് പള്ളിയിലേയും കുർബാനകൾ മുടങ്ങുവാൻ കാരണമായിരിക്കുന്നത്. പകരം കുർബ്ബാന കാര്യങ്ങൾക്കായി അതിരുപത ഒരു വികാരിയെ ചുമതപ്പെടുത്തിയിട്ടുണ്ട്. പള്ളിയിൽ സാധാരണ ദിവസങ്ങളിൽ മൂന്ന് കുർബ്ബാനയും ശനി നാല് കുർബ്ബാനയും നാല് നൊവേനയും ഞായറാഴ്ച അഞ്ച് കുർബ്ബാനയും ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഇട ദിവസങ്ങളിൽ ആകെ ഒരു കുർബ്ബാനയും, ശനി, ഞായർ ദിവസങ്ങളിൽ രണ്ട് കുർബ്ബാനയും മാത്രമായിരിക്കുകയാണ്. മറ്റു മരണാനന്തര ചടങ്ങുകൾക്കും മറ്റും സ്വന്തമായി വികാരിയെ കണ്ടെത്തേണ്ട ഗതിക്കേടിലാണ് കൊരട്ടിയിലെ വിശ്വാസികൾ.

പള്ളിയിൽ വികാരിമാരെ ഭീഷണിപ്പെടുത്തുകയാണെന്നും കുർബ്ബാനയും മറ്റും നടത്തുവാൻ സാധിക്കാത്ത അവസ്ഥയാണെന്നും ആരോപിച്ചാണ് അതിരൂപത വികാരിമാരെ തിരിച്ച് വിളിച്ചത്. തൃശ്ശൂർ എസ്‌പി. ഇത് സംബന്ധിച്ച് പരാതിയും നൽകിയിട്ടുണ്ട്. ഇതിനെ തുടർന്ന് ഡീവൈഎസ്‌പി സി.എസ് ഷാഹുൽ ഹമീദ് അതിരൂപത അദ്ധ്യക്ഷൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, ഫാദർ ജോസഫ് തെക്കിനിയൻ എന്നിവരെ ചർച്ചക്ക് വിളിച്ചിട്ടുണ്ട്.

പുതിയതായി ചുമതലയേറ്റ പള്ളി കമ്മിറ്റിക്കാരും പൊലീസിൽ പരാതി നൽക്കുകയും .അതിരൂപത അധികൃതർക്കും മുൻ പള്ളി വികാരിക്കും മുൻ ട്രസ്റ്റിമാർ ക്കും മറ്റും എതിരെ കോടതിയിൽ കേസും ഫയൽ ചെയ്തിട്ടുണ്ട്. തൃശ്ശൂർ എസ്‌പിയുടെ നിർദ്ദേശത്തെ തുടർന്ന് ചാലക്കുടി സിഐ വി, ഹരിദാസ്, കൊരട്ടി എസ്‌ഐ. കെ.എസ്.സുബീഷ് മോൻ, കൊടകര എസ്‌ഐ സൂരജ് എന്നിവരുടെ നേതൃത്വത്തിലുള്ള വൻ പൊലീസ് സംഘമാണ് വലിയ സംഘർഷം ഒഴിവാക്കിയത്. വിശ്വാസികൾ പിരിഞ്ഞ് പോയെങ്കിലും കനത്ത പൊലീസ് കാവലിലാണ് കൊരട്ടി പള്ളി .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP