Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ആർഎസ്എസ്, സിപിഐ(എം) പരിപാടികളിൽ പങ്കെടുത്തപ്പോൾ പരാതികളുമായി ഒരു വിഭാഗം ശ്രേഷ്ഠബാവയെ കണ്ടു; പിന്നാലെ മാർ യൗസേബിയോസ് മെത്രാപ്പൊലീത്തയെ സഭാ ചുമതലകളിൽ നിന്നു മാറ്റി കൽപ്പന എത്തി; യാക്കോബായ സഭയിലെ കോതമംഗലം മെത്രാപ്പൊലീത്തയുടെ സ്ഥാനചലനം വിവാദത്തിൽ

ആർഎസ്എസ്, സിപിഐ(എം) പരിപാടികളിൽ പങ്കെടുത്തപ്പോൾ പരാതികളുമായി ഒരു വിഭാഗം ശ്രേഷ്ഠബാവയെ കണ്ടു; പിന്നാലെ മാർ യൗസേബിയോസ് മെത്രാപ്പൊലീത്തയെ സഭാ ചുമതലകളിൽ നിന്നു മാറ്റി കൽപ്പന എത്തി; യാക്കോബായ സഭയിലെ കോതമംഗലം മെത്രാപ്പൊലീത്തയുടെ സ്ഥാനചലനം വിവാദത്തിൽ

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: യാക്കോബായ സഭയിലെ കോതമംഗലം മെത്രപ്പൊലീത്ത കുര്യക്കോസ് മാർ യൗസേബിയോസ് മെത്രപ്പൊലീത്തയെ ചുമതലകളിൽനിന്നും ഒഴിവാക്കി. ഇന്നലെ ഇതു സംബന്ധിച്ച് പാത്രിയർക്കീസ് ബാവ നേരിട്ട് കൽപ്പന പുറപ്പെടുവിച്ചു. മെത്രാപ്പൊലീത്ത എന്ന നിലയിൽ രാഷ്ട്രിയ പാർട്ടികൾ സംഘടിപ്പിക്കുന്ന പരിപാടികളിൽ ഇദ്ദേഹം പങ്കെടുത്തു വരുന്നതിനെതിരെ അൽമായരിൽ ഒരു വിഭാഗം ശ്രേഷ്ഠബാവയെ കണ്ട് പരിഭവമറിയിച്ചതിനു പിന്നാലെയാണ് പാത്രിയർക്കീസ് ബാവയുടെ കൽപ്പന പുത്തൻകുരിശിലെ സഭാ ആസ്ഥാനത്തെത്തിയിരിക്കുന്നത്.

ആർഎസ്എസും സിപിഎമ്മും മുസ്ലിം സംഘടനകളും സംഘടിപ്പിക്കുന്ന പരിപാടികളിൽ തുടർച്ചയായി ബാവ പങ്കെടുത്തുവരുന്നത് സഭക്ക് മൊത്തത്തിൽ അപമാനമായി മാറിയെന്ന ആക്ഷേപം ഒരു വിഭാഗം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബാവയ്‌ക്കെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങാൻ നിർബന്ധിതരായതെന്നാണ് ശ്രേഷ്ഠ ബാവയെ സന്ദർശിച്ച അൽമായ പ്രതിനിധികൾ നൽകുന്ന വിവരം. പൊതുപ്രശ്‌നങ്ങളിൽ അടിക്കടി ഇടപെടുക വഴി മെത്രപ്പൊലീത്ത കോതമംഗലത്ത് ഏറെ ശ്രദ്ധേയനായിരുന്നു.

ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സഹജീവികളെ സഹായിക്കുന്ന പ്രവൃത്തികളിലും മെത്രാപ്പൊലീത്ത പുലർത്തിയിരുന്ന സമീപനം പരക്കെ അംഗീകരിച്ചിട്ടുള്ള സാഹചര്യത്തിൽ സഭാനേതൃത്വത്തിന്റെ നടപടി വിവാദമാവുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. സഭ ഏൽപ്പിക്കുന്ന പുതിയ ദൗത്യം ഏറ്റെടുക്കുന്നതിന് വേണ്ടിയാണ് യൗസേബിയോസ് മെത്രാപ്പൊലീത്ത വിട പറയുന്നതെന്നാണ് പൊതുവിൽ അറിയപ്പെടുന്നത്. ജാതിയോ മതമോ നോക്കാതെ സമൂഹത്തിലേക്ക് ഇറങ്ങി ചെന്ന് പ്രവൃത്തിച്ച വ്യക്തിയായിരുന്നു യൗസേബിയോസ്.

ഇതര മതസ്ഥർക്കിടയിൽ നിന്നും ഇത്രയേറെ ആദരവേറ്റു വാങ്ങിയ മറ്റൊരു ആത്മീയാചാര്യൻ വേറെയുണ്ടായിട്ടില്ല എന്നുള്ളതാണ് മോർ യൗസേബിയോസ് മെത്രാപ്പൊലീത്തയെ മറ്റുള്ളവരിൽ നിന്നും വിത്യസ്തനാക്കുന്നത്. അത്രയേറെ ആത്മ ബന്ധമായിരുന്നു എല്ലാവരോടും. ആത്മീയാവശ്യങ്ങളോടൊപ്പം തന്നെ സാമൂഹ്യ സേവനത്തിലും തിരുമേനി സജീവ സാന്നിധ്യമായി സാധാരണക്കാരോടൊപ്പം നിന്നപ്പോൾ ജാതി മത ചിന്തകൾക്കതീതമായി അവർക്ക് പ്രിയപ്പെട്ട ഇടയനായി തിരുമേനിയെ സ്വീകരിക്കുകയായിരുന്നു.

ചേലാട് മില്ലും പടിയിൽ ബീവറേജ് കോർപറേഷന്റെ ചില്ലറ മദ്യ വില്പന ശാലക്കെതിരെ നടക്കുന്ന സമരത്തിന് പിന്തുണ അർപ്പിച്ചു കൊണ്ടും അദ്ദേഹം രംഗത്തെത്തിയിരുന്നു. ഇങ്ങനെ ജനകീയമായ വിഷയത്തിൽ ഇടപെട്ട് ജനശ്രദ്ധ നേടിയ മെത്രാപ്പൊലീത്തയെ സ്ഥലം മാറ്റിയതിന്റെ ശരിക്കുള്ള കാരണമാണ് ഇപ്പോൾ കോതമംഗലത്തെ ചർച്ചാ വിഷയം. സാധാരണ ജനങ്ങളോടൊത്തു പ്രവർത്തിച്ചു വിശ്വാസ സംരക്ഷകനാകുകയും, കരുണയാണ് വലുതെന്ന് പഠിപ്പിക്കുകയും ചെയ്ത ഇടയന് കോതമംഗലം അൽപം നിരാശയോടെയാണെങ്കിലും യാത്രയയക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP