Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബിലിവേഴ്‌സ് ചർച്ചിനോട് പരിവാരുകാരുടെ അയിത്തം മാറി! ജന്മഭൂമിക്ക് പിന്നാലെ യോഹന്നാന്റെ പണം വാങ്ങി അടിച്ചു പൊളിച്ച് ജനംടിവിയും; ആർഎസ്എസ് ചാനലിന് ഓണാഘോഷത്തിന് പണം നൽകിയത് കെപി യോഹന്നാനും ബോബി ചെമ്മണ്ണൂരും; ചാനലിൽ അടിപൂരം

ബിലിവേഴ്‌സ് ചർച്ചിനോട് പരിവാരുകാരുടെ അയിത്തം മാറി! ജന്മഭൂമിക്ക് പിന്നാലെ യോഹന്നാന്റെ പണം വാങ്ങി അടിച്ചു പൊളിച്ച് ജനംടിവിയും; ആർഎസ്എസ് ചാനലിന് ഓണാഘോഷത്തിന് പണം നൽകിയത് കെപി യോഹന്നാനും ബോബി ചെമ്മണ്ണൂരും; ചാനലിൽ അടിപൂരം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആർഎസ്എസ് മുഖപത്രമായ ജന്മഭൂമിക്ക് ബിലീവേഴ്‌സ് ചർച്ച് മെത്രാൻ കെപി യോഹന്നാനിൽ നിന്ന് പണം വാങ്ങി വികസന സെമനാർ നടത്താമെങ്കിൽ ജനം ടിവി അതിന് മേലേ ഒരു പിടികൂടി മുകളിൽ എത്തി. ആർഎസ്എസ് അനുകൂല ചാനലായ ജനം ടി.വിക്ക് ഓണം ആഘോഷിക്കാൻ കാശ് കൊടുത്തവരിൽ കെ.പി. യോഹന്നാൻ മാത്രല്ല ബോബി ചെമ്മണ്ണൂരുമുണ്ട്.

ആർഎസ്എസ് നിയന്ത്രണത്തിലുള്ള ജനം ടി.വി ചാനൽ നാലാം ഓണത്തിന് തിരുവനന്തപുരത്ത് നടത്തിയ മെഗാ സ്‌റ്റേജ് ഷോ സ്‌പോൺസർ ചെയ്തത് ഇരുവരുമാണ്. ഹിന്ദുക്കളെ മതപരിവർത്തനം ചെയ്യുന്നതിന്റെ പേരിൽ ഏറെ പഴി കേൾക്കേണ്ടി വന്ന കെ.പി. യോഹന്നാന്റെ ബിലീവേഴ്‌സ് ചർച്ചാണ് പരിപാടിയുടെ മുഖ്യ പ്രായോജകർ. വിവാദ വ്യവസായി ബോബി ചെമ്മണ്ണൂരും ചടങ്ങ് സ്‌പോൺസർ ചെയ്തു. ഡി.എൻ.എ ക്രിയേഷൻസ് എന്ന സ്ഥാപനമാണ് ജനം ടി.വിക്കുവേണ്ടി പരിപാടി ഏറ്റെടുത്ത് നടത്തിയത്. ചാനലിലെ തന്നെ ഒരു ജീവനക്കാരന്റെ ബിനാമി സ്ഥാപനമാണ് ഡി.എൻ.എ ക്രിയേഷൻസ് എന്നും ആരോപണമുണ്ട്. എന്തായാലും വാർത്ത പുറത്തുവന്നതോടെ ആർഎസ്എസ് ചാനലിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്.

ചാനലിന്റെ മേധാവിയായിരുന്ന രാജേഷ് പിള്ള ഒരുമാസത്തെ അവധിയിൽ പ്രവേശിച്ചിരിക്കുകയാണ് ഇപ്പോൾ. രാജേഷിന്റെ തലപ്പത്ത് മേജർ ലാൽ കൃഷ്ണ എന്നയാളെ നിയമിച്ചതിൽ പ്രതിഷേധിച്ചാണ് നീണ്ട അവധി. കുമ്മനം രാജശേഖരൻ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായപ്പോള് പൊളിട്ടിക്കൽ സെക്രട്ടറിയായിരുന്നു മേജർ ലാൽകൃഷ്ണ. എന്നാൽ സംസ്ഥാന രാഷ്ട്രീയത്തിൽ താൽപ്പര്യമില്ലാത്തതിനാൽ അദ്ദേഹം ആ പദവി വേണ്ടെന്ന് വച്ചു. ഇതേ തുടർന്നാണ് ജനം ടിവിയെ നേരേയാക്കാൻ ലാൽ കൃഷ്ണയെ കൊണ്ടുവന്നത്. എന്നാൽ അതിന് ശേഷവും ചാനലിൽ ഗുണപരമായൊന്നും സംഭവിച്ചില്ല. ഇതിന് പുതു മാനം നൽകിയാണ് രാജേഷ് പിള്ള അവധിയിലേക്ക് പോയത്.

ഈ വിവാദം പുകയുന്നതിനിടെയാണ് കെ.പി. യോഹന്നാന്റെ രംഗപ്രവേശം. ദീർഘനാളായി കെ.പി. യോഹന്നാനോട് അനുകൂലമായ മനോഭാവമാണ് ആർഎസ്എസ് ചാനൽ പുലർത്തിയിരുന്നത്. കുറച്ചുനാളുകൾക്ക് മുമ്പ് കെ.പി. യോഹന്നാനെതിരെ ബിജെപി കോട്ടയം ജില്ലാഘടകം ഒരു വാർത്താസമ്മേളനം നടത്തിയിരുന്നു കെ.പി. യോഹന്നാന്റെ ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ടാണ് വാർത്താസമ്മേളനം നടത്തിയത്. എന്നാൽ ഈ വാർത്ത കൊടുക്കണമോ വേണ്ടയോ എന്നകാര്യത്തിൽ ചാനലിൽ വലിയ തർക്കമുണ്ടായി. വാർത്ത കൊടുക്കണ്ട എന്നായിരുന്നു മാർക്കറ്റിങ് വിഭാഗത്തിന്റെ തീരുമാനം. ഒടുവിൽ അപ്രധാനമായ രണ്ട് ബുള്ളറ്റിനുകളിൽ മാത്രം വാർത്ത കൊടുത്ത് ഒതുക്കി.

കെ.പി. യോഹന്നാനിൽ നിന്ന് വൻതുകയുടെ പരസ്യം വാങ്ങുകയായിരുന്നു ചാനലിന്റെ ലക്ഷ്യം. മാർക്കറ്റിങ് വിഭാഗവും ന്യൂസിലെ ഒരു ഉന്നതനുമാണ് കെ.പി. യോഹന്നാനുമായുള്ള ബന്ധത്തിന് ചരടുവലിക്കുന്നത്. ഇതിനിടെയാണ് ആർഎസ്എസിന്റെ ഡൽഹി പരിപാടിയിൽ ബിലിവേഴ്‌സ് ചർച്ച മെഡിക്കൽ കോളേജ് മുഖ്യ സ്‌പോൺസറായത്. ജന്മഭൂമിയുടെ പരിപാടിയിൽ സ്‌പോൺസറായ അഞ്ച് സ്ഥാപനങ്ങളിൽ പൊതുമേഖലയുടെ സ്വഭാവം ഇല്ലാത്ത ഏക സ്ഥാപനമായിരുന്നു ബിലിവേവ്‌സ് ചർച്ച്. ഇത് സംഘപരിവാറിൽ പുതു ചർച്ചകൾക്ക് വഴിമരുന്നിട്ടു. എന്നാൽ ആർഎസ്എസ് നേതൃത്വം ബിലിവേഴ്‌സ ചർച്ചിന് അനുകൂലമാണെന്ന പൊതു വിലയിരുത്തലും വന്നു. ഇതിന്റെ ചുവടു പടിച്ചാണ് ഓണാഘോഷത്തിന് കെപി യോഹന്നാനെ മുഖ്യ പങ്കാളിയാക്കിയത്.

കേരളത്തിൽ ആർഎസ്എസ് ഏറ്റവും അധികം എതിർക്കുന്ന ബിലിവേഴ്‌സ് ചർച്ചിനെ കോൺക്ലേവിന്റെ മുഖ്യ സ്‌പോൺസർമാരിൽ ഒരാളായി ജന്മഭൂമി അവതരിപ്പിച്ചു എന്നതാണ് ഉയർന്ന വിവാദം. അർഎസ്എസ് എന്നും എതിർക്കുന്ന വ്യക്തിത്വമാണ് ബിലിവേഴ്‌സ് ചർച്ചിന്റെ സ്വയം പ്രഖ്യാപിത മെത്രാനായി അവതരിക്കപ്പെടുന്ന കെപി യോഹന്നാൻ. ജന്മഭൂമി കോൺക്ലേവിൽ പ്രധാനമായും അഞ്ച് സ്‌പോണസർമാരാണ് ഉണ്ടായിരുന്നത്. അതിൽ മുന്നെണ്ണം കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾ. പിന്നെ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറെന്ന പൊതുമേഖലാ ബാങ്ക്. ഇവർക്കൊപ്പമാണ് ബിലിവേഴ്‌സ് ചർച്ചിന്റെ മെഡിക്കൽ കോളേജിനേയും സ്‌പോണസറാക്കിയത്. ഇത് തന്നെ ജനം ടിവിയും ഓണത്തിന് മാതൃകയാക്കിയെന്നതാണ് വസ്തുത.

ഇതോടെ ആർഎസ്എസും ബിലിവേഴ്‌സ് ചർച്ചും തമ്മിലെ ഭിന്നത തീർന്നെന്ന വിലയിരുത്തലും സജീവമാകുന്നത്. കേന്ദ്ര സർക്കാരിനെ സ്വാധീനിച്ച് അമേരിക്കയിലെ കേസുകളിൽ നിന്ന് തലയൂരാനാണ് ബിലിവേഴ്‌സ് ചർച്ചിന്റെ ശ്രമമെന്നാണ് ആക്ഷേപം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP