Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളത്തിലെ കോൺഗ്രസിൽ രാഹുൽ ഗാന്ധി പയറ്റാൻ ഒരുങ്ങുന്നത് മധ്യപ്രദേശ് മോഡലെന്ന് സൂചന; കമൽനാഥിനെ മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷനായി നിയമിച്ച മാതൃകയിൽ മുതിർന്ന നേതാവ് മുല്ലപ്പള്ളിയെ കെപിസിസി അധ്യക്ഷനാക്കിയേക്കും; അവസാന പട്ടികയിൽ കെ സുധാകരനും; വിഷ്ണനാഥിനെയും വി ഡി സതീശനെയും പരിഗണിക്കുന്നത് വർക്കിങ് പ്രസിഡന്റുമാരായി

കേരളത്തിലെ കോൺഗ്രസിൽ രാഹുൽ ഗാന്ധി പയറ്റാൻ ഒരുങ്ങുന്നത് മധ്യപ്രദേശ് മോഡലെന്ന് സൂചന; കമൽനാഥിനെ മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷനായി നിയമിച്ച മാതൃകയിൽ മുതിർന്ന നേതാവ് മുല്ലപ്പള്ളിയെ കെപിസിസി അധ്യക്ഷനാക്കിയേക്കും; അവസാന പട്ടികയിൽ കെ സുധാകരനും; വിഷ്ണനാഥിനെയും വി ഡി സതീശനെയും പരിഗണിക്കുന്നത് വർക്കിങ് പ്രസിഡന്റുമാരായി

മറുനാടൻ ഡെസ്‌ക്ക്

തിരുവനന്തപുരം: കോൺഗ്രസിന് പ്രതീക്ഷയുള്ള സംസ്ഥാനമാണ് മധ്യപ്രദേശ്. ബിജെപി ഭരിക്കുന്ന ഇവിടെ ഭരണം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് അധ്യക്ഷൻ രാഹുൽ ഗാന്ധി. അതിനുള്ള തീവ്രശ്രമങ്ങൾ ജ്യോതിരാദിത്യ സിന്ധ്യയെയും മുതിർന്ന നേതാവ് കമൽനാഥിനെയും മുൻനിർത്തി രാഹുൽ കളിക്കുകയാണ്. സംസ്ഥാനത്തെ പാർട്ടിയുടെ സംഘടനാ സംവിധാനം ഉടച്ചുവാർക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഹുൽ മധ്യപ്രദേശ് പി സി സി അധ്യക്ഷനായി മുതിർന്ന നേതാവ് കമൽനാഥിനെ നിയമിച്ചത്. നാല് വർക്കിങ് പ്രസിഡന്റുമാരെയും തിരഞ്ഞെടുത്തിട്ടുണ്ട്. ആദിവാസി നേതാവ് ബാല ബച്ചൻ, രാംനിവാസ് റാവത്ത്, ഇൻഡോർ എം എൽ എ ജിതു പട്വാരി, സുരേന്ദ്ര ചൗധരി എന്നിവരെയാണ് വർക്കിങ് പ്രസിഡന്റുമാരായി തിരഞ്ഞെടുത്തത്.

മധ്യപ്രദേശിലേതു പോലെ പാർട്ടി ശക്തമായ കേരളത്തിലും സമാനമായ പരീക്ഷങ്ങൾ നടത്താനാണ് രാഹുൽ ഗാന്ധി ഒരുങ്ങുന്നത്. മാസങ്ങൾ നീണ്ടുനിന്ന അനിശ്ചിതത്വത്തിന് ഒടുവിലാണ് കമൽനാഥിനെ അധ്യക്ഷസ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. ഈ വർഷം അവസാനമാണ് മധ്യപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് പ്രചാരണ കമ്മറ്റി അധ്യക്ഷനായി ജ്യോതിരാദിത്യ സിന്ധ്യയെയും തിരഞ്ഞെടുത്തു. അതേസമയം ഗോവയിൽ നിലവിലെ പി സി സി അധ്യക്ഷനെ മാറ്റി പുതിയ അധ്യക്ഷനെ നിയമിക്കുകയും ചെയ്തു. ഗിരീഷ് ചോഡങ്കാറാണ് പുതിയ ഗോവ പി സി സി അധ്യക്ഷൻ. ശാന്താറാം നായിക്കിനെ മാറ്റിയാണ് ഗിരീഷിനെ അധ്യക്ഷസ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. ഗുജറാത്തിലെയും കോൺഗ്രസ് അധ്യക്ഷനെ രാഹുൽ മാറ്റുകയുണ്ടായി.

പാർട്ടിയെ ചലിപ്പിക്കാൻ ശേഷിയുള്ള നേതാക്കളെയാണ് രാഹുൽ തേടുന്നത്. അതിന് അദ്ദേഹം ചെറുപ്പത്തോടൊപ്പം തന്നെ പരിചയ സമ്പത്തും ഉപയോഗപ്പെടുത്തുന്നു. കർണാടകയിൽ എല്ലാം സിദ്ധരാമയ്യ എന്ന വ്യക്തിയെ കേന്ദ്രീകരിച്ചാണങ്കിൽ കേരളത്തിൽ ആരെ നേതാവാക്കണം എന്ന ആശയക്കുഴപ്പത്തിലാണ് രാഹുൽ. കോൺഗ്രസിന്റെ അധ്യക്ഷ പദവിയിൽ താൽക്കാലിക നിയമനം നൽകിയ എം എം ഹസന് ആരും വിലകൊടുക്കുന്നില്ല. അതുകൊണ്ട് താൻ നേരിട്ട് നിയമനം നടത്തുമ്പോൾ അയാൾ പാർട്ടിയെ മുന്നോട്ടു കൊണ്ടുപോകാൻ കെൽപ്പുള്ള ആളായിരിക്കണം എന്നാണ് രാഹുലിന്റെ തീരുമാനം.

തന്റെ മുന്നിലെത്തിയ പട്ടിക പരിശോധിക്കുമ്പോൾ കെപിസിസി അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കുന്നവരുടെ കൂട്ടത്തിൽ രണ്ട് പേരെയാണ് അദ്ദേഹം പ്രധാനമായും പരിഗണിക്കുന്നത്. മുതിർന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനും കെ സുധാകരനുമാണ് ഇവർ. ഇതിൽ തന്നെ ആന്റണിയുടെ കൂടി താൽപ്പര്യം മുൻനിർത്തി മുല്ലപ്പള്ളിക്ക് നറുക്കു വീഴുമെന്നാണ് പുറത്തുവരുന്ന സൂചന. മധ്യപ്രദേശ് മാതൃകയിൽ മുതിർന്ന നേതാവെന്ന പരിഗണനയിൽ മുല്ലപ്പള്ളിയെ അധ്യക്ഷനാക്കി പി സി വിഷ്ണുനാഥിനെയും വി ഡി സതീശനെയും വർക്കിങ് പ്രസിഡന്റുമാരാക്കാനും രാഹുൽ ഉദ്ദേശിക്കുന്നുണ്ട്. ഇക്കാര്യത്തിൽ കേരളത്തിലെ പ്രബല ഗ്രൂപ്പുകളുമായും നേതാക്കളുമായി രാഹുൽ ചർച്ച നടത്തിക്കഴിഞ്ഞു.

അതേസമയം മുല്ലപ്പള്ളിയുടെ സാന്നിധ്യം കൊണ്ട് കോൺഗ്രസിന് പ്രത്യേകിച്ചൊരു ഉണർവ് ഉണ്ടാകുമെന്ന് ആരും കരുതുന്നില്ല. എന്നാൽ, കെ സുധാകരൻ ആണെങ്കിൽ മറിച്ചാകും സംഭവിക്കുക എന്നു കരുതുന്നവരും ഏറെയാണ്. കേരളത്തിൽ മുഖ്യശത്രു സിപിഎമ്മാണ്. സിപിഎമ്മിനെ നേരിടാൻ സുധാകരൻ തന്നെയാണ് മിടുക്കനെന്നാണ് അണികളുടെ പൊതുവികാരം. എന്നാൽ, രമേശ് ചെന്നിത്തലയ്ക്ക് ഇക്കാര്യത്തിൽ എതിർപ്പുണ്ട്. സ്വന്തം ഗ്രൂപ്പുകാരനാണെങ്കിലും കെ സുധാകരൻ തന്നേക്കാൾ വലിയ നേതാവാകുമോ എന്ന ഭയമാണ് ഇതിനുള്ള കാരണം. സംസ്ഥാനത്ത് സംഘടനപരമായി പാർട്ടിയെ പുനരുജ്ജീവിപ്പിക്കാനും ലോക്സഭാ തെരെഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനും കെൽപ്പുള്ള നേതാവെന്ന പരിഗണന സുധാകരനുള്ള സാധ്യതയും സജീവമാക്കി നിർത്തുന്നു. എന്നാൽ, രാഹുൽ ഗാന്ധിയെ തെരഞ്ഞെടുത്ത പാർട്ടി സംഘടനാ തെരഞ്ഞെടുപ്പിന്റെ ചുമതലക്കാരനായ മുല്ലപ്പള്ളിയെ തഴയാനും സധ്യത കുറവാണ്.

അതേസമയം ഹൈക്കമാൻഡ് പട്ടികയിൽ കെ സി വേണുഗോപാലിന്റെ പേരും ബെന്നി ബെഹനാന്റെ പേരും പറഞ്ഞു കേൾക്കുന്നുണ്ട്. എന്നാൽ, ബെന്നിയോട് രാഹുൽ ഗാന്ധിക്ക് വലിയ താൽപ്പര്യമില്ല. കോൺഗ്രസ് ഘടകകക്ഷി എംപി മാരടക്കമുള്ളവരുടെ നിർദ്ദേശങ്ങളും എ.കെ ആന്റണിയടക്കമുള്ള കേരളത്തിലെ മുതിർന്ന നേതാക്കളുടെ അഭിപ്രായങ്ങളും കൂടി ചർച്ച ചെയ്ത ശേഷമാവും തീരുമാനം എടുക്കുക. ഹൈക്കമാന്റ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. കേരളത്തിലെ പാർട്ടിക്ക് പുതിയ അധ്യക്ഷൻ ഏറെ വൈകില്ലെന്നും എ.ഐ.സി.സി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. എംഎം ഹസൻ നടത്തിയ യാത്ര വൻ പരാജയത്തിൽ കലാശിച്ചതോടെ ഇനിയും അദ്ദേഹത്തെ ആ സ്ഥാനത്തിരിക്കുന്നതിൽ യാതൊരു കാര്യവും ഇല്ലെന്ന് എല്ലാവർക്കും ബോധ്യമായിട്ടുണ്ട്. അതുകൊണ്ട് തന്നെ ചെങ്ങന്നൂർ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ അധ്യക്ഷൻ ഉണ്ടാകുമെന്നാണ് സൂചന.

പല ജില്ലകളിലും ഡി.സി.സി അധ്യക്ഷന്മാർ വേണ്ടത്ര സംഘാടന മികവ് പ്രകടിപ്പിക്കുന്നില്ല. പാർട്ടിയെ ബൂത്ത് തലത്തിൽ ശക്തിപ്പെടുത്താൻ കെപിസിസിയിൽ നിന്നും നിർദ്ദേശങ്ങളൊന്നും തന്നെ ഡി.സി.സികൾക്ക് ലഭിക്കുന്നില്ലെന്നും പാർട്ടി പൂർണ്ണമായും നിഷ്‌ക്രിയാവസ്ഥയിലായെന്നുമാണ് നേതൃത്വത്തിന് ലഭിച്ച പരാതികളിൽ നിന്നും രാഹുൽ ബ്രിഗേഡ് ലഭിക്കുന്ന വിലയിരുത്തൽ. എന്തായാലും കോൺഗ്രസിൽ പണിയെടുക്കുന്നവർക്ക് കൂടുതൽ അവസരം നൽകാൻ തന്നെയാണ് രാഹുൽ തീരുമാനിച്ചിരിക്കുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP