Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കള്ളു കുടിച്ച് തലയ്ക്കുപിടിച്ചപ്പോൾ പറ്റിപ്പോയതാ സാറെ.. എനിക്ക് ഒന്നും അറിയില്ല... ഞാൻ മാപ്പുപറഞ്ഞതല്ലെ.. ഇനി ഞാൻ എന്താ സാറെ ചെയ്യണ്ടേ..? കൊച്ചിയിലെ പൊലീസ് സംഘത്തെ കണ്ടപ്പോൾ പൊട്ടിക്കരഞ്ഞു കൊണ്ട് കൃഷ്ണകുമാർ നായർ; രക്തസമ്മർദ്ദത്തിനുള്ള ഗുളിക കഴിക്കുന്നത് ഒഴിച്ചാൽ മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ ഒന്നുമില്ലാത്തതിനാൽ പ്രതി പൊലീസ് കസ്റ്റഡിയിൽ; നാട്ടിലേക്ക് യാത്ര തിരിക്കുന്നത് അടുത്തദിവസം

കള്ളു കുടിച്ച് തലയ്ക്കുപിടിച്ചപ്പോൾ പറ്റിപ്പോയതാ സാറെ.. എനിക്ക് ഒന്നും അറിയില്ല... ഞാൻ മാപ്പുപറഞ്ഞതല്ലെ.. ഇനി ഞാൻ എന്താ സാറെ ചെയ്യണ്ടേ..? കൊച്ചിയിലെ പൊലീസ് സംഘത്തെ കണ്ടപ്പോൾ പൊട്ടിക്കരഞ്ഞു കൊണ്ട് കൃഷ്ണകുമാർ നായർ; രക്തസമ്മർദ്ദത്തിനുള്ള ഗുളിക കഴിക്കുന്നത് ഒഴിച്ചാൽ മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ ഒന്നുമില്ലാത്തതിനാൽ പ്രതി പൊലീസ് കസ്റ്റഡിയിൽ; നാട്ടിലേക്ക് യാത്ര തിരിക്കുന്നത് അടുത്തദിവസം

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: കള്ളുകുടിച്ച് തലയ്ക്കുപിടിച്ചപ്പോൾ പറ്റിപ്പോയതാ സാറെ...എനിക്ക് ഒന്നും അറിയില്ല...ഞാൻ മാപ്പുപറഞ്ഞതല്ലെ സാറെ ..ഇനി ഞാൻ എന്താ സാറെ ചെയ്യണ്ടേ.. കൊച്ചിയിൽ നിന്നുള്ള പൊലീസ് സംഘത്തെ കണ്ടപാടെ പൊട്ടിക്കരഞ്ഞുള്ള കൃഷ്ണകുമാറിന്റെ പ്രതികരണം ഇങ്ങിനെ: മുഖ്യമന്ത്രി പിണറായി വിജയനെ സാമൂഹിക മാധ്യമം വഴികൊല്ലുമെന്ന് ഭീഷിണിപ്പെടുത്തിയ കേസിൽ കേരള പൊലീസ് പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസിന്റെ അടിസ്ഥാനത്തിൽ ഡൽഹി എയർപോർട്ട് പൊലീസ് അറസ്റ്റുചെയ്ത കോതമംഗലം ഇരമല്ലൂർ സ്വദേശി കൃഷ്ണകുമാറിനെ ഡൽഹി കോടതി ഇന്ന് രാവിലെയാണ് കൊച്ചി സെട്രൽ പൊലീസിന് കൈമാറിയത്.

കോടതിയിൽ നിന്നും ഏറ്റുവാങ്ങുന്ന അവസരത്തിൽ എസ് ഐ രൂപേഷ് അടക്കമുള്ള പൊലീസ് സങ്കത്തോട് കൃഷ്ണതുമാർ മനസ്സുതുറന്നത്.ഇന്ന് രാവിലെ 11 മണിയോടെയാണ് കൊച്ചി പൊലീസ് ഡൽഹി പാട്യാല കോടതിയുടെ അനുമതിയോടെ കൃഷ്ണകുമാറിനെ ഏറ്റുവാങ്ങിയത്. രക്ത സമ്മർദ്ദമുണ്ടെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ജയിൽ ഡോക്ടർ നിർദ്ദേശിച്ചിട്ടുള്ള ഗുളിക കഴിക്കുന്നതൊഴിച്ചാൽ ഇയാൾക്ക് പറയത്തക്ക ആരോഗ്യപ്രശ്‌നങ്ങളില്ലന്നാണ് പൊലീസ് നൽകുന്ന വിവരം. യാത്ര സൗകര്യം ലഭ്യമാവുന്ന മുറയ്ക്ക് നാട്ടിലേയ്ക്ക് തിരിക്കുന്നതിനാണ് പൊലീസ് സംഘം ലക്ഷ്യമിട്ടിട്ടുള്ളത്.

കഴിഞ്ഞ 16 -നാണ് കൃഷ്ണകുമാർ തീഹാർ ജയിലിലായത്.കേരള പൊലീസ് പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസ് നിലനിന്നിരുന്നതിനാൽ ഡൽഹയിൽ വിമാനമിറങ്ങിയപ്പോൾ എയർപോർട്ട് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.കേരള പൊലീസ് എത്താൻ വൈകിയതിനാൽ എയർപോർട്ട് പൊലീസ് ഇയാളെ കോടതിയിൽ ഹാജരാക്കി.കോടതി ഇയാളെ തീഹാർ ജയിലേയ്ക്ക് മാറ്റാൻ ഉത്തരവിടുകയായിരുന്നു. ഇതേത്തുടർന്ന് ദിവസങ്ങളോളം നീണ്ട നിയമനടപടി പൂർത്തിയാക്കിയാണ് ഇന്ന് കൊച്ചി പൊലീസ് ഇയാളെ കസ്റ്റഡിയിൽ വാങ്ങിയത്.ഈ മാസം 26 അർദ്ധരാത്രിക്ക് മുമ്പായി നാട്ടിലെത്തിച്ച് കോടതിയിൽ ഹാജരാക്കണമെന്ന വ്യവസ്ഥയിലാണ് കോടതി കൃഷണകുമാറിനെ പൊലീസിന് കൈമാറിയിട്ടുള്ളത്.

കാര്യമായ തെളിവെടുപ്പും മറ്റും ആവശ്യമില്ലാത്ത സാഹചര്യത്തിൽ ബന്ധുക്കളെ അറിയിച്ച് നടപടികൾ പൂർത്തിയാക്കി ഇയാളെ പരാമവധി വേഗത്തിൽ കോടതിയിൽ ഹാജരാക്കുമെന്നാണ് പൊലീസ് നൽകുന്ന സൂചന. മുഖ്യമന്ത്രി പിണറായി വിജയനെ കൊലപ്പെടുത്തുമെന്നും ഭാര്യയും മകളെയും ബലാത്സംഗം ചെയ്യുമെന്നും പറഞ്ഞു കൊണ്ടായിരുന്നു ആർഎസ്എസുകാരൻ എന്നവകാശപ്പെട്ട കൃഷ്ണകുമാരൻ നായരുടെ ഭീഷണി. ദുബായിൽ നിന്നും നാട്ടിലെത്തി മുഖ്യമന്ത്രിയെ കൊലപ്പെടുത്തുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

കള്ളു ചെത്താൻ പോകുന്നവൻ ആ പണിക്കു പോണം എന്ന നിലയിൽ മുഖ്യമന്ത്രിക്കു നേരെ ജാതി ആക്ഷേപവും ഇയാൾ നടത്തുന്നു. തനിക്ക് മാസം രണ്ട് ലക്ഷം രൂപ ശമ്പളമുണ്ടെന്നും അത് ഈ കൊലപാതകം നടത്താനുള്ളതാണെന്നും കൃഷ്ണകുമാർ പറയുന്നു. ഹിന്ദിയിലും മലയാളത്തിലുമായാണ് ഭീഷണി. വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ പ്രവാസികൾ ഇടപെടുകയും കൃഷ്ണകുമാറിനെ കണ്ടെത്തുകയുമായിരുന്നു. ഇതിനിടെ ഇയാളുടെ ജോലിയും നഷ്ടമായ അവസ്ഥയുണ്ടായി. ഇതോടെയാണ് കേരളാ പൊലീസ് കേസെടുത്തതടോ ഇയാൾ നാട്ടിലേക്ക് വണ്ടി കയറിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP