Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കൃഷ്ണകുമാർ കൊലവിളി മുഴക്കിയത് സ്വബോധത്തിൽ ആണെന്ന് വിശ്വസിക്കുന്നില്ല; ഒരു പാർട്ടിയുമായി അവന് ബന്ധവുമില്ല; വോട്ടുചെയ്യാൻ പോയിട്ടുണ്ടോ എന്ന് പോലും സംശയമാണ്; കേസിൽ നിന്നും രക്ഷപെടുത്താൻ തങ്ങൾക്ക് ആകുന്നതെല്ലാം ചെയ്യും; ബാക്കിയെല്ലാം ദൈവനിശ്ചയം പോലെ നടക്കട്ടെ: കൃഷ്ണകുമാർ അറസ്റ്റിലായത് അറിഞ്ഞ് ബന്ധുക്കൾ പ്രതികരിച്ചത് ഇങ്ങനെ

കൃഷ്ണകുമാർ കൊലവിളി മുഴക്കിയത് സ്വബോധത്തിൽ ആണെന്ന് വിശ്വസിക്കുന്നില്ല; ഒരു പാർട്ടിയുമായി അവന് ബന്ധവുമില്ല; വോട്ടുചെയ്യാൻ പോയിട്ടുണ്ടോ എന്ന് പോലും സംശയമാണ്; കേസിൽ നിന്നും രക്ഷപെടുത്താൻ തങ്ങൾക്ക് ആകുന്നതെല്ലാം ചെയ്യും; ബാക്കിയെല്ലാം ദൈവനിശ്ചയം പോലെ നടക്കട്ടെ: കൃഷ്ണകുമാർ അറസ്റ്റിലായത് അറിഞ്ഞ് ബന്ധുക്കൾ പ്രതികരിച്ചത് ഇങ്ങനെ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: ഇതെല്ലാം അവൻ സ്വബോധത്തിൽ ചെയ്തതാണെന്ന് ഞങ്ങളാരും വിശ്വസിക്കുന്നില്ല. ഒരു പാർട്ടിയുമായും അവന് ബന്ധമുള്ളതായി ഞങ്ങൾക്കറിയില്ല. വോട്ടുചെയ്യാൻ പോയിട്ടുണ്ടോ എന്ന് പോലും സംശയമാണ്. എന്തടിസ്ഥാനത്തിലാണ് ചിലർ അവനെ ആർ എസ് എസുകാരനാക്കിയതെന്ന് മനസ്സിലാവുന്നില്ല. മദ്യം തലയ്ക്ക് പിടിച്ചാൽ സർവ്വനിയന്ത്രങ്ങളും വിടുന്ന പ്രകൃതമായി മാറിയിട്ടുള്ള അവനെ ചികത്സിച്ച് സാധാരണ നിലയിലേയ്ക്ക് കൊണ്ടുവരുന്നതിനാണ് ശ്രമം. കേസിൽ നിന്നും തലയൂരാൻ നിയമവഴിക്ക് കഴിയുന്നതെല്ലാം ചെയ്യും. ബാക്കിയെല്ലാം ദൈവനിശ്ചയം പോലെ നടക്കട്ടെ.

മുഖ്യമന്ത്രിക്കെതിരെ ഫേസ്‌ബുക്കിലൂടെ വധഭീഷിണി മുഴക്കിയ കോതമംഗലം ഇരമല്ലൂർ അമ്പാടിനഗർ നാരകത്തുംകുന്നേൽ കൃഷ്ണകുമാറിനെ ഡൽഹിയിൽ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണമാരഞ്ഞപ്പോൾ അടുത്ത ബന്ധുക്കൾ പങ്കുവച്ചവിവരങ്ങൾ ഇതാണ്.മാറിത്താമസിക്കുന്ന ഇയാളുടെ ഭാര്യ വിവരമറിഞ്ഞതുമുതൽ നാട്ടിലെ ബന്ധുക്കളുമായി നിരന്തം ഫോണിൽ ബന്ധപ്പെടുന്നുണ്ട്. മദ്യപിച്ചാൽ പിന്നൊന്നും അയാൾക്ക് പ്രശ്‌നമല്ല. കൂട്ടുകാരുമൊത്ത് കുടിച്ച് കൂത്താടി നടക്കുമെങ്കിലും ഇതുവരെ ഇവിടെ യാതൊരുപ്രശ്‌നവും ഉണ്ടാക്കിയിട്ടില്ല.കുടുമ്പപ്രശ്‌നങ്ങൾ ഉണ്ടെന്ന് അറിയാമെങ്കിലും കാര്യ-കാരണങ്ങളൊന്നും പുറത്ത് അറിയില്ല.കൃഷ്്ണകുമാറിനെക്കുറിച്ച് അയവാസികളിൽ ചിലർ വെളിപ്പെടുത്തിയത് ഇങ്ങിനെയാണ്്്.

ഇന്ന് രാവിലെ ചാനലുകളിൽ നിന്നാണ് കൃഷ്ണകുമാർ പൊലീസ് കസ്റ്റഡിയിലായവിവരം ബന്ധുക്കളും നാട്ടുകാരുമറിഞ്ഞത്.ഇതെത്തുടർന്ന് ബന്ധുക്കൾ കൂടിയാലോചിച്ച് കൃഷണകുമാറിന് നിയമ സഹായം ലഭ്യമാക്കാൻ തീരമാനിച്ചു. ഇതുവരെയുള്ള വിവരങ്ങൾ പ്രകാരം കൊച്ചിയിൽ നിന്നെത്തിയ പൊലീസ് സംഘം ഇന്ന് കൃഷ്ണകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തും.നാളെയാണ് ഇയാളെയും കൂട്ടി പൊലീസ് സംഘം നാട്ടിലേയ്ക്ക് തിരിക്കുന്നത്. വ്യാഴ്ാഴ്ച രാവിലെ കൊച്ചിയിലെത്തിച്ച് കോടതിയിൽ ഹാജരാക്കുമെന്നാണ് സൂചന.

കൃഷ്ണകുമാറിനുവേണ്ടി ബന്ധുക്കൾ കൊച്ചിയിൽ അഭിഭാഷകനെ ഏർപ്പാടാക്കിയിട്ടുണ്ട്.ഇയാളുടെ നാട്ടിലെ സുഹൃത്തുക്കളിൽ ചിലരും നിയമസഹായം ലഭ്യമാക്കാൻ സജീവമായി രംഗത്തുണ്ട്.സംഭവത്തിൽ കടുത്ത നടപടി ഒഴിവാക്കാൻ നാട്ടിലെ സി പി എം നേതൃത്വവുമായി അടുപ്പമുള്ള ഇവരിൽ ചിലർ ചർച്ചകൾ നടത്തിവരുന്നതായും അറിയുന്നു. പാർട്ടിപ്രവർത്തകരുടെ കണ്ണിൽപ്പെടാതെ ഇയാളെ നാട്ടിലെത്തിക്കുകയെന്നതാണ് ഇനി പൊലീസിനുമുന്നിലെ പ്രധാന കടമ്പ.

ഫെയിസ്ബുക്കുവഴിയുള്ള ഭീഷിണി പുറത്തുവന്നതിന് തൊട്ടടുത്ത ദിവസങ്ങളിൽ നിരവധി തവണ നേരിട്ടെത്തിയും ഭാര്യയോടും ബന്ധുക്കളോടും ഫോണിൽ ബന്ധപ്പെട്ടും പൊലീസ് സംഘം കൃഷ്ണകുമാറിന്റെ നാട്ടിലെ ജീവതത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ശേഖരിച്ചിരുന്നു. കൃഷ്ണകുമാറിനെ കസ്റ്റഡിയിലെടുക്കുക എന്നത് അഭിമാന പ്രശ്‌നമെന്ന് വിലയിരുത്തി പ്രവർത്തിക്കണമെന്ന് ഉന്നതങ്ങളിൽ നിന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം എത്തിയിരുന്നു.

മദ്യലഹരിയാലാണ് കൃഷ്ണകുമാർ ഇത്തരത്തിൽ പെരുമാറിയതെന്ന ബന്ധുക്കളുടെ നിലപാട് മുഖവിലയ്‌ക്കെടുക്കാൻ പൊലീസ് ഇപ്പോഴും തയ്യാറല്ല.ആദ്യത്തെ ലൈവ് ഇത്തരത്തിൽ കണക്കൂട്ടിയാലും തുടർന്നും ഇയാൾ ലൈവിലെത്തി താൻ ആർ എസ് എസുകാരനാണെന്നാവർത്തിച്ചത് ബോധപൂർവ്വമാണെന്നാണ് പൊലീസിന്റെയും പാർട്ടിപ്രവർത്തകരുടെയും വിലയിരുത്തൽ.

സംഭവത്തിൽ കൊച്ചി സെൻട്രൽ പൊലീസാണ് കൃഷണകുമാറിനെതിരെ കേസെടുത്തിട്ടുള്ളത്.സാമൂഹക മാധ്യമം വഴി പ്രകോപനപരമായ പരാമർശം നടത്തുക.അപകീർത്തിപ്പെടുത്തുക,ഭീഷിണിപ്പെടുത്തുക,അസഭ്യം പറയുക എന്നീകുറ്റങ്ങളാണ് കൃഷ്ണകുമാറിനെതിരെ ചാർജ്ജ് ചെയ്തിട്ടുള്ളത്.ഇതിൽ പ്രകോപനപരമായ പരാമർശം എന്ന വകുപ്പ് ഒഴിതെ മറ്റുവകുപ്പുകൾക്കും ജാമ്യം ലഭിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് നിയമവൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP