Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വൈദ്യുത ബോർഡിന് സർക്കാരിൽ നിന്ന് കുടിശ്ശികയായി കിട്ടാനുള്ളത് 2044.78 കോടി; കടം 6748 കോടിയും; റിക്കവറി നടപടിയും മുന്നോട്ട് കൊണ്ട് പോകാനാകുന്നില്ല; കെ എസ് ഇ ബിയുടെ കടക്കാരിൽ മുമ്പൻ കൃഷി വകുപ്പ്

വൈദ്യുത ബോർഡിന് സർക്കാരിൽ നിന്ന് കുടിശ്ശികയായി കിട്ടാനുള്ളത് 2044.78 കോടി; കടം 6748 കോടിയും; റിക്കവറി നടപടിയും മുന്നോട്ട് കൊണ്ട് പോകാനാകുന്നില്ല; കെ എസ് ഇ ബിയുടെ കടക്കാരിൽ മുമ്പൻ കൃഷി വകുപ്പ്

അർജുൻ സി വനജ്

കൊച്ചി: കേരളത്തിലെ സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് കെ.എസ്.ഇ.ബിക്ക് കുടിശ്ശികയായി കിട്ടാനുള്ളത് 2044.78 കോടി. 6748 കോടി രൂപ കടബാദ്ധ്യത ബോർഡിന് ഉണ്ടെന്നും വ്യക്തമാക്കുന്ന രേഖകൾ മറുനാടൻ മലയാളിക്ക് ലഭിച്ചു.

1953.96 കോടി രൂപയുടെ ഓവർ ഡ്രാഫ്റ്റ്, 2775 കോടിയുടെ ഹ്രസ്വകാല വായ്പ, 2019.23 കോടിയുടെ ദീർഘകാല വായ്പയുമടക്കമാണിത്. കടുത്ത സാമ്പത്തിക നഷ്ടം നേരിടുന്ന കെ.എസ്.ഇ.ബി എന്നാൽ റിക്കവറി നടപടികൾ വൈകിക്കുകയാണ്. ദീർഘകാലകുടിശ്ശിക ഉള്ളവർക്കായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പാക്കുമെന്ന ബോർഡ് വാഗ്ദാനവും പാഴ് വാക്ക് ആകുകയാണ്. സംസ്ഥാന കൃഷി വകുപ്പാണ് ഏറ്റവും അധികം തുക വൈദ്യുതി ബോർഡിന് അടയ്്ക്കാനുള്ളത്.

കൃഷിവകുപ്പിൽ നിന്ന് 3,63,322 രൂപയാണ് പിരിഞ്ഞുകിട്ടാനുള്ളത്. ഇതിൽ മലപ്പുറം ജില്ലയാണ് ഏറ്റവുമധികം കുടിശ്ശിക വരുത്തിയിരിക്കുന്നത്. 41,085 രൂപ. ആർക്കിയോളജി വകുപ്പ് 51,929 , ആയുർവേദ മെഡിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റ് 33,17,777 രൂപ, കെമിക്കൽ എക്സാമിനർ ലബോറട്ടറി 3,86,208 രൂപ, സിവിൽ സപ്ലൈസ് 1,90,879 രൂപ, കമ്മീഷണറേറ്റ് ഓഫ് കൊമേഴ്ഷ്യൽ ടാക്സസ് 2,50,860 രൂപ, കോർപ്പറേഷൻ ഡിപ്പാർട്ട്മെന്റ് 35,030 രൂപ, കൾച്ചറൽ അഫേഴ്സ് ഡിപ്പാർട്ട്മെന്റ് കുടിശ്ശിക ഇല്ല, ഡയറി ഡവലപ്പ്മെന്റ് ഡിപ്പാർട്ട്മെന്റ് 3,925 രൂപ, എക്ണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെൻ് 811 രൂപ, വിദ്യാഭ്യാസ വകുപ്പ് 35,85,707 രൂപ, ഇലക്ഷൻ ഡിപ്പാർട്ട്മെന്റ് 24,467 രൂപ, എക്സൈസ് ഡിപ്പാർട്ട്മെൻ് 3,66,874 രൂപ, ഫിനാൻസ് വകുപ്പ്- 10,068 രൂപ, ഫയർ സർവ്വീസ് വകുപ്പ്- 4,43,225 രൂപ, ഫിഷറീസ് ഡിപ്പാർട്ട്മെന്റ്-11,30,768 രൂപ എന്നിങ്ങനെയാണ് പിരിഞ്ഞ് കിട്ടാനുള്ളത്.

ഫുഡ്, സിവിൽ സപ്ലൈസ് ആൻഡ് കൺസ്യൂമർ അഫൈഴ്സ് ഡിപ്പാർട്ട്മെന്റ്-2,76,161 രൂപ, ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്-83,32,454 രൂപ, ജനറൽ അഡ്‌മിനിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റ്- 23,509 രൂപ, ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെന്റ്-123957 രൂപ, ഹാർബർ എഞ്ചിനീയറിംങ്ങ് ഡിപ്പാർട്ട്മെന്റ്- 1,58,574 രൂപ, ആരോഗ്യ വകുപ്പ്-5,44,30,518 രൂപ, ഹോം ഡിപ്പാർട്ട്മെന്റ്- 52,99,41,544 രൂപ, ഹോമിയോപതി ഡിപ്പാർട്ട്മെന്റ്-2,35,805 രൂപ, ഇൻഡസ്ട്രീസ് ഡിപ്പാർട്ട്മെന്റ്-2,37,507 രൂപ, ഇൻഫോർമേഷൻ ടെക്നോളജി ഡിപ്പാർട്ട്മെന്റ്-21,308 രൂപ, ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ്- 49,00,611 രൂപ, ജയിൽ വകുപ്പ്- 7,48,915 രൂപ, 5,88,802 രൂപ, ലേബർ ആൻഡ് റി ബാബിലേറ്റേഷൻ വകുപ്പ്- 3,981 രൂപ, ലേബർ ഡിപ്പാർട്ട്മെന്റ്- 14,323 രൂപ, നിയമ വകുപ്പ്-3,38,627 രൂപ, ലഗൽ മെട്രോളജി-1,32,611 രൂപ, ലോക്കൽ സെൽഫ് ഗവൺമെന്റ് വകുപ്പ്- 1,81,164 രൂപ, മോട്ടോർ വെഹിക്കൾ വകുപ്പ്- 2,62,863 രൂപ, പഞ്ചായത്ത് ഡിപ്പാർട്ട്മെന്റ്-12,20,764 രൂപ, പി.ഡബ്ല്യു.ഡി-24,42,402 രൂപ, രജിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റ്-10,03,550 രൂപ, രവന്യൂ ഡിപ്പാർട്ട്മെന്റ്-52,79,253 രൂപ, ടൂറിസം ഡിപ്പാർട്ട്മെന്റ്-12,88,020 രൂപ, ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റ്- 1,31,944 രൂപ, കൃഷി ഭവൻ- 53,37,88,669 രൂപ എന്നിങ്ങനെയാണ് പ്രധാന കുടിശ്ശിക തുകകൾ.

നിയമസഭയുടെ അവസാന അവസാന സമ്മേളനത്തിൽ യു.ആർ പ്രദീപ് എംഎ‍ൽഎയുടെ ചോദ്യങ്ങൾക്ക് മറുപടിയായി വൈദ്യൂതി മന്ത്രി എംഎം മണിയാണ് സഭയെ ഇക്കാര്യങ്ങൾ അറിയച്ചത്. കേന്ദ്ര പൂളിൽ നിന്ന് വൈദ്യുതി വാങ്ങിയതടക്കം കെ.എസ്.ഇ.ബി വലിയ കുടിശ്ശിക വരുത്തിയ സാഹചര്യത്തിലും കേരളത്തിൽ നിന്ന് പിരിഞ്ഞ് കിട്ടാനുള്ള തുക പിരിക്കാത്തത് വലിയ ആക്ഷേപങ്ങൾക്ക് ഇടനൽകുകയാണ്. സ്വകാര്യ കമ്പനികളിൽ നിന്ന് പിരിഞ്ഞുകിട്ടാനുള്ള കുടിശ്ശിക ഇതിന്റെ രണ്ടിരട്ടി വരുമെന്നാണ് ഈ മേഖലയിലെ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. ചുരുക്കത്തിൽ കെ.എസ്.ഇ.ബിയ്ക്് നിലവിലുള്ള മുഴുവൻ കടബാധ്യതകളും തീർക്കാനുള്ള തുടക സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നുമാത്രമായി പിരിഞ്ഞുകിട്ടാനുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP