1 aed = 17.77 inr 1 eur = 75.78 inr 1 gbp = 86.39 inr 1 kwd = 213.51 inr 1 sar = 17.40 inr 1 usd = 64.42 inr

Dec / 2017
17
Sunday

തോമസ് ചാണ്ടി മാറിപ്പോൾ ആനവണ്ടി രക്ഷപ്പെട്ടത് കമ്മീഷൻ കച്ചവടത്തിൽ നിന്ന്; ആകെ 60 ബസുകൾ മാത്രം ഓടാൻ റൂട്ടുള്ളപ്പോൾ വാങ്ങാൻ ഒരുങ്ങിയത് 250 എസി ബസുകൾ; അഴിമതി തിരിച്ചറിഞ്ഞ പിണറായി എടുത്തത് അത്യുഗ്രൻ തീരുമാനം; വായ്പ എടുത്ത് കെ എസ് ആർ ടി സിയെ പൊളിക്കാനുള്ള നീക്കം തടഞ്ഞ് മുഖ്യമന്ത്രി; ജീവനക്കാർക്ക് വീണ്ടും പുതുപ്രതീക്ഷ

November 18, 2017 | 07:31 AM | Permalink



മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വെറുതെയാണോ ആന വണ്ടി എപ്പോഴും കട്ടപ്പുറത്തിരിക്കുന്നത്. ഈ രീതിയിൽ ബസുകൾ വാങ്ങിയാൽ ഈ നഷ്ടം ഇതിന്റെ എത്രയോ ഇരട്ടിയാക്കും. പോകുന്ന പോക്കിൽ എല്ലാം അടിച്ചോണ്ട് പോവാനായിരുന്ന തോമസ് ചാണ്ടിയുടേയും കൂട്ടരുടേയും ശ്രമത്തിനാണ് പിണറായി മുഖ്യനും കെ.എസ്.ആർ.ടി.സി. മേധാവി എ. ഹേമചന്ദ്രനും തുരങ്കം വെച്ചത്. മന്ത്രി സ്ഥാനം ഒഴിഞ്ഞതോടെ കമ്മീഷൻ ആർക്കും വേണ്ടാതായി. ഇതോടെ സത്യം തെളിഞ്ഞു. അങ്ങനെ കെ എസ് ആർ ടി സി വമ്പൻ ബാധ്യതയിൽ നിന്നും രക്ഷപ്പെട്ടു. എംഡി കസേരയിൽ നിന്നും രാജമാണിക്യത്തിനെ പുകച്ച് പുറത്തു ചാടിച്ചവർക്ക് കാലം കാത്തു വച്ച ശിക്ഷ.

ഇപ്പോ അഴിമതി എന്നാൽ എവിടേയും എങ്ങനേയും നടത്താമെന്ന് തെളിയിക്കുന്ന വകുപ്പാണ് കെ.എസ്.ആർ.ടി.സി. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കുറച്ച് കാലമായി നമ്മൾ കണ്ട് കൊണ്ടിരിക്കുന്നത്. പരമാവധി 60 ബസുകൾ മാത്രം ഓടാവുന്ന കേരളത്തിൽ കമ്മീഷൻ അടിച്ച് മാറ്റാനായി കിഫ്ബി വായ്പയിൽ 250 എ.സി. ബസുകൾ വാങ്ങാനുള്ള സാങ്കേതികവിഭാഗത്തിന്റെ നീക്കം കെ.എസ്.ആർ.ടി.സി. മേധാവി എ. ഹേമചന്ദ്രൻ തടഞ്ഞിരിക്കുകയാണ്. തോമസ് ചാണ്ടി കായൽ മുക്കുന്ന സമയത്ത് ആരും അറിയാതെ കെ.എസ്.ആർ.ടി.സിയിൽ നിന്നും മുക്കാനായിരുന്നു ചിലരുടെ ശ്രമം കെ.എസ്.ആർ.ടി.സി വകുപ്പ് ഏറ്റെടുത്ത മുഖ്യമന്ത്രി പിണറായി വിജയനും പുതിയ കെ.എസ്.ആർ.ടി.സി. മേധാവി എ. ഹേമചന്ദ്രനും ഇത് തിരിച്ചറിഞ്ഞു.

മുഖ്യമന്ത്രി പച്ചക്കൊടി കാട്ടിയതോടെ ഹേമചന്ദ്രൻ ഇടപെട്ടു. അങ്ങനെ ഈ കച്ചവടം പൊളിഞ്ഞു. ആനവണ്ടിയിലെ അഴിമതിയും മുക്കലും കക്കലും കണ്ട് മടുത്ത് നന്നാക്കാൻ ഇറങ്ങിയ രാജമാണിക്യത്തിനെ കെ.എസ്.ആർ.ടി.സി. മേധാവി സ്ഥാനത്ത് നിന്ന് നീക്കി തോമസ് ചാണ്ടി പൊളിച്ചടുക്കിയപ്പോഴായിരുന്നു കായൽ വെള്ളത്തിൽ മുങ്ങിപ്പോയത്. അഴിമതിയൊക്കെ കണ്ട് പിടിച്ച് വെളിച്ചത്തുകൊണ്ട് വന്ന് വകുപ്പ് ഒന്ന് നന്നാക്കാൻ പോയപ്പോഴായിരുന്നു അതിലെ അപകടം മണത്ത് ഇതിനൊന്നും കൂട്ട് നീക്കാത്ത രാജമാണിക്യത്തെ തോമസ് ചാണ്ടി പുറത്താക്കിയത്. ആ മുക്കലാണ് ഇപ്പോഴത്തെ മേധാവിയും മുഖ്യനും തടഞ്ഞത്.

പരമാവധി 60 എ.സി. ബസുകൾ മാത്രം ആവശ്യമുള്ളപ്പോഴാണ് വായ്പത്തുകയിൽ വമ്പൻ ഇടപാടിന് സാങ്കേതികവിഭാഗം മുതിർന്നത്. ഇതേത്തുടർന്ന് കിഫ്ബിക്ക് സമർപ്പിച്ച അപേക്ഷയിൽ മാറ്റംവരുത്തുകയും ഫാക്ടറി നിർമ്മിത 60 ഒറ്റ ആക്‌സിൽ എ.സി. ബസുകൾ വാങ്ങാനും തീരുമാനിച്ചു. നിലവിലെ സാഹചര്യത്തിൽ 250 എ.സി. ബസുകൾ ഓടിക്കാനാവശ്യമായ പെർമിറ്റുകൾ പോലും കെ.എസ്.ആർ.ടി.സി.ക്ക് ഉണ്ടായിരുന്നില്ല, ആ സമയത്താണ് ഒന്നും നോക്കാതെ കമ്മീഷൻ അടിച്ച് മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായി കിഫ്ബി വായ്പയിൽ 250 എ.സി. ബസുകൾ വാങ്ങാൻ തീരുമാനിച്ചത്. ഇതുസംബന്ധിച്ച് സാധ്യതാപഠനം പോലും നടത്താതെയാണ് സാങ്കേതികവിഭാഗം ബസ് വാങ്ങാൻ ശുപാർശനൽകിയത്. അന്തസ്സംസ്ഥാന പാതകളിൽ മൾട്ടി ആക്‌സിൽ ബസുകളാണ് ഉപയോഗിക്കുന്നത്.

വാടക സ്‌കാനിയ ബസുകൾ എത്തിയതോടെ ഈ റൂട്ടിലെ സ്വന്തം ബസുകൾ പിൻവലിച്ചിരുന്നു. ഡീലക്‌സ് ബസുകൾ ഓടിയിരുന്ന റൂട്ടുകളിലാണ് അവ ഇപ്പോൾ ഉപയോഗിക്കുന്നത്. തമിഴ്‌നാടുമായി പുതിയ കരാറിൽ ഒപ്പിട്ടാൽപ്പോലും 250 എ.സി. ബസുകൾ ഓടിക്കാൻ കഴിയില്ല. ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ട് ഇന്റർസിറ്റി സർവീസുകൾ ആരംഭിച്ചാലും പരമാവധി 60 ബസുകൾ മാത്രം മതിയാകും. ഇതൊന്നും പരിഗണിക്കാതെയാണ് സാങ്കേതികവിഭാഗം ഉദ്യോഗസ്ഥരും മന്ത്രിയുമൊക്കെ ചേർന്ന് ബസുകളുടെ എണ്ണം കൂട്ടി പുറത്തറിയാത്ത നല്ലൊരു മുക്കലിന് ശ്രമിച്ചത്.കെ.സ്.ആർ.ടി.സിക്കും സംസ്ഥാനത്തിനും സ്ഥാപനത്തിനും ബാധ്യതയായി മാറിയേക്കാവുന്ന നീക്കത്തിനാണ് എം.ഡിയും മുഖ്യനും തടയിട്ടത്.

മുന്നൊരുക്കമില്ലാതെയുള്ള ബസ്, സ്‌പെയർപാർട്‌സ് വാങ്ങലുകൾ കെ.എസ്.ആർ.ടി.സി.ക്ക് നഷ്ടമുണ്ടാക്കിയ ചരിത്രമാണുള്ളത്. കഴിഞ്ഞവർഷം വാങ്ങിയ ഷാസികളിൽ കോച്ച് നിർമ്മിക്കാൻ എട്ടുമാസത്തിലേറെ താമസ്സമുണ്ടായി. പുറമേ സ്‌പെയർപാർട്‌സുകളുടെ ദൗർലഭ്യം അറ്റകുറ്റപ്പണി വൈകിക്കുന്നുണ്ട്. അതേസമയം, ആവശ്യമില്ലാത്ത വാഹനഘടകങ്ങൾ സ്റ്റോറുകളിൽ കെട്ടിക്കിടപ്പുണ്ട്. 81.46 ശതമാനമാണ് കെ.എസ്.ആർ.ടി.സി.യുടെ വാഹന ഉപയോഗം. മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ 92 ശതമാനത്തിന് മുകളിലാണ് വാഹന ഉപയോഗം. ആന്ധ്രയിൽ 99.67 ശതമാനം ബസുകളും ഉപയോഗിക്കുന്നുണ്ട്.

തോമസ് ചാണ്ടി കൈയേറ്റ കുരുക്കിൽപ്പെട്ട് രാജിവച്ചതോടെയാണ് ഗതാഗത വകുപ്പ് മുഖ്യമന്ത്രിയുടെ കൈയിലെത്തിയത്. എൻസിപിക്കാർ കുറ്റവിമുക്തരാകുന്നത് വരെ മുഖ്യമന്ത്രി തന്നെ വകുപ്പ് കൈയാളും. ഇതിനെ പ്രതീക്ഷയോടെയാണ് കെ എസ് ആർ ടി സിയിലെ ജീവനക്കാർ കാണുന്നത്. എൻസിപിക്കാർക്കെതിരായ കേസ് ഉടനൊന്നും തീരരുതെന്നാണ് ജീവനക്കാരുടെ പൊതു വികാരം. മുഖ്യമന്ത്രി കാര്യങ്ങൾ നോക്കിയാൽ ആനവണ്ടി വീണ്ടും നല്ല സ്പീഡിൽ ഓടുമെന്നാണ് ഇവരുടെ പ്രതീക്ഷ.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
കുടവയർ കാണാതിരിക്കാൻ മോഹൻലാൽ വയറിൽ ബെൽറ്റ് കെട്ടിവെച്ചോ? ബനിയൻ ധരിച്ച് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട ലാൽ എയർപിടിച്ചു നിന്നതെന്തിന്? പൊതുവേദികളിൽ അനായാസം ഇടപഴകുന്ന ലാലേട്ടനെ ഒടിയൻ ലുക്കിന് വേണ്ടി സംവിധായകൻ ശ്വാസം മുട്ടിച്ചെന്ന് ആരോപണം; ഞങ്ങടെ ലാലേട്ടൻ ഇങ്ങനെയല്ലെന്ന് എന്നു പറഞ്ഞ് ഒരു കൂട്ടം ആരാധകരും
ലാലേട്ടാ.... മാണിക്യാ....നാട്ടു രാജാവേ രാജാവേ.. എന്ന് ആർപ്പുവിളികൾ; കാറിൽ നിന്നിറങ്ങി കൈവീശി കാണിച്ചതോടെ ആവേശം അണപൊട്ടി; വേദിയിലേക്ക് സൂപ്പർതാരത്തെ എത്തിക്കാൻ പാടുപെട്ട് സുരക്ഷാ ഏജൻസിക്കാർ; 57-ാം വയസിൽ 30 കാരന്റെ ചുറുചുറുക്കോടെ നീല ടീഷർട്ടും നീല ജീൻസും കൂളിംങ് ഗ്ലാസ്സുമായി പുതിയ രൂപം; ഇടപ്പള്ളി ലുലു മാളിന് മുന്നിൽ ഒടിയൻ ലുക്കിൽ ആദ്യ പൊതുപരിപാടി; കൊച്ചിയിൽ മോഹൻലാൽ ആവേശം വിതറിയത് ഇങ്ങനെ
കഥയുണ്ടെന്നും കേൾക്കണമെന്നും പറഞ്ഞെത്തിയത് 35 വയസ്സ് തോന്നിക്കുന്ന സ്ത്രീ; വീടുമാറുന്ന തിരക്കിലും സ്ഥലം പരിചയമില്ലെന്ന് പറഞ്ഞപ്പോൾ വാഹനം ഏർപ്പാടാക്കി; പിന്നെ അഭിനയിക്കാൻ സഹായിക്കണമെന്ന ആവശ്യമെത്തി; അതു കഴിഞ്ഞ് കല്ല്യാണം കഴിച്ചേ മതിയാകൂവെന്ന ഭീഷണിയും; കേസിൽ കുടുക്കാതിരിക്കാൻ അഭിഭാഷകൻ ആവശ്യപ്പെട്ടത് 25 ലക്ഷം; പരാതി മാത്രം പോര തെളിവും വേണമെന്ന് നിർദ്ദേശം; ഉണ്ണി മുകുന്ദന്റെ പീഡന പരാതിയിൽ കരുതലോടെ നീങ്ങാൻ പൊലീസ്
മാണി സാറും ജോസഫ് സാറും സിഎഫ് സാറും ജയരാജൻ സാറും അടക്കമുള്ള പ്രമുഖരുടെ മുകളിൽ പോയി ഇരിക്കാൻ മാത്രം വീഡ്ഢിയാണോ ഞാൻ? തിരുന്നക്കരെയേക്കാൾ പത്തിരട്ടി വലുപ്പമുള്ള നെഹ്റു സ്റ്റേഡിയത്തിലേക്ക് റാലി മാറ്റിയപ്പോൾ ആളെ കിട്ടാത്തതു കൊണ്ടെന്ന് പറയുന്നവർക്ക് എന്തു മറുപടി പറയാൻ? പട്ടിക്കിട്ട ചോറ് ഉണ്ണാറായോ എന്നു ജോർജിനോട് ചോദിക്കണം: മഹാസമ്മേളനത്തിന് ശേഷം ജോസ് കെ മാണി മറുനാടനോട് പറഞ്ഞത്
സെന്റ് സ്റ്റീഫൻസിൽ അഡ്‌മിഷൻ ലഭിച്ചത് ഷൂട്ടിങ് മികവിന്റെ പേരിൽ സ്പോർട്സ് ക്വാട്ട അഡ്‌മിഷൻ വഴി; അഭിഷേക് ബച്ചന്റെ സുഹൃത്തായി കൗമാരജീവിതം അടിച്ചു പൊളിച്ചു; ഹാർഡ് വാർഡിലും ട്രിനിറ്റിയിലും പഠിച്ച് അക്കാദമിക് മികവ് തെളിയിച്ചു; ഏറെക്കാലം ഗോസിപ്പ് കോളത്തിൽ ഇടം പിടിച്ച കൊളംബിയൻ പെൺകുട്ടിയെ കുറിച്ച് ഇപ്പോൾ ആർക്കും അറിയില്ല; അദ്യവരവ് പരാജയപ്പെട്ടെങ്കിലും രണ്ടാം വരവ് ഗംഭീരമാക്കി: ഭാവി ഇന്ത്യൻ പ്രധാനമന്ത്രിയെ അറിയാം
ഓർക്കാട്ടേരിയിലെ മൊബൈൽ ഷോപ്പ് ഉടമയായ 23കാരന്റേയും സ്റ്റാഫായ വീട്ടമ്മയുടേയും തിരോധാനത്തിന് തുമ്പുണ്ടാക്കി പൊലീസ്; ഏറെക്കാലം നീണ്ട അന്വേഷണത്തിന് ഒടുവിൽ ഇരുവരേയും കോഴിക്കോട്ടെ വാടക വീട്ടിൽ നിന്ന് പൊക്കി; അംജാദിനെ കാണാതായി രണ്ടുമാസം കഴിഞ്ഞ് 32കാരിയായ പ്രവീണയും പോയതെങ്ങോട്ടെന്ന നാട്ടുകാരുടെ ആശങ്കയും തീരുന്നു
നളന്ദയിലെ സരസ്വതിയെ ഷെറിൻ മാത്യൂസാക്കിയത് അമേരിക്കയിലെ ആനുകൂല്യം തട്ടാൻ; ഭിന്നശേഷിക്കാരിയുടെ അച്ഛനും അമ്മയുമായി കൊച്ചിക്കാർ മാറിയത് ബോധപൂർവ്വം; ഒരു കുട്ടിയുണ്ടായിട്ടും മൂന്നു വയസ്സുകാരിയെ മകളാക്കിയതിന്റെ രഹസ്യം അറിഞ്ഞ് ഞെട്ടി അമേരിക്കൻ മലയാളികൾ; വെസ്ലിക്കും സിനിക്കുമെതിരെ കൊലക്കുറ്റം ചുമത്താനുറച്ച് അന്വേഷണ സംഘം; ഹൂസ്റ്റണിലെ മൂന്നുവയസ്സുകാരിയോട് വളർത്തച്ഛനും വളർത്തമ്മയും കാട്ടിയതുകൊടുംക്രൂതയെന്ന് തിരിച്ചറിഞ്ഞ് അന്വേഷണ സംഘം
വീടു നിറയെ നൂറു രൂപയുടെ കള്ളനോട്ടുകൾ; വ്യാജ ലോട്ടറിയുണ്ടാക്കി സമ്മാനവും തട്ടിയെടുത്തു; മീഡിയാവൺ ടിവിയുടെ കൃത്രിമ ഐഡന്റിറ്റീകാർഡുപയോഗിച്ചും തട്ടിപ്പ്; പുതിയറയിലെ വാടക വീട്ടിൽ നിറയെ അധോലോക ഇടപാടുകളുടെ തെളിവുകൾ; ഓർക്കാട്ടേരിയിൽ നിന്ന് ഒളിച്ചോടിയ 32കാരിയേയും കൊച്ചു മുതലാളിയേയും അഴിക്കുള്ളിൽ തളയ്ക്കാൻ തെളിവുകിട്ടിയ ആവേശത്തിൽ പൊലീസ്; ഹേബിയസ് കോർപസിൽ തീർപ്പായാലും കാമുകനും കാമുകിക്കും മോചനമില്ല
പണമുണ്ടാക്കാൻ മൊബൈൽ അനുബന്ധ ഉപകരണങ്ങളുടെ ഓൺലൈൺ ഇടപാട് നടത്തി ഓർക്കാട്ടേരിക്കാരൻ; ആരെങ്കിലും തിരക്കിയെത്തുന്നോ എന്ന് അറിയാൻ വീട്ടിൽ സിസിടിവി സംവിധാനം; പിടിക്കുമെന്ന് ഉറപ്പായപ്പോൾ ബൈക്കിൽ രക്ഷപ്പെടാനും ശ്രമം; പ്രണയം മൂത്ത് 32കാരിയുമായി മുങ്ങിയ കൊച്ചു മുതലാളിയെ പൊക്കിയത് കെണിയൊരുക്കി; കുവൈറ്റിലുള്ള ഭർത്താവിനേയും ഏഴ് വയസ്സുള്ള മകളേയും ഉപേക്ഷിച്ചുള്ള പ്രവീണയുടെ ഒളിച്ചോട്ടത്തിൽ ക്ലൈമാക്‌സ് ഇങ്ങനെ
കൂട്ടുകാരൻ എടുത്ത വീഡിയോ സത്യം പറഞ്ഞു! ആടിനെ ലൈംഗിക വൈകൃതത്തിന് ശേഷം കൊന്നു കളയും; ഉപയോഗം കഴിഞ്ഞാൽ രഹസ്യ ഭാഗത്ത് മുറിവേൽപ്പിച്ച് ആനന്ദിക്കുമെന്ന രണ്ടാം ഭാര്യയുടെ മൊഴിയും നിർണ്ണായകമായി; 20 വയസുള്ള മകന്റെ അമ്മയായ 38കാരിയെ കെട്ടിയത് 17-ാം വയസ്സിൽ; കാഴ്ചയിലെ നിഷ്‌കളങ്കത അമീറുൾ ഇസ്ലാമിന്റെ പ്രവൃത്തിയിൽ ഇല്ല; ജിഷാ കേസ് പ്രതിയുടെ വൈകൃത മനസ്സ് ഇങ്ങനെ
ഓർക്കാട്ടേരിയിലെ മൊബൈൽ ഷോപ്പ് ഉടമയായ 23കാരന്റേയും സ്റ്റാഫായ വീട്ടമ്മയുടേയും തിരോധാനത്തിന് തുമ്പുണ്ടാക്കി പൊലീസ്; ഏറെക്കാലം നീണ്ട അന്വേഷണത്തിന് ഒടുവിൽ ഇരുവരേയും കോഴിക്കോട്ടെ വാടക വീട്ടിൽ നിന്ന് പൊക്കി; അംജാദിനെ കാണാതായി രണ്ടുമാസം കഴിഞ്ഞ് 32കാരിയായ പ്രവീണയും പോയതെങ്ങോട്ടെന്ന നാട്ടുകാരുടെ ആശങ്കയും തീരുന്നു
കൊച്ചു നാൾ തൊട്ടേ പ്രതിഭയുടെ പൊൻ തിളക്കം നടിയിൽ പ്രകടമായിരുന്നു; ദിലീപിനൊപ്പം ഇഴുകി ചേർന്നഭിനയിച്ച ഗാനരംഗങ്ങൾ ചേതോഹരം; ഞാൻ ദ്രോഹം ചെയ്തിട്ടുണ്ടെങ്കിൽ നടിക്ക് സമ്മതമാണെങ്കിൽ ഞാൻ വിവാഹം കഴിക്കാം; പ്രായശ്ചിത്തമായിട്ടല്ല. ഒരു ജീവിത പങ്കാളിയെ ആവശ്യമുള്ളതു കൊണ്ട്; ദിലീപ് ശിക്ഷപ്പെട്ടാൽ ആത്മഹത്യയും: സലിം ഇന്ത്യയ്ക്ക് പറയാനുള്ളത്
ഓർത്തഡോക്‌സ് സഭാ വൈദികൻ ചട്ടങ്ങൾ ലംഘിച്ച് രണ്ടാം വിവാഹം നടത്തിയെന്ന് ആക്ഷേപം; വിധവയേയോ ഉപേക്ഷിപ്പെട്ടവരേയോ വിവാഹം കഴിക്കാൻ പാടില്ലെന്ന വിലക്ക് ലംഘിച്ചെന്ന് കാതോലിക്കാ ബാവയ്ക്ക് പരാതി; നിസ്സാര തെറ്റുകളുടെ പേരിൽ വർഷങ്ങളോളം 'സസ്‌പെൻഷനിൽ' നിർത്തിയ വൈദികരോട് ഇനി സഭ എന്തു പറയുമെന്ന് വിശ്വാസികളുടെ ചോദ്യം; അമേരിക്കയിലെ വൈദികന്റെ മിന്നുകെട്ട് വിവാദമാകുമ്പോൾ
ഇടിച്ചു തകർന്ന കാറിൽ ഉണ്ടായിരുന്നത് ആർക്കിടെക്ചർ കോളേജിലെ സഹപാഠികളായ യുവതികൾ; പാതിരാത്രി രക്ഷാപ്രവർത്തനം നടത്താൻ ഓടിയെത്തിയത് ബിനീഷ് കോടിയേരി; അപകടമുണ്ടാക്കിയ വാഹനം അതിവേഗം മാറ്റി പൊലീസും; മത്സര ഓട്ടത്തിൽ പങ്കെടുത്ത ബെൻസിനെ കുറിച്ച് ഇനിയും പൊലീസിന് വിവരമില്ല; സിസിടിവി ക്യാമറ ഓഫായിരുന്നുവെന്നും സൂചന; എസ് പി ഗ്രാൻഡ് ഡെയ്‌സ് ഉടമയുടെ മകന്റെ ജീവനെടുത്തത് അമിത വേഗത തന്നെ
14കാരിയായ മകളുമൊത്ത് കാമുകനൊപ്പം ഒളിച്ചോടി നിലമ്പൂരുകാരി; അമ്മയോടുള്ള ഭ്രമം തീർന്നപ്പോൾ ഒൻപതാംക്ലാസുകാരിയെ കടന്ന് പിടിച്ച് രണ്ടാം ഭർത്താവ്; പഴയ കേസുകൾ പൊടി തട്ടിയെടുക്കുമ്പോൾ എസ് ഐയുടെ കണ്ണിലുടക്കിയത് പോക്സോ കേസ്; കൂട്ടുകാരെ നിരീക്ഷിച്ച് പ്രതിയെ കണ്ടെത്താൻ 'ബീഫിൽ' കുരുക്കിട്ടു; ഗുജറാത്ത് പൊലീസ് ഒന്നും നടക്കില്ലെന്ന് പറഞ്ഞപ്പോഴും അതിസാഹസിക നീക്കങ്ങൾ ഫെനിയെ വലയിലുമാക്കി; പീഡകരുടെ പേടിസ്വപ്നമായ നെയ്യാർഡാമിലെ ആക്ഷൻ ഹീറോ സതീഷിന്റെ ബറോഡാ ഓപ്പറേഷൻ ഇങ്ങനെ
നളന്ദയിലെ സരസ്വതിയെ ഷെറിൻ മാത്യൂസാക്കിയത് അമേരിക്കയിലെ ആനുകൂല്യം തട്ടാൻ; ഭിന്നശേഷിക്കാരിയുടെ അച്ഛനും അമ്മയുമായി കൊച്ചിക്കാർ മാറിയത് ബോധപൂർവ്വം; ഒരു കുട്ടിയുണ്ടായിട്ടും മൂന്നു വയസ്സുകാരിയെ മകളാക്കിയതിന്റെ രഹസ്യം അറിഞ്ഞ് ഞെട്ടി അമേരിക്കൻ മലയാളികൾ; വെസ്ലിക്കും സിനിക്കുമെതിരെ കൊലക്കുറ്റം ചുമത്താനുറച്ച് അന്വേഷണ സംഘം; ഹൂസ്റ്റണിലെ മൂന്നുവയസ്സുകാരിയോട് വളർത്തച്ഛനും വളർത്തമ്മയും കാട്ടിയതുകൊടുംക്രൂതയെന്ന് തിരിച്ചറിഞ്ഞ് അന്വേഷണ സംഘം