Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

3100 കോടി രൂപയുടെ ബാധ്യതയ്ക്കായി 24 ഡിപ്പോകൾ പണയപ്പെടുത്തിയിട്ടും കെഎസ്ആർടിസി കരകയറിയില്ല; ജീവനക്കാർക്ക് ആശ്രയം 19 ഡിപ്പോകളിലെ വരുമാനം; കോർപറേഷനെ കരകയറ്റാൻ കച്ചിത്തുരുമ്പായത് വാടകസർവീസുകൾ; സ്‌കാനിയ, ഇലട്രിക് സർവീസുകൾ കോടികളുടെ ലാഭത്തിലെന്ന് കോർപറേഷൻ; നിരത്തിലെ 80 ശതമാനം സർവീസുകളും പിടിച്ചടക്കാൻ പുതിയപദ്ധതിയുമായി മാനേജ്‌മെന്റ്

3100 കോടി രൂപയുടെ ബാധ്യതയ്ക്കായി 24 ഡിപ്പോകൾ പണയപ്പെടുത്തിയിട്ടും കെഎസ്ആർടിസി കരകയറിയില്ല; ജീവനക്കാർക്ക് ആശ്രയം 19 ഡിപ്പോകളിലെ വരുമാനം; കോർപറേഷനെ കരകയറ്റാൻ കച്ചിത്തുരുമ്പായത് വാടകസർവീസുകൾ; സ്‌കാനിയ, ഇലട്രിക് സർവീസുകൾ കോടികളുടെ ലാഭത്തിലെന്ന് കോർപറേഷൻ; നിരത്തിലെ 80 ശതമാനം സർവീസുകളും പിടിച്ചടക്കാൻ പുതിയപദ്ധതിയുമായി മാനേജ്‌മെന്റ്

മറുനാടൻ ഡെസ്‌ക്‌

നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ കെ എസ് ആർടിസിയെ കരകയറ്റാൻ കച്ചിത്തുരുമ്പാകുന്നത്  വാടകസർവീസുകൾ. സംസ്ഥാനത്ത് ഉടനീളം വാടകബസ് സർവീസുകൾ ഓപ്പറേറ്റ് ചെയ്യുന്നത് വഴി കോർപറേഷന് ലക്ഷങ്ങളുടെ ലാഭ നേടാൻ കഴിഞ്ഞുവെന്നാണ് കണക്കുകൾ.

പരീക്ഷണാടിസ്ഥനത്തിൽ കെ എസ് ആർടിസി നടപ്പിലാക്കിയ സ്‌കാനിയ, വോൾവോ, പുതിയതായി തുടങ്ങിയ ഇലട്രിക് സർവീസുകളുടെ കണക്കുകൾ പരിശോധിക്കുമ്പോൾ കോർപറേഷന് ലഭിച്ചത് കോടികളുടെ ലാഭമാണ്. ഇതോടെ വാടകബസ് സർവീസ് കൂടുതൽ റൂട്ടുകളിൽ വ്യാപിപ്പിക്കണമെന്നാണ് ഭരണസമിതി സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതു സംബന്ധിച്ച് കെഎസ് ആർ ടിസി സർക്കാരിന് റിപ്പോർട്ടും സമർപ്പിച്ചു.

വാടകബസുകൾ ഏറ്റെടുത്ത് ഓപ്പറേറ്റ് ചെയ്യുന്നത് വഴി പൊതുഗതാഗതമേഖലയിലെ 80 ശതമാനം ബസ് സർവീസുകളും കെ എസ് ആർടിസിക്ക് നേരിട്ട് ഓപ്പറേറ്റ് ചെയ്യാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ. ആവശ്യത്തിന് ബസുകളില്ലാത്ത സ്ഥിരം റൂട്ടുകളിലെയടക്കം യാത്രാക്ലേശത്തിന് ഇത് പരിഹാരം കാണാൻ കഴിയും. സ്വകാര്യ ബസ് ലോബിയെ മറികടന്ന് കുത്തക റൂട്ടുകൾ വർദ്ധിപ്പിക്കാനാണ് ഇതുവഴി കോർപറേഷൻ ലക്ഷ്യം വെക്കുന്നുണ്ട്.

നിലവിലെ സാമ്പത്തിക പ്രതിസന്ധിയിൽ ബസുകൾ വാങ്ങിക്കൂട്ടുന്നത് വഴി കെ എസ് ആർ സിയെ കൂടുതൽ കടബാധ്യതയിലേക്ക് തള്ളിവിടുകയുള്ളു. ആതിനാൽ തന്നെ വാടക ബസ് സർവീസുകളെ കൂടുതൽ നിരത്തിലറക്കാനുള്ള പദ്ധതികളാണ് ആവിശ്കരിച്ചിരിക്കുന്നത്.
3100 കോടി രൂപയുടെ ബാധ്യതയ്ക്കായി 24 ഡിപ്പോകളാണ് കെ എസ് ആർടിസി പണയപ്പെടുത്തിയിരിക്കുന്നത്. 74 ഡിപ്പോകളിൽ നിന്ന് ലഭിക്കുന്ന ലാഭം പെൻഷൻ പി എഫ് എന്നിവയ്ക്ക് മാത്രമേ തികയുന്നുള്ളു. ശേഷിക്കുന്ന 19 ഡിപ്പോകളിൽ നിന്നുള്ള വരുമാനം കൊണ്ട് മാത്രമാണ് സംസ്ഥാനത്തെ മുഴുവൻ ജീവനക്കാർക്കും ശമ്പളം നൽകാൻ കഴിയുന്നത്.

പുതിയതായി കെ എസ് ആർടിസി നിരത്തിലിറക്കിയ ഇലട്രിക് ബസ് സർവീസുകളിൽ രണ്ടുദിവസം കൊണ്ട് മാത്രം കോർപറേഷന് ലഭിച്ചത് 38,406 രൂപയുടെ വരുമാനമാണ്. 611 കിലോമീറ്റർ ഓടാൻ ചെലവായത് 3810 രൂപയുടെ വൈദ്യുതി. ശബ്ദമലിനീകരണമില്ലാതെ എയർ കണ്ടീഷൻ സംവിധാനത്തിലൂടെയാണ് ബസ് ഓടുന്നത്. സാധാരണ ഫാസ്റ്റ് സൂപ്പർ ഫാസ്റ്റ് നിരക്കിൽ നിന്നും വ്യത്യാസ്തമായി മിനിമം ഫെയർ 24രൂപയാണ് നൽകേണ്ടി വരുന്നത്. സിറ്റികളിലാണ് ആദ്യഘട്ടം കൂടുതൽ സർവീസ് നടപ്പിലാക്കാൻ കോർപറേഷൻ ലക്ഷ്യമിടുന്നത്.

ബസുകൾ വാടകയ്ക്ക് എടുക്കുന്നതിനായി അസോസിയേഷൻ ഓഫ് സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് അണ്ടർടേക്കിങ്‌സ് ( എഎസ് ആർ.ടിസിയുടെ) നിരക്കുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ നിരക്കിൽ കരാർ ഏർപ്പെടുത്തുന്നതിന് കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഗ്ലോബൽ ടെൻഡറിലേക്ക് നീങ്ങുകയാണെങ്കിൽ ഇതിനേക്കാൾ ചെലവ് കുറച്ച് വാടക ബസുകൾ ലഭിക്കുമെന്നാണ് മാനേജ്‌മെന്റിന്റെ കണക്കു കൂട്ടൽ.

സ്വന്തം ബസ് ഒരു കിലോമീറ്റർ ഓടിക്കാൻ 69.34 രൂപ വേണ്ടിവരുമ്പോൾ വാടകബസുകൾക്ക് 61.77 രൂപ മാത്രമേ ചെലവാകുന്നുള്ളു. നിലവിൽ കെ എസ് ആർ ടിസി വാടകയ്‌ക്കെടുത്തിട്ടുള്ളത് പത്ത് സ്‌കാനിയ ബസുകളാണ്. ഇതിനു പിന്നാലെ കൊണ്ടോടി ബോഡിയുമായി സർവീസുകളുടെ കരാറിലും കോർപറേഷന് അധികലാഭം നേടാൻ കഴിഞ്ഞിരുന്നു.

നിലവിൽ ഒരു ഓർഡിനറി ബസിനായി കോർപറേഷന് ഒരുദിവസം ചെലവാകുന്നത് 20,872രൂപയാണ്. ഇതിൽ നിന്ന് ലഭിക്കുന്ന വരവ് 13,450 രൂപയും .ദിവസം 7422 രൂപയുടെ നഷ്ടനമാണ് ഇത് വഴി കോർപറേഷൻ അനുദിനം നേരിടുന്നത്. 15 വർഷത്തേക്ക് സർവീസ് നടത്താൻ ഒരു ഓർഡിനറി ബസിനായി കോർപറേഷൻ മുടക്കുന്നത് 26 ലക്ഷം രൂപയാണ്. പലിശനിരക്കിലെ നഷ്ടം 641രൂപയും. മെയിന്റനൻസ് ചെലവ് ഇനത്തിൽ ഓരുമാസം കുറഞ്ഞത് 12 കോടിരൂപയുടെ സ്‌പെയർ പാർട്‌സ് വേണമെന്നും കണക്കുകൾ വ്യക്തമാക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP