Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

50 ശതമാനം ജീവനക്കാരും സമരത്തിൽ പങ്കെടുക്കാത്ത സിഐടിയുക്കാർ ആയിട്ടും എന്തുകൊണ്ട് ഇന്ന് 80 ശതമാനം കെഎസ്ആർടിസി ഷെഡ്യൂളുകളും റെദ്ദ് ചെയ്തു? എല്ലാം ശരിയാകുമെന്നു വാക്കു നല്കി അധികാരത്തിൽ എത്തിയ സിപിഐ(എം) ശമ്പളം പോലും മുടക്കിയതിൽ പ്രതിഷേധിച്ച് അനേകം തൊഴിലാളികൾ സിഐടിയു വിട്ടതായി റിപ്പോർട്ടുകൾ; ഇന്നത്തെ സമരം സിപിഎമ്മിനു തീരാ നഷ്ടമാകുന്നത് ഇങ്ങനെ

50 ശതമാനം ജീവനക്കാരും സമരത്തിൽ പങ്കെടുക്കാത്ത സിഐടിയുക്കാർ ആയിട്ടും എന്തുകൊണ്ട് ഇന്ന് 80 ശതമാനം കെഎസ്ആർടിസി ഷെഡ്യൂളുകളും റെദ്ദ് ചെയ്തു? എല്ലാം ശരിയാകുമെന്നു വാക്കു നല്കി അധികാരത്തിൽ എത്തിയ സിപിഐ(എം) ശമ്പളം പോലും മുടക്കിയതിൽ പ്രതിഷേധിച്ച് അനേകം തൊഴിലാളികൾ സിഐടിയു വിട്ടതായി റിപ്പോർട്ടുകൾ; ഇന്നത്തെ സമരം സിപിഎമ്മിനു തീരാ നഷ്ടമാകുന്നത് ഇങ്ങനെ

തിരുവനന്തപുരം: ഇന്നത്തെ കെഎസ്ആർടിസി സമരം സിഐടിയു യൂണിയനും സിപിഎമ്മിനും കനത്ത തിരിച്ചടിയായെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കെഎസ്ആർടിസിയുടെ കഴിഞ്ഞ ഹിതപരിശോധനയിൽ 49 ശതമാനം ജീവനക്കാരും സിഐടിയു ആണെന്നു വ്യക്തമായിട്ടും 80 ശതമാനത്തോളം സർവീസുകളും റദ്ദ് ചെയ്യേണ്ടി വന്നതാണ് സിപിഎമ്മിനു ക്ഷീണമായത്.

എല്ലാം ശരിയാകുമെന്നു പറഞ്ഞ് അധികാരത്തിൽ എത്തിയ എൽഡിഎഫ് സർക്കാർ ശമ്പളം പോലും മുടക്കിയതോടെ തൊഴിലാളികൾ സിഐടിയു വിട്ടുതുടങ്ങിയെന്നാണു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ശമ്പളം മുടങ്ങിയതോടെ കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ സിഐടിയു യൂണിയൻ അംഗങ്ങൾ കൂട്ടത്തോടെ സംഘടനയിൽനിന്നു രാജിവച്ചുവെന്ന നിഗമനം ശരിവയ്ക്കുകയാണ് ഇന്നത്തെ സമരത്തിലെ കണക്കുകൾ.

സിപിഐയുടെ എഐടിയുസി, കോൺഗ്രസിന്റെ ട്രാൻസ്‌പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ, ബിഎംഎസിന്റെ കെഎസ്ടി എംപ്ലോയീസ് സംഘ് എന്നീ മൂന്നു സംഘടനകളിലെ കെഎസ്ആർടിസി ജീവനക്കാരാണ് ഇന്ന് 24 മണിക്കൂർ പണിമുടക്ക് നടത്തുന്നത്. കേരളത്തിലുടനീളം ഭൂരിഭാഗം സർവീസുകളെയും പണിമുടക്ക് ബാധിച്ചു. 80 ശതമാനം സർവീസുകൾ റദ്ദാക്കപ്പെട്ടതായാണ് അവസാനം ലഭിക്കുന്ന കണക്കുകൾ വ്യക്തമാക്കുന്നത്.

ഭരണം നടത്തുന്ന സിപിഎമ്മിന്റെ സിഐടിയു യൂണിയൻ വിട്ടുനിന്നുവെങ്കിലും സമരം വൻ വിജയമായി മാറിയതോടെയാണ് സംഘടനയിൽനിന്ന് വൻ കൊഴിഞ്ഞുപോക്ക് ഉണ്ടായിരിക്കുന്നതായി സംശയം ജനിപ്പിക്കുന്നത്. കെഎസ്ആർടിസി ജീവനക്കാരിൽ 49 ശതമാനം പേരും സിഐടിയു നിയന്ത്രണത്തിലുള്ള കെഎസ്ആർടിഇഎ യൂണിയനിലെ അംഗങ്ങളാണെന്നാണ് 2016 ലെ ഹിത പരിശോധനയിൽ വ്യക്തമായത്. അതായത് 49 ശതമാനം ജീവനക്കാരും ഇന്നു സമരത്തിൽ പങ്കെടുത്തിട്ടില്ല. എന്നിട്ടും 80 ശതമാനം സർവീസുകളും റദ്ദാക്കപ്പെട്ട് സമരം വൻ വിജയമായി മാറിയിരിക്കുന്നു.

2016ൽ നടന്ന തൊഴിലാളി യൂണിയൻ ഹിതപരിശോധനയിൽ കെഎസ്ആർടിസിയിലെ 38,143 തൊഴിലാളികളാണു പങ്കെടുത്തത്. 18,508 വോട്ട് കിട്ടി ഏറ്റവും വലിയ സംഘടനയായത് സിഐടിയു സംഘടനയാണ്. അതായത് ആകെ ജീവനക്കാരിൽ 49% സിഐടിയു സംഘടനയിൽ അംഗളാണ്. കോൺഗ്രസിന്റെ ടിഡിഎഫ് ആണ് രണ്ടാം സ്ഥാനത്ത്. ഈ സംഘടനയിൽ 10,302 തൊഴിലാളികൾ അംഗങ്ങളാണ്. മൂന്നാം സ്ഥാനത്തുള്ള സിപിഐയുടെ എഐടിയുസിയിൽ 3,168 പേരും അംഗളാണെന്ന് ഹിതപരിശോധനാ കണക്കുകൾ വ്യക്തമാക്കുന്നു.

കെഎസ്ആർടിസിയുടെ വിവിധ സോണലുകളിലും സിഐടിയു യൂണിയനായ കെഎസ്ആർടിഇഎ തൊഴിലാളികളാണ് അംഗബലത്തിൽ മുന്നിലുള്ളത്. തിരുവനന്തപുരം സോണിലുള്ള 10,522 ജീവനക്കാരിൽ 4,989 പേരും സിഐടിയു അംഗങ്ങളാണ്. കൊല്ലത്തെ 8,593 ജീവനക്കാരിൽ 4,294 പേരും എറണാകുളത്തെ 8,228 തൊഴിലാളികളിൽ 3,786 പേരും തൃശൂരിലെ 4,852 തൊഴിലാളികളിൽ 2,319 പേരും കോടിക്കോട്ടെ 5,779 ജീവനക്കാരിൽ 3,560 പേരും സിഐടിയു അംഗങ്ങളാണെന്നാണ് 2016 ലെ കണക്കുകളിൽ തെളിയുന്നത്.

തിരുവനന്തരപുരം സോണിൽ സിഐടിയുവിന് 47% ജീവനക്കാരും, കൊല്ലത്ത് 50%, എറണാകുളത്ത് 46%, തൃശൂരിൽ 48%, കോഴിക്കോട് 53% ജീവനക്കാരുണ്ട്. അതുകൊണ്ടുതന്നെ കണക്കുകളുടെ അടിസ്ഥാനത്തിൽ നോക്കുകയാണെങ്കിൽ സംസ്ഥാനത്താകെ 50% കെഎസ്ആർടിസി സർവ്വീസുകളെങ്കിലും ഇന്ന് ഓടണമായിരുന്നു. എന്നാൽ, ഓടിയത് 20 മുതൽ 30 വരെ ശതമാനം സർവീസുകളാണ്.

50% ജീവനക്കാർ സമര രംഗത്തിറങ്ങാഞ്ഞിട്ടും 80% സർവ്വീസുകൾ റദ്ദായത് സിഐടിയു യൂണിൻ അംഗങ്ങൾ കഴിഞ്ഞ 3 മാസത്തിനുള്ളിൽ കൂട്ടത്തോടെ രാജി വച്ചു എന്ന വാദം ശരിയാണെന്ന് തെളിയിക്കുന്നു.

മിക്ക യൂണിറ്റുകളിൽ നിന്നും ദീർഘദൂര സൂപ്പർക്ലാസ് സർവ്വീസുകളും, ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ്, സൂപ്പർ എക്സ്പ്രസ് സർവീസുകൾ കെഎസ്ആർടിസി നടത്തുന്നുണ്ട്. ഇവ അടക്കമുള്ളവയാണ് ഇന്നത്തെ സമരത്തിൽ റദ്ദാക്കപ്പെട്ടത്.

ഓർഡിനറി ബസുകൾകൾക്ക് പ്രതിദിനം ഒരു ബസിന് 6,000 മുതൽ 8,000 രൂപ വരെ കളക്ഷൻ ലഭിക്കുമ്പോൾ ഓരോ സൂപ്പർ ക്ലാസ് സർവ്വീസിന്റെയും പ്രതിദിന കളക്ഷൻ 15,000 മുതൽ 20,000 വരെ രൂപ ആണ്. ശമ്പളം കൊടുക്കാനുള്ള പണത്തിന് നെട്ടോട്ടമോടുന്ന കെഎസ്ആർടിസിക്ക് ഓരോ രൂപയും വിലപ്പെട്ടതാണ്. ഇന്നത്തെ സമരത്തിൽ മാത്രം കെഎസ്ആർടിസിക്ക് ഉണ്ടായത് ഒരു കോടി രൂപയുടെ നഷ്ടമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP