Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ സർക്കാർ പരീക്ഷയെഴുതി കണ്ടക്ടർ നിയമനത്തിന് കാത്തിരുന്ന ഉദ്യോഗാർഥികളെ 'ശശിയാക്കി'; കെ എസ് ആർടിസിയിൽ ദീർഘനാളത്തേക്ക് നിയമന നിരോധനം ഏർപ്പെടുത്തി സർക്കാർ; ജീവനക്കാരുടെ എണ്ണം ദേശീയ ശരാശരിയെക്കാൾ കൂടുതലെന്ന് ഗതാഗത മന്ത്രി സഭയിൽ; ജോലിയിൽ പ്രവേശിക്കാൻ കാത്തിരിക്കുന്ന 4051 ഉദ്യോഗാർഥികളുടേയും നിയമനം നടക്കില്ല

എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ സർക്കാർ പരീക്ഷയെഴുതി കണ്ടക്ടർ നിയമനത്തിന് കാത്തിരുന്ന ഉദ്യോഗാർഥികളെ 'ശശിയാക്കി'; കെ എസ് ആർടിസിയിൽ ദീർഘനാളത്തേക്ക് നിയമന നിരോധനം ഏർപ്പെടുത്തി സർക്കാർ; ജീവനക്കാരുടെ എണ്ണം ദേശീയ ശരാശരിയെക്കാൾ കൂടുതലെന്ന് ഗതാഗത മന്ത്രി സഭയിൽ; ജോലിയിൽ പ്രവേശിക്കാൻ കാത്തിരിക്കുന്ന 4051 ഉദ്യോഗാർഥികളുടേയും നിയമനം നടക്കില്ല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെ എസ് ആർടിസിൽ ഇനി അടുത്തകാലത്തേക്ക് നിയമനമുണ്ടാകില്ലെന്ന് സർക്കാർ. കെഎസ്ആർടിസി കണ്ടക്ടർ തസ്തികയിൽ അഡൈ്വസ് മെമോ ലഭിച്ച ഉദ്യോഗാർഥികൾക്ക് തിരിച്ചടി നൽകുന്നതാണ് സർക്കാരിന്റെ പുതിയ ഉത്തരവ്. ജീവനക്കാരുടെ എണ്ണം ദേശീയ ശരാശരിയെക്കാൾ കൂടുതലായതിനാൽ നിയമന നിരോധനം ഏർപ്പെടുത്തുകയാണെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ സഭയിലറിയിച്ചു.

കണ്ടക്ടർ തസ്തികയിലേക്ക് 4051 പേർക്കാണ് പിഎസ്‌സി വഴി അഡൈ്വസ് മെമോ ലഭിച്ചിരിക്കുന്നത്. എന്നാൽ, ജീവനക്കാർ കൂടുതലായിരിക്കുന്ന സാഹചര്യത്തിൽ ഇതിൽ ഒരാളെ പോലും നിയമിക്കാൻ സാധിക്കില്ലെന്നും, ജീവനക്കാരുടെ എണ്ണം കുറച്ചുകൊണ്ടുവരാനാണ് വകുപ്പ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഒരുവർഷമായി ജോലികാത്തിരിക്കുന്ന റിസർവ് കണ്ടക്ടർ ഉദ്യോഗാർഥികളെക്കുറിച്ച് നിയമസഭയിൽ വന്ന ചോദ്യത്തിനാണ് കെ.എസ്.ആർ.ടി.സി. ഇങ്ങനെ മറുപടി നൽകിയത്.

2016 ഡിസംബർ 31-ലെ ഉത്തരവ് പ്രകാരം 4051 പേർക്കാണ് റിസർവ് കണ്ടക്ടർ നിയമനത്തിന് അർഹതയുള്ളത്. കെ.എസ്.ആർ.ടി.സി.യുടെ നിർദ്ദേശപ്രകാരം പി.എസ്.സി. ഇവർക്ക് നിയമന ശുപാർശയും നൽകി. ഒരുവർഷമായിട്ടും നിയമനം നടന്നിട്ടില്ല. പി.എസ്.സി. റാങ്ക് പട്ടിക നിലവിലുണ്ടെങ്കിൽ അതേ തസ്തികയിൽ താത്കാലിക ജീവനക്കാരെ നിലനിർത്താൻ പാടില്ലെന്നാണ് നിയമം. എന്നാൽ കെ.എസ്.ആർ.ടി.സി.യിൽ 1569 താത്കാലിക ഡ്രൈവർമാരും 4301 താത്കാലിക കണ്ടക്ടർമാരും ജോലി ചെയ്യുന്നുണ്ട്. പത്തുവർഷത്തിലധികം സർവീസുള്ളവർവരെ ഇക്കൂട്ടത്തിലുണ്ട്.

സാമ്പത്തിക പ്രതിസന്ധിയാണ് നിയമനത്തിന് തടസമായി ചൂണ്ടിക്കാട്ടുന്നത്. ജീവനക്കാരുടെ ശമ്പളം പോലും മുടങ്ങുന്ന അവസ്ഥയിൽ ഉടനൊരു നിയമനത്തിന് സാധ്യതയില്ല. ചെലവും വരവും തമ്മിൽ 183 കോടി രൂപയുടെ അന്തരമുണ്ട്. ബസൊന്നിന് 8.7 ജീവനക്കാരാണുള്ളത്. ഇത് ദേശീയ ശരാശരിയായ 5.5 ആയി കുറയ്ക്കാനാണ് സുശീൽഖന്നയുടെ പ്രാഥമിക ശുപാർശയിലുള്ളത്.

സുശീൽഖന്നയുടെ അന്തിമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഇനി നിയമനം നടത്താൻ കഴിയൂ. റിപ്പോർട്ട് പ്രകാരമുള്ള പുനരുദ്ധാരണ നടപടികൾ പൂർത്തീകരിച്ച് കഴിയുമ്പോൾ ഒഴിവുകൾക്ക് സാധുതയുണ്ടെങ്കിൽ നിയമനം നടത്തുമെന്നും കെ.എസ്.ആർ.ടി.സി. മുൻപ് അറിയിച്ചിരുന്നത്. എന്നാൽ വകുപ്പ് മന്ത്രി ഇന്ന് സഭയിൽ അവതരിപ്പിച്ച റിപ്പോർട്ടോടെ പരീക്ഷ എഴുതി അഭിമുഖവും കഴിഞ്ഞ് ജോലിയിൽ പ്രവേശിക്കാൻ കാത്തിരുന്ന 4000ത്തിനു  മുകളിലുള്ള ജീവനക്കാർക്ക് തീർത്തും നിരാശയാണ് നൽകുന്നത്.

സുശീൽഖന്നയുടെ പ്രാഥമിക റിപ്പോർട്ട് പ്രകാരം ജീവനക്കാരെ ഷെഡ്യൂളുകൾക്ക് അനുസരിച്ച് നിയോഗിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. വടക്കൻ ജില്ലകളിൽ ഡ്രൈവർമാരും തെക്കൻ ജില്ലകളിൽ കണ്ടക്ടർമാരും കൂടുതലാണ്. രാഷ്ട്രീയതാത്പര്യത്തിന് വഴങ്ങി പുനർവിന്യാസം അട്ടിമറിക്കപ്പെടുകയാണ്. താത്കാലിക ജീവനക്കാരെ സംബന്ധിച്ചും അന്തിമ തീരുമാനം എടുത്തിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP