Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെഎസ്ആർടിസിയെ സഹായിക്കാൻ തുടങ്ങിയ കെടിഡിഎഫ്‌സി പ്രതിമാസം പലിശയിനത്തിൽ പിച്ചയെടുത്തു കഴിയുന്ന കെഎസ്ആർടിയിൽ നിന്നും വാങ്ങുന്നത് 12 കോടി; ശമ്പളം നൽകാൻ വേണ്ടി കടമെടുപ്പ് തുടരുന്നു; കോടികൾ ഇടയ്ക്കിടെ ഗ്രാൻഡ് അനുവദിച്ചിട്ടും കെഎസ്ആർസിക്ക് കടം വീട്ടണമെങ്കിൽ കുറഞ്ഞത് 3000 കോടി കൂടി വേണം

കെഎസ്ആർടിസിയെ സഹായിക്കാൻ തുടങ്ങിയ കെടിഡിഎഫ്‌സി പ്രതിമാസം പലിശയിനത്തിൽ പിച്ചയെടുത്തു കഴിയുന്ന കെഎസ്ആർടിയിൽ നിന്നും വാങ്ങുന്നത് 12 കോടി; ശമ്പളം നൽകാൻ വേണ്ടി കടമെടുപ്പ് തുടരുന്നു; കോടികൾ ഇടയ്ക്കിടെ ഗ്രാൻഡ് അനുവദിച്ചിട്ടും കെഎസ്ആർസിക്ക് കടം വീട്ടണമെങ്കിൽ കുറഞ്ഞത് 3000 കോടി കൂടി വേണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഒരു ബസുള്ളവൻ മുതലാളിയാകുന്ന കാലത്ത് ഇഷ്ടംപോലെ ബസും സൗകര്യങ്ങളും ഉണ്ടായിട്ടും എന്തുകൊണ്ടാണ് നമ്മുടെ കെഎസ്ആർടിസി രക്ഷപെടാത്തത് എന്നു ചോദിച്ചാൽ കെടുകാര്യസ്ഥതയും അഴിമതിയും എന്നു മാത്രമാണ് അതിന്റെ ഉത്തരം. സാധാരണക്കാരനായ ബസ് ഡ്രൈവർ മുതൽ വകുപ്പ് ഭരിക്കുന്ന മന്ത്രിമാർ വരെയുള്ളവർ കൈയിട്ടു വാരിയാണ് കേരളത്തിന്റെ സ്വന്തം ആനവണ്ടിയെ ഇപ്പോഴത്തെ പരുവത്തിലാക്കിയത്. യാതൊരു മുൻധാരണകളുമില്ലാതെ അനാവശ്യമായി കെട്ടിപ്പൊക്കിയ കെട്ടിടങ്ങളും കോർപ്പറേഷന് സമ്മാനിച്ചത് കോടികളുടെ ബാധ്യതകളാണ്. കെഎസ്ആർടിസിയെ സഹായിക്കാൻ എന്ന പേരിൽ തുടങ്ങിയ സ്ഥാപനങ്ങളും കെടുകാര്യസ്ഥതയാൽ കെഎസ്ആർടിസിക്ക് തന്നെ പണി കൊടുക്കുന്ന അവസ്ഥയാണ് ഇപ്പോഴത്തേത്.

ശമ്പളവും പെൻഷവും കൊടുക്കാൻ വകയില്ലാതെ തെണ്ടുന്ന അവസ്ഥയിലെത്തിയ കോർപ്പറേഷന് കടങ്ങളാൽ മൂക്കുമുട്ടിയിക്കുന്ന അവസ്ഥയാണ് ഇപ്പോൾ. വിവിധ ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലുമായി ഇതുവരെ വരുത്തിവച്ചിരിക്കുന്നത് 3046 കോടി രൂപയുടെ കടമാണെന്നാണ് മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നത്. പല ഡിപ്പോകളും ശമ്പളം നൽകുന്നത് ബാങ്കുകൾക്ക് ബസും സ്ഥലവും അടക്കം പണയപ്പെടുത്തിയാതണ്. എരുമേലിയും ഗുരുവായൂരും തിരുവനന്തപുരം സിറ്റിയും ഉൾപ്പെടെ ഏറ്റവും കൂടുതൽ വരുമാനം കിട്ടുന്ന 54 ഡിപ്പോകളാണ് കോർപ്പറേഷൻ ബാങ്കുകൾക്ക് പണയപ്പെടുത്തിയത്.

എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിൽ കയറിയ ഇടതു സർക്കാറിന്റെ കാര്യക്ഷമതയില്ലായ്മ്മ കൂടിയായപ്പോൾ കെഎസ്ആർടിസി ഊർദ്ദശ്വാസം വലിക്കുകയാണ്. ഇതോടെ ജീവനക്കാർക്കിടയിൽ തന്നെ ഇടതു സർക്കാറിനെതിരെ കടുത്ത പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് ശമ്പളം കൃത്യമായി ലഭിച്ചിരുന്നു. ഇപ്പോൾ അതുമില്ലാത്ത അവസ്ഥയാണെന്നാണ് ജീവനക്കാരുടെ പരാതി. ഈ പരാതി ഒരു വശത്തു നിൽക്കുമ്പോൾ തന്നെ കോർപ്പറേഷനെ സഹായിക്കാൻ വേണ്ടി തുടങ്ങിയ സ്ഥാപനത്തിന് തന്നെ കോടികൾ പലിശ നൽകേണ്ട അവസ്ഥയും കെഎസ്ആർടിസിക്കുണ്ട്. 12.65 ശതമാനം പലിശയിൽ കെഎസ്ആർടിസിക്ക് 700 കോടി രൂപയുടെ വായ്പ നൽകിയിരിക്കുന്ന കേരള ട്രാൻസ്‌പോർട്ട് ഡവലപ്‌മെന്റ് ഫിനാൻസ് കോർപറേഷൻ ശരിക്കും കോർപ്പറേഷന്റെ കടയ്ക്കൽ കത്തിവെക്കുകയാണ്.

12 കോടി രൂപ ഇവർ പ്രതിമാസ പലിശ ഈടാക്കുന്നു. ഒമ്പതു ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് 1290 കോടി രൂപയുടെ വായ്പയും എടുത്തുകൂട്ടിയിട്ടുണ്ട്. 2027 വരെ ഈ കടക്കെണിയിൽ നിന്ന് കോർപറേഷനു മോചനവുമില്ല. ഓരോ മാസവും 136 കോടി രൂപയുടെ നഷ്ടത്തിൽ പ്രവർത്തിക്കുന്ന കോർപറേഷൻ, ജീവനക്കാരുടെ ശമ്പളവും വിരമിച്ച ജീവനക്കാരുടെ പെൻഷനും നൽകാനാണു ഭീമമായ തുക കടമെടുത്തു കൂട്ടിയിരിക്കുന്നത്. കോർപറേഷനു കടം നൽകാൻ ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ചതു കഴിഞ്ഞ സർക്കാരിന്റെ തീരുമാനമായിരുന്നു. ഡിപ്പോകളിലെ വരുമാനം മുഴുവൻ ബാങ്കുകൾക്കു പണയപ്പെടുത്തി വായ്പയെടുത്തു ശമ്പളം നൽകി സർക്കാർ പ്രതിഷേധങ്ങൾ ഒതുക്കി. വരുമാനം വർധിപ്പിക്കാനുള്ള ഒരു നടപടിയും കൈക്കൊള്ളാതെ, ഓരോ മാസവും ഭീമമായ കടക്കെണിയിലേക്കാണ് ഇതോടെ കോർപറേഷൻ ചെന്നുപെട്ടത്.

എസ്‌ബിഐയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിന് 13 കോടി രൂപ മാസ പലിശ നൽകണം. നവംബറിലെ കുടിശികകൾ തീർക്കാൻ കഴിഞ്ഞ ദിവസം കെടിഡിഎഫ്‌സിയിൽ നിന്ന് 50 കോടി രൂപ എടുക്കാനായി അവർക്ക് ഒമ്പതാമത്തെ ഡിപ്പോയും പണയപ്പെടുത്തി. ബാങ്ക് കൺസോർഷ്യത്തിന് ഇതേവരെ 27 ഡിപ്പോകളാണു പണയപ്പെടുത്തിയത്. പാലക്കാട്, എറണാകുളം സഹകരണ ബാങ്കുകൾക്ക് നാലു ഡിപ്പോകളും ഹഡ്‌കോയ്ക്ക് നാലു ഡിപ്പോകളും പവർ ആൻഡ് ഇൻഫ്രാസ്ട്രക്ചർ കോർപറേഷന് ഒരു ഡിപ്പോയും പണയപ്പെടുത്തിയിട്ടുണ്ട്. പണയപ്പെടുത്തിയ ഡിപ്പോകളിൽനിന്നുള്ള വരുമാനം അതതു ബാങ്കുകൾക്കാണ്. ചുരുക്കത്തിൽ കോ!ർപറേഷന്റെ 102 ഡിപ്പോകളിൽ ചെറിയ മുപ്പതോളം ഡിപ്പോകളിലെ വരുമാനം മാത്രമേ ഇപ്പോൾ സ്വന്തമായി ഉള്ളൂ.

42% സൂപ്പർ ക്ലാസ് സർവീസുകളിലും 58% ഓർഡിനറി സർവീസുകളിലുമായി കെഎസ്ആർടിസിക്ക് 141 കോടി രൂപയുടെ വരുമാനം മാത്രമാണ് ഉള്ളത്. കെയുആർടിസി വരുമാനവും(13 കോടി) സെസ്സും(ആറു കോടി) ചേരുമ്പോൾ 160 കോടി രൂപയുടെ ആകെ പ്രതിമാസ വരുമാനം. പലിശയിനത്തിൽ തന്നെ 60 കോടി ചെലവുള്ള കോർപറേഷനു ശമ്പളവും പെൻഷനും നൽകാൻ 155 കോടി രൂപ വേണം. ഇന്ധനം, ഓയിൽ, സ്‌പെയർപാർട്‌സ്, നഷ്ടപരിഹാരം, മറ്റു ചെലവുകൾ എന്നിവയ്ക്കായി 111 കോടി രൂപയും. മൊത്തം 324 കോടി രൂപ മാസച്ചെലവുള്ള കോർപറേഷനു ലഭിക്കുന്ന സർക്കാർ സഹായം 28 കോടി രൂപയുടെ പെൻഷൻ വിഹിതം മാത്രമാണ്.

ചുരുക്കത്തിൽ 161 കോടി രൂപയുടെ വരുമാനവും 296 കോടി രൂപയുടെ ചെലവും. കോർപറേഷനു വായ്പ നൽകി, കെടിഡിഎഫ്‌സി ഉൾപ്പെടെ ധനകാര്യസ്ഥാപനങ്ങൾ നേട്ടമുണ്ടാക്കുമ്പോൾ, പ്രതിമാസം 136 കോടി രൂപയുടെ നഷ്ടമാണ് കെഎസ്ആർടിസിക്കെന്നാണ് രേഖകൾ പരിശോഘധിക്കുമ്പോൾ വ്യക്തമാകുന്നത്.

എൽഡിഎഫ് അധികാരത്തിൽ എത്തിയപ്പോൾ കെഎസ്ആർടിയുടെ വരുമാനം കൂട്ടാനുള്ള പ്രവർത്തനങ്ങൾ ഉണ്ടാകുമെന്നായിരുന്നു ഏവരുടെയും പ്രതീക്ഷ. എന്നാൽ, ആ പ്രതീക്ഷകളെയും അസ്ഥാനത്താക്കുന്ന നടപടികളാണ് വകുപ്പിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. കഴിഞ്ഞ യുഡിഎഫ് സർക്കാറിന്റെ കാലത്ത് ദേശസാൽക്കലിച്ച 241 സ്വകാര്യ ബസ് റൂട്ടുകളിലെ പെർമിറ്റ് വീണ്ടു അവർക്ക് തന്നെ നൽകുന്ന വിധത്തിലുള്ള നീക്കമാണ് കെഎസ്ആർടിസിയുടെ ഭാഗത്തു നിന്നുമുണ്ടായത്.

2015 ജനുവരി 1 മുതൽ 2016 സെപ്റ്റംബർ 28 വരെ കെഎസ്ആർടിസി പുതിയതായി നിരത്തിലിറക്കിയത് 1414 പുതിയ ബസുകളായിരുന്നു. ഈ ബസുകൾ ഓടിക്കുന്നതിനായി പ്രതിദിനം 15000 മുതൽ 22000 രൂപ വരെ കളക്ഷൻ ലഭിക്കുന്ന റൂട്ടുകൾ സ്വകാര്യവല്ക്കരിക്കാൻ സർക്കാർ തീരുമാനം കൈക്കൊണ്ടു. 2013 ൽ യുഡിഎഫ് സർക്കാർ ഏറ്റെടുത്തതുമായ സൂപ്പർക്ലാസ് പെർമിറ്റുകളിൽ കാലാവധി കഴിഞ്ഞതിൽ ഈ കാലഘട്ടത്തിൽ ഏറ്റെടുക്കാനുള്ളത് 58 എണ്ണമാണ്. (2016 സെപ്റ്റംബർ 30 വരെ) കാലാവധി കഴിയുന്ന മുറയ്ക്ക് എത്ര ബസുകൾ വേണമെങ്കിലും ഏറ്റെടുക്കാമെന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകുകയുമുണ്ടായി. ഈ തീരുാമനം കൈക്കൊണ്ടത് മാനേജിങ് ഡയറക്ടർ ആന്റണി ചാക്കോ ആയിരുന്നു. കാലാവധി കഴിയുന്ന മുറയ്ക്ക് സ്വകാര്യ സൂപ്പർ ക്ലാസ് സർവ്വീസുകൾ കെഎസ്ആർടിസി ഏറ്റെടുത്തില്ലെങ്കിൽ സ്വകാര്യ ബസുടമകൾ ആ പെർമിറ്റുകൾ വാദം ഉന്നയിക്കുമെന്ന് കോടതി നേരത്തെ തന്നെ കെഎസ്ആർടിസിയെ അറിയിച്ചിരുന്നു.

ഇതോടെ ആകെ 241 സ്വകാര്യ സൂപ്പർ ക്ലാസ് ബസുകളിൽ ആദ്യഘട്ടത്തിൽ 185 എണ്ണം കെഎസ്ആർടി സി ഏറ്റെടുത്തു. കാലാവധി കഴിഞ്ഞതും, ഇനി ഏറ്റെടുക്കാനുള്ളതുംമായ 58 പെർമിറ്റുകൾ ഏറ്റെടുക്കുന്നതിനെതിരെ സ്വകാര്യ ബസുടമകൾ അപ്പീല് രണ്ടാഴ്ച മുമ്പ് സുപ്രീം കോടതിയും തള്ളി. കാലാവധി കഴിഞ്ഞ സ്വകാര്യ സൂപ്പർ ക്ലാസ് പെർമിറ്റുകൾ ഏറ്റെടുക്കേണ്ടത് കെഎസ്ആർടിസിക്ക് ഉത്തരവാദിത്വവും, നിയമബാധ്യതയുമായി. ഏറെ ലാഭകരമായിരുന്നു കെഎസ്ആർടിസിക്ക് ഇത്. എന്നാൽ, സ്വകാര്യ സമ്മർദ്ദത്തെ തുടർന്ന് കെഎസ്ആർടിസി ഏറ്റെടുത്ത പെർമിറ്റുകൾക്ക് പകരമായി സ്വകാര്യ ബസുടമകൾക്ക് ലിമിറ്റഡ് ഓർഡിനറി പെർമിറ്റുകൾ നൽകാൻ തീരുമാനിക്കുകയുമുണ്ടായി.

ഇതോടെ ഫലത്തിൽ ഒരേ സമയത്ത് ഒരേ റൂട്ടിൽ രണ്ടു ബസുകൾ കെഎസ്ആര്ടിസി സൂപ്പർ ക്ലാസ് ബസും, സ്വകാര്യ എൽഎസ് ഓർഡിനറി ബസും. കെഎസ്ആർടിസി ബസുകളോടുന്നിടത്ത് ഓടിയ സ്വകാര്യ എൽഎസ് ഓർഡിനറികളിൽ യാത്രതിരക്കുള്ളതിനാൽ വൻ നഷ്ടത്തിലായിരുന്നു ഓടിയിരുന്നത്. കെഎസ്ആർടിസിയോട് മത്സരിക്കാനാവാത്ത 241 ബസുകളിൽ ഏതാണ്ട് 100ൽ പരം സ്വകാര്യ എൽഎസ് ഓർഡിനറികൾ സർവ്വീസ് നിർത്തലാക്കി. അതോടെ കെഎസ്ആർടിസി ഏറ്റെടുത്ത സൂപ്പർക്ലാസ് പെർമിറ്റുകൾ വൻ ലാഭത്തിലായി.

അതിനിടെ, കെഎസ്ആർടിസി ഏറ്റെടുത്ത സ്വകാര്യ ബസുകൾ നിർത്തലാക്കാനുള്ള തന്ത്രവുമായി സ്വകാര്യ ബസുടമകൾ കെഎസ്ആർടിസി ഡിപ്പോയിലെത്തി. തൊഴിലാളി യൂണിയൻ ബസ് നേതാക്കളെ കൊണ്ട് സമ്മർദ്ദം ചെലുത്ത് ബസ് ഓടിക്കാതിരിക്കുക. ജനറൽ കൺട്രോളിങ് ഇൻസ്‌പെക്ടർ എടിഒ എന്നീ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഒന്നിടവിട്ട ദിവസങ്ങളിൽ ഏറ്റെടുത്ത സർവ്വീസ് മുന്നറയിപ്പില്ലാതെ റദ്ദാക്കുക തുടങ്ങിയവായിരു്‌നു തന്ത്രങ്ങൾ. കെഎസ്ആർടിസി ഏറ്റെടുത്ത ആദ്യ സർവ്വീസായ ഇളംകാട് പാണത്തൂർ സർവ്വീസ് പൊൻകുന്നം യൂണിറ്റ് സ്ഥിരമായി റദ്ദാക്കുകയോ, റൂട്ട് ലാഭിക്കുകയോ ചെയ്തു. അതിലൂടെ സ്വകാര്യ ബസിനെ പ്രതിദിന അധികലാഭം 10000 രൂപയായിരുന്നു.

കാലാവധി കഴിഞ്ഞ സ്വകാര്യ പെർമിറ്റുകൾ കെഎസ്ആർടിസി ഏറ്റെടുത്തില്ലെങ്കിൽ പകരം ഓരോ സ്വകാര്യ ബസുകളിൽ പ്രതിദിനം 6000 മുതൽ 9000 വരെ അധിക വരുമാനം ലഭിക്കും. അതുകൊണ്ടുതന്നെയായിരുന്നു 2015 മാർച്ചിൽ കെഎസ്ആർടിസി സ്വകാര്യ സൂപ്പർക്ലാസ് സർവ്വീസുകൾ നിയമവിരുദ്ധമായി ഏറ്റെടുക്കാതിരുന്നത്. ലാഭകരമായി ഓടാനുള്ള റൂട്ടുകളിലാത്ത നൂറുകണക്കിന് കെഎസ്ആർടിസി ബസുകൾ പ്രതിദിനം 6000 മുതൽ 8000 രൂപ വരെ കളക്ഷനിൽ ഓടാമെന്നിടത്താണ് ലാഭകരമായ റൂട്ടുകൾ വേണ്ടെന്നു വച്ചത്.

റൂട്ടുകൾ /പെർമിറ്റുകൾ ഏറ്റെടുക്കേണ്ടതിന്റെ ചട്ടങ്ങൾ ഗതാഗത കമ്മീഷണർ 812015ൽ തന്നെ ഉ3/383/േെമ/2015 കത്തയച്ച് കെഎസ്ആർടിസി മാനേജിങ് ഡയറക്ടറെ അറിയിക്കുകയും ചെയ്തു. എന്നാൽ ഇതിൽ തുടർ നടപടികൾ കൈക്കൊള്ളാൻ എക്‌സ്‌ക്യൂട്ടീവ് ഡയറക്ടർ തയ്യാറായിരല്ലെന്നു മാത്രമല്ല, സർവ്വീസുകൾ ഏറ്റെടുക്കാതെ സ്വകാര്യ ബസുടമകളുമായി ഒത്തുകളിക്കുകയും ചെയതെന്ന ആക്ഷേപം ശക്തമാണ്. കാലാവധി കഴിഞ്ഞ സ്വകാര്യ സൂപ്പർ ക്ലാസ് ബസുകൾ ഏറ്റെടുക്കുന്നതിലെ കാലതാമസമാണ് പുതിയ റൂട്ടുകൾ ഗതാഗത മന്ത്രി തന്നെ ഓപ്പറേഷൻസ് മേധാവിയെ താക്കീത് ചെയ്തിരുന്നെങ്കിലും ഇടതുപക്ഷ ആഭിമുഖ്യമുള്ള കെഎസ്ആർടിസിയിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയ്ക്ക് സംരക്ഷണയുള്ളതുകൊണ്ട് ഓപ്പറേഷൻ മേധാവി ഗതാഗതമന്ത്രിയുടെ കർശനനിർദ്ദേശവും അവഗണിക്കുകയായിരുന്നു.

ഒരു സ്വകാര്യ ബസിന് സൂപ്പർ ക്ലാസ് പെര്മിറ്റ് ലഭിച്ചാൽ ബാക്കി 240 പേർക്കും സമാനമായ കേസുകൾ ഫയൽ ചെയ്ത് കെഎസ്ആർടിസിയുടെ ലാഭകരമായ പെർമിറ്റുകളെ തട്ടിയെടുക്കാൻ സാധിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇതിലൂടെ സ്വകാര്യ ബസുകൾക്ക് പ്രതിവർഷം 30 കോടി രൂപ അധിക ലാഭം ലഭിക്കുമ്പോൾ കെഎസ്ആർടിസ്‌ക്ക് വരുമാനത്തിൽ പ്രതിവർഷം 100 കോടി നഷ്ടമുണ്ടാകുമെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. ഫലത്തിൽ നഷ്ടത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസിക്ക് കൂടുതൽ തിരിച്ചടിയാകുന്നതാണ് ഇത്തരം നടപടികളുമുണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP