Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാല് മണിക്ക് ജോലിയിൽ കയറി എട്ടുമണി വരെ സൊറ പറഞ്ഞിരുന്ന മെക്കാനിക്കൽ ജീവനക്കാരുടെ സൗകര്യം എടുത്തു കളഞ്ഞ് രാജമാണിക്യം; ഇനി മുതൽ ബസ് ഡിപ്പോയിൽ എത്തിയ ശേഷം ഡ്യൂട്ടിക്ക് കയറിയാൽ മതി; വെറുതേ ഇരുന്നു സമയം കളയുന്ന ഡബിൾ ഡ്യൂട്ടി സമ്പ്രദായം ഒഴിവാക്കിയതോടെ ലാഭിക്കുന്നത് പാതിയോളം ചെലവ്

നാല് മണിക്ക് ജോലിയിൽ കയറി എട്ടുമണി വരെ സൊറ പറഞ്ഞിരുന്ന മെക്കാനിക്കൽ ജീവനക്കാരുടെ സൗകര്യം എടുത്തു കളഞ്ഞ് രാജമാണിക്യം; ഇനി മുതൽ ബസ് ഡിപ്പോയിൽ എത്തിയ ശേഷം ഡ്യൂട്ടിക്ക് കയറിയാൽ മതി; വെറുതേ ഇരുന്നു സമയം കളയുന്ന ഡബിൾ ഡ്യൂട്ടി സമ്പ്രദായം ഒഴിവാക്കിയതോടെ ലാഭിക്കുന്നത് പാതിയോളം ചെലവ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെഎസ്ആർടിയെ അടിമുടി മാറ്റുന്നതിന്റെ ഭാഗമായി ജീവനക്കാരുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനവുമായി എംഡി രാജമാണിക്യം മുന്നോട്ട്. മെക്കാനിക്കൽ ജീവനക്കാരുടെ ഡബിൾ ഡ്യൂട്ടി സംവിധാനം എടുത്തു കളയാനുള്ള ആലോചനയാണ് ഇപ്പോൾ സജീവമായിരിക്കുന്നത്. ഇരട്ട ഡ്യൂട്ടിയിലൂടെ ജീവനക്കാർക്ക് ആഴ്ചയിൽ മൂന്നുദിവസം ജോലിയിൽ പ്രവേശിച്ചാൽ മതിയെന്നതായിരുന്നു ഇതുവരെയുള്ള ആനുകൂല്യം. ഈ സംവിധാനം ഒഴിവാക്കാനാണ് കെഎസ്ആർടിസി എംഡി ഒരുങ്ങുന്നത്.

അറ്റകുറ്റപ്പണിക്കുള്ള ഡെയിലി മെയിന്റനൻസ് വിഭാഗത്തിലെ ജീവനക്കാർക്ക് വൈകിട്ട് നാലിനാണ് ഡ്യൂട്ടി തുടങ്ങുന്നത്. ഭൂരിഭാഗം ബസുകളും രാത്രി എട്ടിനാണ് ഓട്ടം കഴിഞ്ഞെത്തുന്നത്. ഓട്ടം കഴിഞ്ഞ് ബസ് എത്തുന്നതുവരെ ജീവനക്കാർ വെറുതെയിരിക്കുകയാണെന്നു കണ്ടാണ് പുതിയ നടപടി. ഇന്ന് മുതൽ ജോലിയിൽ ക്രമീകരണം വരുത്താനാണ് കെഎസ്ആർടിസി ഒരുങ്ങുന്നത്. ഇന്ന് മുതൽ രാത്രി എട്ടിനും പത്തിനും തുടങ്ങുന്ന വിധത്തിൽ ഡ്യൂട്ടി ക്രമീകരിച്ചു. രാത്രി എട്ടിന് ജോലിയിൽ കയറുന്നവർക്ക് രാവിലെ നാലിനും രാത്രി പത്തിന് കയറുന്നവർക്ക് ആറിനും ഇറങ്ങാം.

സുശീൽഖന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു പരീക്ഷണത്തിന് കെഎസ്ആർടിസി തയ്യാറെടുക്കുന്നത്. ബസുകൾ ഡിപ്പോയിലുണ്ടാകുന്ന രാത്രി എട്ടിനും രാവിലെ നാലിനും ഇടയ്ക്ക് കൂടുതൽ ജീവനക്കാരെ വിന്യസിക്കും. മുമ്പ് വൈകിട്ട് നാലുമുതൽ രാവിലെ എട്ടുവരെ 16 മണിക്കൂർ ജോലിചെയ്യുമ്പോൾ ഇരട്ട ഡ്യൂട്ടി ലഭിച്ചിരുന്നു. ആഴ്ചയിൽ മൂന്നുദിവസം എത്തിയാൽ ആറ് ഡ്യൂട്ടികിട്ടും. ഒരു അവധിയുമെടുക്കാം. പുതിയ സംവിധാനത്തിൽ ആറുദിവസവും ഡ്യൂട്ടിക്ക് ഹാജരാകേണ്ടിവരും. ഇത് ജീവനക്കാരിൽ വ്യാപകമായ എതിർപ്പിന് ഇടയാക്കിയിട്ടുണ്ട്.

ഡ്രൈവർ, കണ്ടക്ടർ വിഭാഗത്തിന്റെ ഇരട്ട ഡ്യൂട്ടിയും വൻ നഷ്ടമുണ്ടാക്കുന്നതായി കണ്ടെത്തിയിരുന്നു. മാസം എട്ടുദിവസംമാത്രം ജോലിക്ക് ഹാജരാകുന്ന ചില കണ്ടക്ടർമാർ ഇങ്ങനെ മിനിമം ഹാജർ നേടുന്നുണ്ട്. അനാവശ്യമായ ഇരട്ട ഡ്യൂട്ടി ഒഴിവാക്കണമെന്ന് സുശീൽഖന്ന പാക്കേജിൽ നിർദ്ദേശമുണ്ട്. മാസം 120 കോടി രൂപ നഷ്ടത്തിലോടുന്ന കെ.എസ്.ആർ.ടി.സി. ലാഭത്തിലാക്കാൻ ജീവനക്കാരുടെ ഫലപ്രദമായ വിന്യാസം ആവശ്യമാണെന്ന് ഖന്ന റിപ്പോർട്ടിൽ പറയുന്നു. ലാഭകരമായി പ്രവർത്തിക്കുന്ന തമിഴ്‌നാട്, കർണാടക, ആന്ധ്ര ട്രാൻസ്പോർട്ടിങ് കോർപ്പറേഷനുകളുടെ നേട്ടത്തിനുപിന്നിൽ ജീവനക്കാരുടെ ഫലപ്രദമായ വിന്യാസമാണ്. സിഐടി.യു., എ.ഐ.ടി.യു.സി., ഐ.എൻ.ടി.യു.സി. സംഘടനകൾ പുതിയ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകി. ഡ്യൂട്ടി ബഹിഷ്‌കരണത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്.

ഡബിൾ ഡ്യൂട്ടി സംവിധാനം പൊളിച്ചെഴുത്തി കൊണ്ടുള്ള പരിഷ്‌ക്കാരമാണ് രാജമാണിക്യം മനസിൽ കാണുന്നത്. നാളിതുവരെ ആരും നടപ്പിലാക്കാൻ ധൈര്യപ്പെടാത്ത മൂന്ന് നീക്കങ്ങളാണ് രാജമാണിക്യത്തിന്റെ മനസിൽ. ഡ്രൈവർക്കും കണ്ടക്ടർ ഡബിൾ ഡ്യൂട്ടി നൽകിവരുന്ന സംവിധാനം പൊളിച്ചെഴുതും. നിലവിൽ ഡബിൾ ഡ്യൂട്ടി എന്ന പേരിൽ 16 മണിക്കൂർ ജോലി ചെയ്യേണ്ടതിന് പകരം 12 മണിക്കൂറോളം മാത്രമാണ് പലപ്പോഴും ജോലി ചെയ്യുന്നത്. എന്നാൽ, ഡബിൾ ഡ്യൂട്ടിയുടെ പണം നൽകേണ്ടിയും വരുന്നു. ഈ സംവിധാനത്തിലൊരു പൊളിച്ചെഴുത്താണ് ഉദ്ദേശിക്കുന്നത്. ഡ്രൈവർ കം കണ്ടക്ടർ സംവിധാനം ഏർപ്പെടുത്തുക എന്നതാണ് മറ്റൊരു കാര്യം. ഇത് വഴി ലക്ഷങ്ങൾ പ്രതിമാസം ലാഭിക്കാൻ സാധിക്കും. ദ്വീർഘദൂര സർവീസുകളുടെ കാര്യത്തിലാണ് ഈ സംവിധാനം ഗുണപ്രദമാകുക. കണ്ടക്ടറും ഡ്രൈവറും എന്ന നിലവിലെ സംവിധാനത്തിന് പകരം കണ്ടക്ടറുടെയും ഡ്രൈവറുടെയും റോൾ വഹിക്കുന്ന രണ്ട് പേരെ ദ്വീർഘദൂര സർവീസുകളിൽ നിയോഗിക്കും.

കണ്ടക്ടറായും ക്ലർക്കായും പ്രവേശിച്ച് പിന്നീട് രാഷ്ട്രീയ പിൻബലത്തിൽ പ്രമോഷൻ നേടി ഉന്നത സ്ഥാനങ്ങൾ നേടിയെടുക്കുന്ന ശീലത്തിനും ഇതോടെ അറുതി വരാത്തുക എന്നതാമ് മൂന്നാമത്തെ നീക്കം. ഇതിനെ എതിർത്തു കൊണ്ടാണ് എക്സിക്യൂട്ടീവ് ഡയറക്ടർമാർ തന്നെയാണ് രംഗത്തുള്ളത്. ആരും കൈവയ്ക്കാൻ തയ്യാറാകാത്തതും എക്കാലത്തും കെഎസ്ആർടിസിയുടെ വിജയത്തിനു തടസ്സമായി നിന്നിരുന്ന യൂണിയൻ നേതാക്കളുടെ ഇടയിലേക്കു തന്നെയായിരുന്നു രാജമാണിക്യം മറ്റു എക്സിക്യുട്ടീവ് ഡയറക്ടറുമാരുമായി പരിശോധനയ്ക്ക് പോയത്. ഈ യാത്രയിൽ ജോലി ചെയ്യാതെ യൂണിയൻ കളിച്ച് ശമ്പളം വാങ്ങിയിരുന്നവർക്ക് മേലും പിടി വീണു.

കെഎസ്ആർടിസി എംഡിയുടെ പരിശോധനയെ ഓപ്പറേഷൻസ് അഡ്‌മിനിസ്ട്രേഷൻ വിഭാഗം തലവന്മാർ എതിർത്തിരുന്നു. എന്നാൽ, രാജമാണിക്യത്തിന്റെ നിശ്ചയദാർഢ്യത്തിനു പിന്നിൽ അവർക്കു മുട്ടു മടക്കേണ്ടി വന്നു. ഹാജർ പരിശോധനയിൽ ഭരണക്ഷി യൂണിയൻ ഉന്നത നേതാവ് ഒപ്പിട്ടിട്ട് യൂണിയൻ പ്രവർത്തനത്തിന് പോയത് എംഡി കയ്യോടെ പിടികൂടി. യൂണിയൻ നേതാവിന്റെ രക്ഷക്കെത്തിയ അഡ്‌മിനിസ്ട്രേഷൻ വിഭാഗം നേതാവിനും ശകാരം കിട്ടിയെന്നാണ് അറിയുന്നത്. തൊണ്ടിയോടെ പിടികൂടിയതിനാൽ പണിമുടക്കു പോയിട്ട് ഒന്നു പ്രതികരിക്കാൻ കൂടി യൂണിയനായില്ല. അച്ചടക്കത്തിനു തന്നെയാണ് പ്രഥമ പരിഗണനയെന്നും അതിൽ വീഴ്‌ച്ച വരുത്തുന്ന ആരെയും രക്ഷിക്കില്ല എന്നു മാത്രമല്ല അടിയന്തിര നടപടിയുണ്ടാകുയെന്ന സന്ദേശവും നൽകാൻ രാജമാണിക്യത്തിനായി.

അനധികൃതമായി ജോലിക്കു ഹാജരാകാതെ സർവ്വീസ് മുടങ്ങിയതിന്റെ പേരിൽ നിരവധി ജീവനക്കാർക്കെതിരെ നടപടിയെടുക്കാൻ എക്സിക്യൂട്ടീവ് ഡയറക്ടർ( ഇഡി)വിജിലൻസ് ഇതോടെ തയ്യാറായിട്ടുണ്ട്. സമയം കളയാതെ അടിയന്തിര നടപടികളുണ്ടായപ്പോൾ യൂണിയൻ നേതൃത്വം പകച്ചു. ചീഫ് ഓഫീസിലെ വിജിലൻസ് വിഭാഗത്തിൽ പണിയെടുക്കുന്ന ഓഫീസർമാരിൽ മുഴുവൻ ഭരണകക്ഷി തൊഴിലാളി യൂണിയൻ അംഗങ്ങളും നേതാക്കളുമാണ്. അവർ തീരുമാനിച്ചാൽ ആരുടെ പേരിലും എന്തു പരാതികളും ഉണ്ടാക്കാം. അതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം പോലും നടത്താതെ ആരെ വേണമെങ്കിലും സസ്പെൻഡ് ചെയ്യാം. വേണ്ടപ്പെട്ടവരുടെ ഫയലുകൾ മുക്കാം അതായിരുന്നു ഇന്നലെകളിൽ സംഭവിച്ചത്. എന്നാൽ രാജമാണിക്യ ഭരണത്തിൻ കീഴിയിൽ എക്സിക്യൂട്ടീവ് ഡയറക്ടർ വിജിലൻസിനെ നിയന്ത്രിക്കാൻ ഭരണകക്ഷി യൂണിയനായില്ല. അങ്ങനെ വന്നപ്പോൾ ബസ്സുകളിലും ബസ്സ് സ്റ്റേഷനുകളിലും ഇഡി വിജിലൻസിനെതിരെ പോസ്റ്റർ പ്രളയമായി. എന്നിട്ടും ഒന്നും സംഭവിച്ചില്ല. അച്ചടക്ക നടപടിയുമായി മുന്നോട്ടു പോകാനാണ് എംഡിയുടെ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP