Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആനവണ്ടിയെ ഇത്രമേൽ സ്‌നേഹിക്കുന്നൊരു ഡ്രൈവർ! അവധി ദിനത്തിലും താൻ ഓടിക്കുന്ന കെഎസ്ആർടിസി ബസ് കഴുകി വൃത്തിയാക്കുന്ന ഡ്രൈവർക്ക് അഭിനന്ദന പ്രവാഹം; പത്തിരിപ്പാല സ്വദേശി ദേവരാജന്റെ ആത്മാർത്ഥത മറ്റു ജീവനക്കാർക്കും ഉണ്ടായിരുന്നെങ്കിൽ കോർപ്പറേഷൻ എന്നേ രക്ഷപെട്ടേനെ എന്ന് സോഷ്യൽ മീഡിയ

ആനവണ്ടിയെ ഇത്രമേൽ സ്‌നേഹിക്കുന്നൊരു ഡ്രൈവർ! അവധി ദിനത്തിലും താൻ ഓടിക്കുന്ന കെഎസ്ആർടിസി ബസ് കഴുകി വൃത്തിയാക്കുന്ന ഡ്രൈവർക്ക് അഭിനന്ദന പ്രവാഹം; പത്തിരിപ്പാല സ്വദേശി ദേവരാജന്റെ ആത്മാർത്ഥത മറ്റു ജീവനക്കാർക്കും ഉണ്ടായിരുന്നെങ്കിൽ കോർപ്പറേഷൻ എന്നേ രക്ഷപെട്ടേനെ എന്ന് സോഷ്യൽ മീഡിയ

ആർ പീയൂഷ്

തിരുവനന്തപുരം: ആനവണ്ടി ഇപ്പോൾ അൽപ്പം കുതിപ്പിന്റെ കാലമാണ് ഇപ്പോൾ. ജീവനക്കാരുടെ കൂടി സഹകരണത്തോടെ സിഎംഡി ടോമിൻ തച്ചങ്കരി നടത്തുന്ന പരിഷ്‌ക്കരണ നടപടികൾ ഊർദ്ധശ്വാസം വലിക്കുന്ന കെഎസ്ആർടിസിക്ക് പുതിയ ഊർജ്ജം പകർന്നു. ജീവനക്കാരെ വിശ്വാസത്തിലെടുത്ത് പരിഷ്‌ക്കരണ നടപടി മുന്നോട്ടു കൊണ്ടുപോകുക എന്നതാണ് അദ്ദേഹത്തിന്റെ പോളിസി. ഈ പോളിസിയോട് ചേർന്നു നിൽക്കുന്നവർ നിരവധിയാണ്. കെഎസ്ആർടിസി എന്നത് കേരള ജനതയുടെ വികാരമാകുന്ന ഘട്ടത്തിൽ ഒരു ഡ്രൈവറും ആനവണ്ടിക്കൊപ്പം വൈറലാകുകയാണ്. സ്വന്തം ജോലി കഴിഞ്ഞാൽ എത്രയുംവേഗം വീട്ടിലേക്ക് വണ്ടിപിടിക്കുന്നവർക്കിടയിൽ ഓടിക്കുന്ന ബസ് കഴുകി വൃത്തിയാക്കി സൂക്ഷിച്ചു കൊണ്ടാണ് പാലക്കാട് പത്തിരിപ്പാല സ്വദേശി ദേവരാജൻ എന്ന ഡ്രൈവർ ശ്രദ്ധേയനാകുന്നത്.

കെഎസ്ആർടിസി ബസ് കഴുക്കുന്ന ഡ്രൈവർ എന്ന നിലയിലാണ് ദേവരാജൻ ശ്രദ്ധിക്കപ്പെടുന്നത്. ഗുരുവായൂർ- കരുനാഗപ്പള്ളി റൂട്ടിൽ ഓടുന്ന കെഎസ്ആർടിസി ബസിന്റെ ഡ്രൈവറാണ് ദേവരാജൻ. താൻ ഓടിക്കുന്ന ബസ് പതിവായി കഴുകുന്നത് ദേവരാജന്റെ പതിവാണെങ്കിലും ഈ ചിത്രം സൈബർ ലോകത്ത് എത്തിയതോടെ ആനവണ്ടി സ്‌നേഹികളുടെ ഹൃദയം കവർന്ന ഡ്രൈവറായി മാറിക്കഴിഞ്ഞു അദ്ദേഹം. ഇദ്ദേഹത്തിന്റെ ആത്മാർത്ഥത മറ്റ് ജീവനക്കാർക്ക് ഉണ്ടായിരുന്നെങ്കിൽ കെഎസ്ആർടിസി എന്നേ രക്ഷപെട്ടേന എന്ന അഭിപ്രായമാണ് പലരും രേഖപ്പെടുത്തുന്നത്.

അവധി ദിനത്തിലും കെഎസ്ആർടിസി ബസ് കഴുക്കുന്ന ഡ്രൈവർ എന്ന നിലയിലാണ് ഇദ്ദേഹത്തിന്റെ പോസ്റ്റ് സൈബർ ലോകത്ത് പ്രചരിച്ചത്. ഈ പോസ്റ്റിനെ കുറിച്ച് മറുനാടൻ മലയാൡഅന്വേഷിച്ചു. കരുനാഗപ്പള്ളി തേവലക്കരയിലെ തെക്കൻ ഗുരുവായൂർ എന്ന ക്ഷേത്രത്തിൽ വച്ചാണ് ഈ ബസ് ദേവരാജൻ കഴുകിയത്. ഒപ്പം കണ്ടക്ടർ ജ്യോതിലാലും ഉണ്ടായിരുന്നു. ഇദ്ദേഹം കെഎസ്ആർടിസിയുടെ ഗ്രൂപ്പിലും, ഗുരുവായൂർ ഫ്രണ്ട്‌സ് എന്ന ഗ്രൂപ്പിലും ഫാമിലി ഗ്രൂപ്പിലും തമാശക്കായാണ് ചിത്രം ഷെയർ ചെയ്തത്. ഇക്കഴിഞ്ഞ പൊതുപണിമുടക്ക് ദിനത്തിലായിരുന്നു ബസ് കഴുകിയത്. താൻ പണിമുടക്കുന്നില്ലെന്ന ക്യാപ്ഷനോടെയാണ് ചിത്രം ഷെയർ ചെയ്തത്. ഇത് മറ്റു ഗ്രൂപ്പുകളിലേക്ക് പോകുകയും ഫേസ്‌ബുക്കിൽ പ്രചരിക്കുകയുമായിരുന്നുവെന്ന് ദേവരാജൻ മറുനാടനോട് പറഞ്ഞു.

ചിത്രം വൈറലായ കഥ ഇങ്ങനെയാണെങ്കിലും ബസ് കഴുകുന്നത് അത്രയ്ക്ക് പുതുമയുള്ള കാര്യമായി തോന്നിയിട്ടില്ല. ബസ് എടുക്കുമ്പോൾ ബസ് കഴുകാത്ത ഘട്ടത്തിലും അല്ലാതെയും താൻ പതിവായി ബസ് കഴുകുന്ന വ്യക്തിയാണെന്ന് ദേവരാജൻ പറയുന്നു. ഗുരുവായൂർ - കരുനാഗപ്പള്ളി റൂട്ടിൽ ഓടുന്നമറ്റ് കെഎസ്ആർടിസി പ്രവർത്തകർക്കും അറിയാം. ഇത് തന്റെ തൊഴിലിന്റെ ഭാഗമായാണെന്നും അല്ലാതെ മറ്റ് കാര്യങ്ങളെ കുറിച്ച് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായതറിഞ്ഞ് ചീഫ് ഓഫീസിൽ നിന്നും ഉദ്യോഗസ്ഥർ വിളിച്ചിരുന്നതായും ദേവരാജൻ പറഞ്ഞു. പാലക്കാട് സ്വദേശിയായ ദേവരാജനെ കുറിച്ച് സഹപ്രവർത്തകർക്കും നല്ല അഭിപ്രായമേ പറയാനുള്ളൂ. താൻ ഓടിക്കുന്ന വണ്ടിക്ക് പരമാവധി കളക്ഷൻ ലഭിക്കണമെന്ന പക്ഷക്കാരനാണ് ഇദ്ദേഹം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP