Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിരട്ടി കാര്യങ്ങൾ നേടാനുള്ള കെഎസ്ആർടിസി തൊഴിലാളി യൂണിയൻ നേതാക്കളുടെ ശ്രമത്തിന് തിരിച്ചടി; 272 യൂണിയൻ നേതാക്കളുടെ പ്രൊട്ടക്ഷൻ റദ്ദാക്കിയ തച്ചങ്കരിയുടെ നടപടി സ്റ്റേ ചെയ്യാതെ ഹൈക്കോടതി; ഏത് നേതാക്കളായാലും സ്ഥലം മാറ്റാനുള്ള അവകാശം മാനേജ്‌മെന്റിന് ഉണ്ടെന്ന് കോടതി പരാമർശം; തച്ചങ്കരിക്കെതിരെ ഹാലിളകിയവർക്ക് കനത്ത പ്രഹരം; പണി ചെയ്യാതെയുള്ള കറങ്ങിനടക്കലിന് അവസാനമാകുന്നു

വിരട്ടി കാര്യങ്ങൾ നേടാനുള്ള കെഎസ്ആർടിസി തൊഴിലാളി യൂണിയൻ നേതാക്കളുടെ ശ്രമത്തിന് തിരിച്ചടി; 272 യൂണിയൻ നേതാക്കളുടെ പ്രൊട്ടക്ഷൻ റദ്ദാക്കിയ തച്ചങ്കരിയുടെ നടപടി സ്റ്റേ ചെയ്യാതെ ഹൈക്കോടതി;  ഏത് നേതാക്കളായാലും സ്ഥലം മാറ്റാനുള്ള അവകാശം മാനേജ്‌മെന്റിന് ഉണ്ടെന്ന് കോടതി പരാമർശം; തച്ചങ്കരിക്കെതിരെ ഹാലിളകിയവർക്ക് കനത്ത പ്രഹരം; പണി ചെയ്യാതെയുള്ള കറങ്ങിനടക്കലിന് അവസാനമാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: യൂണിയൻ നേതാക്കളോട് ക്രൂരതകാണിക്കുന്നു എന്നാരോപിച്ച് കെഎസ്ആർടിസി എംഡി ടോമിൻ ജെ തച്ചങ്കരിയുടെ തീരുമാനത്തിനെതിരെ കോടതിയെ സമീപിച്ച യൂണിയൻ നേതാക്കൾക്ക് വൻ തിരിച്ചടി. യൂണിയൻ പ്രവർത്തനത്തിന്റെ പേരിൽ പ്രൊട്ടക്ഷൻ കാറ്റഗറിയുള്ള ജീവനക്കാരെ സ്ഥലംമാറ്റുന്നത് തടയാനുള്ള നീക്കത്തിനെതിരെ യൂണിയനുകൾനടത്തിയ നീക്കമാണ് പൊളിഞ്ഞത്. മാനേജ്‌മെന്റിന്റെ അധികാരപരിധിയിൽ കൈകടത്തി പെരുമാറുന്ന യൂണിയനുകൽക്കാണ് ഇതോടെ തിരിച്ചടിയായിരിക്കുന്നത്. കെഎസ്ആർടിസിയിലെ ടിഡിഎഫ് യൂണിയൻ നൽകിയ ഹർജി ഫയലിൽ സ്വീകരിച്ചെങ്കിലും യൂണിയൻകാർക്ക് അനുകൂലമല്ല കോടതി പരാമർശം. 272 ജീവനക്കാരുടെ പ്രൊട്ടെക്ഷൻ കുറച്ച നടപടി റദ്ദു ചെയ്യണമെന്ന ആവശ്യം കോടതി ഇന്ന് നിരാകരിച്ചു.

ടിഡിഎഫ് നൽകിയ ഹർജിയിൽ മാനേജ്‌മെന്റിന് അൂകൂലമായി നടപടിയാണ് ഇന്ന് കോടതിയുടെ ഭാഗത്തു നിന്നും ഉണ്ടായത്. മാനേജ്മെന്റിന്റെ അധികാര പരിതിയിൽ നിലനിൽക്കുന്ന നിയമങ്ങൾ പാലിച്ച് തന്നെയാണ് നടപടികൾ സ്വീകരിച്ചിരിക്കുന്നത് എന്ന് വ്യക്തമായതോടെയാണ് യൂണിയൻ നേതാക്കളുടെ പരാതി കേസെടുക്കാൻ പോലുമില്ലെന്ന തീരുമാനത്തിൽ കോടതി എത്തിയത്. ട്രാൻസ്ഫർ അടക്കമുള്ള കാര്യങ്ങൾക്ക് മാനേജ്‌മെന്റിന് അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി.

പ്രൊട്ടക്ഷൻ ജീവനക്കാരുടെ എണ്ണം നിജപ്പെടുത്തിയത് മുതലാണ് യൂണിയൻ നേതാക്കൾക്ക് ഹാലിളകിയത്.പണി ചെയ്യാതെ യൂണിയനൻ പ്രവർത്തനം എന്ന പേരിൽ യൂണിറ്റുകളിൽ കറങ്ങി നടക്കുന്ന തങ്ങളുടെ അവകാശത്തിന് മേൽ സിഎംഡി തച്ചങ്കരി കൈകടത്തിയപ്പോഴാണ് യൂണിയൻ നേതാക്കൾ കോടതിയെ സമീപിച്ചത്. പ്രൊട്ടക്ഷൻ എന്ന സംവിധാനത്തിനെ തന്നെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് നേതാക്കൾ പെരുമാരിയിരുന്നത്. ഈ വിഭാഗത്തിൽ പെടുന്ന ജീവനക്കാർക്കെതിരെ പ്രതികാര നടപടികൾ ഉണ്ടാകില്ലെന്നും അവരെ സംരക്ഷിക്കുമെന്നുമാണ് പറയുന്നത്. അതേസമയം ട്രാൻസ്ഫർ പ്രൊട്ടക്ഷൻ ജീവനക്കാർക്കും ബാധകമാണെന്ന് വ്യക്തമാക്കുന്ന നടപടിയാണ് കോടതിയുടെ ഭാഗത്തു നിന്നും ഉണ്ടായത്.

പ്രൊട്ടക്ഷൻ വ്യവസ്ഥയിൽ നിന്നും നിരവധി നേതാക്കളെ മാറ്റിയതോടെയാണ് യൂണിയൻ നേതാക്കൾ എംഡിക്ക് എതിരെ കോടതിയെ സമീപിച്ചത്. ഇപ്പോൾ ഈ വ്യവസ്ഥ നിജപ്പെടുത്തിയത് കരാർ ലംഘനമാണെന്നും കോടതിയെ സമീപിച്ച ഐഎൻടിയുസി യൂണിയനായ ടിഡിഎഫ് ആരോപിക്കുന്നു. എന്നാൽ ഈ പരാതി നിലനിൽക്കുന്നതല്ലെന്നും കേസ് അടുത്ത ചൊവ്വാഴ്ച പരിഗണിക്കുമെന്നുമാണ് കോടതി നൽകിയ മറുപടി. പതിനായിരത്തിന് മുകളിൽ ശമ്പളം വാങ്ങുന്നവർക്ക് യൂണിയനിൽ അംഗമാകാൻ കഴിയുകയുമില്ല. എന്നാൽ ആരെയും ട്രാൻസ്ഫർ ചെയ്തിട്ടുപോലുമില്ല. ഈ സാഹചര്യത്തിലാണ് പരാതി നൽകിയതും.

കെഎസ്ആർടിസി പ്രൊട്ടക്ഷൻ ജീവനക്കാർക്കെതിരെ ക്രൂരത എന്ന് പറഞ്ഞാണ് ഇപ്പോൾ നേതാക്കൾ സംഘടിച്ച് തച്ചങ്കരിക്ക് എതിരെ മുന്നേറുന്നത്. എന്നാൽ ജീവനക്കാരെ മുഴുവൻ ഒപ്പം നിർത്തിയും കെഎസ്ആർടിസിയെ കരകയറ്റി സർക്കാരിൽ നിന്നും അനുകൂല നിലപാടും സമ്പാദിച്ച തച്ചങ്കരി ഇപ്പോൾ കോടതിയിൽ നിന്ന് കൂടി അനുകൂല വിധികൾ നേടിയെടുക്കുന്നതോടെ കൂടുതൽ കരുത്തനാവുകയാണ്.

നഷ്ടത്തിൽ നിന്നും നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കെഎസ്ആർടിസിയെ രക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണ് കോർപ്പറേഷൻ സിഎംഡി ടോമിൻ തച്ചങ്കരി. അതിന് വേണ്ടി നിരവധി പരിഷ്‌ക്കാരങ്ങൾ അദ്ദേഹം കൊണ്ടുവരികയും ചെയ്തു. പ്രധാനമായും സർക്കാർ അംഗീകരിച്ച സുശീൽഖന്ന റിപ്പോർട്ടിനെ ആശ്രയിച്ചാണ് അദ്ദേഹം മുന്നോട്ടു നീങ്ങുന്നത്. മാത്രമല്ല, മറ്റൊരു തൊഴിൽ സ്ഥാപനത്തിലും ഇല്ലാത്ത മോശം പ്രവണതകൾ ഇല്ലാതാക്കാനും ശ്രമിക്കുന്നുണ്ട്്. മാസം ഒന്നാം തീയ്യതി ശമ്പളവും പെൻഷനും നൽകാൻ അദ്ദേഹത്തിന് സാധിച്ചു. എന്നാൽ, ഇതിനിടെ പണിയെടുക്കാതെ യൂണിയൻ കളിച്ചിരുന്ന ചില തൊഴിലാൽയൂണിയനുകൾക്ക് തട്ടുകേടു പറ്റി. ഇവരുടെ മോശം പ്രവണതകൾ ചൂണ്ടിക്കാട്ടിയതും യൂണിയന്റെ പ്രധാന്യം നഷ്ടമാകുകയും ചെയ്തതോടെയാണ് ഇപ്പോൾ കോടതിയെ സമീപിച്ച് പണി കൊടുക്കാൻ ശ്രമിച്ചത് എന്നാൽ അതും പരാജയപ്പെടുന്ന മട്ടാണ് ഇപ്പോൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP