Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എംഡിയുടെ ഉത്തവുണ്ട്; പൊലീസ് കൈകാണിച്ചാലും ബസ് നിൽക്കില്ല! രോഗിക്ക് ഹാർട്ട് അറ്റാക്ക്‌പോലുള്ള എന്തെങ്കിലും അത്യാഹിതം ഉണ്ടായാലും 'മിന്നൽ' നിർത്തില്ലേ? തങ്ങളുടെ കുടുംബക്കാരോ, മക്കളോ ഇറങ്ങാനുണ്ടെങ്കിൽ ഇതുതന്നെയായിരിക്കുമോ അവസ്ഥ? അർധരാത്രി പെൺകുട്ടിയെ സ്റ്റോപ്പിൽ ഇറക്കാതെ പറന്ന ബസിനെ ചൊല്ലി ആനവണ്ടിയിൽ തർക്കം; കെഎസ്ആർടിസിയിലെ പുതിയ വിവാദം ഇങ്ങനെ

എംഡിയുടെ ഉത്തവുണ്ട്; പൊലീസ് കൈകാണിച്ചാലും ബസ് നിൽക്കില്ല! രോഗിക്ക് ഹാർട്ട് അറ്റാക്ക്‌പോലുള്ള എന്തെങ്കിലും അത്യാഹിതം ഉണ്ടായാലും 'മിന്നൽ' നിർത്തില്ലേ? തങ്ങളുടെ കുടുംബക്കാരോ, മക്കളോ ഇറങ്ങാനുണ്ടെങ്കിൽ ഇതുതന്നെയായിരിക്കുമോ അവസ്ഥ? അർധരാത്രി പെൺകുട്ടിയെ സ്റ്റോപ്പിൽ ഇറക്കാതെ പറന്ന ബസിനെ ചൊല്ലി ആനവണ്ടിയിൽ തർക്കം; കെഎസ്ആർടിസിയിലെ പുതിയ വിവാദം ഇങ്ങനെ

കെ വി നിരഞ്ജൻ

കോഴിക്കോട്: എന്തിനും ന്യായീകരണത്തൊഴിലാളികൾ ഇറങ്ങുന്ന കാലമാണെല്ലോ ഇത്. ഒറ്റക്ക് യാത്ര ചെയ്ത വിദ്യാർത്ഥിനിയെ അർധരാത്രി സ്റ്റോപ്പിൽ നിർത്താതെ 'പറന്ന' സംഭവത്തിൽ കെഎസ്ആർടിസി മിന്നൽ ബസ് സർവീസിലെ ജീവനക്കാർക്കെതിരെ സാമൂഹ്യമാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമാവുന്നതിനിടെ, തൊടുന്യായങ്ങൾ ഉന്നയിച്ചും കെ.എസ്.ആർ.ടി.സി എം.ഡിയുടെ മുൻ ഉത്തരവുകൾ ചൂണ്ടിക്കാട്ടിയും കുറ്റക്കാരായ ജീവനക്കാരെ ന്യായീകരിക്കാനും ഒരു വിഭാഗം രംഗത്തത്തെി.

പതിനേഴുവയസുകാരിയായ പെൺകുട്ടിയോടു മാനുഷിക പരിഗണന കാണിക്കാത്ത നടപടിക്കേതിരേ പരക്കെ വിമർശനമുയരുമ്പോഴാണ് പ്രതിരോധം തീർക്കാൻ ജീവനക്കാർ ശ്രമിക്കുന്നത്. മിന്നൽ ബസ് ഒരു കാരണവശാലും നിശ്ചിത സ്റ്റോപ്പിലല്ലാതെ നിർത്തരുതെന്ന് എം.ജി.രാജമാണിക്യം കെഎസ്ആർടിസി എംഡിയായിരിക്കേ ഇറക്കിയ ഉത്തരവാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. സൂപ്പർ എക്‌സപ്രസ് ഉൾപ്പെടെയുള്ള ബസുകൾ രാത്രി പത്തിനുശേഷം യാതക്കാർ പറഞ്ഞാൽ എവിടെവേണമെങ്കിലും നിർത്തണമെങ്കിലും മിന്നൽ സർവീസുകളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കെഎസ്ആർടിസിക്ക് നല്ലവരുമാനം ഉണ്ടാക്കുന്ന സർവീസാണ് മിന്നൽ . സമയബന്ധിതമായ യാത്രയും പെട്ടെന്ന് ലക്ഷ്യസ്ഥാനത്ത് എത്തുമെന്നതും മിന്നലിനെ ആനവണ്ടികളിലെ താരമാക്കുന്നത്. രണ്ടുമാസം മുൻപ് കോഴിക്കോട് ഡിപ്പോയിൽ നിന്ന് പുറപ്പെടാൻ അഞ്ചുമിനിറ്റ് താമസിച്ചതിന് സ്റ്റേഷൻ മാസ്റ്റർക്കെതിരേ നടപടി എട്ടുന്ന സംഭവവും ഉണ്ടായിയെന്നാണ് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നത്. ഇതൊക്കെ മൂലമുള്ള സമ്മർദം ജീവനക്കാർക്കുണ്ടെന്നാണ് ഇവർ പ്രചരിപ്പിക്കുന്നത്.

എന്നാൽ ഇതെല്ലാം വെറും വളച്ചൊടിക്കലും ഞൊണ്ടിഞായങ്ങളുമാണെന്ന് കെ.എസ്്.ആർ.ടി.സി ജീവനക്കാരിലെ ഒരു വിഭാഗത്തിൽനിന്നുതന്നെ വിമർശനം ഉയർന്നിട്ടുണ്ട്.ജീവനക്കാരുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ ഒരാൾ ചോദിക്കുന്നത് ഒരു രോഗിക്ക് ഹാർട്ട് അറ്റാക്ക്‌പോലുള്ള എന്തെങ്കിലും അത്യാഹിതം ഉണ്ടായാലും 'മിന്നൽ' നിർത്തില്ലേ എന്നാണ്. തങ്ങളുടെ കുടുംബക്കാരോ, മക്കളോ ഇറങ്ങാനുണ്ടെങ്കിൽ ഇതുതന്നെയായിരിക്കുമോ അവസ്ഥ എന്നാണ് സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് കെഎസ്ആർടിസിയിലെ ജീവനക്കാരന്റെ ചോദ്യം.

മാത്രമല്ല പൊലീസ് രണ്ടുതവണ കൈകാണിച്ചിട്ടും നിർത്താതെപോയത് എന്തുകൊണ്ടാണെന്നും പലരും ചോദിക്കുന്നു. എത്ര ന്യായീകരിച്ചാലും സംഭവം കെ.എസ്.ആർ.ടി.സിയുടെ ഇമേജിനെ സാരമായി ബാധിച്ചതുകൊണ്ട് ജീവനക്കാർക്കെതിരേ കെഎസ്ആർടിസി വിജലൻസ് വിഭാഗം നടപടി എടുക്കാൻ സാധ്യതയേറെയാണ്. സസ്പൻഷൻ ഉൾപ്പെടെയുള്ള നടപടികളാണ് പരിഗണിക്കുന്നത്.

ഇക്കാഴിഞ്ഞ ശനിയാഴ്ച പുലർച്ചയൊണ് നാടകീയ സംഭവങ്ങൾ അരങ്ങറേിയത്. രാത്രി എട്ടരയ്ക്ക് പാലയിലെ എൻട്രൻസ് കോച്ചിങ് സ്ഥാപനത്തിൽ നിന്ന് പയ്യാളിയിലെ വീട്ടിലേക്ക് എടിസി 234 കെഎസ്ആർടിസി ബസിൽ കയറിയതായിരുന്നു വിദ്യാർത്ഥിനി. ഓൺലൈൻ വഴി ബുക്ക് ചെയ്ത ടിക്കറ്റ് കോഴിക്കൊട് വരെയായിരുന്നു ഉണ്ടായിരുന്നത്. ബസ് കാസർകോട് വരെയുണ്ടെന്നു മനസ്സിലായതിനെ തുടർന്ന് കോഴിക്കൊട് കഴിഞ്ഞപ്പോൾ വിദ്യാർത്ഥിനി പയ്യാളിക്കുള്ള ടിക്കറ്റ് ആവശ്യപ്പെട്ടു. എന്നാൽ കണ്ണൂരിലേക്കുള്ള ടിക്കറ്റ് എടുക്കണമെന്ന് പറഞ്ഞതിനെ തുടർന്ന് നൂറ്റിപതിനൊന്ന് രൂപ നൽകി ടിക്കറ്റ് എടുക്കുകയും ചെയ്തു.

പയ്യാളിയിൽ കാത്ത് നിൽക്കുകയായിരുന്ന പിതാവിനോട് സ്റ്റോപ്പ് സംബന്ധിച്ച അവ്യക്തത വിദ്യാർത്ഥിനി മൊബൈൽ വഴി ധരിപ്പിച്ചു. ഇദ്ദേഹം ഉടൻ പയ്യാളി പൊലീസ് സ്റ്റേഷനിൽ ചെന്ന് കാര്യം അവതരിപ്പിച്ചു. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനും പിതാവും ചേർന്ന് പയ്യാളിയിൽ പുലർച്ചെ രണ്ടിന് ബസ്സിന് കൈകാണിച്ചങ്കെിലും ബസ് നിർത്താതെ പോയി. ഉടൻ തന്നെ പയ്യാളി പൊലീസ് മൂരാട് ട്രാഫിക്ക് ഡ്യൂട്ടിയിലുള്ള പൊലീസിനോട് ബസ് തടയാൻ ആവശ്യപ്പെട്ടെങ്കിലും അവിടെയും ബസ് നിർത്തിയില്ല.

ഉടൻ തന്നെ പൊലീസ് കൺട്രോൾ റൂമിലേക്ക് സന്ദശേം നൽകിയതിനെ തുടർന്ന് ദേശീയപാതയിൽ ചോമ്പാല കുഞ്ഞിപ്പള്ളിയിൽ പൊലീസ് വാഹനം കുറുകെയിട്ട് ബസ് തടയുകയായിരുന്നു. ബസിന് പിറകെ പോയ രക്ഷിതാവ് കുഞ്ഞിപ്പള്ളിയിൽ എത്തുമ്പോഴേക്കും ബസ് വിദ്യാർത്ഥിനിയെ ഇറക്കി പോകുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP