Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

റിസർവ് കണ്ടക്ടർ ലിസ്റ്റ് അട്ടിമറിക്കപ്പെട്ടു; എം പാനലുകാർക്കുവേണ്ടി തൊഴിലാളി സംഘടനകളുടെ ഒത്തുകളി; കെഎസ്ആർടിസിക്ക് കോടതിയുടെ രൂക്ഷവിമർശനം; ജൂലൈ 22 നകം 9800 ഒഴിവുകൾ നികത്താൻ കോടതി ഉത്തരവ്

റിസർവ് കണ്ടക്ടർ ലിസ്റ്റ് അട്ടിമറിക്കപ്പെട്ടു; എം പാനലുകാർക്കുവേണ്ടി തൊഴിലാളി സംഘടനകളുടെ ഒത്തുകളി; കെഎസ്ആർടിസിക്ക് കോടതിയുടെ രൂക്ഷവിമർശനം; ജൂലൈ 22 നകം 9800 ഒഴിവുകൾ നികത്താൻ കോടതി ഉത്തരവ്

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: സംസ്ഥാന റോഡ് ഗതാഗത വകുപ്പിൽ റിസർവ് കണ്ടക്ടർ നിയമനം അട്ടിമറിച്ചു. 2013- ൽ പി എസ് സി പുറത്തിറക്കിയ റിസർവ് കണ്ടക്ടർമാർക്കുള്ള പട്ടികയാണ് വകുപ്പ് അട്ടിമറിച്ചത്. കെ എസ് ആർ ടി സി യുടെ അഭ്യർത്ഥന മാനിച്ച് പി എസ് സി പുറപ്പെടുവിച്ച അപേക്ഷയിന്മേൽ പരീക്ഷ എഴുതി ജയിച്ച 56,000 ഉദ്യോഗാർത്ഥികളാണ് ഇതോടെ അങ്കലാപ്പിലായത്. 9800 ഒഴിവുകൾ നികത്താനുണ്ടെന്നു കാണിച്ച് ഗതാഗത വകുപ്പ് പി എസ് സിക്ക് നൽകിയ അറിയിപ്പിനെ തുടർന്നാണ് ലിസ്റ്റ് തയ്യാറാക്കപ്പെട്ടത്. എന്നാൽ ലിസ്റ്റ് പ്രസിദ്ധീകരിച്ചതിനുശേഷം കെ എസ് ആർ ടി സി നൽകിയ വിശദീകരണമാണ് വിചിത്രമായത്. വകുപ്പിൽ 3800 ഒഴിവുകൾ മാത്രമാണുള്ളതെന്നും ഒഴിവുകൾ തിട്ടപ്പെടുത്തിയപ്പോൾ സംഭവിച്ച പാകപ്പിഴയാണ് എണ്ണം കൂടാൻ കാരണമായതെന്നുമാണ് വിശദീകരിച്ചിട്ടുള്ളത്.

എന്നാൽ വിജ്ഞാപനം ചെയ്തുകഴിഞ്ഞാൽ തിരിച്ചുപിടിക്കാൻ കഴിയില്ലെന്ന് പി എസ് സി അറിയിച്ചതോടെ കാര്യങ്ങൾ കൈവിട്ടു. രണ്ടു ഘട്ടമായി പി എസ് സി പ്രസിദ്ധീകരിച്ച പട്ടികയിൽ 36,000 പേർ മെയിൻ ലിസ്റ്റിലും 20,000 പേർ സ്പ്ലിമെന്ററി ലിസ്റ്റിലും ഉൾപ്പെട്ടിരുന്നു. പി എസ് സിയുടെ ചരിത്രത്തിലെ ജംബോ ലിസ്റ്റാണിത്. അതേസമയം 6000 വരുന്ന വകുപ്പിലെ എം പാനൽ ജിവനക്കാർക്കുവേണ്ടിയാണ് ഒത്തുകളി നടന്നതെന്ന് റാങ്ക് ലിസ്റ്റിൽപ്പെട്ട ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു. പി എസ് സി പട്ടിക പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ എം പാനലുകാരെ പിരിച്ചുവിടണമെന്ന് വ്യവസ്ഥയിരിക്കെ തൊഴിലാളി സംഘടനകളുടെ സമ്മർദ്ദത്തിനു വഴങ്ങിയാണ് അധികൃതർ ഉദ്യോഗാർത്ഥികളുടെ ഭാവി പന്താടുന്നതെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.

ചട്ടപ്രകാരം പി എസ് സി 9300 പേർക്ക് അഡൈ്വസ് മെമോ അയച്ചുകഴിഞ്ഞു. എന്നാൽ നിയമനം നടത്താൻ കോർപ്പറേഷൻ തയ്യാറായില്ല. ഇതോടെ നിയമനം വൈകുന്നുവെന്ന കാണിച്ച് ഉദ്യോഗാർത്ഥികളിൽ ചിലർ ഹൈക്കോടതിയെ സമീപിച്ചു. 2014 ജനുവരിയിൽ സമർപ്പിച്ച ഹർജിയിന്മേൽ കോർപ്പറേഷനെതിരെ സിംഗിൾ ബഞ്ചിന്റെ വിധിയുണ്ടായി. എന്നിട്ടും നിയമനം നടത്താതെ മുഖംതിരിച്ച കോർപ്പറേഷനെതിരെ ഉദ്യോഗാർത്ഥികൾ കോടതിയലക്ഷ്യത്തിന് വീണ്ടും കേസ് നൽകി. കോടതിയുടെ രൂക്ഷവിമർശനത്തിന് ഇടയാക്കിയ സംഭവത്തിനെതിരെ കോർപ്പറേഷൻ അപ്പീൽ പോയെങ്കിലും അതു തള്ളുകയായിരുന്നു. കേസ് ഡിവിഷൻ ബഞ്ചിലേക്ക് മാറ്റപ്പെടുകയും ചെയ്തു.

കഴിഞ്ഞ 17 ന് കോടതി ഇറക്കിയ ഉത്തരവിൽ ജൂലൈ 22 നു മുമ്പ് മുഴുവൻ നിയമനങ്ങളും നടത്തിത്തീർക്കണമെന്നാണ്. എന്നാൽ ലിസ്റ്റിൽ നിന്നും 6000 നിയമനങ്ങൾ നടത്തിയെന്ന് അവകാശപ്പെടുന്ന കോർപ്പറേഷനിൽ നിലവിൽ 1540 പേർ മാത്രമാണ് പണിയെടുക്കുന്നത്. മറ്റുള്ളവർ വിവിധ വകുപ്പുകളിൽ ജോലി തരപ്പെട്ട് ഒഴിഞ്ഞുപോകുകയായിരുന്നു. എന്നാൽ ഒഴിഞ്ഞുപോയവരും കോർപ്പറേഷന്റെ പട്ടികയിൽ പണിയെടുക്കുന്നതായാണ് കാണിച്ചിട്ടുള്ളത്. ഇതുമൂലം കാലാവധി തീരാറായ പട്ടികയിൽനിന്നും നിയമനം നടക്കാത്ത അവസ്ഥയാണുള്ളത്. ലിസ്റ്റിലുള്ള ഉദ്യോഗാർത്ഥികളിൽ പലരും പ്രായപരിധി കടന്നിട്ടുള്ളവരാണ്. 2016 മേയിൽ ലിസ്റ്റിന്റെ കാലാവധി പൂർത്തിയാകും. ഇത് ഉദ്യോഗാർത്ഥികളിൽ ആശങ്ക പടർത്തുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP