Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീല സന്ദേശമിട്ട കുടുംബശ്രീ കോഴിക്കോട് ജില്ലാ മിഷൻ അസി. കോ-ഓർഡിനേറ്റർ എ.സി മൊയ്തീനെ പുറത്താക്കി; സി.പി.എം നേതാക്കൾ ഇടപെട്ട് ഒതുക്കിയ സംഭവത്തിൽ ദിവസങ്ങൾക്കുശേഷം നടപടിയുണ്ടായത് മാധ്യമ വാർത്തയെ തുടർന്ന്; സംഭവം രഹസ്യമാക്കാൻ ശ്രമിച്ച ജില്ലാ കോ-ഓർഡിനേറ്റർക്ക് എതിരെയും നടപടിയുണ്ടാകും

വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീല സന്ദേശമിട്ട കുടുംബശ്രീ കോഴിക്കോട് ജില്ലാ മിഷൻ അസി. കോ-ഓർഡിനേറ്റർ എ.സി മൊയ്തീനെ പുറത്താക്കി; സി.പി.എം നേതാക്കൾ ഇടപെട്ട് ഒതുക്കിയ സംഭവത്തിൽ ദിവസങ്ങൾക്കുശേഷം നടപടിയുണ്ടായത് മാധ്യമ വാർത്തയെ തുടർന്ന്; സംഭവം രഹസ്യമാക്കാൻ ശ്രമിച്ച ജില്ലാ കോ-ഓർഡിനേറ്റർക്ക് എതിരെയും നടപടിയുണ്ടാകും

മറുനാടൻ മലയാളി ബ്യൂറോ

കുടുംബശ്രീ പ്രവർത്തകരായ സ്ത്രീകൾ ഉൾപ്പെട്ട ഹോംഷോപ്പ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീല സന്ദേശമിട്ട കോഴിക്കോട് ജില്ലാ മിഷൻ അസി. കോ- ഓർഡിനേറ്ററെ പുറത്താക്കി. ഹൈസ്‌കൂൾ അദ്ധ്യാപകൻ കൂടിയായ എ.സി മൊയ്തീനെ ആണ് കോ- ഓർഡിനേറ്റർ സ്ഥാനത്തു നിന്ന് പുറത്താക്കിയത്. ഇതു സംബന്ധിച്ച ഉത്തരവ് ഇന്നു രാവിലെ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ എസ് ഹരികിഷോർ ആണ് പുറത്തിറക്കിയത്.

വാട്ട്സ്ആപ്പിലെ അശ്ലീല സംഭാഷണത്തെ കുറിച്ച് കഴിഞ്ഞ ദിവസം മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേത്തുടർന്നാണ് ദിവസങ്ങൾക്കു ശേഷം ഇതു സംബന്ധിച്ച് കുടുംബശ്രീ ആസ്ഥാനത്തേക്ക് റിപ്പോർട്ട് നൽകാൻ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ ഇന്നലെ തയാറായത്. ഇതോടെയാണ് ഇരുചെവിയറിയാതെ പ്രശ്നം ഒത്തുതീർപ്പാക്കാനുള്ള ജില്ലയിലെ സി.പി.എം നേതാക്കളുടെ ശ്രമം പൊളിഞ്ഞത്. മൊയ്തീനെ സംരക്ഷിക്കാൻ കൂട്ടുനിൽക്കുകയും പരാതികൾ പൂഴ്‌ത്തുകയും ചെയ്ത ജില്ലാ കോ-ഓർഡിനേറ്റർക്കെതിരെയും നടപടി ഉണ്ടാകുമെന്നാണ് സൂചന. എന്നാൽ ജില്ലാ കോ-ഓർഡിനേറ്റർ ജില്ലയിലെ സി.പി.എം നേതാവിന്റെ ഭാര്യ ആയതിനാൽ അവർക്കെതിരായ നടപടി ഒഴിവാക്കാനുള്ള ചരടുവലിയും അണിയറയിൽ ശക്തമാണ്.

കുടുംബശ്രീ പ്രവർത്തകരുടെ ഉൽപന്നങ്ങൾ വിറ്റഴിക്കുന്നതുമായി ബന്ധപ്പെട്ട് രൂപീകരിച്ച 'ഹോംഷോപ്പ്' എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലാണ് മൊയ്തീൻ അശ്ലീല സന്ദേശം അയച്ചത്. '17-18 വയസ്സുള്ള കുട്ടികളുടെ സെക്സ് അയയ്ക്കൂ പ്ലീസ്' എന്നതായിരുന്നു മൊയീന്റെ സന്ദേശം. 150 മുതൽ 200 സ്ത്രീകൾ ഉൾപ്പെടെയുള്ളവർ അംഗങ്ങളായ ഗ്രൂപ്പിൽ ഈ മാസം രണ്ടിന് രാത്രി ഒമ്പതോടെയാണ് സന്ദേശമെത്തിയത്. തനിക്ക് പിണഞ്ഞ അബദ്ധം മനസിലാക്കിയ ഉടനെ അത് തെറ്റായ സന്ദേശമാണെന്നും, തന്റെ സുഹൃത്ത് അയച്ചുതന്നതാണെന്നും ക്ഷമിക്കണമെന്നും വീണ്ടുംമൊരു സന്ദേശം കൂടി ഗ്രൂപ്പിലേക്ക് അയച്ചിട്ടുണ്ട്.

അദ്ധ്യാപകനായ ഒരാളിൽനിന്ന് ഇത്തരമൊരു സന്ദേശം വന്നതിന്റെ ഞെട്ടലിലാണ് ഗ്രൂപ്പ് അംഗങ്ങളിൽ പലരും. കൊയിലാണ്ടി മുൻസിപ്പൽ ചെയർമാന്റെ ഭാര്യയും കുടുംബശ്രീ ജില്ലാ മിഷൻകോർഡിനേറ്ററുമായ വ്യക്തിയും ഈ ഗ്രൂപ്പിൽ അംഗമാണ്.

അതേസമയം ഇത്തരത്തിലൊരു സന്ദേശം എത്തിയിട്ടും ജില്ലാ മിഷൻ കോർഡിനേറ്റർ ബന്ധപ്പെട്ടവരെ ഇത് അറിയിക്കുകയോ അച്ചടക്കനടപടിക്ക് ഇതേവരെ തയ്യാറാകുകയോ ചെയ്തിട്ടില്ലെന്നതും സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നതാണ്. ഇടതു സർക്കാർ അധികാരത്തിൽ എത്തിയതിനു പിന്നാലെ വിദ്യാഭ്യാസ വകുപ്പിൽ നിന്നും ഡെപ്യൂട്ടേഷനിലാണ് മൊയ്തീൻ കുടുംബശ്രീയിലെത്തിയത്.

സംഭവം പുറത്തറിയാതെ ഒതുക്കി തീർക്കാൻ സി.പി.എം കോഴിക്കോട് ജില്ലാ കമ്മറ്റി ഇടപെട്ടെന്നും ഗ്രൂപ്പിലെ അംഗങ്ങൾ വെളിപ്പെടുത്തിയിരുന്നു. സന്ദേശം ഗ്രൂപ്പിലെത്തി വിവാദമായതിനു പിന്നാലെ ഇത് പുറത്തറിയിക്കരുതെന്നും അശ്ലീല സന്ദേശമടങ്ങുന്ന ഗ്രൂപ്പിന്റെ സ്‌ക്രീൻ ഷോട്ട് പുറത്തു നൽകരുതെന്നും ആവശ്യപ്പെട്ട് സി.പി.എം ഉന്നതർ ഫോണിലൂടെയും നേരിട്ടും ഗ്രൂപ്പ് അംഗങ്ങൾക്ക് നിർദ്ദേശം നൽകി.

കോഴിക്കോട് ജില്ലയിലെ വടകര, ഉള്ള്യേരി, ബാലുശ്ശേരി, കൊടുവള്ളി പ്രദേശത്തെ സ്ത്രീകളാണ് ഹോംഷോപ്പി ഗ്രൂപ്പിലുള്ളത്. വീടുകൾ തോറും വിറ്റഴിക്കുന്ന വിഭാഗത്തിനായി ഉണ്ടാക്കിയ വാട്ട്‌സ്ആപ്പ് കൂട്ടായ്മയാണ് ഹോം ഷോപ്പ്. ഓരോ പഞ്ചായത്തിലെയും കുടുംബശ്രീ യൂണിറ്റുകളിൽ നിന്നും തെരെഞ്ഞെടുത്ത സ്ത്രീകൾക്ക് ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ പ്രത്യേക പരിശീലനം നൽകിയാണ് ഹോം ഷോപ്പിൽ ഉൾപ്പെടുത്തുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP