Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'കുമ്മനടി' അർബൻ ഡിക്ഷണറിയിലും; പൊതു ഗതാഗത സംവിധാനത്തിലോ സ്വകാര്യ വാഹനത്തിലോ ടിക്കറ്റില്ലാതെ യാത്ര ചെയ്യുകയെന്ന് അർഥം; മെട്രോയിൽ കയറിയ കുമ്മനത്തെ വിടാതെ ട്രോളർമാർ

'കുമ്മനടി' അർബൻ ഡിക്ഷണറിയിലും; പൊതു ഗതാഗത സംവിധാനത്തിലോ സ്വകാര്യ വാഹനത്തിലോ ടിക്കറ്റില്ലാതെ യാത്ര ചെയ്യുകയെന്ന് അർഥം; മെട്രോയിൽ കയറിയ കുമ്മനത്തെ വിടാതെ ട്രോളർമാർ

മറുനാടൻ മലയാളി ഡെസ്‌ക്‌

കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രേജശേഖരൻ വേദി പങ്കിട്ടത് ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ആരും വിളിക്കാതെ കുമ്മനം പരിപാടിയിലേക്ക് നുഴഞ്ഞു കയറിയെന്നതായിരുന്നു പ്രധാന ആക്ഷേപം. ഇതേത്തുടർന്ന് കുമ്മനത്തിനെ കളിയാക്കിക്കൊണ്ട് സോഷ്യൽ മീഡിയിയിൽ നിരവധി ട്രോളുകൾ പ്രത്യപ്പെടുകയും ചെയ്തു.

അന്ന് ഉയർന്നു വന്ന ഒരു പ്രയോഗമായിരുന്നു 'കുമ്മനടി'. ഇപ്പോൾ ഈ വാക്ക് 'സാധാരണക്കാരുടെ നിഘണ്ടു' എന്നറിയപ്പെടുന്ന 'അർബൺ ഡിക്ഷണറി'യിലും സ്ഥാനം പിടിച്ചിരിക്കുകയാണ്. പൊതു ഗതാഗത സംവിധാനത്തിലോ സ്വകാര്യ വാഹനത്തിലോ ടിക്കറ്റില്ലാതെ യാത്ര ചെയ്യുക, ക്ഷണിക്കാത്ത പരിപാടിയിൽ പങ്കെടുക്കുക എന്നിവയാണ് 'കുമ്മനടി'ക്ക് നൽകിയിട്ടുള്ള നിർവചനങ്ങൾ.

ബെസകിൽ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്നതിന് പൊതുവെ ഉപയോഗിക്കുന്ന പദമായിരുന്നു 'വിത്ത്ഔട്ട് അടി'. ഇതിനെ പരിഷ്‌കരിച്ചാണ് കുമ്മനടി എന്ന പ്രയോഗം സോഷ്യൽ മീഡിയിയിൽ വ്യാപകമായത്. ഈ പ്രയോഗമാണ് ഇപ്പോൾ അർബൺ ഡിക്ഷണറിയിൽ സ്ഥാനം പിടിച്ചിരിക്കുന്നത്.

മെട്രോ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തിയപ്പോൾ വോദിയിൽനിന്ന് സ്ഥലം എംഎൽഎ പിടി തോമസ്, പ്രതിപക്ഷനേതാവ്, മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവരെ ഒഴിവാക്കിയതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. തുടർന്ന് പ്രതിപക്ഷനേതാവിനെ പിന്നീട് ഉൾപ്പെടുത്തുകയായിരുന്നു. ഗവർണർ ജസ്റ്റിസ് പി. സദാശിവം,കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു, മുഖ്യമന്ത്രി പിണറായി വിജയൻ, ചീഫ് സെക്രട്ടറി നളിനി നെറ്റോ, കേന്ദ്ര നഗര വികസന മന്ത്രാലയം സെക്രട്ടറി രാജീവ് ഗൗബെ, ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരൻ, കെഎംആർഎൽ എംഡി ഏലിയാസ് ജോർജ് എന്നിവർ പ്രധാനമന്ത്രിക്കൊപ്പം മെട്രോയിൽ യാത്ര ചെയ്യും എന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ കുമ്മനവും ഇവരോടൊപ്പം ചേരുകയായിരുന്നു. ഇതേത്തുടർന്നാണ് വിദമുണ്ടായതും കുമ്മനത്തിനെതിരെ വ്യാപകമായി ട്രോളുകൾ ഇറങ്ങിയതും.

ഇതോടെ സാമൂഹ്യ മാധ്യമങ്ങളിൽ ഇതിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയരുന്നുണ്ട്. പ്രോട്ടോക്കോളിന്റെ പേരു പറഞ്ഞ് ഉദ്ഘാടന വേദിയിൽ നിന്ന് ഇ ശ്രീധരനേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും ആദ്യം ഒഴിവാക്കിയവർ കുമ്മനത്തെ എങ്ങനെ ഉൾപ്പെടുത്തിയെന്ന ചോദ്യമാണ് അന്ന് വ്യാപകമായി ഉയർന്നുവന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP