Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദാരിദ്ര്യം മാറാത്ത കർഷനെ സമ്പന്നനാക്കിയ ക്രിസ്ത്യൻ ദൈവം! കുഞ്ഞു മനസ്സുകളിൽ വർഗീയ വിഷം വിതച്ച് കുട്ടി പ്രസിദ്ധീകരണം 'കുഞ്ഞു മാലാഖ'; വർഗീയമെന്ന വിമർശനം ശക്തം; പീസ് സ്‌കൂൾ പാഠപുസ്തകത്തിന് സമാനമായൊരു വിവാദം; അബദ്ധം പറ്റിയതെന്ന് പറഞ്ഞ് അണിയറക്കാരും

ദാരിദ്ര്യം മാറാത്ത കർഷനെ സമ്പന്നനാക്കിയ ക്രിസ്ത്യൻ ദൈവം! കുഞ്ഞു മനസ്സുകളിൽ വർഗീയ വിഷം വിതച്ച് കുട്ടി പ്രസിദ്ധീകരണം 'കുഞ്ഞു മാലാഖ'; വർഗീയമെന്ന വിമർശനം ശക്തം; പീസ് സ്‌കൂൾ പാഠപുസ്തകത്തിന് സമാനമായൊരു വിവാദം; അബദ്ധം പറ്റിയതെന്ന് പറഞ്ഞ് അണിയറക്കാരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുളയിലേ കുഞ്ഞുങ്ങളിൽ വർഗീയത കുത്തിവയ്ക്കാൻ ശ്രമിക്കുന്ന ചിത്രകഥ വിമർശന വിധേയമാകുന്നു. ചെറിയ കുട്ടികൾക്കായി പ്രസിദ്ധീകരിക്കുന്ന മതപ്രചാരക പുസ്തകത്തിലാണ് മറ്റു ദൈവങ്ങളേക്കാൾ നല്ലത് തങ്ങളുടെ ദൈവമാണെന്നു പ്രസ്താവിക്കുന്ന ചിത്രകഥ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്വകാര്യമായി പ്രസിദ്ധീകരിക്കുന്ന കുഞ്ഞുമാലാഖ എന്ന പ്രസിദ്ധീകരണത്തിലാണ് കുരുന്നുകളിൽ വർഗീയത കുത്തിവെക്കുന്ന വിധത്തിലുള്ള ചിത്രകഥ പ്രത്യക്ഷപ്പെട്ടത്. ചിത്രകഥ സോഷ്യൽ മീഡിയയിൽ എത്തിയതോടെ കടുത്ത വിമർശനമാണ് ഉയർന്നിരിക്കുന്നത്.

പുസ്തകത്തിന്റെ നവംബർ ലക്കത്തിലാണ് കഥ. ദരിദ്രനായ രാംനാഥ് എന്ന കർഷകൻ തന്റെ ദാരിദ്ര്യം മാറാൻ ദിവസവും ആരാധനാലയത്തിൽ പ്രാർത്ഥിക്കുന്നത് അവതരിപ്പിച്ചുകൊണ്ടാണ് ചിത്രകഥ ആരംഭിക്കുന്നത്. പ്രാർത്ഥനയ്്ക്കു ഫലമില്ലാതായതുകൊണ്ട് അയാൾ ആരാധനാലയങ്ങളിൽ മാറി മാറി ദർശനം നടത്താൻ തുടങ്ങുന്നു. പക്ഷേ ദാരിദ്ര്യം മാറിയില്ല.

ഒരിക്കൽ ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന കർഷകൻ മറ്റു മതസ്ഥരുടെ ഒരു ആരാധനാലയത്തിൽനിന്നു മുഴങ്ങിയ മണിനാദം കേട്ട് അങ്ങോട്ടു ചെല്ലുന്നു. അവിടുത്തെ ദൈവത്തെക്കണ്ട് സഹതാപവും സ്‌നേഹവും ഉണ്ടാകുകയും തന്റെ കഷ്ടപ്പാടുകൾ മാറ്റിത്തരാൻ പ്രാർത്ഥിക്കുകയും ചെയ്യുന്നു. അതോടെ അദ്ദേഹത്തിന്റെ വയലിൽ നൂറു മേനി വിളവ് ലഭിച്ചുവെന്നു പറഞ്ഞുകൊണ്ടാണ് കഥ അവസാനിക്കുന്നത്.

എന്തായാലും കൊച്ചി പീസ് സ്‌കൂളിലെ പാഠപുസ്തക വിവാദത്തിന് സമാനമാണ് ഈ വിവാദവും. അന്നു കുരുന്നുകളെ പഠിപ്പിക്കുന്ന പുസ്തകത്തിലാണ് വർഗീയത കുത്തി നിറച്ചിരുന്നത്. സമാനമായ ആരോപണാണ് കുഞ്ഞുമാലാഖയുടെ അണിയറക്കാരും നേരിടുന്നത്. പ്രായപൂർത്തിയായ വിദ്യാർത്ഥികൾക്ക് കാര്യങ്ങൾ വിവേചിച്ചറിയാനുള്ള ശേഷിയുണ്ട്. എന്നാൽ ഇവിടെ അറിവ് ഗ്രഹിച്ചു തുടങ്ങുന്ന കുഞ്ഞുങ്ങളിൽ മറ്റു മതസ്ഥരെക്കുറിച്ച് അനാദരവും അജ്ഞതയും ജനിപ്പിക്കുന്ന പ്രതിപാദ്യമാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്നാണ് ഉയരുന്ന വിമർശനം.

അതേസമയം സോഷ്യൽ മീഡിയയിൽ അടക്കം വിമർശനം ഉയർന്നതോടെ സ്വകാര്യപ്രസിദ്ധീകരണത്തിന്റെ അണിയറക്കാർ ക്ഷമാപണവുമായി രംഗത്തുണ്ട്. അബന്ധം പറ്റിയതാണെന്നാണ് ഇവരുടെ വാദം. വാട്‌സ് ആപ്പിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ചിത്രം പ്രചരിച്ചു തുടങ്ങിയതോടെയാണ് ഇവർ വിശദീകരണവുമായി രംഗത്തെത്തിയത്. കുഞ്ഞുങ്ങൾക്ക് യേശുവിനെ പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച ക്രിസ്റ്റീൻ ധ്യാനം, വ്യക്തിത്വ പരിശീലനം, കൗൺസിലിങ്ങ് തുടങ്ങിയവയാണ് ഈ മാസിക പ്രസിദ്ധീകരിക്കുന്നതിന്റെ പ്രധാനമായ ഉദ്ദേശം.

എഡിറ്റോറിയൽ ബോർഡിന്റെ നോട്ടപ്പിശകാണെന്നും അറിയാതെ സംഭവിച്ചതാണെന്നും പറഞ്ഞെങ്കിലും വിമർശനങ്ങൾക്ക് കുറവില്ല. ഒരു നോട്ടപ്പിശകു കൊണ്ടു സംഭവിച്ചു പോയതാണ് അതെന്നും ശ്രദ്ധയിൽപ്പെട്ടപ്പോൾ ഡിസംബർ ലക്കം വിപണിയിൽ എത്തിപ്പോയതിനാൽ ജനുവരി ലക്കത്തിൽ തിരുത്തു കൊടുക്കുമെന്നുമാണ് പുസ്തകത്തിന്റെ അണിയറക്കാർ പറയുന്നത്. കുഞ്ഞുമാലാഖ 1999 മുതൽ പ്രസിദ്ധീകരിക്കുന്നതാണ്. സ്‌നേഹത്തെക്കുറിച്ചും യേശുവിനെ കുറിച്ചും പറഞ്ഞു കൊടുക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നും അണിയറക്കാർ പറയുന്നു.

അതേസമയം നേരത്തെ കൊച്ചിയിലെ പീസ് സ്‌കൂളിൽ മതവിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിലുള്ള പുസ്തകം അച്ചടിച്ച കേസിൽ അറസ്റ്റിലേക്ക് പോലും കാര്യങ്ങൽ എത്തിയിരുന്നനു. സമാനമായ ആവശ്യം കുഞ്ഞുമാലാഖയുടെ പേരിലും വേണമെന്ന് വാദിക്കുന്നവർ കുറവല്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP