Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പീഡനക്കേസിലെ പ്രതികളെ ചാനൽ ക്യമാറകളിൽനിന്നു രക്ഷിക്കാൻ നാടകം കളിച്ച് കുന്നത്തുനാട് സിഐ; വീട്ടിലെ ഒരാളായിരുന്നെങ്കിൽ ക്യാമറയുമായി വരുമോയെന്ന് സിഐയുടെ ചോദ്യം; ആരെയും കാണിക്കാതെ പ്രതികളെ ജീപ്പിൽ കയറ്റി കൊണ്ടുപോകാനും കീഴ്ജീവനക്കാർക്കു നിർദ്ദേശം

പീഡനക്കേസിലെ പ്രതികളെ ചാനൽ ക്യമാറകളിൽനിന്നു രക്ഷിക്കാൻ നാടകം കളിച്ച് കുന്നത്തുനാട് സിഐ; വീട്ടിലെ ഒരാളായിരുന്നെങ്കിൽ ക്യാമറയുമായി വരുമോയെന്ന് സിഐയുടെ ചോദ്യം; ആരെയും കാണിക്കാതെ പ്രതികളെ ജീപ്പിൽ കയറ്റി കൊണ്ടുപോകാനും കീഴ്ജീവനക്കാർക്കു നിർദ്ദേശം

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: കോട്ടപ്പടി പൊലീസ് അറസ്റ്റുചെയ്ത പീഡനക്കേസിലെ പ്രതികളെ ചാനൽ കാമറകളുടെ മുന്നിൽ നിന്നും രക്ഷിക്കാൻ പെരുമ്പാവൂർ കുന്നത്തുനാട് സി ഐ നടത്തിയപ്രകടനം ഓസ്‌കാറിനെ വെല്ലുന്നതെന്ന് നേർ സാക്ഷ്യം. ജീവൻ ടിവിക്കും ഏഷ്യനെറ്റിനും വേണ്ടി ദൃശ്യങ്ങൾ പകർത്താനെത്തിയ തങ്ങൾക്കുമുന്നിൽ നിന്നും പ്രതികളെ കടത്താൻ സിഐ നാടകീയ രംഗങ്ങൾ ഒരുക്കിയെന്നും വാഹനത്തിന് പിന്നാലെ ഓടിയെത്തിയതിനാലാണ് നാമമാത്രമായിട്ടാണെങ്കിലും ഇതുസമ്പന്ധിച്ച ദൃശ്യങ്ങൾ ലഭിച്ചതെന്നുമാണ് ചാനൽ പ്രവർത്തകരുടെ സ്ഥിരീകരണം.

ചാനൽ പ്രവർത്തകരായ ടാൽസൻ പി മാത്യൂവും സിജോ വറുഗീസും സംഭവം സംമ്പന്ധിച്ച് നൽകുന്ന വിവരണം ചുവടെ; വീട്ടിലെ ഒരാൾ ആയിരുന്നെങ്കിൽ

ഉച്ചക്ക് 12 മണിയോടെയാണ് വിവരമറിഞ്ഞ് സ്‌റ്റേഷനിലെത്തുന്നത്. സ്ഥലത്തുണ്ടായിട്ടും സിഐ കാണാൻ അനുമതി നൽകിയില്ല. ഒരു മണിക്കൂറോളം കാത്തുനിന്നപ്പോൾ പ്രതികളെയും കയറ്റി പൊലീസ് ജീപ്പ് സ്‌റ്റേഷൻ വളപ്പിൽ നിന്നും പുറപ്പെടുന്നതായി കണ്ടു. വിവരം തിരക്കിയപ്പോൾ സിഐ പറഞ്ഞിട്ടാണ് ഇവരെ മാറ്റുന്നതെന്ന് വാഹനത്തിലുണ്ടായിരുന്ന പൊലീസുകാർ വെളിപ്പെടുത്തി.

ഇതേത്തുടർന്ന് നേരിൽക്കണ്ട് പ്രതിഷേധമറിയിച്ചപ്പോൾ വീട്ടിലെ ഒരാൾക്കാണ് ഈ അവസ്ഥ ഉണ്ടായതെങ്കിൽ ഇങ്ങനെ പെരുമാറുമോ എന്നായിരുന്നു സിഐ യുടെ ചോദ്യം. എങ്കിൽ പിന്നെ സാർ ഇവരെ അറസ്റ്റ് ചെയ്തത് എന്തിനാണെന്ന് വ്യക്തമാക്കണമെന്ന് ഞങ്ങൾ ചോദിച്ചു. പിന്നീടുള്ള സിഐയുടെ പെരുമാറ്റം തികച്ചും അവഗണിക്കുന്ന തരത്തിലായിരുന്നു.

ആരെയും ഒന്നും നോക്കേണ്ടന്നും പ്രതികളുടെ മുഖം ഒരുകാരണവശാലും കാമറയിൽ പെടരുതെന്നും വേഗം ഇവിടെ നിന്നും മാറ്റണമെന്നും കീഴ്ജീവനക്കാർക്ക് സിഐ നിർദ്ദേശം നൽകി. പിന്നെ കണ്ടത് ഒരു പരക്കം പാച്ചിലായിരുന്നു. സിഐയും എസ്‌ഐയും പൊലീസുകാരും എല്ലാം ചേർന്ന് നിമിഷങ്ങൾ കൊണ്ട് ഇവരെ സ്‌റ്റേഷനിൽ നിന്നും ജീപ്പിൽ കയറ്റി സ്ഥലം വിട്ടു.

മാധ്യമങ്ങളിൽ പ്രതികളുടെ മുഖം പ്രത്യക്ഷപ്പെടാതിരിക്കാൻ സിഐ കാണിച്ച മഹാമനസ്‌കത ഇതിന് മുമ്പ് ഇത്തരം കേസുകളിൽ ഉണ്ടായിട്ടില്ലന്നാണ് മേഖലയിലെ ഇതര മാധ്യമ പ്രവർത്തകരും പങ്കുവയ്ക്കുന്ന വിവരം.സംഭവം സംബന്ധിച്ച് മാധ്യമപ്രവർത്തകർ ഉന്നത പൊലീസ് ഉദ്യോഗർക്ക് വിവങ്ങൾ കൈമാറിയിട്ടുണ്ട്.

പ്രതികളുടെ ചിത്രങ്ങൾ വാർത്താ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചാൽ പീഡനത്തിനിരയായ പെൺകുട്ടിയെ നാട്ടുകാർ തിരിച്ചറിയുമെന്നും അതിനാലാണ് ഇത്തരമൊരു നീക്കം തന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നുമാണ് ഇത് സംമ്പന്ധിച്ച് സിഐ ജെ. കുര്യക്കോസ് മറുനാടനുമായി പങ്കുവച്ച വിവരം.

പലകേസുകളിലും പ്രതികളെ മുഖം മൂടി അണിയിച്ചുപോലും മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കാറുണ്ടെന്നും ഇവിടെയും ഈ സാദ്ധ്യത പ്രയോജനപ്പെടുത്താൻ സിഐ തയ്യാറാവാതിരുന്നത് എന്തുകൊണ്ടാണെന്നുമാണ് പരക്കെ ഉയരുന്ന ചോദ്യം.

കോട്ടപ്പടി വാവേലി പാരത്തുംകുടി രാജീവ് (40)മാതിരപ്പിള്ളി വിളയാൽ ദീപുവികാസിൽ ദീപു (30)എന്നിവരെയാണ് കോട്ടപ്പടി സ്വദേശിനിയായ 25 കാരിയുടെ പരാതിയിൽ പൊലീസ് അറസ്റ്റുചെയ്തത്.

വീട്ടിൽ ആളില്ലാത്ത അവസരങ്ങളിൽ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ തന്നേ രാജീവ് പീഡിപ്പിച്ചിരുന്നെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ. രണ്ട് വർഷം മുമ്പ്് യാദൃശ്ചീകമായട്ടാണ് പെൺകുട്ടി ദീപുവുമായി പരിചയത്തിലായത്. കൂടുതൽ അടുത്തപ്പോൾ് രാജീവ് തന്നെ ദുരുപയോഗം ചെയ്തിരുന്ന വിവരം താൻ ദീപുവുമായി പങ്കുവയ്ക്കുകയും ഫോൺ സംഭാഷണം റിക്കോർഡ് ചെയ്ത ഇയാൾ ഇത് പരസ്യപ്പെടുത്തുമെന്ന് ഭിഷിണിപ്പെടുത്തി തന്നേ പീഡിപ്പിക്കുകയായിരുന്നെന്നുമാണ് യുവതിയുടെ മൊഴി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP