Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇറക്കം ഇറങ്ങുമ്പോൾ വണ്ടിയിൽ നിന്ന് എന്തോ വീഴുന്ന ശബ്ദം കേട്ടു; വണ്ടി നിർത്തി നോക്കമെന്ന് പറഞ്ഞപ്പോൾ ബ്രേക്ക് പോയെന്ന് ഡ്രൈവർ മാമൻ പറഞ്ഞു; കണ്ണടച്ച് തുറക്കും മുമ്പേ മതിലിൽ ഇടിച്ച് വാഹനം നിന്നു; കൂത്താട്ടുകുളത്ത് രണ്ട് യുകെജി വിദ്യാർത്ഥിനികളുടേയും ഡ്രൈവറുടേയും ജീവനെടുത്ത അപകടം ഉണ്ടായത് ഇങ്ങനെ

ഇറക്കം ഇറങ്ങുമ്പോൾ വണ്ടിയിൽ നിന്ന് എന്തോ വീഴുന്ന ശബ്ദം കേട്ടു; വണ്ടി നിർത്തി നോക്കമെന്ന് പറഞ്ഞപ്പോൾ ബ്രേക്ക് പോയെന്ന് ഡ്രൈവർ മാമൻ പറഞ്ഞു; കണ്ണടച്ച് തുറക്കും മുമ്പേ മതിലിൽ ഇടിച്ച് വാഹനം നിന്നു; കൂത്താട്ടുകുളത്ത് രണ്ട് യുകെജി വിദ്യാർത്ഥിനികളുടേയും ഡ്രൈവറുടേയും ജീവനെടുത്ത അപകടം ഉണ്ടായത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൂത്താട്ടുകുളം: എംസി റോഡിൽ കൂത്താട്ടുകുളത്തിനടുത്ത് പുതുവേലിയിൽ സ്‌കൂൾ വിദ്യാർത്ഥികളുമായി പോയ ജീപ്പ് മതിലിലിടിച്ച് ഡ്രൈവറും രണ്ടു വിദ്യാർത്ഥികളും മരിച്ച അപാകത്തിന് കാരണം വാഹനത്തിലെ തകരാറു തന്നെ. ബ്രേക്ക് നഷ്ടപ്പെട്ട് ജീപ്പിന്റെ നിയന്ത്രണം ഡ്രൈവർക്ക് നഷ്ടമാവുകയായിരുന്നു. ജീപ്പിൽ നിന്ന് എന്തോ സാധനം വീഴുന്ന ശബ്ദം കേട്ട കുട്ടികൾ വണ്ടി നിർത്താൻ ആവശ്യപ്പെട്ടിരുന്നു. അതിന് ശ്രമിക്കുന്നതിനിടെ വണ്ടിയുടെ ബ്രേക്ക് കിട്ടുന്നില്ലെന്ന് ഡ്രൈവർ പറഞ്ഞതായി അപാകത്തിൽ രക്ഷപ്പെട്ട കുട്ടുകൾ വ്യക്തമാക്കി.

ഇതോടെയാണ് അപകടത്തിന് കാരണം ബ്രേക്ക് ഡൗൺ ആണെന്ന് വ്യക്തമാകുന്നത്. സാധാരണ വേഗതയിലായിരുന്നു വാഹനം. ഒരു ലോറിയെ ഓവർടേക്ക് ചെയ്യാനുള്ള ശ്രമത്തിനിടെയാണ് ഇതെല്ലാം സംഭവിച്ചത്. ഇറക്കം ഇറങ്ങുന്നതിനിടെയാണ് ബ്രേക്ക് പോയെന്ന വിവരം ഡ്രൈവർ മനസ്സിലാക്കിയത്. തുടർന്ന് നിയന്ത്രണം വിട്ട വാഹനം മതിലിൽ ഇടിച്ചു നിർത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഡ്രൈവറും രണ്ട് കുട്ടികളും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. വാഹനത്തിന്റെ മുന്നിലിരുന്നവരാണ് മരിച്ചത്. കൂത്താട്ടുകുളം മേരിഗിരി സ്‌കൂളിലെ വിദ്യാർത്ഥികളുമായി പോയ ജീപ്പാണ് അപകടത്തിൽപ്പെട്ടത്.

രണ്ട് കുട്ടികളെ ജീപ്പിൽ കയറ്റാനുണ്ടായിരുന്നു. ഇതിനായി ബ്രേക്ക് പിടിച്ചപ്പോഴാണ് ഡ്രൈവർ വാഹനത്തിലെ തകരാറ് മനസ്സിലാക്കിയത്. ഇതുമായി ബന്ധപ്പെട്ടുണ്ടായ ആശയക്കുഴപ്പത്തിനിടെയാണ് കുട്ടികൾ വാഹനം നിർത്താൻ ആവശ്യപ്പെട്ടത്. എന്നാൽ ഡ്രൈവർക്ക് കഴിഞ്ഞില്ല. വാഹനം ഓഫ് ചെയ്യാനായി താക്കോൽ ഊരിയെടുക്കാൻ ഡ്രൈവർ ശ്രമിച്ചു. ഇതിനിടെ നിയന്ത്രണം വിട്ട് വാഹനം മതിലിൽ ഇടിക്കുകയായിരുന്നു. അമിത വേഗതയിലാണ് വാഹനം മതിലിൽ വന്നിടിച്ചതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

മുത്തോലപുരം സ്വദേശികളായ നയന ദിലീപ് (7), ആന്മരിയ ഷിജി (7), ഡ്രൈവർ ജോസ് ജേക്കബ് എന്നിവരാണ് മരിച്ചത്. കൂത്താട്ടുകുളം മേരിഗിരി സ്‌കൂളിലെ വിദ്യാർത്ഥികളാണ് ഇവർ. വാഹനത്തിലുണ്ടായിരുന്ന 12 കുട്ടികൾക്കു പരുക്കേറ്റു. ഇവരെ കോട്ടയം, എറണാകുളം എന്നിവിടങ്ങളിലെ ആശുപത്രികളിലേക്കു മാറ്റി. പതിനഞ്ചു കുട്ടികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. രണ്ട് കൂട്ടികളെ കൂടി വാഹനത്തിൽ കയറ്റാനുണ്ടായിരുന്നു. ഇവർക്കായി ജീപ്പിലെ മുൻ സീറ്റിലെ ബാക്കിയുള്ള ഭാഗം ഒഴിച്ചിട്ടിരുന്നു. അതുകൊണ്ട് മാത്രമാണ് മരണ സംഖ്യ കുറഞ്ഞത്. വർഷങ്ങളായി മേരിഗിരി സ്‌കൂളിലെ വിദ്യാർത്ഥികളുമായി പോകുന്ന ജീപ്പ് ഡ്രൈവറാണ് ജോസ് ജേക്കബ്.

രാവിലെ എട്ടുമണിയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ ജീപ്പിന്റെ മുൻഭാഗം പൂർണമായും തകർന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് പരുക്കേറ്റ കുട്ടികളെ പുറത്തെടുത്തത്. അപകടത്തിൽ മരിച്ച ജോസ് ജേക്കബിന്റെ സ്വന്തം വാഹനമാണിത്. കരാർ അടിസ്ഥാനത്തിൽ സ്‌കൂളിനുവേണ്ടി സർവീസ് നടത്തിവരികയായിരുന്നു. പത്തുകൊല്ലമായി സ്‌കൂളിലെ വിശ്വസ്ത ഡ്രൈവറായിരുന്നു ജോസ്. രാവിലെ എട്ട് പത്തിനാണ് കുട്ടികളെ സ്‌കൂളിൽ എത്തിക്കേണ്ടിയിരുന്നത്. അതുകൊണ്ട് തന്നെ അമിത വേഗതയാണോ അപകടകാരണമെന്ന സംശയം ഉയർന്നിരുന്നു. അപകട സ്ഥലത്തിന് മുമ്പ് ചില കുട്ടികളെ ജീപ്പിലേക്ക് കയറ്റാനും ഉണ്ടായിരുന്നു. അത് ചെയ്യാതെയായിരുന്നു ജീപ്പ് പോയത്.

ഇതോടെ ഡ്രൈവർ ഉറങ്ങിപോയതാകാം അപകടത്തിന് കാരണമെന്ന സംശയം ഉയർന്നിരുന്നു. പത്രവിതരണം ചെയ്യുന്ന ആളാണ് ജോസ്. അതുകൊണ്ട് തന്നെ രാവിലെ പത്ര വിതരണത്തിന് ശേഷമാണ് ജീപ്പ് എടുക്കാറുള്ളത്. അതുകൊണ്ട് കൂടിയാണ് ഉറക്കം ആരോപിക്കപ്പെട്ടത്. എന്നാൽ വാഹനത്തിലുണ്ടായിരുന്ന കുട്ടികൾ തന്നെ ബ്രേക്ക് പോയെന്ന് ഡ്രൈവർ സൂചിപ്പിച്ചതായി വെളിപ്പെടുത്തിയതോടെ സംശയങ്ങൾ അസ്ഥാനത്തായി. ഇലഞ്ഞി റോഡിൽ നിന്ന് എംസി റോഡിലേക്ക് കയറുന്നിടത്താണ് അപകടം ഉണ്ടായത്. ജീപ്പിൽ പതിനാല് കുട്ടികളാണ് ഉണ്ടായിരുന്നത്.

ഈ കുട്ടികൾക്ക് ആർക്കും അപകടകരമായ പരിക്കില്ലെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന സൂചന. അപകടത്തിൽപ്പെട്ട വാഹനം ഇലഞ്ഞ് ഭാഗത്ത് നിന്ന് കൂത്താട്ടുകുളത്തേക്ക് പോകുകയായിരുന്നു. വണ്ടി സ്‌കിഡ് ചെയ്ത് മതിലിൽ ഇടിക്കുകയായിരുന്നു. റോഡ് പണി ഈയിടെ പൂർത്തിയായ ഭാഗത്താണ് അപകടമുണ്ടായത്. വൈക്കം എം.സിറോഡിന് സമീപമുള്ള മതിലിലേക്കാണ് ജീപ്പ് ഇടിച്ച് കയറിയത്. ഇടിയുടെ ആഘാതത്തിൽ ജീപ്പിന്റെ മുൻവശം പാടെ തകർന്നിട്ടുണ്ട്. ബൈക്ക് യാത്രികനെ രക്ഷിക്കുന്നതിനിടയിൽ ജീപ്പ് അപകടത്തിൽ പെടുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നത്. മരിച്ച കുട്ടികൾ ജീപ്പിന്റെ മുൻവശത്തായിരുന്നു ഇരുന്നത്. മൃതദേഹങ്ങൾ ദേവമാത ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP