Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആർത്തലച്ചെത്തുന്ന മലവെള്ളപ്പാച്ചിൽ കണ്ട് ഭയന്നു നിന്നവരേറെ; കടുകിട അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ ജീവൻ അപകടത്തിലാകുന്ന ഘട്ടം; ആശങ്കയോടെ ജനങ്ങൾ നോക്കി നിൽക്കേ ധൈര്യം സംഭരിച്ച് ജീപ്പെടുത്തു മുമ്പോട്ട്; ഒഴുകിയെത്തുന്ന മലവെള്ളത്തെ വകഞ്ഞുമാറ്റി പൊലീസ് ജീപ്പ് പാലത്തിലൂടെ മുമ്പോട്ടു കുതിച്ചു: കുട്ടമ്പുഴ സ്റ്റേഷനിലെ പൊലീസ് ഡ്രൈവർ അഭിലാഷിന്റെ അതിസാഹസികതയ്ക്ക് കൈയടിച്ച് നാട്ടുകാർ

ആർത്തലച്ചെത്തുന്ന മലവെള്ളപ്പാച്ചിൽ കണ്ട് ഭയന്നു നിന്നവരേറെ; കടുകിട അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ ജീവൻ അപകടത്തിലാകുന്ന ഘട്ടം; ആശങ്കയോടെ ജനങ്ങൾ നോക്കി നിൽക്കേ ധൈര്യം സംഭരിച്ച് ജീപ്പെടുത്തു മുമ്പോട്ട്; ഒഴുകിയെത്തുന്ന മലവെള്ളത്തെ വകഞ്ഞുമാറ്റി പൊലീസ് ജീപ്പ് പാലത്തിലൂടെ മുമ്പോട്ടു കുതിച്ചു: കുട്ടമ്പുഴ സ്റ്റേഷനിലെ പൊലീസ് ഡ്രൈവർ അഭിലാഷിന്റെ അതിസാഹസികതയ്ക്ക് കൈയടിച്ച് നാട്ടുകാർ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: തിമിർത്തുപെയ്യുന്ന മഴ. കണ്ടുനിന്നാൽ പോലും ഭയം തോന്നിക്കുന്ന മലവെള്ളപ്പാച്ചിൽ. കടുകിട അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ ജീവൻ അപകടത്തിലാവുമെന്നും അറിയാം. എന്നിട്ടും ധൈര്യം സംഭരിച്ച് ജീപ്പെടുത്തു. പ്രാർത്ഥന നിറവിൽ ലക്ഷ്യത്തിലെത്തിയപ്പോൾ യാത്രക്കാർ ആർപ്പുവിളിച്ചും കയ്യടിച്ചും സന്തോഷം പങ്കിട്ടു. 'കൃത്യനിർവ്വഹണം' വിജയകരമായി പൂർത്തിയാക്കിയ ഡ്രൈവർക്ക് അഭിനന്ദനം ചൊരിയാൻ സ്ഥലം എസ് ഐയും കൂട്ടരും കൂടിചേർന്നപ്പോൾ കാഴ്ചക്കാരുടെ മനവും സന്തോഷം കൊണ്ട് നിറഞ്ഞു.

കുട്ടമ്പുഴ മണികണ്ഠംചാൽ ചപ്പാത്തിൽ ആർത്തലച്ചെത്തുന്ന മലവെള്ളപ്പാച്ചിലിനെ വകവയ്ക്കാതെ അക്കരെയെത്താൻ കാത്തുനിന്ന ഏതാനും പേരെയും വഹിച്ച് കുട്ടമ്പുഴ സ്റ്റേഷനിലെ ഡ്രൈവർ അഭിലാഷ് നടത്തിയ ജീപ്പ് യാത്രയെക്കുറിച്ചാണിപ്പോൾ നാട്ടിലെ പ്രധാന ചർച്ച. ഒറ്റദിവസം കൊണ്ട് അഭിലാഷ് സോഷ്യൽ മീഡിയയിലെ താരമായി എന്നുതന്നെ പറയാം. അഭിലാഷിന്റെ യാത്രയെ അടിസ്ഥാനമാക്കി ട്രോളുകൾ വരെ ഇറങ്ങിക്കഴിഞ്ഞു. ഇക്കരെ നിന്നും ജീപ്പ് യാത്ര ആരംഭിച്ച് അക്കരെ എത്തുന്നത് വരെയുള്ള ദൃശ്യങ്ങൾ കരയിൽ നിന്നവരിൽ ചിലർ പകർത്തുകയായിരുന്നു.ഈ ദൃശ്യമാണിപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ അഭിലാഷിനെ പ്രിയപ്പെട്ടവനാക്കിയിരിക്കുന്നത്.

കുട്ടമ്പുഴ പഞ്ചായത്തിലൈ ഏഴാം വാർഡിൽ ഉൾക്കൊള്ളുന്ന പ്രദേശമാണ് പൂയംകൂട്ടി പുഴയ്ക്ക് അക്കരെയുള്ള മണികണ്ഠൻചാൽ.കനത്ത മഴയിൽ മലവെള്ളംപാച്ചിൽ ശക്തമായതിനെത്തുടർന്ന് ഈ പ്രദേശത്തുനിന്നും ബാഹ്യലോകവുമായി ബന്ധപ്പെടുന്നതിനുള്ള ഏകയാത്ര മാർഗ്ഗമായ ചപ്പാത്ത് വെള്ളത്തിനടിയിലായി. ശനിയാഴ്ചയും ഞായാറാഴ്ചയുമായി ഇവിടെ നടക്കുന്ന രണ്ടു വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയവർ അടക്കം നൂറുകണക്കിനാളുകൾ അക്ഷരാർത്ഥത്തിൽ അക്കരെയും ഇക്കരെയുമൊക്കെയായി കുടുങ്ങി.

നേര്യമംഗലത്ത് പോയി മടങ്ങിയ വിവാഹ സംഘം രാത്രി രണ്ടുമണി മുതൽ നേരം പുലരുവോളം കടവിൽ കാത്തുനിൽക്കേണ്ടിവന്നു പുലർച്ചെ ജലനിരപ്പ് അൽപം താഴ്ന്നപ്പോഴാണ് സാഹസീകമായി ഇവർ മറുകര എത്തിയത്. മലവെള്ളം കുത്തിയൊഴുകുന്ന ചപ്പാത്തിലൂടെ സംഘത്തിലുണ്ടായിരുന്നവർ പരസ്പരം കോർത്ത് പിടിച്ചാണ് ചപ്പാത്ത് കടന്നത്.

വെള്ളാരംകുത്തിൽ നിന്നു ശനിയാഴ്ച തൊടുപുഴയ്ക്കു കല്യാണത്തിനു പോയി മടങ്ങിയെത്തിയ വധുവിന്റെ വീട്ടുകാർ അടക്കമുള്ളവർ പൂയംകുട്ടിയിലെ ലോഡ്ജിൽ കഴിച്ചുകൂട്ടുകയായിരുന്നു. വെള്ളാരംകുത്ത് ആദിവാസി കോളനിയിലെ ഡോ. വിജിയുടെ വിവാഹമായിരുന്നു ശനിയാഴ്ച.ഇരുകരകളിലും കുടുങ്ങിക്കിടന്നവരെ പൊലീസ് എത്തിയാണ് രാവിലെ കടത്തിവിട്ടത്.

മണികണ്ഠൻചാലിൽ രക്ഷാപ്രവർത്തനത്തിനായി എത്തി മറുകരയിൽ കുടുങ്ങിയ കുട്ടമ്പുഴ എസ്ഐ ശ്രീകുമാർ , സിവിൽ പൊലീസ് ഓഫീസർ പ്രദീപ് , വനിതാ കോൺസ്റ്റബിൾ രാജി അടക്കമുള്ള പൊലീസുകാരും മറുകര കടക്കാനാകാതെ മണിക്കൂറുകളായി വാഹനത്തിനായി കാത്തുനിൽക്കുകയായിരുന്നു. ഇവരെയും കൊണ്ട് തിരികെ പോകുന്നതിനായിരുന്നു അഭിലാഷ് ജീപ്പുമായി എത്തിയത്.

രാവിലെ പത്തുമണിയോടെ പുഴയുടെ വലതുകരയിൽ എത്തിയെങ്കിലും പുഴയിലെ കുത്തൊഴുക്ക് കണ്ട് അഭിലാഷ് ജീപ്പ് നിർത്തി പുഴയിൽ വെള്ളം കുറയാൻ കാത്തുനിന്നു. മണിക്കൂറകൾ കാത്ത് നിന്നിട്ടും വെള്ളം കുറയാത്തതിനാൽ എന്തുവന്നാലുംഅക്കരെ എത്തിയെ മതിയാവു എന്നുറപ്പിച്ച് അഭിലാഷ് ജീപ്പെടുക്കാൻ തയ്യാറാവുകയായിരുന്നാണ് ദൃസാക്ഷികളിൽ നിന്നും ലഭിക്കുന്ന വിവരം.അഭിലാഷ് ജീപ്പ് സ്റ്റാർട്ടാക്കിയതോടെ മുന്നിലെ അപകടം തിരിച്ചറിഞ്ഞ് തന്നെ കാത്തുനിന്ന് മടുത്തവരിൽ ഏതാനും പേരും ഒപ്പം കയറി.

യാത്ര അപകടകരമെന്നുള്ള കണക്കൂട്ടലിനപ്പുറത്ത് ഇവരുടെ ജീവൻകൂടി തന്റെ വളയപ്പിടിയിലാണെന്നുള്ള തിരിച്ചറിവാണ് വെള്ളത്തിൽ പകുതിയോളം മുങ്ങിയ ജീപ്പുമായി മുന്നേറുമ്പോൾ തന്റെ മനസ്സിനെ അസ്വസ്ഥമാക്കിയതെന്ന് അനീഷ് അടുപ്പക്കാരുമായി പങ്കിട്ട വിവരം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP