Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആകെ ജനസംഖ്യയായ രണ്ട് ലക്ഷത്തിൽ ഒന്നേകാൽ ലക്ഷവും ദുരിതാശ്വാസ ക്യാമ്പിൽ; അര ലക്ഷം പേർ ബന്ധു വീടുകളിലും; കുട്ടനാട്ടിൽ സ്വന്തം വീടുകളിൽ പാർക്കുന്നത് വെറും 25,000 പേർ; മരണത്തെ അതിജീവിക്കാൻ അറിയാവുന്നതു കൊണ്ട് വാർത്തകളിലും ഇടം പിടിച്ചില്ല; വെള്ളപ്പൊക്കം മൂലം 90 ശതമാനവും വെള്ളത്തിൽ മുങ്ങിയ ദേശത്തെ ഇനി രക്ഷിക്കാനാകുമോ? കുട്ടനാടിന്റെ പുനർജന്മം ചോദ്യചിഹ്നമാകുമ്പോൾ..

ആകെ ജനസംഖ്യയായ രണ്ട് ലക്ഷത്തിൽ ഒന്നേകാൽ ലക്ഷവും ദുരിതാശ്വാസ ക്യാമ്പിൽ; അര ലക്ഷം പേർ ബന്ധു വീടുകളിലും; കുട്ടനാട്ടിൽ സ്വന്തം വീടുകളിൽ പാർക്കുന്നത് വെറും 25,000 പേർ; മരണത്തെ അതിജീവിക്കാൻ അറിയാവുന്നതു കൊണ്ട് വാർത്തകളിലും ഇടം പിടിച്ചില്ല; വെള്ളപ്പൊക്കം മൂലം 90 ശതമാനവും വെള്ളത്തിൽ മുങ്ങിയ ദേശത്തെ ഇനി രക്ഷിക്കാനാകുമോ? കുട്ടനാടിന്റെ പുനർജന്മം ചോദ്യചിഹ്നമാകുമ്പോൾ..

മറുനാടൻ മലയാളി ബ്യൂറോ

കുട്ടനാട്: പ്രളയക്കെടുതിയിൽ ഒരു നാടു മുഴുവൻ ദുരിതാശ്വാസ ക്യാമ്പിൽ കഴിയേണ്ട അവസ്ഥയാണ് കുട്ടനാട്ടിലുള്ളത്. അത്രയ്ക്ക് ഭീതിജനകമായ അവസ്ഥയിലാണ് കുട്ടനാണ്. ജനസംഖ്യയുടെ 90 ശതമാനം പേരും ദുരിതാശ്വാസ ക്യാമ്പിൽ കഴിയേണ്ട അവസ്ഥയാണ് ഇവിടെയുള്ളത്. കേരളത്തിന്റെ ശ്രദ്ധ മുഴുവൻ ചെങ്ങന്നൂരിലേക്ക് നീങ്ങുമ്പോഴാണ് കുട്ടനാട് സഹായത്തിനായി കേഴുന്നത്. രണ്ടു ലക്ഷത്തോളം ജനസംഖ്യയുള്ള കുട്ടനാട്ടിൽ 1.25 ലക്ഷം പേരും ദുരിതാശ്വാസ ക്യാംപുകളിലാണ്. അര ലക്ഷം പേർ ബന്ധുവീടുകളിലും. ആയിരക്കണക്കിനു വീടുകൾ വാസയോഗ്യമല്ലാതെ തകർന്നു. ക്യാംപുകളിൽനിന്നു മടങ്ങേണ്ടത് എങ്ങോട്ടെന്ന ആശങ്കയിലാണു ജനം. വെള്ളം ഇപ്പോഴും അതേപടി തുടരുകയും ചെയ്യുന്നു.

കുട്ടനാടിന്റെ അഭയകേന്ദ്രമാണിപ്പോൾ ചങ്ങനാശേരി. മൂന്നു ദിവസമായി ഇവിടെ മാത്രമെത്തിയത് ഒരു ലക്ഷത്തോളം പേർ. ആലപ്പുഴ ജില്ലയിൽ 2.77 ലക്ഷം പേർ ദുരിതാശ്വാസ ക്യാംപുകളിലാണ്; ജില്ലയുടെ ആകെ ജനസംഖ്യയിൽ 10 ശതമാനത്തോളം. എറണാകുളം ജില്ലയിൽ 2.61 ലക്ഷം പേരും തൃശൂർ ജില്ലയിൽ 2.04 ലക്ഷം പേരും ക്യാംപുകളിലാണ്. ചില ജില്ലകളിൽ ദുരിതാശ്വാസ ക്യാംപുകളിൽനിന്ന് ആളുകൾ മടങ്ങിത്തുടങ്ങിയപ്പോൾ കോട്ടയത്തെ സ്ഥിതി മറിച്ചാണ്. 30,483 പേർ പുതുതായി ക്യാംപുകളിലെത്തി.

അതേസമയം കുട്ടനാട്ടുകാർ ഇപ്പോൾ കഴിയുന്നത് ചങ്ങനാശ്ശേരിയണ്. കുട്ടനാട്ടിലെ ദുരിതബാധിതരെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നു, ചങ്ങനാശേരിയും സമീപപ്രദേശങ്ങളും. ഏകദേശം ഒരുലക്ഷത്തോളം ആളുകളാണ് വിവിധ ദുരിതാശ്വാസ ക്യാംപുകളിലും ബന്ധുവീടുകളിലുമായുള്ളത്. ചങ്ങനാശേരിക്കു പുറമേ, കോട്ടയം ജില്ലയിലെ പാമ്പാടി, ഏറ്റുമാനൂർ മേഖലകളിലും ഒട്ടേറെപ്പേരുണ്ട്. കിടങ്ങറ, കാവാലം, ചമ്പക്കുളം, മുട്ടാർ, തായങ്കരി, മിത്രക്കരി, വെളിയനാട് തുടങ്ങിയ പ്രദേശങ്ങളിൽനിന്നുള്ളവരാണ് അധികവും. താലൂക്കിൽ കടകളിൽ അവശ്യസാധനങ്ങൾക്കും ക്ഷാമമനുഭവപ്പെടുന്നുണ്ട്.

പെരുന്ന കേന്ദ്രീകരിച്ച് രക്ഷാപ്രവർത്തനം സജീവമാണ്. മേഖലയിലെ നിർമ്മാണസ്ഥാപനങ്ങൾ ടോറസ് ലോറികൾ രക്ഷാപ്രവർത്തനത്തിനു വിട്ടുകൊടുത്തിട്ടുണ്ട്. കുട്ടനാട്ടിൽ വെള്ളം പൊങ്ങുന്നത് പതിവായ സംഭവമായതു കൊണ്ടാണ് വേണ്ടത്ര ശ്രദ്ധ ഇവിടേക്ക് പോകാത്തത്. വേമ്പനാട്ടു കായലിലെ ജലനിരപ്പ് 90 സെന്റിമീറ്റർ ഉയർന്നതായി ജലവിഭവ വകുപ്പിന്റെ കണക്ക്. 1924ലെ പ്രളയശേഷം ആദ്യമായാണു കായൽ ജലനിരപ്പ് ഇത്രയും ഉയരുന്നത്. അതുകൊണ്ട് തന്ന എല്ലാം സാധാരണ നിലയിലാകാൻ സമയമെടുക്കുമെന്നത് ഉറപ്പാണ്.

അതിനിടെ കോഴിക്കോട് അടക്കമുള്ള ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പിൽ നിന്നും ആളുകൾ. കോഴിക്കോട് ജില്ലയിൽ 21,268 പേർ വീടുകളിലേക്കു മടങ്ങി. ശുചീകരണത്തിനായി ജില്ലാഭരണകൂടം ഏർപ്പെടുത്തിയ വൊളന്റിയർമാരും സന്നദ്ധസംഘടനകളും സഹായിക്കുന്നുണ്ട്. വയനാട്ടിലെ ക്യാംപുകളിൽ കുട്ടികളെ പരിപാലിക്കാൻ അങ്കണവാടി ജീവനക്കാരെ നിയോഗിച്ചു. ഗതാഗതസൗകര്യം ഇല്ലാതെ ഒറ്റപ്പെട്ട പാലക്കാട് നെല്ലിയാമ്പതിയിലേക്കു ദ്രുതകർമസേന 22 കിലോമീറ്റർ നടന്ന് നാലു ടൺ ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഇന്ധനവും തലച്ചുമടായെത്തിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP