Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പ്രളയം തകർത്തെറിഞ്ഞ കുട്ടനാട്ടിൽ ജനജീവിതം ഇനിയും സാധാരണ നിലയിൽ ആയില്ല; വെയിൽ വന്നിട്ടും മഴ പോയിട്ടും വെള്ളമിറങ്ങുന്നില്ല; വീടുകളിലേക്ക് മടങ്ങണമെങ്കിൽ ആഴ്‌ച്ചകൾ കഴിയേണ്ടി വരും; വെള്ളക്കെട്ടിൽ കുടുങ്ങിയ വളർത്തു മൃഗങ്ങളെ സംരക്ഷിക്കാൻ വീട്ടിലേക്ക് പോയവർ തിരികേ ക്യാമ്പിലേക്ക് മടങ്ങി; വെള്ളത്തിൽ മുങ്ങിയ കുട്ടനാടിനായി സമ്പൂർണ പുനരധിവാസ പദ്ധതി വേണ്ടിവന്നേക്കും

പ്രളയം തകർത്തെറിഞ്ഞ കുട്ടനാട്ടിൽ ജനജീവിതം ഇനിയും സാധാരണ നിലയിൽ ആയില്ല; വെയിൽ വന്നിട്ടും മഴ പോയിട്ടും വെള്ളമിറങ്ങുന്നില്ല; വീടുകളിലേക്ക് മടങ്ങണമെങ്കിൽ ആഴ്‌ച്ചകൾ കഴിയേണ്ടി വരും; വെള്ളക്കെട്ടിൽ കുടുങ്ങിയ വളർത്തു മൃഗങ്ങളെ സംരക്ഷിക്കാൻ വീട്ടിലേക്ക് പോയവർ തിരികേ ക്യാമ്പിലേക്ക് മടങ്ങി; വെള്ളത്തിൽ മുങ്ങിയ കുട്ടനാടിനായി സമ്പൂർണ പുനരധിവാസ പദ്ധതി വേണ്ടിവന്നേക്കും

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: പ്രളയം തകർത്തെറിഞ്ഞ കുട്ടനാട്ടിൽ ജനജീവിതം സാധാരണ നിലയിലാകാൻ ഇനിയും സമയമെടുക്കും. വെയിൽ വന്നിട്ടും രണ്ട് ദിവസമായി മഴ മാറി നിന്നിട്ടും ഇവിടുത്തെ അവസ്ഥ ഇപ്പോഴും ദുരത്തിലാണ്. എങ്ങും ദുരിതക്കാഴ്‌ച്ചകൾ മാത്രമാണ് കുട്ടനാട്ടിലുള്ളത്. എല്ലാം നഷ്ടപ്പെട്ടവരായി ഇവർ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുകയാണ് ഇവർ. കുമരകത്തും കുട്ടനാട്ടിലും ഏതാണ്ട് ഇത് തന്നെയാണ് അവസ്ഥ.

ചൊവ്വാഴ്ചത്തെ കാഴ്ചകൾ പ്രതീക്ഷകൾ നൽകുന്നതായിരുന്നു. വെള്ളമിറങ്ങിയില്ലെങ്കിലും വെയിൽ തെളിഞ്ഞു. എങ്കിലും ഇനിയും ആഴ്‌ച്ചകൾ വേണ്ടിവരും കുട്ടനാട്ടുകാർക്ക് വീട്ടിലേക്ക് മടങ്ങാൻ. വെള്ളത്തിൽ മുങ്ങി വീടുകൾ വാസയോഗ്യമല്ലാതായ അവസ്ഥയും ഇവിടെയുണ്ട്. വളർത്തുമൃഗങ്ങളുൾപ്പെടെ ഒരുപാട് നഷ്ടം ഉണ്ടായിട്ടുണ്ട്. വീടുകൾക്ക് വൻ നാശനഷ്ടമുണ്ട്. എന്നാലും വെയിലുദിച്ചയുടനെ ചിലയാളുകൾ കുട്ടനാട്ടിലേക്ക് തിരികേ യാത്രനടത്തി. അവശേഷിക്കുന്ന സാധനങ്ങൾ സംരക്ഷിക്കാനുള്ള യാത്ര.

വളർത്തുനായ്ക്കൾ പലതും ബോട്ട് ജെട്ടികളിലും വീടിന്റെ മുകളിലും യജമാനന്മാരുടെ വരവും കാത്തിരിപ്പാണ്. വെള്ളമിറങ്ങുന്നതിനുള്ള കാത്തിരിപ്പിലാണ് എല്ലാവരും. കുട്ടനാട്ടിൽനിന്ന് രക്ഷിക്കാൻ സാധിക്കാത്ത പക്ഷിമൃഗാദികൾക്കായി സർക്കാർ ഭക്ഷണം എത്തിക്കുന്നുണ്ട്. കുറെയധികം മൃഗങ്ങളെ കരയിലെത്തിച്ച് സംരക്ഷിക്കുന്നു. ആഴ്ചകളുടെ വ്യത്യാസത്തിൽ രണ്ട് വെള്ളപൊക്കമാണ് കുട്ടനാട്ടിലുണ്ടായത്. ആദ്യവെള്ളപ്പൊക്കത്തിൽ ക്യാമ്പുകളേറെയും കുട്ടനാട്ടിൽ തന്നെയായിരുന്നു. രണ്ടാംവെള്ളപ്പൊക്കമായപ്പോൾ ആ ക്യാമ്പുകളുടെ മേൽക്കൂരവരെ വെള്ളമെടുത്തു. ഏറ്റവും ഉയർന്നതെന്ന് തോന്നുള്ള വീടുകളിൽ പോലും മേൽക്കൂരയോളം വെള്ളം.

അണക്കെട്ടുകളിൽനിന്നുള്ള വെള്ളം ഒഴുകിയെത്തുന്നതു തുടരുന്നതിനാൽ പമ്പയുടെ തീരങ്ങളിലെ ജലനിരപ്പിലെ കുറവ് സാവധാനമാണ്. കായലിൽനിന്നു കടലിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്കു വർധിച്ചെന്നാണ് ഇറിഗേഷൻ വകുപ്പ് അധികൃതരുടെ നിഗമനം. എന്നാൽ വീടുകളിലെ വെള്ളം പൂർണമായി ഇറങ്ങി സാധാരണ ജീവിതത്തിലേക്ക് എപ്പോൾ മടങ്ങാമെന്ന കാര്യത്തിൽ ആശങ്ക തുടരുകയാണ്. മോഷണശ്രമങ്ങൾ വ്യാപകമാണെന്ന ഭീതിയിൽ ക്യാംപുകളിൽ കഴിയുന്ന പലരും വള്ളങ്ങളിൽ വീടുകളിലെത്തി. ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയശേഷം പലരും ക്യാംപിലേക്കു തന്നെ മടങ്ങി. ജില്ലയിലെ 710 ദുരിതാശ്വാസ ക്യാംപുകളിലും കോട്ടയം ജില്ലയിലെ ക്യാംപുകളിലുമായി കുട്ടനാട്ടിൽനിന്നുള്ള ഒന്നര ലക്ഷത്തിലധികം പേരാണു കഴിയുന്നത്.

ക്യാംപുകളിലും പ്രളയത്തിലകപ്പെട്ട വീടുകൾക്കും സുരക്ഷ ഒരുക്കുന്നതിനായി 'ഓപ്പറേഷൻ ജലരക്ഷ' എന്ന പേരിൽ പൊലീസ് നടപടികൾ സ്വീകരിക്കും. ഇതിനായി മറ്റു ജില്ലകളിൽനിന്ന് അധിക പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. റോഡ് മാർഗം കുട്ടനാട്ടിലെത്താനുള്ള എല്ലാ വഴികളും അടഞ്ഞിരിക്കുകയാണ്.

സമുദ്രനിരപ്പിന് വളരെതാഴെ കൃഷിനടത്തുന്ന ലോകത്തിലെതന്നെ അപൂർവം പ്രദേശങ്ങളിലൊന്നാണ് കുട്ടനാട്. കുട്ടനാടൻ കായൽനിലങ്ങൾ മനുഷ്യസൃഷ്ടിയാണ്. ആയിരക്കണക്കിനു ആളുകളുടെ അധ്വാനഫലമാണ് നിലങ്ങൾ. ആ പാടങ്ങളുണ്ടാക്കാൻ ഒട്ടേറെ തൊഴിലാളികൾക്ക് ജീവൻ വെടിയേണ്ടിവന്നു. ജീവൻ വെടിഞ്ഞും അതിജീവനമെന്നത് കുട്ടനാട്ടുകാരുടെ രക്തത്തിലുള്ളതാണ്. ആ ചോരത്തിളപ്പിൽ അവർ ഒന്നൊന്നായി എല്ലാ നന്മകളും കൊയ്‌തെടുക്കും. അതിനുള്ള കാത്തിരിപ്പിലാണവർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP