Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വീട്ടുകാരുടെ എതിർപ്പ് രഹസ്യഭാര്യയെ അറിയിച്ചപ്പോൾ ബ്ലെയ്ഡ് എടുത്ത് കൈമുറിക്കാനൊരുങ്ങി; തടയാൻ ശ്രമിക്കുമ്പോൾ മുറിഞ്ഞത് ഭർത്താവിന്റെ ജനനേന്ദ്രീയം; എട്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ ലിംഗം വീണ്ടെടുത്തു; ജാമ്യത്തിലിറങ്ങിയ യുവതി ഹൈക്കോടതിയിൽ പോയത് വെറുതെയായില്ല; കുറ്റിപ്പുറത്തെ ലോഡ്ജിലെ ജനനേന്ദ്രീയം മുറിച്ച കേസിൽ സൂപ്പർ ക്ലൈമാക്സ്; ഇർഷാദിനെ ഹൈറുന്നീസ സ്വന്തമാക്കിയത് ഇങ്ങനെ

വീട്ടുകാരുടെ എതിർപ്പ് രഹസ്യഭാര്യയെ അറിയിച്ചപ്പോൾ ബ്ലെയ്ഡ് എടുത്ത് കൈമുറിക്കാനൊരുങ്ങി; തടയാൻ ശ്രമിക്കുമ്പോൾ മുറിഞ്ഞത് ഭർത്താവിന്റെ ജനനേന്ദ്രീയം; എട്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ ലിംഗം വീണ്ടെടുത്തു; ജാമ്യത്തിലിറങ്ങിയ യുവതി ഹൈക്കോടതിയിൽ പോയത് വെറുതെയായില്ല; കുറ്റിപ്പുറത്തെ ലോഡ്ജിലെ ജനനേന്ദ്രീയം മുറിച്ച കേസിൽ സൂപ്പർ ക്ലൈമാക്സ്; ഇർഷാദിനെ ഹൈറുന്നീസ സ്വന്തമാക്കിയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കുറ്റിപ്പുറം: തിരുവനന്തപുരത്ത് സ്വാമി ഗംഗേശാനന്ദ തീർത്ഥപാദരുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തിന്റെ അലയൊലികൾ അടങ്ങുന്നതിന് മുമ്പാണ് കുറ്റിപ്പുറത്തെ ജനനേന്ദ്രീയം മുറിക്കലും ചർച്ചയായത്. എല്ലാം മനസ്സിലുറപ്പിച്ചാണ് പെരുമ്പാവൂരിൽനിന്ന് ഹൈറുന്നീസ കുറ്റിപ്പുറത്തെത്തിയത്. മറ്റൊരു വിവാഹത്തിന് തയ്യാറെടുത്ത ഭർത്താവിന്റെ ജനനേന്ദ്രിയമാണ് രഹസ്യ ഭാര്യ മുറിച്ചത്. പിന്നീട് വിദഗ്ദ ചികിൽസയിലൂടെ ജനനേന്ദ്രീയം തുന്നിച്ചേർത്തു. എല്ലാം മംഗളമായപ്പോൾ രഹസ്യ ഭാര്യയെ കോടതിയുടെ പിന്തുണയോടെ സ്വന്തമാക്കുകയാണ് ഇർഷാദ്. മലപ്പുറം തിരൂരിനടുത്ത പുറത്തൂർ കാവിലക്കാട് ബാവാക്കാെന്റ പുരയ്ക്കൽ ഇർഷാദും(27) പെരുമ്പാവൂർ പൊതിയിൽ ഹൈറുന്നീസ(30)യും ഇനി ജീവിത പങ്കാളികൾ.

കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയത്തിന് മുറിവേറ്റ സംഭവത്തിലുൾപ്പെട്ട ഇർാദും ഹൈറുന്നീസയും ഒന്നിച്ചുജീവിക്കാൻ ആഗ്രഹിക്കുന്നതായി ഹൈക്കോടതിയെ ബോധിപ്പിക്കുകയായിരുന്നു. യുവാവിനെ വീട്ടുകാർ തടഞ്ഞുവെച്ചിരിക്കയാണെന്നുകാണിച്ച് ഹൈറുന്നീസ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണിത്. സെപ്റ്റംബർ 21-നാണ് കുറ്റിപ്പുറത്തെ ലോഡ്ജിൽ ഇർഷാദിന് ജനനേന്ദ്രിയത്തിൽ മുറിവേറ്റത്. വിവാഹവാഗ്ദാനം നൽകി വഞ്ചിക്കാൻ ശ്രമിച്ചതിന് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചതിന് കേസായി. സംഭവത്തിൽ അറസ്റ്റിലായ യുവതി ജാമ്യത്തിലിറങ്ങിയാണ് ഹൈക്കോടതിയെ സമീപിച്ചത്.

ജനനേന്ദ്രിയത്തിലെ മുറിവ് അബദ്ധത്തിൽ പറ്റിയതാണെന്നും യുവതി മുറിച്ചതല്ലെന്നും യുവാവ് കോടതിയിൽ ബോധിപ്പിച്ചു. യുവതിയുടെകൂടെ ജീവിക്കാനാണ് ആഗ്രഹമെന്ന് അറിയിച്ചതിനെത്തുടർന്ന് കോടതി യുവാവിനെ സ്വന്തം ഇഷ്ടപ്രകാരം പോകാൻ അനുവദിച്ചു. വിവാഹിതരാണെന്നും യുവാവിനെ വീട്ടുകാർ തടഞ്ഞുവെച്ചിരിക്കയാണെന്നുമാണ് യുവതി ഹേബിയസ് കോർപ്പസ് ഹർജിയിൽ ബോധിപ്പിച്ചത്. ഏപ്രിൽ 12-ന് പാലക്കാട്ട് ഒരു ഖാസിയുടെ കാർമികത്വത്തിൽ വിവാഹം നടന്നെന്ന് യുവതി ബോധിപ്പിച്ചു. വൈകാതെ യുവാവ് കുവൈത്തിൽ പോയി. തിരികെ നാട്ടിലെത്തിയപ്പോൾ യുവാവും യുവതിയും കുറ്റിപ്പുറത്തെ ലോഡ്ജിൽ മുറിയെടുത്തു.

വീട്ടുകാരുടെ എതിർപ്പ് മാറിയില്ലെന്ന് യുവാവ് അറിയിച്ചു. വിഷമംമൂലം യുവതി ബ്ലെയിഡെടുത്ത് കൈമുറിക്കാനൊരുങ്ങി. അത് തടയവേയാണ് തനിക്ക് മുറിവേറ്റതെന്നാണ് യുവാവ് കോടതിയെ അറിയിച്ചത്. ഇത് കോടതി അംഗീകരിക്കുകയായിരുന്നു. ജനനേന്ദ്രീയം മുറിഞ്ഞ് ആശുപത്രിയിൽ ആയിരുന്നപ്പോഴും ഇർഷാദ് ഹൈറുന്നീസയെ തള്ളി പറഞ്ഞിരുന്നില്ല. ജനനേന്ദ്രിയം സ്വയം മുറിച്ചതാണെന്നും പരാതിയില്ലെന്നുമാണ് ഇർഷാദ് പൊലീസിനോട് പറഞ്ഞത്. എന്നാൽ പൊലീസ് ഇത് വിശ്വസിച്ചില്ല. ഒപ്പമുണ്ടായിരുന്ന യുവതിയെ ചോദ്യം ചെയ്തപ്പോൾ സത്യം പുറത്തായി. താനാണ് മുറിച്ചതെന്ന് ഹൈറുന്നീസ പൊലീസിന് മൊഴി നൽകി. പ്രണയം കൂടിയതിലുള്ള പ്രതികാരം. 'ഭർത്താവ് കൈവിട്ടുപോകാതിരിക്കാൻ..' വേണ്ടിയെടുത്ത അവസാന കരുതലാണിതെന്നും പറഞ്ഞു. ഇതോടെയാണ് കേസായതും യുവതിയെ അറസ്റ്റ് ചെയ്തതും.

ആദ്യ ഭർത്താവിന്റെ ദുർനടപ്പ് സഹിക്കാതെയാണ് ഹൈറുന്നിസ വിവാഹ മോചനം തേടിയത്. ആക്രമണത്തിനിരയായ ഇർഷാദിന്റെ നാട്ടിലേക്കായിരുന്നു പെരുമ്പാവൂരിൽ നിന്ന് ഹൈറുന്നീസയെ ആദ്യം വിവാഹം ചെയ്തുകൊണ്ടുവന്നത്. വിവാഹമോചനം നേടിയ യുവതിയുടെ മൊബൈൽ നമ്പറിലേക്ക് ഇർഷാദിന്റെ വിളിയെത്തി. ഇതോടെ പ്രണയം തുടങ്ങി. ഹൈറുന്നീസയ്ക്ക് ഇർഷാദിനെക്കാൾ പ്രായക്കൂടുതലുണ്ടായിരുന്നു. പക്ഷേ അകലാൻ മനസ്സ് സമ്മതിക്കില്ലെന്നായപ്പോൾ രഹസ്യമായി വിവാഹം രജിസ്റ്റർ ചെയ്തു. എന്നാൽ ഇർഷാദ് ചതിക്കാനൊരുങ്ങുന്നുവെന്ന് യുവതി തിരിച്ചറിഞ്ഞു. ഇർഷാദ് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാനൊരുങ്ങിയതോടെ അവൾ കത്തിയെടുത്തു. വിദേശത്തുള്ള ഇർഷാദ് നാട്ടിലെത്തിയപ്പോൾ വിവാഹത്തിൽനിന്ന് പിന്മാറാൻ ആവശ്യപ്പെട്ടു. വീട്ടുകാരുടെ എതിർപ്പിനെ കുറിച്ചായിരുന്നു ഇർഷാദിന് പറയാനുണ്ടായിരുന്നത്. ഇതിനിടെയാണ് ജനനേന്ദ്രീയം മുറിഞ്ഞത്.

സ്വയം മുറിച്ചതാണെന്ന ഇർഷാദിന്റെ ആദ്യമൊഴിയാണ് പൊലീസിനെ കുഴക്കിയത്. ഭർത്താവ് കൈവിട്ടു പോകാതിരിക്കാൻ കൃത്യം നടത്തിയെന്ന് ഹൈറുന്നീസ പൊലീസിനോട് സമ്മതിച്ചെങ്കിലും ഇർഷാദ് നിലപാട് മാറ്റിയില്ല. എന്നിട്ടും യുവതിക്കെതിരെ വധശ്രമത്തിന് കേസ് എടുത്ത കുറ്റിപ്പുറം പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. യുവതിക്കെതിരെ വധ ശ്രമത്തിനാണ് കുറ്റിപ്പുറം പൊലീസ് കേസെടുത്തത്. സംഭവം നടന്ന ടൂറിസ്റ്റ് ഹോമിലെ മാനേജറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് യുവതിയെ പ്രതിയാക്കി പൊലീസ് കേസെടുത്തത്. ഹൈക്കോടതിയിൽ ഇർഷാദ് നടത്തിയ വെളിപ്പെടുത്തലോടെ ഈ കേസ് അസ്ഥാനത്താകും. ഇർഷാദിന്റെ ജനനേന്ദ്രിയം എട്ടുമണിക്കൂർ നീണ്ട അപൂർവ ശസ്ത്രക്രിയയിലൂടെ ആസ്റ്റർ മിംസിലെ ഡോക്ടർമാർ കൂട്ടിച്ചേർത്തിരുന്നു.

ആസ്റ്റർ മിംസ് പ്ലാസ്റ്റിക് ആൻഡ് റീകൺസ്ട്രക്ടീവ് സർജറി വിഭാഗം മേധാവിയും സീനിയർ കൺസൽറ്റന്റുമായ ഡോ. കൃഷ്്ണകുമാറിന്റെ നേതൃത്വത്തിൽ അടിയന്തര ശസ്ത്രക്രിയ നടത്തുകയായിരുന്നു. കഴിഞ്ഞ മാസം 21നാണ് 90 ശതമാനത്തിലധികം മുറിഞ്ഞ ജനനേന്ദ്രിയത്തോടെ ഇർഷാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിൽസ കഴിഞ്ഞ ശേഷമാണ് ഇരുവരും കോടതിയുടെ പിന്തുണയോടെ ഒന്നിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP