Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമേരിക്കയിലുള്ള മകന് അച്ഛനെ വേണ്ട; വിദേശത്തുള്ള മറ്റ് മക്കളും കൈമലർത്തി; കുവൈറ്റ് അച്ചായന് സ്‌നേഹം കൊണ്ട് സ്വീകരണമൊരുക്കി പത്താനാപുരം ഗാന്ധിഭവൻ; സ്വത്തുക്കൾ എഴുതി മാറ്റി മക്കൾ പുറത്താക്കിയ 90കാരനെ സ്‌നേഹവീട്ടിൽ എത്തിച്ച് പത്തനാപുരം പൊലീസ്

അമേരിക്കയിലുള്ള മകന് അച്ഛനെ വേണ്ട; വിദേശത്തുള്ള മറ്റ് മക്കളും കൈമലർത്തി; കുവൈറ്റ് അച്ചായന് സ്‌നേഹം കൊണ്ട് സ്വീകരണമൊരുക്കി പത്താനാപുരം ഗാന്ധിഭവൻ; സ്വത്തുക്കൾ എഴുതി മാറ്റി മക്കൾ പുറത്താക്കിയ 90കാരനെ സ്‌നേഹവീട്ടിൽ എത്തിച്ച് പത്തനാപുരം പൊലീസ്

അരുൺ ജയകുമാർ

പത്തനാപുരം: സ്വത്ത് കൈക്കലാക്കിയശേഷം മക്കൾ പുറത്താക്കിയ പത്തനാപുരം മാങ്കോട് സ്വദേശി കുവൈറ്റ് അച്ചായനെന്ന ജോൺ ശാമുവേലിന് പത്തനാപുരം ഗാന്ധിഭവൻ ആശ്വാസതണലാകും. മറുനാടൻ ഉൾപ്പെടെയുള്ള മാദ്ധ്യമങ്ങൾ നൽകിയ വാർത്തിയിൽ നിന്നാണ് ജോൺ ശാമുവേലിന്റെ കഥന കഥ ഗാന്ധിഭവന്റെ ശ്രദ്ധയിലെത്തിയത്.

കഴിഞ്ഞ ദിവസം തെരുവിൽ അലഞ്ഞ് തിരിഞ്ഞ് നടന്ന ജോൺ ശാമുവലിനെ പത്തനാപുരം പൊലീസ് സ്‌റ്റേഷനിലേക്ക് കൂട്ടികൊണ്ട്‌പോവുകയായിരുന്നു. തുടർന്ന് വിവരങ്ങൾ തിരക്കിയപ്പോൾ് തന്റെ സ്വത്തുക്കൾ കൈക്കലാക്കിയ ശേഷം മക്കൾ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസിനോട് പറയുകയായിരുന്നു. പിന്നീട് കൈവശമുണ്ടായിരുന്ന ഒരു പരാതി കാണിക്കുകയായിരുന്നു. തന്നെ മക്കൾ നോക്കുന്നില്ലെന്ന് കാണിച്ച് മനുഷ്യാവകാശ കമ്മീഷനിൽ നൽകിയ പരാതിയുടെ പകർപ്പാണ് കൈവശമുണ്ടായിരുന്നത്.

പിന്നീട് ഇദ്ദേഹത്തിന്റെ വീടുമായി ബന്ധപ്പെട്ടുവെങ്കിലും മക്കളെല്ലാം വിദേശത്താണെന്നാണ് അറിയാൻ കഴിഞ്ഞതെന്നും ഇവരെകുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷിച്ച് വരികയാണെന്നും പത്തനാപുരം സബ്ഇൻസ്‌പെക്ടർ പ്രവീൺ മറുനാടനോട് പറഞ്ഞു. മക്കളുമായി അടുത്ത ചിലരോട് തിരക്കിയപ്പോൾ അച്ഛൻ ജോൺ ശാമുവേലിനെ സംരക്ഷിക്കാൻ താൽപര്യമില്ലെന്നാണ് അറിയാൻ കഴിഞ്ഞതെന്നും എസ്‌ഐ പറയുന്നു. പിന്നീടാണ് സ്‌റ്റേഷനിലെ രണ്ട് പൊലീസുകാരുടെ കൈവശം ശുപാർശകത്തുൾപ്പടെ നൽകി ജോൺ ശാമുവേലിനെ ഗാന്ധിഭവനിലേക്ക് എത്തിക്കുകയായിരുന്നു.

പിന്നീട് ഗാന്ധിഭവൻ അധികൃതർ 90 പിന്നിട്ട ജോൺ ശാമുവേലിനോട് പല കാര്യങ്ങളും ചോദിച്ച് മനസ്സിലാക്കാൻ ശ്രമിച്ചുവെങ്കിലും ജോൺ ശാമുവേൽ പറയുന്നത് പലതും മുറിഞ്ഞ വാക്കുകളായിരുന്നു. മക്കൾ നോക്കുന്നില്ലെന്നും ഇവരെ ശിക്ഷിക്കണമെന്നുമാണ് ഇപ്പോൽ ഈ പിതാവിന്റെ ആവശ്യം.എന്തായാലും മക്കളുടെ അടുത്തേക്ക് തിരികെപോകാൻ താൽപര്യമില്ലെന്നുമാണ് ഇയാൾ പറയുന്നതെന്നും ഗാന്ധിഭവൻ അധികൃതർ മറുനാടൻ മലയാളിയോട് പറഞ്ഞു.

മക്കളെ നല്ല നിലയ്ക്ക് എത്തിച്ച അച്ഛനാണ് കുവൈറ്റ് അച്ചായൻ എന്ന ജോൺ ശാമുവേൽ. മണ്ണിൽ പൊന്ന് വിളയിച്ച് ലക്ഷങ്ങളുണ്ടാക്കിയ അച്ചായന്റെ കഥ നാട്ടുകാർക്കും അറിയാം. സമ്പന്നരായ മക്കൾ സ്വത്ത് എഴുതി വാങ്ങി തെരുവിൽ ഉപേക്ഷിച്ച വയോധികന് രാത്രി തലചായ്ക്കാൻ ആശ്രയം കടത്തിണ്ണ മാത്രമായിരുന്നു. ഗാന്ധിഭവനിലെത്തുന്നതിന് മുൻപ് തെരുവിൽ അലഞ്ഞ് നടന്നിരുന്ന ജോൺ സാമുവലിന്റെ കഥ കഴിഞ്ഞ ദിവസം മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു.

മാങ്കോട് തൈവടക്കേതിൽ വീട്ടിൽ കുവൈത്ത് അച്ചായന്റെ ദുരിത കഥ മക്കൾക്ക് സ്വത്ത് എഴുതി നൽകുന്ന മാതാപിതാക്കൾക്കുള്ള പാഠമാണ്. ഭാര്യ മറിയാമ്മയ്‌ക്കൊപ്പം മണ്ണിൽ പൊന്ന് വിളയിച്ച് ജീവിതം കരുപ്പിടിപ്പിച്ചു. നാല് മക്കളും ജനിച്ചു. തങ്ങൾക്ക് ലഭിക്കാതിരുന്ന വിദ്യാഭ്യാസം അവർക്ക് കുവൈറ്റ് അച്ചായൻ ഉറപ്പാക്കി.ഉന്നത വിദ്യാഭ്യാസം നേടിയ മക്കൾ അമേരിക്കയിലുൾപ്പെടെ ഉയർന്ന നിലയിൽ ജീവിക്കുന്നു. ഇതിനിടയിൽ പിതാവിന്റെ ഉടമസ്ഥതയിലുള്ള വസ്തുവും വീടും മക്കൾ എഴുതിവാങ്ങി. ഇതോടെയാണ് പരാതിയുമായി എത്തിയത്.ശിഷ്ടകാലം മക്കളോടൊപ്പം ജീവിക്കണമെന്നായരുന്നു ആഗ്രഹം.

രണ്ടുവർഷം മുമ്പ് ഭാര്യ മറിയാമ്മ മരിച്ചതോടെയാണ് മക്കളും മരുമക്കളും ചേർന്ന് തന്നെ ഒഴിവാക്കാൻ തുടങ്ങിയതെന്ന് ജോൺ ശാമുവേൽ പറയുന്നു. വീട്ടിൽനിന്ന് പുറത്താക്കിയതോടെ കുറച്ച് ദിവസമായി പത്തനാപുരത്തെ കടത്തിണ്ണകളിലായിരുന്നു അന്തിയുറക്കം. ആരെങ്കിലും അറിഞ്ഞു ഭക്ഷണം നൽകിയാൽ വാങ്ങി കഴിക്കും.ഇതായിരുന്നു അവസ്ഥ. പിന്നീടാണ് തെരുവിൽ അലഞ്ഞ് നടന്ന ഇദ്ദേഹത്തെ പത്തനാപുരം പൊലീസ് ഗാന്ധിഭവനിൽ എത്തിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP