Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രതിപക്ഷ നേതാവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി പത്രപ്രവർത്തകനെന്ന വ്യാജേന ഡൽഹി യൂണിയൻ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്തത് മുൻ ഭരണസമിതിയുടെ അഴിമതി മറയ്ക്കാനോ? സർക്കാർ നൽകിയ 25 ലക്ഷം സ്വന്തം അക്കൗണ്ടിലാക്കി പലിശ തട്ടിയെടുത്തെന്നും ഭരണസമിതിക്കെതിരെ ആരോപണം; ഡൽഹിയിലെ പത്രക്കാരുടെ അഴിമതിയിൽ വിഴുപ്പലക്ക് തുടരുന്നു; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഒരു വിഭാഗം

പ്രതിപക്ഷ നേതാവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി പത്രപ്രവർത്തകനെന്ന വ്യാജേന ഡൽഹി യൂണിയൻ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്തത് മുൻ ഭരണസമിതിയുടെ അഴിമതി മറയ്ക്കാനോ? സർക്കാർ നൽകിയ 25 ലക്ഷം സ്വന്തം അക്കൗണ്ടിലാക്കി പലിശ തട്ടിയെടുത്തെന്നും ഭരണസമിതിക്കെതിരെ ആരോപണം; ഡൽഹിയിലെ പത്രക്കാരുടെ അഴിമതിയിൽ വിഴുപ്പലക്ക് തുടരുന്നു; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഒരു വിഭാഗം

ന്യൂഡൽഹി: പത്രപ്രവർത്തക യൂണിയൻ തെരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനലിനെ ജയിപ്പിക്കാൻ പ്രതിപക്ഷനേതാവിന്റെ പേഴ്‌സണൽ സ്റ്റാഫംഗം ഡൽഹിയിൽ പറന്നിറങ്ങി വോട്ടുചെയ്തു. സർക്കാർ ശമ്പളം പറ്റുന്ന ധനസമോദാണ് ഇപ്പോഴും പഴയ ജോലിയുടെ ഹാങ്ഓവറിൽ പഴയ സുഹൃത്തുക്കളെ വിജയിപ്പിക്കാൻ നേരിട്ടിറങ്ങിയത്. കെയുഡബ്‌ളിയുജെ ഡൽഹി ഘടകത്തിന്റെ മുൻ ഖജാൻജി കൂടിയായിരുന്നു ഇദ്ദേഹം.

ന്യൂഡൽഹിയിൽ നിന്നു ജോലി മാറിപ്പോയവരും, സ്വകാര്യ പി ആർ ഏജൻസിയിൽ ജോലിയുള്ളവരും സിനിമാതിരക്കഥ എഴുതുന്നവരുമാണ് ഡൽഹിയിലെ പത്രപ്രവർത്തക യൂണിയനെ ഇത്തവണ തിരഞ്ഞെടുത്തിരിക്കുന്നത്. ഇതിനായി ഔദ്യോഗിക യൂണിയൻ ഭാരവാഹികൾ വിമാനടിക്കറ്റു നല്കി ഇവരെ ഡൽഹിയിൽ വരുത്തുകയായിരുന്നു. സംഘടനയുടെ നെറ്റിയിൽ പേരെഴുതിയാൽ മാത്രം പേരിൽ മാത്രം മതി വർക്കിങ് ജേർണലിസ്റ്റ് സംഘടനയാവുമെന്നാണ് ഇവർ നൽകുന്ന സന്ദേശം.

മുൻപെങ്ങുമില്ലാത്ത വീറും വാശിയുമായിരുന്നു ഇത്തവണ ഡൽഹി പത്രപ്രവർത്തകയൂണിയൻ തെരഞ്ഞെടുപ്പിൽ. സമവായത്തിലൂടെ ഭാരവാഹികളെ തെരഞ്ഞെടുത്തുകൊണ്ടിരുന്ന ഡൽഹി ഘടകത്തിൽ ഇപ്പോൾ ചേരിതിരിഞ്ഞ് പടവെട്ടുന്ന ഗ്രൂപ്പുകളെയാണ് കാണാനാവുക. തെരഞ്ഞെടുപ്പു കഴിഞ്ഞ ശേഷവും ഈ പടലപ്പിണക്കങ്ങൾ കൂടി വരികയാണ്. പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും ഇതിൽ പെട്ട് അലങ്കോലമായി. സ്ഥാനമൊഴിഞ്ഞ കമ്മിറ്റി അവതരിപ്പിച്ച വരവു ചെലവു കണക്കിൽ അപൂർണ്ണമെന്ന് ആരോപിച്ച് പകുതിയോളം അംഗങ്ങൾ ഇറങ്ങിപ്പോകുന്നതു വരെയെത്തി ബഹളം.

2014ൽ അധികാരമേറിയ സമിതി തന്നെയാണ് രണ്ടു ടേം പൂർത്തിയാക്കി കഴിഞ്ഞ ദിവസം സ്ഥാനമൊഴിഞ്ഞത്. സംഘടനയുടെ വാർഷിക കണക്കുകൾ അവതരിപ്പിക്കേണ്ടത് എല്ലാവർഷവും ഏപ്രിൽ മാസം വിളിച്ചു കൂട്ടുന്ന ജനറൽ ബോഡിയിലാണ്. എന്നാൽ കഴിഞ്ഞ രണ്ടു വർഷമായി ജനറൽ ബോഡി ചേരാനോ വാർഷിക കണക്കുകൾ അവതരിപ്പിക്കാനോ കഴിഞ്ഞ രണ്ടുവർഷക്കാലമായി ഈ ഭരണസമിതി തയ്യാറാകാത്തതാണ് ഡൽഹിയിൽ ഭിന്നതയ്ക്ക് കാരണമായത്.

സംസ്ഥാന സർക്കാർ ഗ്രാൻഡായി നല്കിയ 25 ലക്ഷം രൂപ ഭരണസമിതി ഭാരവാഹികൾ വകമാറ്റി ചെലവാക്കിയെന്നും പലിശയിനത്തിൽ ലഭിച്ച ലക്ഷക്കണക്കിനു തുക അടിച്ചുമാറ്റിയെന്നുമാണ് ഇവർക്കെതിരേ ഉയരുന്ന പ്രധാന ആരോപണം. ഏഷ്യാനെറ്റ് ന്യൂസിലെ പ്രശാന്ത് രഘുവശം, ദേശാഭിമാനിയിലെ പ്രശാന്ത്, ഇപ്പോൾ പ്രതിപക്ഷനേതാവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായ ധനസുമോദ് എന്നിവരായിരുന്നു അന്ന് പ്രധാന പദവികളിൽ. 2014ൽ ധനസുമോദ് ഡൽഹി വിട്ടപ്പോൾ ട്രഷററായി മാതൃഭൂമിയിലെ മണികണ്ഠൻ എത്തി.

ഡൽഹിയിൽ മലയാളി പത്രപ്രവർത്തകരുടെ കൂട്ടായ്മയ്ക്കായി പ്രസ്്ക്‌ളബ്ബ് രൂപീകരിക്കുന്നതിനായാണ് 25 ലക്ഷം രൂപ സംസ്ഥാന സർക്കാർ അനുവദിക്കുന്നത്. 25 ലക്ഷം രൂപയുടെ ചെക്ക് അന്നത്തെ ഭാരവാഹികൾ കൈപ്പറ്റി എങ്കിലും പ്രോജക്ടിന്റെ തുടർപ്രവർത്തനങ്ങൾ ഒന്നും നടന്നില്ല. ബാങ്കിൽ നിക്ഷേിച്ച ഈ തുകയാണ് പിന്നീട് ഒട്ടേറെ തിരിമറികൾക്ക് വിധേയമാകുന്നുത്. ഫെഡറൽ ബാങ്കിൽ ഫിക്‌സഡ് ഡിപ്പോസിറ്റു ചെയ്തിരുന്ന ഈ തുക കാലാവധി തീരും മുമ്പേ ചെറിയ തുകകളായി മാറ്റിയന്നും ഈ തുക ഭാരവാഹികൾ വ്യക്തിപരമായ ആവശ്യങ്ങൾക്ക് വിനിയോഗിച്ചുവെന്നുമാണ് പരാതി ഉണ്ടായിരിക്കുന്നത്. നല്ലൊരു ലക്ഷ്യത്തിനായി സർക്കാർ അനുവദിച്ച തുക കുടുംബമേളകളും മറ്റ് ഉല്ലാസപരിപാടികളും നടത്താൻ വിനിയോഗിച്ചന്നും ഇവർ ആരോപിക്കുന്നു. ഈ തുകയിൽ പലവട്ടം ഇടപാടു നടന്നതിനാൽ സംഘടനയ്ക്ക് പലിശ ഇനത്തിൽ ലഭിക്കേണ്ട ലക്ഷങ്ങൾ ഭാരവാഹികൾ സ്വന്തം പോക്കറ്റിലാക്കിയന്നും ആരോപിക്കുന്നു.

ഔദ്യോഗികപക്ഷത്തിന്റെ വിശദീകരണത്തിൽ എതിർ പക്ഷം തൃപ്തരല്ല. സർക്കാർ തന്ന ഫണ്ട് ഉൾപ്പെടെ ഓഡിറ്റിങ്ങിന് വിധേയമാക്കണമെന്നാണ് ആവശ്യം. നിലവിൽ ബാങ്ക് അക്കൗണ്ടിലുള്ള തുക വെളിപ്പെടുത്തണമെന്നും ആവശ്യമുണ്ട്. ഇതു കൂടാതെ ഭാരവാഹികളുടെ അക്കൗണ്ടുകളിലേയ്ക്കും തുക വകമാറ്റിയെന്നും എതിർ പക്ഷം ആരോപിക്കുന്നു. വർഷങ്ങൾക്ക് മുമ്പ് സുവനീർ ഇനത്തിൽ ഒന്നരലക്ഷത്തോളം രൂപ പിരിച്ചെടുത്തിരുന്നത് എവിടെയാണെന്നും ഇവർ ചോദി്ക്കുന്നു. വ്യവസായ പ്രമുഖരായിരുന്ന എം എ യൂസഫലി, മുത്തൂറ്റ് തുടങ്ങിയവരിൽ നിന്നൊക്കെ അന്ന് പരസ്യത്തിനായി തുക സമാഹരിച്ചിരുന്നു. ഇതിന്റെ കണക്കുംഅപ്രത്യക്ഷമായി. ചിലരുടെ സാലറി അക്കൗണ്ടുകളിലാണ് ഈ പണം ചെന്നതെന്നും ഇവർ ആരോപിക്കുന്നു.

ഇതിന്റെ യ്ഥാർത്ഥ സ്ഥിതി അറിയുന്നതിനായി സർക്കാർ നല്കിയ ഗ്രാൻഡിനെ കുറിച്ചുള്ള വിശദാംശങ്ങൾക്കായി ധനവകുപ്പിൽ വിവരാവകകാശ നിയമപ്രകാരം സമീപിച്ചിരിക്കുകയാണ് അംഗങ്ങളിൽ ചിലർ. രേഖകൾ് സഹിതം വിജിലൻസിന് പരാതി നല്കാനാണ് പരിപാടി.സാമ്പത്തിക ആരോപണങ്ങൾ നിലനിൽക്കെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെടുന്നത്. ജനറൽ ബോഡി പോലും ചേരാതെ എങ്ങിനെ തെരഞ്ഞെടുപ്പു പ്രഖ്യാപിക്കാനാകും എന്ന സാങ്കേതിക പ്രശ്‌നം അന്നേ ചിലർ ഉന്നയിച്ചിരുന്നു. അതോടൊപ്പമാണ് വോട്ടു സമാഹരിക്കാൻ പത്രപ്രവർത്തകരല്ലാത്തവരെ വിമാനടിക്കറ്റു നല്കി വോട്ടു ചെയ്യാൻ എത്തിച്ച സംഭവം ഉണ്ടാകുന്നത്. ഔദ്യോഗിക പാനലിന്റെ വിജയം ഉറപ്പു വരുത്താനാണ് ഇതു ചെയ്തത്. പ്രതിപക്ഷ നേതാവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി എന്ന് ഗസറ്റഡ് പദവിയിലിരുന്നുകൊണ്ട് സർക്കാർ ശമ്പളം വാങ്ങിയാണ് ധനസുമോദ് പത്രപ്രവർത്തക യൂണിയൻ ഭാരവാഹി തെരഞ്ഞെടുപ്പിൽ വോട്ടു ചെയതത്. പത്രപ്രവർത്തകരല്ലാത്തവരെ വോട്ടു ചെയ്യാൻ അനുവദിച്ചതിനെതിരേ വരണാധികാരിക്ക് ഒരു വിഭാഗം പരാതിയും നല്കിയിട്ടുണ്ട്.

ഡൽഹിയിലെ പത്രക്കാർക്കിടയിലെ പടലപ്പിണക്കങ്ങളാണ് ഇപ്പോൾ വാട്‌സ് അപിലും സോഷ്യൽ മീഡിയകളിലും പരക്കുന്നത്. നീതിയക്കും ന്യായത്തിനും അനീതിക്കും അക്രമത്തിനും എതിരേ വായിട്ടലയ്ക്കുന്നവർ പരസ്പരം പഴിചാരുന്ന അവസ്ഥ. പത്രക്കാരുടെ രാഷ്ട്രീയമായ കാഴ്ചപ്പാടുകളും വ്യക്തിപരമായ ഭിന്നതകളും ഇതിനു പിന്നിലുണ്ടെന്നും വിലയിരുത്തുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP