Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മന്ത്രിമാർ പറഞ്ഞാലും കുലുങ്ങാത്ത ഹുങ്കിന്റെ പിറകിൽ മുതലാളിയുടെ സ്ഥാപനത്തിലെ ഉന്നത രാഷ്ട്രീയക്കാരുടെ നിക്ഷേപമോ? രണ്ട് നേഴ്‌സുമാരെ ജോലിക്കെടുക്കാതിരിക്കാൻ ആശുപത്രി തന്നെ അടച്ചു പൂട്ടാൻ ഉറച്ച് ചേർത്തലയിലെ കെവി എം ആശുപത്രി; നീക്കം നാട്ടുകാരെ നേഴ്‌സുമാർക്കെതിരെ തിരിക്കാൻ മാത്രം; പതറാതെ സമരവുമായി മുന്നോട്ടെന്ന് യുഎൻഎ

മന്ത്രിമാർ പറഞ്ഞാലും കുലുങ്ങാത്ത ഹുങ്കിന്റെ പിറകിൽ മുതലാളിയുടെ സ്ഥാപനത്തിലെ ഉന്നത രാഷ്ട്രീയക്കാരുടെ നിക്ഷേപമോ? രണ്ട് നേഴ്‌സുമാരെ ജോലിക്കെടുക്കാതിരിക്കാൻ ആശുപത്രി തന്നെ അടച്ചു പൂട്ടാൻ ഉറച്ച് ചേർത്തലയിലെ കെവി എം ആശുപത്രി; നീക്കം നാട്ടുകാരെ നേഴ്‌സുമാർക്കെതിരെ തിരിക്കാൻ മാത്രം; പതറാതെ സമരവുമായി മുന്നോട്ടെന്ന് യുഎൻഎ

മറുനാടൻ മലയാളി ബ്യൂറോ

ചേർത്തല: നഴ്‌സുമാരുടെ സമരത്തിൽ നിന്ന് രക്ഷപ്പെടാൻ ചേർത്തല കെവി എം ആശുപത്രി പ്രവർത്തനം അവസാനിപ്പിക്കുന്നു. ആശുപത്രിക്കു മുന്നിൽ രണ്ടു മാസമായി തുടരുന്ന നഴ്‌സുമാരുടെ സമരം ഒത്തുതീർപ്പാക്കാൻ തോമസ് ഐസക്, പി.തിലോത്തമൻ എന്നിവരുടെയും കലക്ടർ ടി.വി.അനുപമയുടെയും നേതൃത്വത്തിൽ ബുധനാഴ്ച നടത്തിയ ചർച്ച വിജയിച്ചിരുന്നില്ല. മന്ത്രിമാരുടെ നിർദ്ദേശം പോലും ആശുപത്രി മാനേജ്‌മെന്റ് ചെവിക്കൊണ്ടില്ല. ഇതിനിടെയാണ് പുതിയ നീക്കം. നാട്ടുകാരെ നേഴ്‌സുമാരുടെ സമരത്തിന് എതിരാക്കാൻ മാത്രമാണ് ഇത്. ചികിൽസ നിഷേധിക്കുന്നുവെന്ന തോന്നലുണ്ടാക്കാനുള്ള ത്രം.

സമരത്തിനെ കണ്ടില്ലെന്ന് നടിക്കുന്ന ആശുപത്രി മാനേജ്‌മെന്റിന്റെ നടപടിക്കെതിരെ എഐവൈഎഫിന്റെ നേതൃത്വത്തിൽ ആശുപത്രി ചീഫ് മെഡിക്കൽ ഓഫിസറുടെ വീട്ടിലേക്കു രാത്രിയിൽ പ്രകടനം നടത്തുകയും ഇന്നലെ രാവിലെ കെവി എം ട്രസ്റ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങൾ തടയുകയും ചെയ്തിരുന്നു. തുടർന്നു ചേർന്ന ഡയറക്ടർ ബോർഡ് യോഗമാണ് ആശുപത്രി അടച്ചിടാൻ തീരുമാനിച്ചത്. നിയമാനുസൃതം പരിശീലനം പൂർത്തിയാക്കി സേവനം അവസാനിപ്പിച്ച രണ്ടു നഴ്‌സുമാരെ ജോലിയിൽ തിരിച്ചെടുക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നു ഡയറക്ടർ ഡോ. വി.വി.ഹരിദാസ് പറഞ്ഞു. മന്ത്രിമാരുൾപ്പെടെയുള്ളവരുടെ വാക്ക് പോലും മുഖവിലയ്‌ക്കെടുക്കുന്നില്ല.

350 കിടക്കകളുള്ള ആശുപത്രിയിൽ നിലവിൽ ചികിത്സയിലുള്ള രോഗികളെ ഡിസ്ചാർജ് ചെയ്യുന്ന മുറയ്ക്ക് ആശുപത്രി പ്രവർത്തനം അവസാനിപ്പിക്കുമെന്നാണ് മാനേജ്‌മെന്റ് പറയുന്നത്. രോഗികളെ ഇന്നലെ വൈകിട്ടോടെ ഡിസ്ചാർജ് ചെയ്തു തുടങ്ങി. ഇതോടെ നാട്ടുകാർ സമരത്തിന് എതിരാകും. അതിന് ശേഷം രാഷ്ട്രീയക്കാർ സമരത്തിൽ നിന്ന് പിന്മാറും. ഇതോടെ പൂട്ടിയ ആശുപത്രി തുറക്കാമെന്നാണ് മാനേജ്‌മെന്റിന്റെ കണക്ക് കൂട്ടൽ. ഉന്നത രാഷ്ട്രീയ ബന്ധങ്ങൾ ആശുപത്രിക്കുണ്ട്. ചില രാഷ്ട്രീയക്കാർക്ക് നിക്ഷേപവും ഇവിടെയുണ്ടെന്ന് അക്ഷേപമുണ്ട്. ഇതിന്റെ കരുത്തിലാണ് കടുത്ത തീരുമാനത്തിന് മാനേജ്‌മെന്റ് തയ്യാറെടുക്കുന്നത്.

അതേസമയം, സമരം കൂടുതൽ ശക്തമാക്കി മുന്നോട്ടുപോകുമെന്നു യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. ആശുപത്രി പ്രവർത്തനം അവസാനിപ്പിക്കുന്നതായ പ്രചാരണം മാനേജ്‌മെന്റിന്റെ ഗൂഢതന്ത്രമാണെന്ന് അസോസിയേഷൻ യൂണിറ്റ് പ്രസിഡന്റ് ജിജി ജേക്കബ് പറഞ്ഞു. സംഘടനാ പ്രവർത്തനം നടത്തിയതിന് രണ്ട് നഴ്‌സുമാരെ പിരിച്ചുവിട്ടതിൽ ഉൾപ്പടെ പ്രതിഷേധിച്ച്‌കൊണ്ടുള്ള യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ സംഘടിപ്പിക്കുന്ന നിരാഹാര സമരംത്തിന് എല്ലാ വിഭാഗത്തിന്റേയും പിന്തുണ കിട്ടിയിരുന്നു. ചേർത്തലയിലെ സമീപവാസികളുടേയും നാട്ടുകാരുടേയുമെല്ലാം പിന്തുണ കിട്ടിയിട്ടും ഭൂരിഭാഗവും നഴ്‌സുമാർക്കൊപ്പമാണെന്ന് മനസ്സിലായിട്ടും പ്രതികാര നടപടികൾ തുടരുകയാണ്.ഇക്കഴിഞ്ഞ ആറാം തീയതി സമരക്കാർക്ക് പിന്തുണ പ്രഖ്യാപിച്ച് സമീപവാസികൾ പ്രാദേശിക ഹർത്താലും നടത്തിയിരുന്നു. മന്ത്രി തോമസ് ഐസക് വരെ നേരിട്ട് വന്ന് ചർച്ച നടത്തിയിട്ടും ഒന്നും കരാറായി ഒപ്പിടാൻ കഴിയില്ലെന്നാണ് അധികൃതരുടെ പക്ഷം.

സംഘടന പ്രവർത്തനം നടത്തിയതിന് പിരിച്ച് വിട്ട രണ്ട് നഴ്‌സുമാരെ തിരിച്ചെടുക്കുക. ഡ്യൂട്ടി സമയം ക്രമീകരിക്കുക, 2013ൽ പ്രഖ്യാപിച്ച ശമ്പളം മുതൽ ഇങ്ങോട്ടുള്ളത് മുൻകാല പ്രാബല്യത്തിൽ നൽകുക എന്നിവയാണ് നഴ്‌സുമാരുടെ ആവശ്യം. എന്നാൽ ഇതിൽ ഒന്നുപോലും അംഗീകരിക്കാൻ മാനേജ്‌മെന്റ് തയ്യാറാകുന്നില്ലെന്നതാണ് സംങ്കടകരമായ അവസ്ഥ.നഴ്‌സുമാർ സമരം ആരംഭിച്ചിട്ട് 57 ദിവസവും നിരാഹാര സമരം ആരംഭിച്ചിട്ട് 8 ദിവസവുമാകുന്നു. എത്രയും വേഗം പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നാണ് നഴ്‌സിങ്ങ് സംഘടന ആവശ്യപ്പെടുന്നത്.

ചേർത്തലയിൽ ജനങ്ങൾ ഏറെ ആശ്രയിക്കുന്ന പ്രധാന ആശുപത്രിയാണ് കെ വി എം. അതിനാൽ തന്നെ സമരം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ജനങ്ങളും ആവശ്യപ്പെടുന്നുണ്ട്. നഴ്‌സുമാരുടെ ആവശ്യങ്ങൾ ന്യായമെന്ന് അറിയാവുന്ന പ്രാദേശിക രാഷ്ട്രീയ നേതൃത്വവും നഴ്‌സുമാർക്കൊപ്പമുണ്ട്. എന്നിട്ടും മാനേജ്‌മെന്റിന്റെ കടുംപിടിത്തം കൊണ്ടുമാത്രമാണ് സമരം അവസാനിക്കാത്തതെന്ന് യുഎൻഎയും നാട്ടുകാരും ഒരുപോലെ പറയുന്നു. ഇതിനിടെയാണ് ആശുപത്രി പൂട്ടുന്നത്. ഇതോടെ നാട്ടുകാർ സമരത്തിന് എതിരാകുമെന്നാണ് മാനേജ്‌മെന്റിന്റെ കണക്ക് കൂട്ടൽ.

ആശുപത്രിയിൽ നിന്നുള്ള പെരുമാറ്റവും വളരെ കുറഞ്ഞ ശമ്പളവുമാണ് ഇത്തരമൊരു സമരത്തിന് കാരണമായതെന്ന് യുഎൻഎ ആശുപത്രി യൂണിറ്റ് പ്രസിഡന്റായ നഴ്‌സ് ജിബി മറുനാടനോട് പറഞ്ഞു. 2013ൽ സർക്കാർ തലത്തിൽ ചർച്ച നടത്തി കൂട്ടി നൽകാൻ നിർദ്ദേശിച്ച ശമ്പളം പോലും നൽകാൻ ആശുപത്രിയുടമ വി വി ഹരിദാസ് തയ്യാറായിട്ടില്ല ഇതുവരെ. 8,750 രൂപ അടിസ്ഥാന ശമ്പളം നൽകണമെന്നായിരുന്നു നിർദ്ദേശം. ഇതിനൊപ്പം ആനുകൂല്യങ്ങളുംകൂടി ആയാൽ ജോലിയിൽ സ്ഥിരമാകുന്ന ഒരാൾക്ക് 14,000 രൂപയിൽ കൂടുതൽ ശമ്പളം കിട്ടുമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP