Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വാങ്ങുന്ന ശമ്പളത്തിൽ വൻ വ്യത്യാസമെങ്കിലും അടയ്‌ക്കേണ്ട നികുതിപ്പണം തുല്യം! വാർഷിക ശമ്പളം രണ്ടു ലക്ഷം വാങ്ങുന്ന ഓഫീസ് അറ്റൻഡന്റും 12 ലക്ഷത്തിലേറെ വാങ്ങുന്ന കലക്ടറും അടയ്‌ക്കേണ്ടത് ഒരേ തുക; തൊഴിൽ നികുതി ഘടന പൊളിച്ചെഴുതണമെന്ന ആവശ്യം ഉയരുമ്പോൾ കണ്ണടച്ച് അധികൃതരും

വാങ്ങുന്ന ശമ്പളത്തിൽ വൻ വ്യത്യാസമെങ്കിലും അടയ്‌ക്കേണ്ട നികുതിപ്പണം തുല്യം! വാർഷിക ശമ്പളം രണ്ടു ലക്ഷം വാങ്ങുന്ന ഓഫീസ് അറ്റൻഡന്റും 12 ലക്ഷത്തിലേറെ വാങ്ങുന്ന കലക്ടറും അടയ്‌ക്കേണ്ടത് ഒരേ തുക; തൊഴിൽ നികുതി ഘടന പൊളിച്ചെഴുതണമെന്ന ആവശ്യം ഉയരുമ്പോൾ കണ്ണടച്ച് അധികൃതരും

രഞ്ജിത് ബാബു

കണ്ണൂർ: ബ്രിട്ടീഷ് ഭരണകാലത്ത് ശിപായിമാരുടെ ശമ്പളം നന്നേ കുറവായിരുന്നു. ശിപായി ജോലിക്കായി അവർ നിയോഗിച്ചിരുന്നത് തദ്ദേശീയരേയുമായിരുന്നു. നൂറുരൂപയിൽ താഴെ മാത്രം മാസപ്പടിയുണ്ടായിരുന്ന ശിപായിയോട് ഒരു നാട്ടു പ്രമാണി തനിക്ക് ശമ്പളമെത്രയെന്ന് ചോദിച്ചു. ശിപായിയുടെ മറുപടി ഇങ്ങനെ: 'എനിക്കും സായിപ്പിനും കൂടി ആയിരം രൂപ. '

സ്വന്തം ശമ്പളം എത്രയെന്ന് പറയാൻ മടിയായതുകൊണ്ടാണ് അയാൾ ഇങ്ങനെ പറഞ്ഞത്. ശമ്പള കാര്യത്തിൽ കാലോചിതമായി മാറ്റം വന്നെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അടക്കേണ്ടുന്ന തൊഴിൽ നികുതിയുടെ കാര്യത്തിൽ ജില്ലാ കലക്ടറും ഓഫീഫ് അറ്റന്റന്റും തുല്യരാണ്. വാർഷിക ശമ്പളം 12 ലക്ഷത്തിലേറെ വാങ്ങുന്ന ജില്ലാ കലക്ടറും രണ്ടു ലക്ഷത്തിലധികം വാങ്ങുന്ന ഓഫീസ് അറ്റന്റന്റും അടക്കേണ്ടുന്ന തൊഴിൽ നികുതി രണ്ടായിരത്തി അഞ്ഞുറ് രൂപ മാത്രം.

2005 ലെ കേരള മുൻസിപാലിറ്റി തൊഴിൽ നികുതി ചട്ടപ്രകാരം നികുതി തിട്ടപ്പെടുത്തലും അടക്കലും സംബന്ധിച്ചുള്ള നിയമത്തിലാണ് ഇത്തരമൊരു അന്തരം നില കൊള്ളുന്നത്. 1994 ലെ കേരളാ മുനിസിപ്പാലിറ്റി ആക്ട് 254, 256 വകുപ്പുകളിലെ വ്യവസ്ഥകളാണ് തൊഴിൽ നികുതി കാര്യത്തിൽ ഇന്നും നിലനിൽക്കുന്നത്.

ഒരു വർഷത്തിൽ രണ്ടു തവണയാണ് തൊഴിൽ നികുതി തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ അടക്കേണ്ടത്. അടിസ്ഥാന ശമ്പളവും ക്ഷാമബത്തയുമടക്കം 24,600 രൂപ പ്രതിമാസ ശമ്പളം വാങ്ങുന്ന ഒരു ഓഫീസ് അറ്റന്റന്റ് ആറ് മാസത്തേക്ക് അടക്കേണ്ടത് ആയിരത്തി ഇരുനൂറ്റി അമ്പത് രൂപയാണ്. എന്നാൽ മാസശമ്പളം ഒരു ലക്ഷത്തിലേറെ വാങ്ങുന്ന സ്ഥാപന മേധാവികൾ മുതൽ ജില്ലാ കല്ക്ടറും ചീഫ് സെക്രട്ടറിയും വരെയുള്ളവർ ഒാേരാ ആറ് മാസം കൂടുമ്പോഴും നൽകേണ്ട തൊഴിൽ നികുതിയും ഇതേ തുകയാണ് എന്നതാണ് തൊഴിൽ നികുതി ഘടനയിലെ വൈരുദ്ധ്യം. വാർഷിക നികുതി നോക്കിയാൽ അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ചേർത്താൽ നൽകുന്ന നികുതി സാധാരണ ജീവനക്കാർക്ക് ഒരു ശതമാനത്തിലേറെ വരും. ഇതിന്റെ പത്തിലൊന്നു പോലും വൻതുക ശമ്പളം പററുന്ന മേധാവികൾ ശതമാനക്കണക്കു നോക്കിയാൽ നൽകുന്നില്ല.

ശതമാനക്കണക്കു നോക്കിയാൽ ഒരു ലക്ഷത്തിലേറെ ശമ്പളം വാങ്ങുന്ന മേധാവികൾ ആറായിരം രൂപയെങ്കിലും നികുതി അടക്കേണ്ടി വരും. നിലവിൽ തൊഴിൽ നികുതി തിട്ടപ്പെടുത്തുന്നത് സ്ലാബ് അടിസ്ഥാനത്തിലാണ്. അതിന്റെ ഗുണം മുഴുവനും ലഭിക്കുന്നത് ഡപ്യൂട്ടി ഡയരക്ടർമാർ മുതൽ ചീഫ് സെക്രട്ടറി വരെയുള്ള ഉന്നത ഉദ്യോഗസ്ഥർക്കും. കീഴ് ജീവനക്കാരൻ ശമ്പളത്തിൽ നിന്നും ഒരു ശതമാനത്തിലേറെ തൊഴിൽ നികുതിയായി നൽകുമ്പോൾ അതിന്റെ പത്തിലൊന്നു പോലും നൽകാതെ ഉന്നത നിലയിലുള്ള സർക്കാർ ഉദ്യോഗസ്ഥർ തടി തപ്പുകയാണ്. അവരുടെ താത്പര്യപ്രകാരം അവർ തന്നെ തയ്യാറാക്കിയ തൊഴിൽ നികുതി ഘടനയാണ് ഇത്തരം ഒരു അന്തരത്തിന് ഇടയാക്കിയത്. ഇതിനെതിരെ സർവ്വീസ് സംഘടനകൾക്കകത്ത് നടത്തുന്ന പ്രതിഷേധങ്ങളും വിലപ്പോകാറില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP