Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എന്നുതീരും ഈ കഴുത്തറപ്പൻ പണക്കൊതി? 2000 രൂപയുടെ കുറവ് കാട്ടി ചികിൽസാനിഷേധം; പ്രസവത്തിനായി പ്രവേശിപ്പിച്ച യുവതിക്ക് അധിക ഡോസിൽ ഇഞ്ചക്ഷൻ നൽകിയെന്നും ആരോപണം; പൊന്നോമനയുടെ മുഖം ഒരു നോക്ക് കാണും മുന്നേ 21കാരിക്ക് ദാരുണാന്ത്യം; മൃതദേഹവുമായി ആശുപത്രിക്ക് മുന്നിൽ ബന്ധുക്കളുടെ പ്രതിഷേധം; ചാത്തമ്പാറ കെടിസിടി ആശുപത്രിയിൽ ഡോക്ടറെ തടഞ്ഞുവയ്ക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ

എന്നുതീരും ഈ കഴുത്തറപ്പൻ പണക്കൊതി? 2000 രൂപയുടെ കുറവ് കാട്ടി ചികിൽസാനിഷേധം; പ്രസവത്തിനായി പ്രവേശിപ്പിച്ച യുവതിക്ക് അധിക ഡോസിൽ ഇഞ്ചക്ഷൻ നൽകിയെന്നും ആരോപണം; പൊന്നോമനയുടെ മുഖം ഒരു നോക്ക് കാണും മുന്നേ 21കാരിക്ക് ദാരുണാന്ത്യം; മൃതദേഹവുമായി ആശുപത്രിക്ക് മുന്നിൽ ബന്ധുക്കളുടെ പ്രതിഷേധം; ചാത്തമ്പാറ കെടിസിടി ആശുപത്രിയിൽ ഡോക്ടറെ തടഞ്ഞുവയ്ക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ

മറുനാടൻ മലയാളി ബ്യൂറോ

ചാത്തമ്പാറ കെടിസിടി ആശുപത്രിയിൽ ഡോസ് കൂട്ടി ഇഞ്ചക്ഷൻ നൽകിയതിനെ തുടർന്ന് പ്രസവത്തിന് എത്തിയ ഇരുപത്തിയൊന്നുകാരി മരിച്ചു. കല്ലമ്പലം നെല്ലിക്കോട് നെസ്ലെ വീട്ടിൽ ശ്രീജ (21) ആണ് മരിച്ചത്. പ്രസവത്തിന് വേണ്ടി രണ്ടു ദിവസം മുമ്പ് ശ്രീജയെ ചാത്തമ്പാറ കെടിസിടി ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്തിരുന്നു.

എന്നാൽ അലർജി പരിശോധനകൾ നടത്താതെ സിസ്സേറിയന് മുമ്പ് അധിക ഡോസിൽ ഇഞ്ചക്ഷൻ നൽകിയതാണ് മരണ കാരണമെന്ന് കാണിച്ചുകൊണ്ട് ശ്രീജയുടെ സുഹൃത്തുക്കളും ബന്ധുക്കളും ഇന്നു രാവിലെ മൃതദേഹവുമായി കെടിസിടി ആശുപത്രി ഉപരോധിച്ചു.

ശ്രീജ മരിച്ചതിന് ശേഷവും ഒരു വിവരും ബന്ധുക്കളെ അറിയിക്കാതെ വെന്റിലേറ്ററിൽ തന്നെ വെച്ചിരുന്നെന്നും ബന്ധുക്കൾ പറയുന്നു. സിസ്സേറിയൻ നടത്തിയതിൽ കുട്ടി രക്ഷപ്പെട്ടു. ആശുപത്രി അധികൃതരുടെ അനാസ്ഥയും തോന്ന്യവാസവും കാരണമാണ് ഒരു ജീവൻ പൊലിഞ്ഞതെന്ന് ബന്ധുക്കൾ പറയുന്നു. മാത്രമല്ല 48000 രൂപ അടയ്ക്കാൻ പറഞ്ഞതിൽ 46000 രൂപ മാത്രം അടച്ചതിനാൽ ബാക്കി 2000 രൂപയ്ക്കായി മൂന്നു മണിക്കൂറോളം തടഞ്ഞുവച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു.

സിസേറിയൻ നടത്തിയതിനാൽ കുഞ്ഞിനെ രക്ഷിക്കാനായി. ബന്ധുക്കൾ ഡോക്ടറെ തടഞ്ഞു സംസാരിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്നും യുവതിയുടെ അവസ്ഥ ഗുരുതരമായിരുന്നുവെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ആശുപത്രിയിൽ പ്രവേശിപ്പിച്ച എട്ടാം തീയതി മുതൽ വിറ്റാമിൻ മരുന്നുകൾക്കൊപ്പം അലർജി പ്രതിരോധത്തിനായുള്ള മരുന്നുകളും ആശുപത്രിയിൽ നിന്നും ശ്രീജയ്ക്ക് നൽകിയിരുന്നു. ഈ മരുന്നുകളുടെ ഉയർന്ന ഡോസാണ് അമ്മയുടെയും കുഞ്ഞിന്റെയും നില വഷളാക്കിയതെന്നും ഇതാണ് മരണകാരണമെന്നും ഭർത്താവും മറ്റ് ബന്ധുക്കളും ആരോപിക്കുന്നത്.

നില ഏറെ വഷളായപ്പോഴാണ് ശ്രീജയെ മറ്റൊരു ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകാൻ ആശുപത്രി അധികൃതർ നിർദ്ദേശിച്ചതെന്നും മറ്റൊരു ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും ബന്ധുക്കൾ പറയുന്നു

.ശ്രീജയുടെ ഭർത്താവ് അനു അശോക് വിസ്മയ ചാനലിന്റെ പ്രധാന കോർഡിനേറ്ററാണ്.
ഈ സംഭവത്തിനു പിന്നാലേ ആശുപത്രിയിലെ ചികിത്സാപിഴവുകൾ വെളിപ്പെടുത്തി പലരും രംഗത്തെത്തിയിട്ടുമുണ്ട്. പ്രസവത്തിനിടയിലെ മരണം ഇതിനു മുൻപും ഇവിടെ നടത്തിട്ടുണ്ടെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP