Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

75 ദിവസം, 27 രാജ്യങ്ങൾ, 24000 കിലോമീറ്റർ, ലാൽ ജോസും സംഘവും ലണ്ടൻ ഗാന്ധി സ്‌ക്വയറിൽ പുഷ്പചക്രം അർപ്പിച്ചു റെക്കോർഡ് ഡ്രൈവ് പൂർത്തിയാക്കി, കെ എൽ 29 സി 2131 ഫോർഡ് എൻഡേവർ ചരിത്രത്തിലേയ്ക്ക്

75 ദിവസം, 27 രാജ്യങ്ങൾ, 24000 കിലോമീറ്റർ, ലാൽ ജോസും സംഘവും ലണ്ടൻ ഗാന്ധി സ്‌ക്വയറിൽ പുഷ്പചക്രം അർപ്പിച്ചു റെക്കോർഡ് ഡ്രൈവ് പൂർത്തിയാക്കി, കെ എൽ 29 സി 2131 ഫോർഡ് എൻഡേവർ ചരിത്രത്തിലേയ്ക്ക്

ലണ്ടൻ: കൊച്ചിയിൽ നിന്നും റോഡ് മാർഗ്ഗം ആരംഭിച്ച യാത്ര 27 രാജ്യങ്ങൾ ചുറ്റി, ഇരുപത്തി നാലായിരം കിലോമീറ്റർ യാത്ര ചെയ്ത് ഒടുവിൽ ലണ്ടനിൽ എത്തി ശുഭകരമായി അവസാനിച്ചു. ബ്രിട്ടനിലെ മലയാളി സംഘടനാ പ്രതിനിധികളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ യാത്ര ആംഗങ്ങളായ ലാൽ ജോസും സുരേഷ് ജോസഫും ലണ്ടൻ ഗാന്ധി സ്‌ക്വയറിൽ പുഷപചക്രം സമർപ്പിച്ചതോടെയാണ് അവിസ്മരണീയമായ യാത്രയ്ക്ക് അന്ത്യമായത്. ഇവരുടെ സാഹസിക യാത്രയുടെ അവസാനത്തിൽ സാന്നിധ്യമായി ഉണ്ടായിരുന്നത് ഫോബ്മ (ഫെഡറേഷൻ ഓഫ് ബ്രിട്ടീഷ് മലയാളി അസോസിയേഷൻ)യുടെ പ്രതിനിധികളായിരുന്നു.

ജൂൺ പതിനാറിനായിരുന്നു സുരേഷ് ജോസഫിന്റെ നേതൃത്വത്തിൽ ലാൽ ജോസും ബൈജു നായരും കൊച്ചിയിൽ നിന്ന് യാത്ര ആരംഭിച്ചത്. ഇടയ്ക്ക് വച്ചു ബൈജു കാറിലുള്ള യാത്ര അവസാനിപ്പിച്ചുവെങ്കിലും സുരേഷ് ജോസഫും ലാൽ ജോസും യാത്ര തുടരുകയായിരുന്നു. കെഎൽ 29 സി, 2131 എന്ന ഫോർഡ് എൻഡേവർ കാറും ഇവരോടൊപ്പം നേട്ടത്തിലെത്തി. ഓയിൽ ചേഞ്ച് അല്ലാതെ ഒരു പണിയും വണ്ടിക്കുണ്ടായിട്ടില്ല എന്നാണ് സുരേഷ് ജോസഫ് പറഞ്ഞത്.

നാളെ ഇന്ത്യൻ എംബസ്സിയിൽ ഹൈകമ്മീഷണർ രഞ്ജൻ മത്തായിയെ സന്ദർശിച്ച്, ഇപ്‌സ്വിച്ചിൽ നിന്ന് കാറും ലഗ്ഗേജും കൊച്ചിയിലേയ്ക്ക് കയറ്റി അയച്ചു ചൊവ്വാഴ്ച എമിരേറ്റ്‌സ് ഫ്‌ളൈറ്റിൽ സുരേഷ് ജോസഫും ലാൽ ജോസും കേരളത്തിലേയ്ക്കും തിരിക്കും. 46,000ത്തിൽ പരം ലൈക്കുകൾ ഉള്ള റെക്കോർഡ് ഡ്രൈവ് എന്നാ തന്റെ ഫേസ്‌ബുക്ക് പേജിൽ യാത്രയുടെ ഓരോ ഏടുകളും സുരേഷ് ജോസഫ് അപ്‌ഡേറ്റ് ചെയ്യുന്നുണ്ടായിരുന്നു. ഏഴര ലക്ഷത്തിൽ അധികം വരുന്ന ലാൽ ജോസിന്റെ ഫേസ്‌ബുക്ക് സുഹൃത്തുക്കളും ആകാംഷയോടെ തന്നെ ഈ യാത്ര ഫോളോ ചെയ്യുന്നുണ്ടായിരുന്നു .

ലോക സമാധാന സന്ദേശവുമായാണ് ഡി പി വേള്ഡ് മുൻ ജനറൽ മാനേജരും ഏഷ്യൻ ഷിപ്പിങ്ങ് സർവീസസ് ലിമിറ്റഡ് കൺസൾട്ടന്റുമായ സുരേഷ് ജോസഫ്, സിനിമാ സംവിധായകാൻ ലാൽ ജോസ്, ഓട്ടോ മൊബീൽ ജേണലിസ്റ്റ് ബൈജു നായർ എന്നാ മൂവർസംഘം ജൂൺ 16 നു കൊച്ചിയിൽ നിന്ന് യാത്ര തുടങ്ങിയത്. കൊച്ചി ക്രൌൺ പ്‌ളാസാ ഹോട്ടലിൽ നിന്ന് തുടങ്ങി ബാംഗ്ലൂർ, ഹൈദരാബാദ്, നാഗ്പ്പൂർ, ഗോരഖ്പൂർ വഴി നേപ്പാൾ കടന്നു തിബറ്റിൽ എത്തി.

രണ്ടു ദിവസം അവിടെ തങ്ങിയതിന് ശേഷമാണ് യൂറോപ്പ് യാത്ര തുടങ്ങിയത്. ചൈന, കസാക്കിസ്ഥാൻ, റഷ്യാ, ഫിൻലൻഡ്, പോളണ്ട് ചെക്ക് റിപ്പബ്ലിക്, ഓസ്ട്രിയാ, ഹംഗറി, ഇറ്റലി , സ്വിറ്റ്‌സെർലാൻഡ്, ജർമനി, ഡെന്മാർക്ക്, സ്വീഡൻ, നെതർലൻഡ്, ബൽജിയം, ഫ്രാൻസ്, അയർലണ്ട്, എന്നെ രാജ്യങ്ങൾ കടന്നാണ് ഓഗസ്റ്റ് 27 നു യുകെയിൽ എത്തിയത്. ഒറ്റയ്ക്ക് 23,355 കിലോമീറ്റർ കാറോടിച്ച് ഇന്ത്യ യിലെ എല്ലാ സംസ്ഥാനളുടെ തലസ്ഥാനങ്ങൾ സന്ദർശിക്കുകയും, കന്യാകുമാരി മുതൽ ലഡാക്ക് വരെ റിക്കാർഡ് വേഗത്തിൽ കാർ യാത്ര നടത്തുകയും ചെയ്തിട്ടുള്ള സുരേഷ് ജോസഫിന്റെ അടുത്ത റിക്കോർഡ് ഡ്രൈവ് ലക്ഷ്യം ഓസ്‌ട്രേലിയ ആണ്.

ലിംക ബുക്ക് ഓഫ് റിക്കോർഡ്‌സിനും ഗിന്നസ് റിക്കൊർഡിനും വേണ്ടി കടന്നു വന്ന രാജ്യങ്ങളിൽ നിന്ന് എല്ലാം ഒപ്പുകളും ശേഖരിച്ചിട്ടുണ്ട്. കടന്നു പോകുന്ന സ്ഥലങ്ങളുടെ പേരുകൾ കാറിന്റെ ബോഡിയിൽ മാർക്ക് ചെയ്തിരിക്കുന്നിടത്ത് അവസാന സ്റ്റിക്കർ ഒട്ടിക്കാൻ ഭാഗ്യം ലഭിച്ചത് ഫോബ്മ പ്രതിനിധി സാലിസ്ബറിയിലെ ബോബി ജോർജ്ജിനും സുഹൃത്തുക്കളായ കിങ്സ്ലി സഹോദരങ്ങൾക്കുമായിരുന്നു.

ദീർഘയാത്ര നന്നായി ആസ്വദിച്ച സംഘത്തിന് ഹിമാലയത്തിലൂടെയുള്ള യാത്ര ആയിരുന്നു ഏറ്റവും ആസ്വാദകരമായി തോന്നിയത്. യാത്രയുടെ വിജയത്തിന് വേണ്ടി കഴിഞ്ഞ 75 ദിവസമായി സിഗരറ്റ്‌വലി പോലും ഉപേക്ഷിച്ച ലാലും യാത്ര വിജയകരമായി പൂർത്തിയാക്കുവാൻ കഴിഞ്ഞതിൽ അത്യധികം സന്തോഷവാനാണ്. ഹേവാർഡ് ഹീത്തിലും ലണ്ടനിലും നൂറു കണക്കിനു ആരാധകരും സുഹൃത്തുക്കളും ആണു ലാലിനെ നേരിൽ കണ്ടു അഭിവാദ്യങ്ങൾ അർപ്പിച്ചത്.

സമയ പരിമിതി മൂലം എംബസ്സി മീറ്റിങ് അല്ലാതെ മറ്റു ഔദ്യോഗിക സ്വീകരണങ്ങളോ പരിപാടികളോ ഒന്നും വേണ്ട എന്നാണു ലാൽ ജോസ് വിനയപൂർവം സുഹൃത്തുക്കളെ അറിയിച്ചത്. ഹാരി പോട്ടർ അടക്കമുള്ള സിനിമകൾ ചിത്രീകരിച്ച ലാക്കോക്ക് അബ്ബി, സ്‌റോൺ ഹെന്ജ് , കാസിൽ കോമ്പ്, ഗ്രീൻ വിച്ച്, തുടങ്ങിയ സ്ഥലങ്ങൾ ലാൽ ജോസും സുരേഷ് ജോസഫും സന്ദർശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP