Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ന്യായീകരണത്തിന്റെ സ്റ്റേജ് കടന്ന് പരിപൂർണ സംരക്ഷണത്തിന്റെ ഭാഷയിൽ അവനോടൊപ്പം എന്ന് ആദ്യം പോസ്റ്റിട്ടു; തൊട്ട് പിന്നാലെ രാമലീല വൻ വിജയം ജനകീയ കോടതിയുടെ വിജയമെന്ന് അവകാശപ്പെട്ട് ആഘോഷം തുടങ്ങി; ദിലീപിന് വേണ്ടി നിയമ വ്യവസ്ഥയെ തന്നെ നാണം കെടുത്തുന്ന സംവിധായകൻ ലാൽ ജോസിന്റെ നിലപാടിനെതിരെ സോഷ്യൽ മീഡിയയിൽ കനത്ത വിമർശനം

ന്യായീകരണത്തിന്റെ സ്റ്റേജ് കടന്ന് പരിപൂർണ സംരക്ഷണത്തിന്റെ ഭാഷയിൽ അവനോടൊപ്പം എന്ന് ആദ്യം പോസ്റ്റിട്ടു; തൊട്ട് പിന്നാലെ രാമലീല വൻ വിജയം ജനകീയ കോടതിയുടെ വിജയമെന്ന് അവകാശപ്പെട്ട് ആഘോഷം തുടങ്ങി; ദിലീപിന് വേണ്ടി നിയമ വ്യവസ്ഥയെ തന്നെ നാണം കെടുത്തുന്ന സംവിധായകൻ ലാൽ ജോസിന്റെ നിലപാടിനെതിരെ സോഷ്യൽ മീഡിയയിൽ കനത്ത വിമർശനം

മറുനാടൻ ഡസ്‌ക്

കൊച്ചി: നടിയെ അക്രമിച്ച കേസിൽ ആദ്യ മുതൽ തന്നെ ദിലീപിന് പിന്തുണയുമായി എത്തിയ സംവിധായകനാണ് ലാൽ ജോസ്. ദിലീപിനെ പിന്തുണച്ച് സമൂഹ മാധ്യമങ്ങളിൽ ലാൽജോസ് രേഖപ്പെടുത്തിയ അഭിപ്രായങ്ങളും ഏറെ വിമർശനങ്ങൾക്ക് ഇടയായിട്ടുണ്ട്.

നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായ നടൻ ദിലീപിന്റെ ചിത്രം രാമലീല ഇന്ന് തിയ്യറ്ററുകളിലെത്തിയിരിക്കുകയാണ്. ചിത്രത്തിന് വലിയ തരക്കേടില്ലാത്ത പ്രതികരണമാണ് ലഭിച്ചു വരുന്നതും. എന്നാൽ ഇതിനിടെ ചിത്രത്തിന്റെ വിജയം കേസിൽ പ്രതിയായ ദിലീപിന്റെ വിജയമാക്കി മാറ്റാനുള്ള ശ്രമവുമായി സംവിധായകൻ ലാൽ ജോസ് രംഗത്തെത്തിയിരിക്കുന്നതാണ് വിമർശനങ്ങൾക്ക് ഇടയായിരിക്കുന്നത്.

സംവിധായകൻ ലാൽ ജോസിനെതിരേ കമന്റുകളിലൂടെയാണ് ഫേസ്‌ബുക്കിൽ പ്രതിഷേധം നടത്തുന്നത്. ലാൽ ജോസിന്റെ നിലപാടിലെ കപടത തുറന്നു കാട്ടി നിരവധിപേർ ലാൽ ജോസിന്റെ പോസ്റ്റിൽ കമന്റ് ചെയ്തു. ജനകീയ കോടതി എന്നാൽ എന്താണെന്നും സിനിമാ തിയറ്ററിലെ ആൾക്കൂട്ടമാണോ ഒരാൾ കുറ്റവാളിയാണോ എന്നു തീരുമാനിക്കുന്നതെന്നുമാണു എതിർപക്ഷം ചോദിക്കുന്നത്.

ചിത്രത്തിന്റെ വിജയം ജനകീയ കോടതിയിൽ ദിലീപ് നേടിയ വിജയമായാണ് ലാൽ ജോസ് വിലയിരുത്തിയത്. ഒരു ഓൺലൈൻ മാധ്യമത്തിന്റെ ഫേസ്‌ബുക്ക് കാർഡുപയോഗിച്ചായിരുന്നു ലാൽ ജോസ് പോസ്റ്റിട്ടത്. സകല കണക്കു കൂട്ടലും തെറ്റിച്ച് ദിലീപ് സിനിമ വൻ വിജയത്തിലേക്കെന്നും കാർഡിൽ പറയുന്നുണ്ട്.

ഇത്തരമൊരു കേസിൽ പ്രതിയാക്കപ്പെട്ടയാളുടെ ചിത്രം ബഹിഷ്‌കരിക്കുന്നത് ഒരു രാഷ്ട്രീയനിലപാടാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഒരു കൂട്ടരും, എന്നാൽ ഇരയോടൊപ്പമാണെങ്കിലും സിനിമ ഒരുകൂട്ടം ആളുകളുടെ കൂട്ടായ പ്രയത്‌നത്തിന്റെ ഫലമായതിനാൽ അതിനെ ബഹിഷ്‌കരിക്കുന്നത് യുക്തിസഹമല്ലെന്ന് അവകാശപ്പെട്ട് മറ്റൊരു കൂട്ടരും രംഗത്തുവന്നിരുന്നു. അവളോടൊപ്പം എന്ന ഹാഷ്ടാഗിൽ രണ്ടു കൂട്ടരും പോസ്റ്റുകൾ ഇട്ടപ്പോൾ ദിലീപ് നിരപരാധിയാണെന്ന് അവകാശപ്പെട്ട് അവനോടൊപ്പം എന്ന ഹാഷ്ടാഗുമായി മറ്റൊരു കൂട്ടർ രംഗത്തെത്തിയിരുന്നു.

എന്നാൽ ചിത്രത്തിന്റെ റിലീസ് ദിവസത്തെ തള്ളിക്കയറ്റം ഫാൻസ് അസ്സോസിയേഷനുകൾ സൃഷ്ടിക്കുന്ന പെയ്ഡ് ക്യാമ്പയിന്റെ ഭാഗമാണെന്നാണു റിപ്പോർട്ടുകൾ. ജനപ്രിയ നായകൻ ലേബലിൽ തിളങ്ങിയിരുന്ന ദിലീപിന്റെ ചിത്രങ്ങൾക്ക് സാധാരണഗതിയിൽ എത്താറുള്ള കുടുംബപ്രേക്ഷകർ രാമലീല റിലീസ് ചെയ്യുന്ന തിയേറ്ററുകളിലേയ്‌ക്കെത്തിയിട്ടില്ലെന്ന് റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, ലാൽ ജോസിന്റെ പോസ്റ്റിന് താഴെ വിമർശനവുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. ലാൽജോസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് കാണാം

'വീരപ്പൻ സിനിമയും ഫൂലൻ ദേവി സിനിമയുമെല്ലാം 'ജനകീയ കോടതി'കളിൽ വിജയിച്ചിട്ടുണ്ട് മിഷ്ടർ. ആ വിജയമൊന്നും അവരുടെ കാട്ടുകൊള്ളകളെ റദ്ദ് ചെയ്യുന്നില്ല. ദിലീപിന്റെ പുതിയ സിനിമയെ പ്രമോട്ട് ചെയ്യാൻ താങ്കൾക്കവകാശമുണ്ട്. അതിനെ നിഷേധിക്കുന്നില്ല. എന്നാൽ അതിനൊപ്പം താങ്കൾ ഉപയോഗിച്ച് അവനോടൊപ്പം എന്ന ഹാഷ് ടാഗുണ്ടല്ലോ, അത് അതിക്രൂരമായ പീഡനം ഏറ്റുവാങ്ങിയ ആ പാവം നടിയുടെ മുഖത്തടിച്ചതിന് തുല്യമായിപ്പോയി.' എന്നായിരുന്നു ഒരു കമന്റ്.

നേരത്തെ ദിലീപ് അറസ്റ്റിലായപ്പോൾ അദ്ദേഹത്തിന് പിന്തുണയുമായി ലാൽ ജോസ് രംഗത്തെത്തിയിരുന്നു. ഇന്ന് അവനോടൊപ്പം എന്ന ഹാഷ് ടാഗോടു കൂടിയായിരുന്നു ലാൽജോസിന്റെ പോസ്റ്റ്. ഇതും ഇന്നത്തെ പോസ്റ്റുമെല്ലാം കുത്തിപ്പൊക്കിയാണ് സോഷ്യൽ മീഡിയ സംവിധായകനെ പൊങ്കാലയിടുന്നത്.

താനൊക്കെ എന്തൊരു ദുരന്തം ആടോ? ഈ സിനിമ കാണാൻ പോയവർ മുഴുവൻ കോവാലൻ നിരപാരാധി ആണെന്ന് വിശ്വസിക്കുന്നവർ ആണെന്നാണോ താൻ പറയുന്നത്? എന്ന് ഒരാൾ ചോദിക്കുമ്പോൾ

പടം എന്തെങ്കിലും ആകട്ടെ,അതിനെന്തിനാ ഈ ജനകീയകോടതിയിൽ വിജയം എന്നൊക്കെ തള്ളി മറിക്കുന്നെ, പടം നല്ലതാണെങ്കിൽ ആൾകാർ കാണും,പിന്നെ പടത്തിന് കേറുന്ന ആളുകളുടെ എണ്ണം നോക്കി നീതി തീരുമാനിക്കുന്ന അത്രത്തോളം ലാൽ ജോസ് എന്ന വ്യക്തിയും സംവിധായകനും അഥപതിച്ചു പോയതിൽ സങ്കടമുണ്ടെന്ന് മറ്റൊരാൾ പറയുന്നു.

ചില പ്രതികരണങ്ങൾ കാണാം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP