Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇപ്പോൾ താമസിക്കുന്ന വീട് താമസിയാതെ ജപ്തി ചെയ്യപ്പെടും; വീടു വെക്കാൻ പണം കൊടുത്തു വാങ്ങിയ ഭൂമിയിൽ കൂര പണിയാൻ പോലും സമ്മതിക്കാതെ ഭൂമാഫിയക്കാർ; അയൽവാസിയായ മുതലാളിക്ക് ഒത്താശ ചെയ്യുന്നത് യൂത്ത് കോൺഗ്രസ് നേതാവ്: പരാതിയുമായി യുവതിയും കുടുംബവും

ഇപ്പോൾ താമസിക്കുന്ന വീട് താമസിയാതെ ജപ്തി ചെയ്യപ്പെടും; വീടു വെക്കാൻ പണം കൊടുത്തു വാങ്ങിയ ഭൂമിയിൽ കൂര പണിയാൻ പോലും സമ്മതിക്കാതെ ഭൂമാഫിയക്കാർ; അയൽവാസിയായ മുതലാളിക്ക് ഒത്താശ ചെയ്യുന്നത് യൂത്ത് കോൺഗ്രസ് നേതാവ്: പരാതിയുമായി യുവതിയും കുടുംബവും

അരുൺ ജയകുമാർ

കൊച്ചി: സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ പണം കൊടുത്ത് വാങ്ങിയ ഭൂമിയിൽ കയറി കിടക്കാൻ ഒരു കൂര പണിയണമെങ്കിൽ പോലും അതിന് രാഷ്ട്രീയക്കാരുടേയും മുതലാളിമാരുടെയും അനുവാദം വാങ്ങേണ്ട അവസ്ഥയിലണ് കൊച്ചി പാലാരിവട്ടത്ത് താമസിക്കുന്ന ഒരു കുടുംബം. നിലവിൽ താമസിക്കുന്ന സ്ഥലം ജപ്തി നടപടികൾക്ക് വിധേയമാക്കിയതിനാൽ ഈ മാസം 30 വരെ മാത്രമെ ഇവർക്ക് കൊച്ചിയിലെ വീട്ടിൽ കഴിയാനാവുകയുള്ളു. പാലക്കാട് ആലത്തൂരിൽ കുടുംബം ഇപ്പോൾ വാങ്ങിയ സ്ഥലത്തിലാണ് അയൽവാസിയായ മുതലാളി യൂത്ത് കോൺഗ്രസ് നേതാവിന്റെ ഉൾപ്പടെയുള്ള ഉന്നത രാഷ്ട്രീയ ബന്ധമുപയോഗിച്ച് കൈക്കലാക്കാൻ ശ്രമിക്കുന്നത്. അയൽവാസി തന്റെ ഭൂമി കയ്യേറിയതിനെതിരെ പരാതിയുമായി രംഗതെത്തിയിരിക്കുകയാണ് അഞ്ജു എന്ന യുവതി.

താമസ സ്ഥലം ജപ്തി നടപടികൾ വന്നത് മൂലം വിൽക്കുകയും പാലക്കാട് ജില്ലയിൽ ആലത്തൂർ താലൂക്ക്, വണ്ടാഴി 11 വില്ലേജിൽ കറാംപാടം എന്ന സ്ഥലത്ത് മാർച്ച് 15, 2017 ൽ 4 സെന്റ് സ്ഥലം അഞ്ചുവിന്റെയും പിതാവിന്റെയും പേരിലും, 5 സെന്റ് സ്ഥലം സഹോദരിയുടെയും മാതാവിന്റെയും പേരിലും രജിസ്റ്റർ ചെയ്തു. വാങ്ങിയ സ്ഥലം രേഖകൾ പ്രകാരം നിലം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെങ്കിലും കുറെ വർഷങ്ങളായി കൃഷി ചെയ്യാത്തതും കൃഷിക്ക് യോഗ്യമല്ലാത്തതും ആയ സ്ഥലമാണ്. ഇതിന്റെ മുൻകാല ഉടമസ്ഥൻ വാങ്ങിച്ചതിനു ശേഷം കുറച്ചു മണ്ണ് അടിച്ചിരുന്നു.

പുതിയതായി വാങ്ങിയ സ്ഥലത്ത് യാതൊരു നിർമ്മാണ പ്രവർത്തനവും നടത്തിയിട്ടുമില്ല. ഏപ്രിൽ 30 ന് തങ്ങളുടെ നിലവിലെ വീട്ടിലെ കരാർ അവസാനിക്കുന്നതിനാൽ പുതിയതായി വാങ്ങിയ സ്ഥലത്തു ഒരു ചെറിയ ഷെഡും, കിണറും പണിയാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ സ്ഥലത്തിന്റെ പുറകിലുള്ള അവറാച്ചൻ എന്ന സമ്പന്നനായ വ്യക്തിക്ക് ഈ സ്ഥലത്തിൽ താൽപ്പര്യം ഉണ്ടായിരുന്നതിനാൽ യൂത്ത് കോൺഗ്രസ്സ് പാലക്കാട് ജില്ല പ്രസിഡന്റ് പാളയം പ്രദീപിന്റെ ഒത്താശയോടെ തങ്ങളെ മാനസികമായും ശാരീരികമായും പ്രയാസപ്പെടുത്തുകയാണെന്നും കുടുംബം പറയുന്നു.

റിയൽ എസ്റ്റേറ്റ് മേഖലയിൽ നിന്നുള്ളവരാണ്. അവർ ഉദ്യോഗസ്ഥരെ ഭീക്ഷണിപ്പെടുത്തിയും ഗവൺമെന്റ് നിർദ്ദേശങ്ങൾ ദുരുപയോഗം ചെയ്തും തങ്ങളെ ഒഴിവാക്കാൻ ശ്രമിക്കുകയാണ് എന്നും അഞ്ജുവിനും കുടുംബത്തിനും പരാതിയുണ്ട്. പണി തുടങ്ങാൻ കുറ്റി അടിച്ചപ്പോൾ തന്നെ കളക്ടറെയും തഹസിൽദാരെയും വെളുപ്പിന് 6 മണി മുതൽ വിളിച്ച് ശല്യപ്പെടുത്തുകയും പത്തേകാലിന് തന്നെ ഞങ്ങൾക്ക് സ്റ്റോപ് മെമോ തരികയും ചെയ്തുവെന്നും കുടുംബം പറയുന്നു.

ഇതിനെ ചോദ്യം ചെയ്തതിനെതിരെ പൊലീസ് കംപ്ലയിന്റ് രജിസ്റ്റർ ചെയ്തു. പത്രത്തിലും വസ്തു വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ച് ഒരു കുടുംബത്തെ മുഴുവൻ ദ്രോഹിച്ചുവെന്നും കുടുംബം ആരോപിക്കുന്നു.താമസിക്കാൻ ഒരിടവും, കുടിവെള്ളത്തിനുള്ള മാർഗ്ഗവും മാത്രമാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്നും കുടുംബം മുഴുവൻ ഒരു വഴിയും ഇല്ലാതെ ഉഴലുകയാണ്. ഏപ്രിൽ 30 കഴിഞ്ഞാൽ ആത്മഹത്യയല്ലാതെ വേറെ മാർഗമില്ലെന്നും കുടുംബം പറയുന്നു.

നിലവിൽ എറണാകുളത്ത് അഞ്ജുവിന്റെ പിതാവിന്റെ പേരിലുള്ള അഞ്ച് സെന്റ് സ്ഥലത്താണ് താമസിക്കുന്നത്. ഇവിടെ 65 വയസ്സുള്ള പിതാവും, മാതാവും ഭർത്താവും പത്തും, എട്ടും വയസ്സുള്ള രണ്ടു മക്കളും അഞ്ജുവിന്റെ സഹോദരിയും പത്തും എട്ടും നാലും വയസ്സുള്ള മൂന്നുമക്കളും ഉൾപ്പെടെ 10 അംഗങ്ങളാണ് ഇവിടെ താമസിക്കുന്നത്. വാങ്ങിയ വിലയെക്കാളും കുറച്ച് വിലയ്ക്ക് ഭീമി വിറ്റ് പോകാനാണ് പിന്നീട് കുടുംബത്തോടെ ആവശ്യപ്പെട്ടത്. പി്നനീട് ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വടക്കഞ്ചേരി പൊലീസ് ഇവരെ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. കേസ് ഒത്തു തീർപ്പ് ചെയ്യുന്നതാണ് നല്ലതെന്നാണ് ഇവർക്ക് സ്റ്റേഷനിൽ നിന്നും ലഭിച്ച ഉപദേശമെന്നും കുടുംബം പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP