Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സാബുവിനെ പൊക്കാൻ 2 ദിവസം മാത്രം! കിടപ്പറയിലേക്ക് ക്ഷണിച്ച് സ്ത്രീത്വത്തെ അപമാനിച്ച തരികിട സാബുവിനെ തൊടാത്ത പൊലീസ് നിലപാടിൽ പ്രതിഷേധവുമായി ലസിത പാലയ്ക്കൽ; നാട്ടിൽ നിന്നും മുങ്ങി ബിഗ് ബോസ് റിയാലിറ്റി ഷോയിൽ പൊങ്ങിയ തരികിടയെ പൊക്കാൻ മുഖ്യമന്ത്രിയുടെ വീടിനുമുന്നിൽ സമരത്തിനൊരുങ്ങി മുൻ യുവമോർച്ച നേതാവ്

സാബുവിനെ പൊക്കാൻ 2 ദിവസം മാത്രം! കിടപ്പറയിലേക്ക് ക്ഷണിച്ച് സ്ത്രീത്വത്തെ അപമാനിച്ച തരികിട സാബുവിനെ തൊടാത്ത പൊലീസ് നിലപാടിൽ പ്രതിഷേധവുമായി ലസിത പാലയ്ക്കൽ; നാട്ടിൽ നിന്നും മുങ്ങി ബിഗ് ബോസ് റിയാലിറ്റി ഷോയിൽ പൊങ്ങിയ തരികിടയെ പൊക്കാൻ മുഖ്യമന്ത്രിയുടെ വീടിനുമുന്നിൽ സമരത്തിനൊരുങ്ങി മുൻ യുവമോർച്ച നേതാവ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സൈബർ ലോകത്തു കൂടി സ്ത്രീകളെ അപമാനിക്കുന്നത് പതിവാക്കിയ നടൻ തരികിട സാബുവിനെ പൊക്കാൻ കേരളാ പൊലീസ് മുംബൈയിൽ പോകുമോ? സൈബർ ലോകത്തു കൂടി തന്നെ അപമാനിച്ച വ്യക്തിക്കെതിരെ കടുത്ത നിലപാടാണ് മുൻ യുവമോർച്ച നേതാവ് ലസിത പാലയ്ക്കലിന്. തന്നെ നികൃഷ്ടമായി ലൈംഗികാധിക്ഷേപം നടത്തിയ കേസിലെ പ്രതി തരികിട സാബുവിനെ പിടികൂടുംവരെ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ സമരം നടത്താനുള്ള നിലപാടിലാണ് അവർ.

പൊലീസ് പിടികിട്ടാപ്പുള്ളിയെന്ന് പറഞ്ഞ് അറസ്റ്റ് ചെയ്യാതിരുന്ന സാബു ഇപ്പോൾ ഏഷ്യാനെറ്റിലെ ബിഗ് ബോസ് റിയാലിറ്റിഷോയിൽ മത്സരിക്കാൻ പോവുകയാണ്. ജാമ്യമില്ലാവകുപ്പുപ്രകാരം സാബുവിനെ പിടികൂടി അകത്തിടാനുള്ള സാഹചര്യമുണ്ടെന്നും ലസിത ചൂണ്ടിക്കാട്ടുന്നു.

തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ലസിത മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്കുമുന്നിൽ സമരമാരംഭിക്കുമെന്ന് പ്രഖ്യാപിച്ചത്. സ്ത്രീകളെ അപമാനിച്ച് സ്വൈര്യവിഹാരം നടത്തുന്ന ദുഷ്ട ശക്തികളെ വാഴാൻ അനുവദിക്കുന്ന സർക്കാർ നാട് ഭരിക്കുമ്പോൾ ആർക്കും രക്ഷയില്ല.. അവസാനമായി DGP ക്ക് നേരിട്ടു പരാതി നൽകാൻ തീരുമാനിച്ചിട്ടുണ്ട്.

4 ദിവസം കൂടി നോക്കി പൊലീസ് നടപടി സ്വീകരിച്ചില്ലെങ്കിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഭവനത്തിനു മുന്നിൽ സമരം നടത്തുമെന്നും അവർ പറഞ്ഞു. അടച്ചിട്ട വീട്ടിൽ നടത്തുന്ന സ്വഭാവമുള്ള റിയാലിറ്റിഷോയിൽ സാബു എത്തിയാൽ നിഷ്പ്രയാസം പിടികൂടാം. രണ്ടുദിവസം തന്നെ ഇതിന് ധാരാളമെന്നും ലസിത പറയുന്നു. എന്നാൽ തുടക്കം മുതലേ പൊലീസ് നിഷേധാത്മക സമീപനമാണ് സ്വീകരിക്കുന്നതെന്ന ആരോപണം അവർ ഉയർത്തിയിരുന്നു. സാബു സിപിഐഎമ്മുമായി ബന്ധം പുലർത്തുന്നയാളായതിനാലാണ് ലസിതക്ക് നീതികിട്ടാത്തതെന്നും ആരോപണങ്ങളുണ്ടായിരുന്നു.

എന്നാൽ സാബു എവിടെയാണെന്ന് അറിയില്ലെന്നായിരുന്നു ഈ ഘട്ടങ്ങളിലൊക്കെയും നടപടിയെടുക്കാത്തതിന് കാരണമായി കേരള പൊലീസ് പറഞ്ഞിരുന്നത്. റിയാലിറ്റിഷോ തുടങ്ങുമ്പോൾ ഇതിനുള്ള ഉത്തരം പൊലീസിന് ലഭിക്കും. ലസിതയെ കിടപ്പറയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള സാബുവിന്റെ അശ്ലീല പരാമർശങ്ങൾ ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP