Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മദ്യവിൽപ്പന സർക്കാർ നിയന്ത്രണത്തിൽ മാത്രം; ബിവറേജ് ഔട്ട്‌ലെറ്റുകൾ ഹൈടെക്ക് ആക്കും; നല്ല മദ്യം മിതമായ വിലക്ക് ലഭ്യമാക്കും; ബാറുകൾ അടഞ്ഞുതന്നെ കിടക്കും: ഇടതു ബുദ്ധിജീവികളുടെ മനസ്സിലുള്ള മദ്യനയം ഇങ്ങനെ

മദ്യവിൽപ്പന സർക്കാർ നിയന്ത്രണത്തിൽ മാത്രം; ബിവറേജ് ഔട്ട്‌ലെറ്റുകൾ ഹൈടെക്ക് ആക്കും; നല്ല മദ്യം മിതമായ വിലക്ക് ലഭ്യമാക്കും; ബാറുകൾ അടഞ്ഞുതന്നെ കിടക്കും: ഇടതു ബുദ്ധിജീവികളുടെ മനസ്സിലുള്ള മദ്യനയം ഇങ്ങനെ

കെ വി നിരഞ്ജൻ

കോഴിക്കോട്: കേരളത്തിലെ മദ്യവിൽപ്പന പൂർണമായും സർക്കാർ തലത്തിൽ മാത്രമാക്കാൻ ഇടതുമുന്നണിയിൽ അലോചന.വരുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ അധികാരത്തിലേറിയാൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് പഠിക്കുന്ന ഇടതുസാംസ്കാരിക പ്രവർത്തകരും ബുദ്ധിജീവികളും ഈ വിഷയം സജീവമായി ചർച്ചചെയ്തു വരികയാണ്. സിപിഐ(എം) (എം) പി.ബി അംഗം പിണറായി വിജയൻ നയിക്കുന്ന നവകേരള മാർച്ചിനോട് അനുബന്ധിച്ച കൂടിക്കാഴ്ചകളിലും മദ്യനയം സജീവ വിഷയമായി ഉയരുന്നുണ്ട്.

കോഴ ലക്ഷ്യമിട്ട് യു.ഡി.എഫ് കൊണ്ടുവന്ന നിലവിയെ മദ്യനയം അതുപോലെ പിന്തുടരേണ്ട യാതൊരുകാര്യവുമില്‌ളെന്ന് ഇടതുനേതാക്കൾ പലവട്ടം വ്യക്തമാക്കിയിട്ടുണ്ട്.അതുകൊണ്ടുതന്നെ സമഗ്രവും ശാസ്ത്രീയവുമായ ഒരു മദ്യനയം കൊണ്ടുവരണമെന്ന ആവശ്യം ഇടതുമുന്നണിയിൽ ഉയരുന്നുണ്ട്. ഈ ഘട്ടത്തിലാണ് കൺസ്യൂമർഫെഡ്ബീവറേജസ് ഔട്ടലെറ്റുകൾ വഴി മാത്രമാക്കി പൂർണമായും സർക്കാർ നിയന്ത്രണത്തിൽ കേരളത്തിലെ മദ്യവിൽപ്പന മാറ്റാണമെന്ന് അഭിപ്രായം ഉയരുന്നത്. ബാറുകൾ അടഞ്ഞുതന്നെ കിടക്കും. ഘട്ടം ഘട്ടമായുള്ള മദ്യ നിരോധനമെന്ന പേരിൽ യു.ഡി.എഫ് സർക്കാർ പത്തുശതമാനംവച്ച് ബിവറേജസ് ഔട്ടലെറ്റുകൾ അടച്ചുപൂട്ടികൊണ്ടിരിക്കയാണ്. ഈ നയം ഇടതുമുന്നണി തുടരില്ല.

മദ്യം വിൽക്കുകയാണെങ്കിൽ നല്ല മദ്യം മിതമായ നിരക്കൽ ഉപഭോകതാവിന് നൽകാനുള്ള അവകാശംകൂടി സർക്കാറിനുണ്ട്. മിക്ക ബാറുകളിലും അത് നടക്കുന്നില്ല. കോടികളുടെ നികുതിവെട്ടിപ്പും സെക്കൻഡ് മദ്യവിൽപ്പനയുമാണ് ഉവിടെ ഭൂരിഭാഗത്തിലും നടന്നിരുന്നത്. ഏറ്റവും വലിയ ഉപഭോകൃത്യ അവകാശ ലംഘനങ്ങൾ നടന്നിരുന്നതും ബാറുകളിലാണ്. അതുകൊണ്ടുതന്നെ പൊതുജനാരോഗ്യത്തിന് ഭീഷണി ഉയർത്തുന്ന സ്ഥാനപനങ്ങളായാണ് അവയെ കാണേണ്ടത്. ഈ കാരണങ്ങളാൽ ബാറുകൾ തുറന്നുകൊടുക്കന്നതിനോട് ആർക്കും യോജിപ്പില്ല. ഉപഭോക്താവിന്റെ വ്യക്തിത്വത്തെ ഹനിക്കുന്ന രീതിയിലാണ് നിലവിൽ ബിവറേജ് കൗണ്ടറുകളുടെ പ്രവർത്തനവും.ബിവറേജ് ഔട്ട്‌ലെറ്റുകളുടെ സ്വഭാവവും പൂർണമായും മാറ്റേണ്ടതുണ്ട്.

വിദേശ രാജ്യങ്ങളിലൊക്കെയുള്ളതുപോലുള്ള ഹൈടെക്ക് മദ്യ സൂപ്പർമാർക്കറ്റുകളായിരക്കും ഇനി തുടങ്ങുക. ഇതുമൂലം ക്യൂ നിന്നും അടിപിടകൂടിയും മദ്യം വാങ്ങാതെ തനിക്ക് ഇഷ്ടമുള്ള ബ്രാൻഡ് വാങ്ങിക്കാൻ ഉപഭോക്താവിന് കഴിയും.

മദ്യം സുലഭമായി കിട്ടുന്ന സ്‌ക്കാൻഡനേവിയൻ രാജ്യങ്ങളിലൊക്കെ മദ്യപാന നിരക്കും അനുബന്ധ പ്രശ്‌നങ്ങളും വല്ലാതെ കുറയുന്നതാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. എളുപ്പത്തിൽ ലഭ്യമല്ലാത്ത എന്തും തേടിപ്പിടിക്കുന്നതിലാണ് മനുഷ്യന്റെ സഹജവാസനയെന്നും മലയാളിക്ക് അത് ഏറെകൂടുതലാണെന്നും പ്രമുഖർ മനഃശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.മദ്യപാനത്തേക്കാൾ ഉപരി മദ്യ സാക്ഷരയതില്ലാത്തതാണ് അതായത് ആരോഗ്യപ്രശ്‌നങൾ കുറച്ചുകൊണ്ട് എങ്ങനെ മദ്യപിക്കണം എന്ന് അറിയാത്താണ് മലയാളിയുടെ പ്രശ്‌നമെന്ന് പ്രശസ്ത മനഃശാസ്ത്രജ്ൻ കെ.എസ് ഡേവിഡ് ചൂണ്ടിക്കാട്ടിയിരുന്നു.ഇക്കാര്യങ്ങളെല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ള സമഗ്രായ ഒരു പഠനത്തിനും സിപിഐ (എം) ലക്ഷ്യമിടുന്നുണ്ട്.

അതേസമയം ഇടതുമുന്നണിയുടെ മദ്യനയത്തെക്കുറിച്ച് പല ചർച്ചകളും നടക്കുന്നുണ്ടെന്നും ഇക്കാര്യത്തിൽ അന്തിമായ തീരുമാനം പറയാൻ ആയിട്ടില്‌ളെന്നും മുൻ എക്‌സൈസ് മന്ത്രിയും സിപിഐ(എം) കേന്ദ്ര കമ്മറ്റി അംഗവുമായ പി.കെ ഗുരുദാസൻ 'മറുനാടൻ മലയാളിയോട് ' പറഞ്ഞു. ഒരു നയാപ്പെസ ആരിൽനിന്നും വാങ്ങിയിട്ടില്ലാത്തതിനാൽ ഇടതുമുന്നണിക്ക് സത്യസന്ധമായി ഈ പ്രശ്‌നത്തെ അഭിമുഖീകരിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP