Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മറുനാടൻ വാർത്തയെ ഗൗരവമായെടുത്തു; പുലിയുടെ 'യജമാനനെ' തേടി വനംവകുപ്പ്; ഗൾഫിലെ ആഢ്യത്വത്തിന്റെ മാതൃകയിൽ വന്യമൃഗങ്ങളെ മലബാറിലെ വീടുകളിലും പരിപാലിക്കുന്നുവെന്ന് സംശയം; ആടിനെ തോഴനാക്കിയ പുലിയുടെ രീതികൾ വളർത്ത് മൃഗത്തിന്റേതെന്ന് ഉറപ്പിച്ച് വനപാലകർ

മറുനാടൻ വാർത്തയെ ഗൗരവമായെടുത്തു; പുലിയുടെ 'യജമാനനെ' തേടി വനംവകുപ്പ്; ഗൾഫിലെ ആഢ്യത്വത്തിന്റെ മാതൃകയിൽ വന്യമൃഗങ്ങളെ മലബാറിലെ വീടുകളിലും പരിപാലിക്കുന്നുവെന്ന് സംശയം; ആടിനെ തോഴനാക്കിയ പുലിയുടെ രീതികൾ വളർത്ത് മൃഗത്തിന്റേതെന്ന് ഉറപ്പിച്ച് വനപാലകർ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: രണ്ടു മാസം മുമ്പ് കണ്ണൂർ സിറ്റിയിൽ നിന്ന് പിടികൂടിയ പുലി വളർത്തു പുലിയാണെന്ന് ഉറപ്പിച്ച് വനംവകുപ്പ്. ഈ സാഹചര്യത്തിൽ പുലിയെ വളർത്തിയ ആളെ കണ്ടെത്താൻ വനംവകുപ്പ് അന്വേഷണം തുടങ്ങി. ഇത്തരത്തിൽ ഇനിയും വന്യമൃഗങ്ങളെ വളർത്തുന്നവർ മലബാറിൽ ഉണ്ടാകാമെന്നും വനംവകുപ്പ് കരുതുന്നു. ഗൾഫ് ഉൾപ്പെടെയുള്ള വിദേശസ്ഥലങ്ങളിൽ പുലി ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെ വളർത്തു മൃഗങ്ങളാക്കുന്നത് ആഢ്യത്വത്തിന്റെ ലക്ഷണമായി കരുതുന്നുണ്ട്. ഈ രീതി പിന്തുടർന്ന് ആരോ കണ്ണൂരിൽ പുലിയെ വളർത്തിയെന്നാണ് പൊലീസിന്റെ നിഗമനം.

കണ്ണൂരിൽ നിന്ന് പിടിച്ച പുലി വളർത്ത് മൃഗമാണെന്ന് മറുനാടൻ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുലിയെ തേടി വനംവകുപ്പ് നേരിട്ട് ഇറങ്ങുന്നത്. പൊലീസിന്റെ സഹായവും തേടും. പ്രാദേശികമായി വിവരങ്ങൾ ശേഖരിക്കാനാണ് നീക്കം. ഇതിന് ശേഷം കൃത്യമായ നിഗമനത്തിലെത്താനാണ് ശ്രമം.

കണ്ണൂരിൽ നിന്ന് നെയ്യാർഡാം മൃഗസംരക്ഷണ കേന്ദ്രത്തിൽ എത്തിച്ച പുലി ഓമനമൃഗത്തിനു സമാനമായ രീതിയിൽ പെരുമാറിയതോടെയാണ് സംശയം ജനിച്ചത്. ജീവനുള്ള ആടിനെയും മുയലിനെയും പുലിക്ക് ഭക്ഷിക്കാൻ നൽകിയെങ്കിലും ഒരു മുയലിനെ കൊന്ന പുലി അതിനെ തിന്നാൻ കൂട്ടാക്കിയില്ല. മാത്രമല്ല, ആടുമായി മുട്ടിയുരുമ്മി സൗഹൃദത്തിലാവുകയും ചെയ്തു. പുലിയുടെ അസാധാരണമായ പെരുമാറ്റത്തെ തുടർന്ന് വനംവകുപ്പ് വെറ്ററിനറി സർജൻ ഡോ. കെ. ജയകുമാർ പുലിയെ നിരീക്ഷിച്ചിരുന്നു. ഇതോടെയാണ് പുലിയുടെ സ്വാഭവാത്തിലെ മാറ്റങ്ങൾ തെളിഞ്ഞത്. ജയകുമാറിന്റെ റിപ്പോർട്ടിൽ പുലിയെ ആരോ വളർത്തിയതാകാമെന്ന് പറയുന്നുണ്ട്.

പുലിയുടെ രോമത്തിന്റെ നിറം മറ്റ് പുലികളിൽനിന്ന് അൽപം വ്യത്യാസമുള്ളതാണ്. ഇത് ഷാമ്പൂപോലുള്ള എന്തെങ്കിലും പദാർഥം ഉപയോഗിച്ച് കുളിപ്പിച്ചതിനെ തുടർന്നുള്ളതാകാമെന്നാണ് ഇദ്ദേഹത്തിന്റെ നിഗമനം. കെ. ജയകുമാറിന്റെ റിപ്പോർട്ട് പ്രകാരമുള്ള അന്വേഷണമാണ് സുനിൽ പാമിഡിയുടെ നേതൃത്വത്തിൽ ആരംഭിച്ചത്. കഴിഞ്ഞ മാർച്ച് അഞ്ചിന് ഉച്ചക്കുശേഷമാണ് കണ്ണൂർ തായത്തെരു റെയിൽവേ മേൽപ്പാലത്തിനു സമീപം പുലിയെ കണ്ടത്. പുലിയുടെ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്കേറ്റിരുന്നു. മയക്ക് വെടിവച്ചാണ് വനപാലകർ ഇതിനെ പിടിച്ചത്. പുലിയെ പിടികൂടിയ ഉടൻ തന്നെ സുഖ ചികിത്സ നൽകി കാട്ടിലേക്ക് തുറന്ന് വിടാൻ നെയ്യാർ വന്യ ജീവി സങ്കേതത്തിലെ സിംഹ സഫാരി പാർക്കിൽ എത്തിക്കുകയായിരുന്നു.

ഈ പുലിയെ കാട്ടിൽ തുറന്ന് വിട്ടാൽ ഒന്നുകിൽ ഇരപിടിക്കാൻ കഴിയാതെ വിശന്നു വലഞ്ഞു അത് ചാവുമെന്ന് വനപാലകർ തിരിച്ചറിഞ്ഞു. അല്ലെങ്കിൽ മറ്റു പുലികളോ ജന്തുക്കളോ ഇതിനെ ആട്ടി ഓടിക്കും. വനംവന്യം ജീവി നിയമ പ്രകാരം് ഷെഡ്യൂൾ ഒന്നിൽപെടുന്ന പുലിയെ വീട്ടിലോ നാട്ടിലോ വളർത്തുന്നതും വനത്തിൽ നിന്നും കടത്തി കൊണ്ടുവരുന്നതും ഗുരുതരമായ കുറ്റമാണ്. കാട്ടിൽ നിന്നാണ് ഈ പുലിയെ നാട്ടിലെത്തിച്ചതെങ്കിൽ ബന്ധപ്പെട്ട റെയ്ഞ്ച് ഓഫീസർ അടക്കം ഒരു ഡസനിലധികം ഉദ്യഗസ്ഥരുടെ തൊപ്പി തെറിക്കും. അന്വേഷണം ഉണ്ടാവാതിരിക്കാൻ വനം വകുപ്പിലെ ചില ഉദ്യോഗസ്ഥർ മറുവാദവും ഉയർത്തുന്നുണ്ട്്.

സർക്കസു കമ്പിനിക്കാർ ഉപേക്ഷിച്ചതോ ഉത്തരേന്ത്യയിൽ നിന്നും സമാന സാഹചര്യത്തിൽ ഉപേക്ഷിക്കപ്പെട്ട് ഗുഡ്‌സ് ട്രയിനിൽ കണ്ണൂരിലെത്തിയതോ ആവാമെന്നും ഇവർ പറയുന്നു. ഈ സാഹര്യത്തിലാണ് നിജസ്ഥിതി തേടി അന്വേഷണം തുടങ്ങിയത്. ഒരു മാസം കൂടി നിരീക്ഷിച്ച ശേഷം പുലിയെ തിരുവനന്തപുരം മൃഗശാലക്ക് കൈമാറാനാണ് വനം വകുപ്പിന്റെ തീരുമാനം.

എന്നാൽ പുലി കൂടുകൾ അധികം ഇല്ലാത്തതും ആവിശ്യത്തിന് പുലി ഉള്ളതും കാരണം മൃഗശാല അധികൃതർ ഇക്കാര്യത്തിൽ വലിയ താൽപര്യം കാണിക്കുന്നില്ല. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP